സൗരവ് ഓടിപ്പിടച്ചുവരുമ്പോഴേക്കും ഫ്ലാറ്റിനുമുന്നിൽ മറ്റെല്ലാവരും കൂടിക്കഴിഞ്ഞിരുന്നു. അകത്തുനിന്നും രണ്ടുപേരുടെ സംസാരം ചെറുതായി പുറത്ത് കേൾക്കാൻ പറ്റുന്നുണ്ട്…..

കൂട്ടുകാ൪ എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി നീ രുചി റെസ്റ്റോറന്റിൽ പോയിട്ടുണ്ടോ..? എന്തൊരു രുചിയാടാ അവിടുത്തെ പറോട്ടയും ചിക്കൻ കറിയും… ജിജോ അങ്ങനെയാണ്. എവിടെച്ചെന്നാലും അവിടുത്തെ ആഹാരത്തിന്റെ രുചിയാണ് അവന്റെ നാവിൽ എന്നും തങ്ങിനിൽക്കുന്നത്. എന്തുപറഞ്ഞ് തുടങ്ങിയാലും അത് ഭക്ഷണത്തിലേ അവസാനിക്കുകയും ഉള്ളൂ.. കലക്ട്രേറ്റിൽ ഓഫീസറാണ് ജിജോ. ഭാര്യ സിതാര ടീച്ചറാണ്. രണ്ട് പിള്ളേരുണ്ട്. അവർ ആറ് സുഹൃത്തുക്കളും അവരുടെ ഭാര്യമാരും മക്കളും മൂന്നാറിൽ ടൂർ പോയതായിരുന്നു. എല്ലാവർഷവും ഉള്ളതാണ് ഈ പരിപാടി. പഠിച്ചത് ഏകദേശം ഒരേ സമയത്ത്, … Read more

ഈ വീട് കുടുംബവീടായി കരുതി അനിയന് കൊടുക്കാനാണ് അമ്മയുടെ തീരുമാനം. വീണ്ടും വീട് വെക്കാനാണ് എല്ലാവരും ഉപദേശിച്ചത്. കഴിഞ്ഞപ്രാവശ്യം വന്നപ്പോൾ അതുകേട്ട് തള൪ന്നിരുന്ന രവിയേട്ടന്റെ…..

ഹരിചന്ദനം ezhuth:-ഭാഗ്യലക്ഷ്മി. കെ. സി. രവിയേട്ടൻ വന്നുപോയിട്ട് ആറ് മാസമല്ലേ ആയുള്ളൂ.. ‌ഇതെന്താ പെട്ടെന്ന്…. ശ൪മിളയുടെ ശബ്ദം വിറച്ചു.. അപ്പുറത്ത് സംസാരമൊന്നുമില്ല. അവനെന്താ പറഞ്ഞത്…? ഫോൺ വെച്ചുകഴിഞ്ഞപ്പോൾ രവിയേട്ടന്റെ അമ്മ ചോദിച്ചു. നാളെ വരുന്നുണ്ടെന്ന്… ഇതെന്താ ഇത്ര പെട്ടെന്ന്..? അറിയില്ല.. എയ൪പോ൪ട്ടിൽനിന്നാ വിളിച്ചത്.. രണ്ട് മണിക്കൂറിനുള്ളിൽ ഫ്ലൈറ്റിൽ കയറും. ഇനി ജോലി വിട്ടിട്ടാണോ വരുന്നത്..? ഇപ്പോഴേ വിട്ടാലെങ്ങനെയാ..നിങ്ങൾക്കൊരു വീട് എടുക്കണ്ടേ..? കഴിഞ്ഞ പ്രാവശ്യം വന്നപ്പോഴും പറഞ്ഞതാ ഞാനവനോട്.. അമ്മ ഓരോന്ന് പതം പറയാനും പരിഭവിക്കാനും തുടങ്ങി. ശ൪മിളക്ക് … Read more

ഫോൺ ഓഫ്‌ ചെയ്ത് കാറിലേക്ക് കയറാൻ നോക്കുമ്പോഴാണ് പാലത്തിനടിയിൽ നിന്ന് ഒരു ഞരക്കം കേട്ടത്. പോയിനോക്കുമ്പോൾ റിനിയാണ്……

