ലയനം – മലയാളം നോവൽ, എഴുത്ത്: അഞ്ജു തങ്കച്ചൻ

ലയനം – മലയാളം നോവൽ – ഭാഗം 01 ലയനം – മലയാളം നോവൽ – ഭാഗം 02 ലയനം – മലയാളം നോവൽ – ഭാഗം 03 ലയനം – മലയാളം നോവൽ – ഭാഗം 04 ലയനം – മലയാളം നോവൽ – ഭാഗം 05 ലയനം – മലയാളം നോവൽ – ഭാഗം 06 ലയനം – മലയാളം നോവൽ – ഭാഗം 07 ലയനം – മലയാളം നോവൽ – ഭാഗം … Read more

അതേ ഈ പെണ്ണിന്റെ കാലുകളിൽ ഇടാൻ ഞാൻ ഒരു ജോഡി പാദസരം വാങ്ങി വച്ചിട്ടുണ്ട്. ഞാൻ വരുന്നുണ്ട് നാളെ തന്റെ അമ്മയോട് തന്നെ എനിക്ക് തരുമോ എന്ന് ചോദിക്കാൻ. അയാൾ പറഞ്ഞു……

സീതക്കുട്ടി എഴുത്ത്:-അഞ്ജു തങ്കച്ചൻ അലക്കാനുള്ള തുണിക്കെട്ട് വാരിയെടുത്തു കൊണ്ട് ചിരുത കുളത്തിന് അരികിലേക്ക് നടന്നു. ദേവസുന്ദരിയുടെ അണിവയറിലെ  ആഴമുള്ള പൊക്കിൾച്ചുഴി പോലെ തോന്നിക്കുന്ന,  നിറഞ്ഞു കിടക്കുന്ന കുളത്തിനരുകിലേക്ക് തുണിക്കെട്ട്  വെച്ച് ചിരുത ദീർഘനിശ്വാസം എടുത്തു. കരക്കാരുടെ എല്ലാം തുണി അലക്കി കൊടുത്താൽ കിട്ടുന്നത് അന്നന്നത്തെ അന്നത്തിനു പോലും തികയാതെ ആയി.  കെട്ടിയോൻ കുമാരൻ ഉപേക്ഷിച്ചു പോയതോടെ ഏക മകളും താനുമുള്ള കുടിലിൽ വല്ലതും വെച്ചുണ്ടാക്കണമെങ്കിൽ ഈ ഒരു പണിയെ തനിക്കറിയൂ. അര ബ്ലൗസും മുണ്ടുമുടുത്ത നാല്പത്കാരിയാണ് ചിരുത.മൂന്നായ് … Read more

ഞാൻ ബന്ധനം ഇല്ലാത്ത ഒരു ബന്ധം ഉണ്ടാക്കി എന്നത് തെറ്റായി എനിക്ക് തോന്നുന്നില്ല.അവൾ തറഞ്ഞിരിക്കുകയായിരുന്നു. ഒന്നും മിണ്ടാൻ കഴിയുന്നില്ല. ലോകം മുഴുവൻ തനിക്ക് മുൻപിൽ കറങ്ങുകയാണ്……..

എഴുത്ത്:-അഞ്ജു തങ്കച്ചൻ എനിക്ക് താനുമായി ലിവിങ് ടുഗെതർ ആയാൽ കൊള്ളാമെന്നുണ്ട്. ജഗത്, ലക്ഷ്മികയോട് പറഞ്ഞതും അവൾ ഞെട്ടലോടെ അയാളെ നോക്കി. ഇയാൾക്ക് നാണമില്ലേ ഇങ്ങനെ പറയാൻ. എന്തിന് നാണിക്കണം. ഇഷ്ട്ടം തോന്നിയ ആളോടൊപ്പം ജീവിക്കുന്നത് മോശമാണോ? ഇഷ്ട്ടം തോന്നിയ ആളെ വിവാഹം ചെയ്ത് അന്തസായി ജീവിക്കണം. എനിക്ക് ഒരു തരത്തിലുള്ള ബന്ധനവും ഇല്ലാതെ, എന്റെ പങ്കാളിയിൽ ഒരു ബന്ധനവും ഏൽപ്പിക്കാതെയുള്ള ഒരു സ്നേഹബന്ധം മത്രേ ആവശ്യമുള്ളൂ… അയാൾ പറഞ്ഞു ഓഹോ അതാകുമ്പോൾ തോന്നുമ്പോൾ തോന്നുമ്പോൾ ഇണയെ മാറ്റാമല്ലോ … Read more

