നീയെന്ത് മണ്ടത്തരമാണ് പറയുന്നത്…. മലേഷ്യയെവിടെ കിടക്കുന്നു… പട്ടായ എവിടെകിടക്കുന്നു….നിങ്ങളെയെനിക്ക് വിശ്വാസമില്ല മനുഷ്യ….. അവൾ വേഗം ഗൂഗിളിൽ…….

തായ്‌ലൻഡ് ടൂർ എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കമ്പനി ടൂർ പ്ലാൻ ചെയ്തപ്പോൾ മുതൽ തായ്‌ലന്റിലേക്കായിരിക്കല്ലേ എന്നൊരു പ്രാർഥനയായിരുന്നു മനസ്സിൽ….. ന്നാലും തായ്‌ലൻഡ് ആയാൽ കൊള്ളാമായിരുന്നു എന്നൊരു തോന്നലും മനസ്സിൽ തെളിഞ്ഞിരുന്നു….. അങ്ങനെ അറിയിപ്പെത്തി…. ടൂർ തായ്‌ലന്റിലേക്ക്…… മനസ്സിൽ സന്തോഷം തോന്നിയെങ്കിലും പെണ്ണുമ്പിള്ളയോട് എന്തുപറയുമെന്നൊരു വിഷമം മനസ്സിൽ കടന്നുകൂടി….. തായ്‌ലൻഡ് ആണെന്ന് പറഞ്ഞാൽ “പട്ടായയിൽ പോയി പെണ്ണുങ്ങളുടെ കൂടെ അർമാധിക്കാനല്ലേ എന്നവൾ ചോദിക്കും…. ചിലപ്പോൾ ടൂറിനു വരെ വിട്ടില്ലെന്നിരിക്കും….. സത്യം പറഞ്ഞാലും … Read more

ഇരുട്ടിന്റെ മറവിൽ. ബെഡ്റൂമിൽ അവൻ എന്തൊക്കെയോ ചെയ്തിട്ട് പോകുന്നു.തന്റെ ഭർത്താവാണെന്ന് പറഞ്ഞിട്ട് കാര്യമില്ല………

എഴുത്ത്:-സ്നേഹപൂർവ്വം കാളിദാസൻ ഇരുട്ടിന്റെ മറവിൽ…. ബെഡ്റൂമിൽ അവൻ എന്തൊക്കെയോ ചെയ്തിട്ട് പോകുന്നു…..തന്റെ ഭർത്താവാണെന്ന് പറഞ്ഞിട്ട് കാര്യമില്ല….താനും ഒരു പെണ്ണല്ലേ….തന്റെ ഇഷ്ടംകൂടി നോക്കാതുള്ള പ്രവർത്തി….. തനിക്ക് വേദനിക്കുന്നുണ്ടോ ഇല്ലയോ എന്നുപോലും അയാൾ ചിന്തിക്കുന്നില്ല….. പലപ്പോഴും ശവം പോലെ കിടന്നുകൊടുത്തു…. അയാളുടെ സുഖം തീരുമ്പോൾ മാറികിടന്നുറങ്ങുന്നു….. നാട്ടുകാരെ ബോധിപ്പിക്കാൻ രണ്ടു മക്കൾ…… സഹികെട്ട് അവളൊരിക്കൽ ചോദിച്ചു നിങ്ങൾക്ക് ഇതിനു മാത്രം മതിയോ എന്നേ…..?? അയാൾക്ക് ഉത്തരമുണ്ടായില്ല… അയാൾ മിണ്ടാതെ തിരിഞ്ഞു കിടന്നു…. സന്തോഷ്‌….. നാട്ടുകാരുടെ ഇടയിൽ മാന്യൻ…. കുട്ടികളെയും ഭാര്യയെയും … Read more

വളരെ വേഗമാണ് എന്റെ അടുക്കലേക്കു വരുന്നത്… കൈയും കാലും വിറച്ചിട്ടു ഓടാൻ പറ്റുന്നില്ല……