പറയാൻ വന്നത്. എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി. കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… റിനി കാറിലിരുന്ന് കരയുകയായിരുന്നു. വീട്ടിൽനിന്ന് ഒളിച്ചോടുമ്പോൾ എടുത്ത ഡ്രസ്സും മറ്റുമടങ്ങിയ ബാഗ് അവൾ മാറോടടുക്കിപ്പിടിച്ചിട്ടുണ്ട്. വിവിധ് കണ്ണാടിയിലൂടെ പിറകിലിരിക്കുന്ന റിനിയെ നോക്കി. നാളെ നമ്മുടെ വിവാഹം നടക്കേണ്ടതാണ്… അതിനിടയിൽ അവൾ ഇഷ്ടപ്പെട്ട ആളോടൊപ്പം ഇറങ്ങിപ്പോയതാണ്. തന്നെ വൈകുന്നേരം മൂന്ന് മണിയോടെ റിനി വിളിച്ചിരുന്നു. വിവീ.. എനിക്ക് ഒരു കാര്യം പറയാനുണ്ട്… അവൾ എന്തോ പറയാൻ തുനിഞ്ഞതാണ്. പെട്ടെന്ന് ഫോൺ കട്ടായി. അതിനിടയിൽ … Read more

രശ്മി അവന് മുഖം കൊടുക്കാതെ പുതപ്പെടുത്ത് പുതച്ചു. പ്രകാശിന് അവൾ തന്നോടെന്തോ ഒളിക്കുന്നതായി തോന്നി. പകൽ എന്തൊക്കെ നടന്നാലും…….

അറിയാതെ അറിയാതെ എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അവൾ ഫോണെടുത്ത് അന്തംവിട്ടിരിക്കുന്നത് കണ്ടാണ് പ്രകാശ് അടുത്ത് ചെന്നത്. എന്താ.. എന്തുപറ്റി..? രശ്മി കണ്ണുകളിലെ അന്ധാളിപ്പ് മറച്ചുപിടിക്കാൻ ഒരു ശ്രമം നടത്തി. ഓ.. ഒന്നുമില്ല… അവൾ ലൈറ്റ് ഓഫ് ചെയ്ത് പോയിക്കിടന്നു. കൂടെ പ്രകാശും പോയിക്കിടന്നു. ഇന്ന് ക്ലാസ്മേറ്റ്സ് മീറ്റിന് പോയപ്പോഴും വന്നപ്പോഴും നല്ല ട്യൂബ് ലൈറ്റിന്റെ തെളിച്ചമായിരുന്നല്ലോ മുഖത്ത്… എന്തുപറ്റി..? പ്രകാശ് വീണ്ടും അവളെ ചുറ്റിപ്പിടിച്ചുകൊണ്ട് ചോദിച്ചു. ഏയ്.. അത്.. അതൊന്നുമില്ല… … Read more

അവളൊരു പെൺകുട്ടിയല്ലേ..?.അവൾക്കുമില്ലേ അഭിമാനം… ഇങ്ങനെ, പെരുമാറാനറിയാത്ത വീട്ടിൽനിന്ന് എനിക്ക് പെണ്ണുവേണ്ട……

കല്യാണപ്പെണ്ണ് എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി. കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മൊബൈലൊക്കെ വ്യാപകമാവുന്നതിനുമുമ്പുള്ള കാലത്താണ് ഈ കഥ നടക്കുന്നത്. സുകേഷ് ലീവിൽ വന്നപ്പോഴാണ് വീട്ടിൽനിന്ന് അച്ഛൻ പറഞ്ഞത്: ബ്രോക്ക൪ കൊണ്ടുവന്ന ഒരാലോചന കൊള്ളാം. ജാതകമൊക്കെ ചേരും, നീയൊന്ന് ചെന്ന് കാണ്… അങ്ങനെയാണ് മച്ചുനൻ നീരജും അളിയൻ സേതുവേട്ടനും പിന്നെ രണ്ട് സുഹൃത്തുക്കളും ബ്രോക്ക൪ പറഞ്ഞുതന്ന വീട് അന്വേഷിച്ച് പുറപ്പെട്ടത്. ബ്രോക്ക൪ക്ക് അന്നേതോ കല്യാണത്തിന് പോകാനുണ്ട്. അവളുടെ വീട് ഒരു ക്ഷേത്രത്തിനടുത്താണ്. അതുവഴി പോകുമ്പോഴേ കണ്ടു … Read more

കല്യാണം കഴിഞ്ഞതുമുതൽ വിശാഖ് ബിസിയാണ്. ഒന്ന് അടുത്ത് കിട്ടാൻ വൈദേഹി ആകുന്നതും പരിശ്രമിച്ചു. ഒടുവിൽ ആ പരിശ്രമം ഉപേക്ഷിച്ചു…..

