അല്ലെങ്കിലും നാട്ടുകാർക്ക് അവർ മെനഞ്ഞെടുക്കുന്ന കഥ പറയാനാണ് താല്പര്യം. സത്യം എന്താണെന്ന് അവർ…

എഴുത്ത്: ഇഷ “” എന്നാലും എന്റെ ശോഭേ നിന്റെ കെട്ടിയവൻ നശിക്കുന്നത് നീ കാണുന്നില്ലേ അത് കണ്ടിട്ടും നിന്റെ മനസ്സിന് യാതൊരു മാറ്റവും ഇല്ലെന്ന് പറഞ്ഞാൽ കരിങ്കല്ല് ഇതിനേക്കാൾ ഭേദമാണല്ലോടി!!”” ഒരു കല്യാണത്തിന് പോയതും വകയിലെ ഒരു അമ്മായിയുടെ വക ഉപദേശമാണ്. “” എന്റെ കെട്ടിയവൻ കുടിച്ച് നശിക്കുന്നതിന് അമ്മായിയ്ക്ക് അത്രയ്ക്ക് ദണ്ണം ഉണ്ടെങ്കിൽ ഒരു കാര്യം ചെയ്യ് അങ്ങേരെ നേരെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ഉപദേശിച്ചു നേരെയാക്കാൻ നോക്ക്!! എനിക്കെന്തായാലും അതിന് സമയമില്ല!!”” അതും പറഞ്ഞ് അവിടെ … Read more

അവൾ തന്നെ തീരുമാനം പോലെ പറഞ്ഞു. ഒരു തരത്തിൽ പറഞ്ഞാൽ അവൾ വാശി പിടിക്കുകയായിരുന്നു.

എഴുത്ത്: അപ്പു “അഖിലേട്ടാ.. നമുക്ക്.. ഈ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാം…” അനുരാധ അവനോട് പറയുമ്പോൾ ഞെട്ടലോടെ അവൻ അവളെ നോക്കി. “നീ എന്താ പറഞ്ഞത്..?” അവൻ ചോദിച്ചത് കേട്ട് അവൾക്ക് ഒരു അല്പം ഭയം തോന്നിയെങ്കിലും തന്റെ ആവശ്യം ആയതു കൊണ്ട് അത്‌ അവതരിപ്പിച്ചേ മതിയാകൂ എന്ന് അവൾക്ക് തോന്നി. “ഏട്ടൻ എന്താണ് കേട്ടത് അത് തന്നെയാണ് ഞാൻ പറഞ്ഞത്..” അവൾ പറഞ്ഞത് കേട്ട് അവൻ അവളെ തുറിച്ചു നോക്കി. ” നിനക്ക് ഭ്രാന്താണോ..? നീ എന്തിനാ … Read more

ആ നേരം കൊണ്ട് അവന്റെ മനസ്സിൽ എന്തൊക്കെയോ തീരുമാനങ്ങൾ രൂപപ്പെട്ടിരുന്നു.

എഴുത്ത്: അപ്പു ” എന്റെ താലി പൊട്ടിച്ചവളെ തന്നെ വേണമല്ലേ നിനക്ക് ഭാര്യയായിട്ട്..? “ അമ്മയുടെ ചോദ്യം കേട്ട് ശ്രീജേഷ് ഞെട്ടലോടെ അമ്മയെ നോക്കി. “അമ്മേ.. അമ്മ ഇത് എന്തൊക്കെയാ പറയുന്നത്? അവൾ എന്ത് തെറ്റ് ചെയ്തിട്ടാണ്..?” അവൻ വിഷമത്തോടെ ചോദിച്ചു. “എന്ത് തെറ്റ് ചെയ്തെന്നോ..? നിനക്ക് അറിയില്ല അല്ലേ..? നിന്റെ അച്ഛൻ എങ്ങനെയാടാ മരിച്ചത്..?” അമ്മ ക്രോധത്തോടെ അലറി. “ആക്‌സിഡന്റ്…” അവൻ പതിയെ പറഞ്ഞു. “ആക്‌സിഡന്റ് എന്ന് എത്ര നിസാരമായിട്ടാണ് നീ പറഞ്ഞത്..? അത്‌ എന്നാണ് … Read more

നിന്നോട് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…നീ ഇത്രയൊക്കെ ചെയ്തതിൽ നിനക്കുള്ള ലാഭം എന്താ….