എഴുത്ത്:-സ്‌നേഹപൂർവം കാളിദാസൻ ഞങ്ങളുടെ സ്ഥലത്ത് വിജനമായ ഒരു വഴിയുണ്ട്… ടാർ ചെയ്യാത്ത പൊട്ടിപൊളിഞ്ഞ റോഡും, രണ്ട് സൈഡിലും ചതുപ്പ് കുഴികൾ നിറഞ്ഞ പാടവും… പകല് പോലും ആ വഴി ആരും വരാറില്ല…. ഒരുദിവസം എനിക്ക് വൈകിട്ട് ആ വഴി വരേണ്ട ഒരവസ്ഥ വന്നു… നടന്നാണ് വരവ്… അവിടെ ഒരു പെൺകുട്ടിയുടെ പ്രേതം ഉണ്ടെന്നും, അതുവഴി വരുന്നവരെല്ലാം പേടിച്ച് ഹോസ്പിറ്റലിൽ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്…. പക്ഷെ ഞാൻ ധൈര്യം സംഭരിച്ചു ആ വഴി വന്നു… നേരം ഇരുട്ടിതുടങ്ങി…. ഫോണിൽ … Read more

അപ്പോഴാണ് ഒരു കമന്റ്‌ അവന്റെ ശ്രദ്ധയിൽ പെട്ടത്….. ഇയാളുടെ അടുത്ത എഴുത്തിനായി waiting….

എഴുത്തുകാരൻ എഴുത്ത്:-സ്നേഹപൂർവ്വം കാളിദാസൻ ഈ സമയത്തെങ്കിലും എന്നെ വെറുതെ വിട്ടൂടെ നിങ്ങൾക്ക്….അവളിൽ ദേഷ്യം ഇരച്ചു കയറി…. നീ രക്ഷപെട്ടല്ലോ… ഇനി അഞ്ചാറുദിവസം നിനക്കൊന്നുമറിയേണ്ടല്ലോ…. ഏട്ടാ…. ഭയങ്കര വേദന…. വയറൊന്നു തിരുമിത്തരുമോ…. കഷ്ടമുണ്ട്….. എനിക്ക് വേറെ പണിയുണ്ട്… ഹും….നീ വേണേൽ വേദനയുടെ ഗുളികയെടുത്ത് കഴിച്ചിട്ട് കിടക്ക്….. അവൻ ദേഷ്യപ്പെട്ട് കട്ടിലിൽ നിന്നുമെഴുനേറ്റു….. ഫോൺ കയ്യിലെടുത്ത്‌ നെറ്റ് ഓൺ ചെയ്യ്തു….. മുൻപ് എഴുതി പോസ്റ്റിയ “ഭാര്യയൊരു നന്മ” യെന്ന കഥയുടെ കമന്റ്‌ നോട്ടിഫിക്കേഷൻ നോക്കിയവനിരുന്നു….. സ്ത്രീ വായനക്കാരുടെ പ്രിയ എഴുത്തുകാരന്റെ … Read more

വാഴയും ചുമന്നുകൊണ്ട് ഞങ്ങൾ അവളുടെ വീട്ടിലെത്തി വാതിലിൽ ചാരിവച്ചിട്ട് ലെറ്റർ ബോക്സിൽ ലെറ്ററും ഇട്ട് വീട്ടിലേക്ക് മടങ്ങി….

എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ അവൾക്ക് മുടിഞ്ഞ അഹങ്കാരമാണ്…. നല്ലൊരു പണികൊടുത്തേ പറ്റു…. എന്തുമാത്രം കാമുകന്മാരാണ് അവൾക്ക്….ഭൂലോക അപ്പരസ്സാണെന്നാണ് അവളുടെ വിചാരം…. നിന്റെ അയൽവക്കമായതുകൊണ്ടാണ് ഞാനിതുവരെ ക്ഷമിച്ചത്…ഹും….. ക്രോധത്താൽ അലറിക്കൊണ്ട് സുനുമോൻ പറഞ്ഞു….. സുനുട്ടാ നീയൊന്നടങ്ങ്… അവൾക്കിട്ട് പണികൊടുത്താൽ പോരെ…. മ്മക്ക് കൊടുക്കാം…. ഇജ്ജ് ബേജാറാകാണ്ടിരി….. ഞാനവനെ സമാധാനിപ്പിച്ചു…. കൊടുക്കണം.. നല്ല എട്ടിന്റെ പണി… സുനു മുഷ്ടിചുരുട്ടി അടുത്തുള്ള മതിലിൽ ഇടിച്ചു… ഇടിച്ച കൈവിരലുകൾ സ്ലോമോഷനിൽ നിവർത്തുന്നത് കണ്ടപ്പോൾ മനസിലായി നന്നായി വേദനയെടുത്തെന്ന്….അത് പുറത്തു കാണിക്കാതെ നിന്ന സുനുവിന്റെ … Read more

പെട്ടെന്നായിരുന്നു ഓജോ ബോർഡിൽ കൈ വെച്ച് പറഞ്ഞ ആളുടെ നോട്ടത്തിലും ഭാവത്തിലും ചില വ്യത്യാസങ്ങൾ അനുഭവപ്പെട്ടത്……..

