ആയിക്കോട്ടെ അച്ഛാ..എനിക്കിഷ്ടക്കുറവൊന്നും ഇല്ലാ…ഇതിന് മുൻപ് കണ്ടവരോടും എനിക്കായിരുന്നില്ല ഇഷ്ടക്കുറവ് !അതൊക്കെ അച്ഛനും അമ്മയും ഒന്നു മനസ്സിൽ വച്ചേക്കണം…..
ഞായറാഴ്ച്ചയിലെ തേൻമിട്ടായികൾ Story written by Lis Lona കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നീ കണ്ടിട്ടുണ്ടല്ലോ ആ കുട്ടിയെ… പിന്നെന്താ ഈ ആലോചനയുടെ കാര്യം പറഞ്ഞിട്ടും നീ ഒന്നും പറയാത്തെ സുജി…പോയാൽ ഒരുവാക്ക്.. അങ്ങനെ കരുതിയാൽ പോരെ…” സ്പൂണെടുത്തു കുറച്ചുകൂടി ഉള്ളിത്തീയൽ മോന്റെ ചോറിലേക്ക് ഒഴിച്ച്കൊടുത്തു ഞാൻ. “ഓംലെറ്റിൽ ചെറിയഉള്ളി ഇട്ടാൽ മതിയാരുന്നില്ലേ എന്തിനാ സവാള ഇട്ടത്…ആ രുചിയങ്ങുപോയി അമ്മേ “ വായിൽ തിരുകിയ പൊരിച്ച മുട്ട ചവച്ചിറക്കുന്നതിനിടയിൽ അവൻ ചോദിച്ചപ്പോഴേ എനിക്ക് കത്തി! … Read more