എഴുത്ത്: അപ്പു “നിന്നോട് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.. നീ ഇത്രയൊക്കെ ചെയ്തതിൽ നിനക്കുള്ള ലാഭം എന്താ..? സ്വന്തം കുഞ്ഞിനെ വരെ കൊ, ന്നു കളഞ്ഞിട്ട് നീ എന്ത് നേടി? “ മുന്നിൽ നിൽക്കുന്ന ആ പെൺകുട്ടിയുടെ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്ന് അവൾക്ക് അറിയുന്നുണ്ടായിരുന്നില്ല. മറുപടി ഒന്നും പറയാതെ അവൾ തല കുനിച്ചു നിന്നു. അല്ലെങ്കിൽ തന്നെ അവൾ ചോദിക്കുന്നതിൽ എന്താണ് തെറ്റ്..? താൻ ഇത്രയും ഒക്കെ ചെയ്തു കൂട്ടിയിട്ടു എന്ത് ലാഭം ആണ് … Read more

ഇനിയും ഇത് തുടർന്നു പോയാൽ ശരിയാകില്ല എന്ന് തോന്നിയത് കൊണ്ടാണ്, മാഡത്തിനെ ഒന്നു കാണാം എന്ന് കരുതിയത്….

എഴുത്ത്: അപ്പു “ആർക്കും.. ആർക്കും എന്നോട് ഒരു സ്നേഹവും ഇല്ല.. ഉണ്ടായിരുന്നെങ്കിൽ.. എന്നോട് ഇങ്ങനെ പെരുമാറില്ലല്ലോ.. എല്ലാർക്കും കല്ലൂനെ മതി..” വിങ്ങി കരഞ്ഞു കൊണ്ട് അഞ്ചു വയസ്സുകാരൻ ആദി പറഞ്ഞു. അവന്റെ പറച്ചിൽ കേട്ട് മുന്നിലിരുന്ന ഡോക്ടർ സാവിത്രി പകച്ചു അവനെ നോക്കി. “മോനു എന്താ അങ്ങനെ തോന്നിയത്..? “ വാത്സല്യത്തോടെ ഡോക്ടർ ചോദിച്ചു. “എന്നെ അമ്മ എപ്പോഴും ചീത്ത പറയും. തല്ലും.. പക്ഷെ, കല്ലൂനെ ചീത്ത പറയില്ലല്ലോ.. “ അവൻ പറയുന്ന ഓരോ വാക്കുകളും ഡോക്ടറെ … Read more

അത്രയും പറഞ്ഞു കൊണ്ട് നയനയ്ക്ക് നേരെ കൈ കൂപ്പിക്കൊണ്ട് അയാൾ എഴുന്നേറ്റു പുറത്തേക്ക് നടന്നു.

എഴുത്ത്: അപ്പു “മാഡം.. എനിക്ക് ഇനിയും ഇങ്ങനെ മുന്നോട്ട് പോവാൻ പറ്റില്ല. എനിക്ക് ഡിവോഴ്സ് വേണം..” തന്റെ മുന്നിലിരുന്ന് ഉറപ്പോടെ സംസാരിക്കുന്നവനെ അമ്പരന്ന് നോക്കി പോയി അഡ്വക്കേറ്റ് നയന. അയാൾ വന്ന സമയം മുതൽ ആവർത്തിക്കുന്ന രണ്ട് വാചകങ്ങൾ ആണ് അവ. അതല്ലാതെ മറ്റൊന്നും അവൻ പറയുന്നുമില്ല. നയനയ്ക്ക് വല്ലായ്മ തോന്നി. “ശരി.. നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലായി. നിങ്ങൾക്ക് ഡിവോഴ്സ് വേണം. നിങ്ങൾ ഇവിടേക്ക് വന്ന സമയം മുതൽ പറയുന്നത് ഈ കാര്യം തന്നെ അല്ലേ..? … Read more

പക്ഷേ അവിടെ നിന്ന് രക്ഷപ്പെട്ട് ഓടിയ അവൾക്ക് വല്ലാത്ത സന്തോഷം ആയിരുന്നു….

എഴുത്ത്: അപ്പു “ഈ കല്യാണം നടന്നില്ലെങ്കിൽ പിന്നെ നീ ഞങ്ങളെ ജീവനോടെ കാണില്ല.. ഓർത്തോ..” അമ്മ ഭീഷണി പോലെ പറഞ്ഞത് കേട്ട് അവളുടെ ചുണ്ടിൽ പുച്ഛത്തോടെ ഒരു ചിരി വിരിഞ്ഞു. “അമ്മ ഇങ്ങനെ വാശി പിടിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എന്നെ അയാൾക്ക് കെട്ടിച്ചു കൊടുക്കുന്നത് കൊണ്ട് നിങ്ങൾക്ക് എന്താ ലാഭം..?” അവൾ വിഷമത്തോടെ ചോദിച്ചത് കേട്ട് ഒരു നിമിഷം അച്ഛനും അമ്മയും പതറി പോയി. “നീ എന്താ പറഞ്ഞു വരുന്നത്..? ഞങ്ങൾ നിന്നെ അയാൾക്ക് വിൽക്കുന്നത് … Read more

അത് ഇങ്ങനെ ചെലവഴിച്ചാൽ ഭാവിയിൽ എന്തെങ്കിലും ഒരു ആവശ്യം വരുമ്പോൾ എന്തു ചെയ്യും..