സുഹൃത്തിന്റെ അനുഭവകഥ എഴുത്ത്:-സ്നേഹപൂർവ്വം കാളിദാസൻ 6 മാസത്തെ കോഴ്സ് ചെയ്യുതുകൊണ്ടിരുന്ന സമയം… സ്ഥലം തിരുവനന്തപുരം…. അവിടെ ഹോസ്റ്റലിൽ നിന്നായിരുന്നു പഠനം…. വിവിധ ജില്ലകളിലുള്ള ആളുകളായിരുന്നു കൂടെ പഠിക്കാൻ ഉണ്ടായിരുന്നത്… ഞങ്ങളുടെ ഹോസ്റ്റൽ റൂമിൽ 4 പേര്…. ഞങ്ങൾ പരസ്പരം പരിചയപെട്ടു…. ഓരോരുത്തരും അവരുടെ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഒരാൾ അതിനിടയിൽ പ്രേതത്തിന്റെ കാര്യമെടുത്തിട്ടു…. പിന്നെ പ്രേതനുഭവങ്ങളായി സംസാരം…. അവസാനം അത് ഓജോ ബോർഡിൽ വന്നുനിന്നു…. അതിലൊരാൾ ഓജോ ബോർഡ്‌ പരീക്ഷിച്ചു നോക്കാം എന്നായി… എല്ലാവർക്കും താല്പര്യമായി…. പറ്റിയ ദിവസം … Read more

അവളിലെ ആരാധന പ്രേമമായിമാറാൻ അധികം നാൾ വേണ്ടിവന്നില്ല…. മാറിയതല്ല അവൻ മാറ്റി എന്ന് വേണം പറയാൻ……..

എഴുത്ത്:-സ്നേഹപൂർവ്വം കാളിദാസൻ ഹായ്… ഹായ്…. ഞാൻ ഇയാളുടെ എല്ലാ കഥകളും വായിക്കാറുണ്ട്…. എല്ലാം അടിപൊളിയാണ് ട്ടോ… നന്ദി…. എന്താ ഇയാൾ അധികം സംസാരിക്കാത്ത കൂട്ടത്തിലാണോ?? ഞാൻ ബുദ്ധിമുട്ടായോ?? ഏയ്യ്… ഇല്ല… പറഞ്ഞോളൂ… എന്താ ഇയാളുടെ യഥാർത്ഥ പേര്..?? വിശാൽ… കൊള്ളാല്ലോ… നല്ല പേര്… ഇയാളുടെയോ?? എന്റെ പേര് ദീപ… ദീപ എന്ത് ചെയ്യുന്നു?? ഞാൻ ഹൗസ് വൈഫാണ്… ഇയാളോ?? ഞാൻ കവിയും, എഴുത്തുകാരനുമാണ്… വെറുതെയല്ല ഇയാളുടെ കഥകൾ ഇത്ര മനോഹരം… ഞാൻ എല്ലാം വായിക്കാറുണ്ട്… ഇയാളുടെ ചില … Read more

ആ രൂപം അവനെനോക്കി വികൃതമായി ചിരിക്കാൻ തുടങ്ങി .. അവന്റെ കണ്ണുകളിൽ പതിഞ്ഞത് പുറത്തേക്ക്……

എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ പ്രേതാനുഭവങ്ങൾ അറിയുവാൻ വേണ്ടി പലരെയും വിളിച്ചു…. പ്രേതാനുഭവങ്ങൾ കേൾക്കാനും, അതെഴുതാനും ആഗ്രഹമുള്ളതുകൊണ്ട് ചെറിയ അനുഭവമാണെകിലും കൂട്ടുകാരുടെ തള്ളലുകൾ ഞാൻ കേൾക്കുമായിരുന്നു…… റോഡ് റോളർ തന്റെ ശരീരത്തുകൂടി കയറിയിറങ്ങിപ്പോയെന്നും, തനിക്കൊന്നും പറ്റിയില്ലന്നുംവരെ ഒരു കൂട്ടുകാരൻ പറഞ്ഞു…. അങ്ങനെയിരിക്കെയാണ് ഒരു ഫ്രണ്ട് വിളിക്കുന്നത്‌…. നൻപാ…. നീ വിളിച്ചപ്പോൾ എടുക്കാൻ പറ്റിയില്ല…. തിരക്കായിരുന്നു….. ന്താടാ വിളിച്ചത്…?? ഏയ്യ്…. നീ ഫ്രീയാണെകിൽ വെറുതെ സംസാരിക്കാമെന്ന് കരുതിയാണ് വിളിച്ചത്…. ഞങ്ങളുടെ സംസാരം തുടർന്നു… അതിനിടയിൽ ഞാൻ അവനോടു ചോദിച്ചു…. മച്ചാനെ… … Read more