ഒടുവിൽ ഒരു ദിവസം എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി കല്യാണം കഴിഞ്ഞതുമുതൽ വിശാഖ് ബിസിയാണ്. ഒന്ന് അടുത്ത് കിട്ടാൻ വൈദേഹി ആകുന്നതും പരിശ്രമിച്ചു. ഒടുവിൽ ആ പരിശ്രമം ഉപേക്ഷിച്ചു. വ൪ഷങ്ങൾ കടന്നുപോയി. വിശാഖിന്റെ ജീവിതവുമായി വൈദേഹി ഇണങ്ങി. അവൾ ഓഫീസും വീടും കുഞ്ഞുമായി രമ്യതയിലായി. വല്ലപ്പോഴും നാട്ടിലൊന്ന് പോയിവരുമെന്നല്ലാതെ ഒന്നിച്ചൊരു ടൂറോ യാത്രയോ അവരുടെ ജീവിതത്തിൽ ആറ് വ൪ഷത്തിനിടെ ഉണ്ടായിട്ടില്ല. തികച്ചും യാന്ത്രികമായ ഒരു ജീവിതം. ഇപ്പോഴതിനൊരവസരമുണ്ടായി. വൈദേഹിയുടെ വീട്ടിൽ ഒരു കല്യാണം വന്നു. ഒന്നിച്ച് … Read more

പ്രിൻസിപ്പലിന്റെ മുറിയിൽ ആകെ ബഹളമാണ്. പുറത്ത് കുട്ടികൾ തിങ്ങിക്കൂടിയിരിക്കുന്നു. ആരൊക്കെയോ അടക്കം പറയുന്നുണ്ട്. പ്രേമചന്ദ്രന് ഒന്നും മനസ്സിലായില്ല……

കാണുമ്പോഴേക്കും… എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി. പ്രിൻസിപ്പലിന്റെ മുറിയിൽ ആകെ ബഹളമാണ്. പുറത്ത് കുട്ടികൾ തിങ്ങിക്കൂടിയിരിക്കുന്നു. ആരൊക്കെയോ അടക്കം പറയുന്നുണ്ട്. പ്രേമചന്ദ്രന് ഒന്നും മനസ്സിലായില്ല. ക്ലാസ്സിൽ ഫിസിക്സ് പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്യൂൺ വന്നുപറഞ്ഞത്, സാറിനെ പ്രിൻസിപ്പൽ വിളിക്കുന്നു. വേഗം തന്നെ പുസ്തകവുമെടുത്ത് വരികയായിരുന്നു. അപ്പോഴേക്കും ബെല്ലടിച്ചു. കുട്ടികൾ മുഴുവൻ പുറത്തിറങ്ങി. പ്രേമചന്ദ്രൻ അടുത്തെത്തിയതും കുട്ടികൾ കൂക്കിവിളിച്ചു. ഒരു കുട്ടി സംഘടനാനേതാവ് വന്ന് നാല് ചെരിപ്പുകൾ കോ൪ത്ത മാല അയാളെ അണിയിച്ചു. എന്തായിത്…? അയാൾ പരിഭ്രമത്തോടെ അതെടുത്ത് മാറ്റാൻ ശ്രമിച്ചു. … Read more

എന്റെ സ്വ൪ണ്ണമൊക്കെ പണയം വെക്കാം. പകുതിപ്പൈസ അയച്ചുതന്നാൽ മതി. ബാക്കി ഞാൻ ഒപ്പിച്ചോളാം……..

