സറീനയുടെ അരികിൽ പ്രാർത്ഥനയോടെയും കണ്ണീരോടെയും ഇരുന്ന മനാഫ് തന്റെ കൈക്കുള്ളിൽ സറീനയുടെ കൈ ചേർത്തുപിടിച്ചു………
പിറവി എഴുത്ത്:-നവാസ് ആമണ്ടൂർ ക്ലിനിക്കിൽ നിന്നും അവളെ സ്ട്രെക്ചറിൽ കിടത്തി ആംബുലൻസിലേക്ക് കയറ്റുമ്പോൾ നല്ല മഴയായിരുന്നു. നിർത്താതെ പെയ്യുന്ന പേമാരി. ആംബുലൻസിൽ ഒരു നഴ്സും കൂടെ കയറി. ട്രിപ്പ് ഇട്ടതും ഓക്സിജൻ മാസ്ക്കും ഒരിക്കൽ കൂടി നോക്കി. കണ്ണ് തുറന്നു കിടക്കുന്നുണ്ടെങ്കിലും കുറെയധികം ബ്ലഡ് പോയത് കൊണ്ട് അവളുടെ ശരീരം തളർന്നു. “പെട്ടെന്ന് മെഡിക്കൽ കോളേജിൽ എത്തിക്കണം.. ബ്ലഡ് ഇപ്പോഴും പോകുന്നുണ്ട്.. രണ്ട് ജീവനുകളാണ്..” ഗുരുവായൂരുപ്പന്റെ ഫോട്ടോയുള്ള മാലയുടെ ലോക്കറ്റിൽ മുത്തമിട്ട് ബിനീഷ് ഡ്രൈവിങ് സീറ്റിൽ കയറി … Read more