ദൈവമേ…. ഞാൻ തലക്ക് കൈകൊടുത്തിരുന്നു…. ചുമ്മാതല്ല കഴിച്ചൊന്നു ചോദിച്ചപ്പോൾ അമ്മാവൻ കൈ കൂപ്പിയത്….

എഴുത്ത്:-സ്നേഹപൂർവ്വം കാളിദാസൻ ഇതെന്തു കറിയാണമ്മേ….മനുഷ്യനിബിടെ ജോലിയുംകഴിഞ്ഞ് വിശന്നാണ് കേറിവരുന്നത്….നല്ലതെന്തേലും വച്ചൂടെ… ഞാൻ നല്ല ദേഷ്യത്തിൽ പറഞ്ഞു…. ഞാനല്ല വച്ചത്…. നിന്റെ ഭാര്യയാണ്… അവളോട്‌ ചോദിക്ക്…. അമ്മ മുറിയിലേക്ക് നടന്നു…. എന്നിട്ടവളെവിടെ…. ആ ഇവിടെ എവിടെയോ ഇണ്ട്…. ഇതെല്ലാം കേട്ടുകൊണ്ട് അമ്മാവൻ ചാരുകസേരയിൽ മുകളിലേക്ക് നോക്കി കിടപ്പുണ്ടായിരുന്നു…. മുഖത്ത് എന്തോ വിഷമം കട്ടപിടിച്ചിരിക്കുന്നതായി എനിക്ക് തോന്നി…. അമ്മാവൻ കഴിച്ചോ എന്തേലും…. ഞാൻ ചോദിച്ചു…. യ്യോ…. ഓർമ്മിപ്പിക്കല്ലേ പൊന്നേ…. ഒരു കൂപ്പുകയ്യോടെ കസേരയിൽ കിടന്നുകൊണ്ട് അമ്മാവൻ പറഞ്ഞു…. അതുകണ്ടതും എന്തോ … Read more

ഉറങ്ങി എഴുന്നേറ്റപ്പോൾ ആരൊക്കെയോ റൂമിൽ കിടക്കുന്നു…. Cash കൊടുത്തു റൂമെടുത്ത ഞാൻ ബാത്ത്റൂമിന്റെ വാതുക്കലാണ്……..

എഴുതി:-സ്നേഹപൂർവ്വം കാളിദാസൻ മടുത്തെടാ…. ഈ ജോലിയുടെ ടെൻഷൻ…. എനിക്കെവിടെലും പോകണം…. രണ്ടു ദിവസം മാറി നിൽക്കണം…. നീ കാര്യമായി പറയുന്നതാണോ….?? ഞാൻ തമാശക്ക് ഇതുപോലെ എന്തേലും പറഞ്ഞിട്ടുണ്ടോ…. എന്റെ മുഖത്തിലെ ദേഷ്യം കണ്ടിട്ടാണോ എന്തോ… ശരി… എനിക്ക് നിന്നെ വിശ്വാസമാണ്… അവൻ പറഞ്ഞു….. എങ്ങോട്ടെങ്കിലും രണ്ടുദിവസം മാറി നിൽക്കണം… എല്ലാ ടെൻഷനും മറക്കണം…..ഞാൻ തലക്ക് കൈകൊടുത്തുകൊണ്ട് വിഷമത്തിൽ പറഞ്ഞു…. എങ്കിൽ നമ്മുക്ക് മൂന്നാർ പോകാം…. അവൻ പെട്ടെന്നൊരു സ്ഥലം പറഞ്ഞു…. മൂന്നാറെങ്കിൽ മൂന്നാർ…. ഞാൻ തീരുമാനിച്ചു…. ബൈക്കിന്റെ … Read more