എഴുത്ത്: അപ്പു ” ഹ്മ്മ്.. കെട്ടിയോനെ കളഞ്ഞിട്ട് അവന്റെ കൂട്ടുകാരന്റെ കൂടെ പോയേക്കുന്നു.. നാണമില്ലെടി നിനക്കൊന്നും.. “ പുച്ഛത്തോടെ ഉള്ള ചോദ്യം.. പരിഹാസത്തോടെ ഉള്ള നോട്ടം. അവളുടെ ചുണ്ടിലും പുച്ഛം തന്നെ ആയിരുന്നു. “ഇത്രയുമൊക്കെ ഒപ്പിച്ചു വച്ചിട്ടും അവൾക്ക് പുച്ഛം തന്നെയല്ലേ..? എന്തെങ്കിലും ഭാവ വ്യത്യാസം ഉണ്ടോ എന്ന് നോക്കിക്കേ.. ഒരു കുറ്റബോധം പോലും ഇല്ലാതെ ഇങ്ങനെ നിൽക്കാൻ നിനക്കെങ്ങനെ കഴിയുന്നു കൊച്ചേ ..” അയലത്തെ വീട്ടിലെ സുമതിയമ്മയുടെ ചോദ്യം കേട്ട് അവൾ മറുപടി ഒന്നും പറയാതെ … Read more

പിന്നീട് ഒരിക്കൽ അവൻ തടഞ്ഞു നിർത്തി കാര്യം അന്വേഷിച്ചപ്പോൾ മാത്രമാണ് അവൾ തന്റെ ജീവിതം അവനോട് വെളിപ്പെടുത്തിയത്.

എഴുത്ത്: അപ്പു “നിങ്ങളുടെ കൂടെ ജീവിക്കാൻ ഇനി എന്നെ കിട്ടില്ല.. എനിക്കൊരു കൊച്ചിനെ തരാൻ പോലും കഴിയാത്ത നിങ്ങളോടൊപ്പം ഞാൻ എന്തിന് നിൽക്കണം..?” പരിഹാസത്തോടെ ചോദിച്ചു കൊണ്ട് അവൾ പെട്ടിയും തൂക്കി പുറത്തേക്ക് ഇറങ്ങി പോയി. അതൊക്കെ അവൻ അമ്പരപ്പോടെയാണ് കണ്ടിരുന്നത്. ചുറ്റുമുള്ള സുഹൃത്തുക്കളുടെ പരിഹാസം നിറഞ്ഞ നോട്ടം തന്നെ തേടിയെത്തുന്നത് കണ്ട അവന് കണ്ണ് നിറഞ്ഞു. കുറച്ചു മുൻപ് നടന്ന സംഭവങ്ങൾ എന്തൊക്കെയായിരുന്നു എന്ന് അവൻ വെറുതെ ഒന്ന് ആലോചിച്ചു നോക്കി. അലനും ആനിയും.. കോളേജ് … Read more

അവസാന നിമിഷം വരെയും തന്നെ രക്ഷിക്കാൻ ആരെങ്കിലും ഓടിയെത്തും എന്ന് അവൾ പ്രതീക്ഷിച്ചു.

എഴുത്ത്: അപ്പു ” മോൾക്ക് ഈ വിവാഹത്തിന് എതിർപ്പു ഒന്നും ഇല്ലല്ലോ..? “ ആ വാക്കുകൾ കേട്ട് അവൾക്ക് സ്വയം പുച്ഛം തോന്നി. എന്ത് മറുപടി കൊടുക്കാനാണ്..? അല്ലെങ്കിൽ തന്നെ അവർ തന്നിൽ നിന്ന് മറുപടി പ്രതീക്ഷിക്കുന്നുണ്ടോ..? താൻ കാരണം അവർക്കുണ്ടായ അപമാനത്തിൽ നിന്ന് രക്ഷപ്പെടാൻ മാത്രമാണ് അവർ ശ്രമിക്കുന്നത്. അതിന്റെ പേരിൽ ഉള്ള പ്രഹസനങ്ങൾ മാത്രമാണ് ഇതൊക്കെ. ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോൾ പുറകിൽ നിന്നും അച്ഛന്റെ ശബ്ദം കേൾക്കാമായിരുന്നു. ” അവൾക്ക് സമ്മത കുറവ് … Read more