ഒരു ദയവുമില്ലാതെ അയാൾ പറഞ്ഞു നിർത്തിയതും അവൾക്ക് കരച്ചിൽ വന്നു. എത്ര കഷ്ടപ്പെട്ടാണ് ഓരോ ജോലിയും പൂർത്തിയാക്കുന്നത് എന്നിട്ടും ഒന്നും ശരിയാകുന്നില്ല എന്ന് പറയുമ്പോൾ ജോലി ഉപേക്ഷിച്ചു പോകാൻ വരെ അവൾക്ക് തോന്നിപ്പോയി……
എഴുതിയത്: – അംബിക ശിവശങ്കരൻ. ചില ദിവസങ്ങൾ അങ്ങനെയാണ് എന്ത് ചെയ്താലും തടസ്സങ്ങൾ വന്നുകൊണ്ടിരിക്കും. അങ്ങനെ ഒരു ദിവസം തിരക്കിട്ട് ഓഫീസിൽ എന്തൊക്കെയോ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അവളുടെ ഫോണിലേക്ക് കണ്ണന്റെ ഫോൺകോൾ വന്നത് “കണ്ണേട്ടാ ഞാൻ വിളിക്കാം കുറച്ച് തിരക്കുണ്ട്” എന്ന് മാത്രം പറഞ്ഞു അവൾ ഫോൺ കട്ടാക്കി. വന്ന പാടെ എംഡി കലിപ്പാണ്. ക്യാബിനിൽ കയറിയിരുന്ന് ആ ഫയൽ കൊണ്ടുവാ ഈ ഫയൽ കൊണ്ടുവാ അത് ചെയ്തില്ലേ ഇത് ചെയ്തില്ലേ എന്ന് ആജ്ഞാപിക്കാൻ തുടങ്ങിയിട്ട് കുറെ … Read more