വ൪ണ്ണച്ചിറകുകൾ വീശി.. എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. കോവിലകത്തെ രാജേന്ദ്രൻ അവന് ഓഹരികിട്ടിയ വസ്തുവിൽനിന്നും പത്ത്സെന്റ് വിൽക്കണത്രേ… നിനക്ക് വേണോ ലക്ഷ്മിയേ..? ആണോ! ഞാനൊന്ന് ചോദിക്കട്ടെ വിഷ്ണുവേട്ടനോട്.. അവനാകുമ്പോ.. ഗൾഫുകാരനല്ലേ.. പത്ത്സെന്റ് വാങ്ങാൻ വലിയ വിഷമം കാണില്ലല്ലോ… അയ്യോ.. അങ്ങനെ പറയാൻ പറ്റില്ല.. അദ്ദേഹത്തിന് കുടുംബഭാരം ണ്ടേ പോരാത്തേന് ആ നാട്ടിൽ വീട് വെയ്ക്കാനാ അദ്ദേഹത്തിന് ഇഷ്ടം.. അതിനേക്കാൾ നല്ല നാടല്ലേ കുട്ട്യേ ഇത്.. നീയവിടെ പോയി നിന്നിട്ട് ഒറ്റയ്ക്ക് കുട്യോളേം കൊണ്ട് എന്താക്കാനാ? ഇവിടാവുമ്പോ നിന്റെ അച്ഛനും … Read more

അച്ഛനും അമ്മയും കുറേയേറെ വാഗ്വാദം നടത്തിനോക്കി. താൻ അല്പംപോലും പിറകോട്ടില്ല എന്ന് മനസ്സിലായതോടെ അമ്മ പറഞ്ഞു………

കൈവിട്ടെന്ന് കരുതിയത്.. എഴുത്ത്:-ഭാഗ്യലക്ഷ്മി.കെ.സി ഓഫീസിൽനിന്നും വൈകി എത്തുമ്പോഴാണ് വീട്ടിലൊരു ആൾക്കൂട്ടം കാണുന്നത്. രണ്ടുമൂന്ന് കാർ റോഡരികിൽ പാർക്ക് ചെയ്തത് കണ്ടിരുന്നു. അത് അടുത്ത വീട്ടിലേക്ക് വന്ന അതിഥികളാണ് എന്നാണ് വിചാരിച്ചിരുന്നത്. ഇതാരാണ് വീട്ടിലേക്ക് ഇത്രയും അധികം ആളുകൾ വന്നിരിക്കുന്നത്.. ഇനി വല്ല പെണ്ണ്കാണലോ മറ്റോ ആണോ.. തനിക്ക് ഒട്ടും താല്പര്യമില്ലാത്ത വിഷയമാണിത്. അമ്മയോടും അച്ഛനോടും എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു..കഴിഞ്ഞ ആഴ്ചയും വന്നു ഒരു കൂട്ട൪. അവരിറങ്ങിയപ്പോൾത്തന്നെ താൻ ബഹളമുണ്ടാക്കി. ദേ.. അമ്മേ.. എനിക്കിങ്ങനെ ഒരുങ്ങിക്കെട്ടി ഓരോരുത്തരുടെയും മുന്നിൽ … Read more

അത് പണ്ട് നിങ്ങളും ആയിറ്റുള്ള കല്യാണം തീരുമാനിക്കുമ്പം പോലും അച്ഛനും കാ൪ന്നോമ്മാരും ചോയ്ച്ചിറ്റ്ല്ല…..

കൺസെന്റ് എഴുത്ത്:-ഭാഗ്യലക്ഷ്മി കെ. സി നാരായണീ… എന്താ കോരേട്ടാ? ഈ കൺസന്റ് എന്ന് വെച്ചാൽ എന്താ? ഞ്ഞി കേട്ടിട്ടിന്റാ? എന്റെ കോരാട്ടാ, ഞാൻ ങ്ങളെ കണ്ട സെന്റും എടുത്തിറ്റ്ല്ല, കേട്ടിറ്റും ല്ല.. അതല്ല നാരായണീ… ദേ, കോരാട്ടാ എനിക്ക് ദേയ്ശം നല്ലോണം ബെര്ന്ന്ണ്ടേ.. ചോറ് ബെക്കാൻ അരി കഴ്കി അടുപ്പത്തിടുമ്പാ ഓരോ സെന്റും ചോയ്ച്ചോണ്ട് ബെര്ന്ന്.. നിനക്കീ ലോകത്ത് നടക്ക്ന്ന കാര്യം ബല്ലോം അറിയണാ..അട്ക്കളേന്റെ നാല് ചൊമര്ന്റെ ഉള്ളിലല്ലേ നിന്റെ ലോകം.. അതോണ്ടെന്താ നിങ്ങളെ എട്ട് മക്കളെ … Read more