അല്ലേലും അവൾ വഴക്കാളിയാ ചെറിയ കാര്യം മതി പിണങ്ങാൻ,  മൂക്കിൻ തുമ്പത്താണ്  ദേഷ്യം……

നീലവെളിച്ചമുള്ള മിന്നാമിനുങ്ങുകൾ… Story written by Anju Thankachan അഴിഞ്ഞു പോയ ഉടുമുണ്ട് വാരി ചുറ്റിക്കൊണ്ട് അയാൾ മുന്നോട്ടു നടന്നു. എപ്പോഴോ പെയ്തമഴയിൽ തെന്നി കിടക്കുന്ന പാടവരമ്പത്ത് കൂടി ആടിയാടി നടക്കവേ കാൽവഴുതി അയാൾ ചെറിയ കൈത്തോട്ടിലേക്ക് വീണു. അപ്പോഴും കയ്യിലുള്ള പൊതി അയാൾ താഴെ പോകാതെ മുറുക്കെ  പിടിച്ചിട്ടുണ്ടായിരുന്നു. കാൽമുട്ട് കല്ലിൽ ഉരഞ്ഞ് രക്തം പൊടിയുന്നുണ്ട്. അയാൾ പതിയെ എഴുന്നേൽക്കാൻ ശ്രെമിച്ചു. ആഹാ….ഇന്നും അച്ചായൻ നാലുകാലിൽ ആണോ? പാടവരമ്പത്ത് കൂടി വന്ന രാമു ചോദിച്ചു. അതേടാ … Read more

കേട്ടത് വിശ്വസിക്കാനാവാതെ ചന്ദന ഉറക്കെ അലറി കരഞ്ഞു. ശരണ്യ അവളെ തന്റെ…….

ആഴങ്ങൾ Story written by Anju Thankachan എടീ….ഇന്ന് ഞാൻ ലീവ് എടുക്കട്ടെ? അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്ന ചന്ദനയുടെ അരക്കെട്ടിലൂടെ കൈയ്യിട്ട് ചേർത്തുപിടിച്ച് നാഥൻ ചോദിച്ചു. എന്തിനാണാവോ? അവൾ അയാൾക്ക് അഭിമുഖമായി തിരിഞ്ഞു. നിനക്കറിയില്ലേ? അയാൾ കുസൃതിയോടെ അവളുടെ മൂക്കിൽ പിടിച്ചുലച്ചു. അയ്യടാ…ഇയാൾ ഇങ്ങനെ ലീവ് എടുത്തതിന്റെയാണ് ഒരെണ്ണം അപ്പുറത്ത് ഇരുന്ന് പഠിക്കുന്നതും,  ഒരെണ്ണം തൊട്ടിലിൽ കിടന്നുറങ്ങുന്നതും. അവർക്ക് കൂട്ടുകൂടാൻ ഒരാളെ കൂടി കൊടുക്കാടി. വേഗം ചെന്ന് കുളിച്ച്, ഭക്ഷണം കഴിച്ചിട്ട് ഓഫീസിൽ പോകാൻ നോക്ക് നാഥൻ. … Read more

പല ദിവസവും അച്ഛൻ വീട്ടിൽ ഇല്ലാത്ത സമയത്ത് അയാൾ വരുമായിരുന്നത് കൊണ്ടാണ് തങ്ങൾ അമ്മയെ ഉപേക്ഷിച്ചു…….

Story written by Anju Thankachan അച്ഛാ….. അയാളുടെ ഉച്ചത്തിൽ ഉള്ള വിളി ആ വീടിനെ പ്രകമ്പനം കൊള്ളിക്കാൻ തക്ക രീതിയിൽ ഉള്ളതായിരുന്നു. അയാളുടെ കൈയിലിരുന്ന് ആ വെളുത്ത പേപ്പർ വിറച്ചു. ഞാൻ എനിക്കിഷ്ട്ടമുള്ള ആളോടൊപ്പം പോകുന്നു എന്ന് മാത്രമേ ആ പേപ്പറിൽ ഉണ്ടായിരുന്നുള്ളൂ. വെറും പതിനെട്ടു വയസു മാത്രമുള്ള തന്റെ അനിയത്തി ഒരുവനോടൊപ്പം ഇറങ്ങിപ്പോയിരിക്കുന്നു. അയാൾക്ക്‌ തന്റെ ഹൃദയം പിടഞ്ഞുരുകുന്ന വേദന തോന്നി. അച്ഛനെ മുറിയിലെങ്ങും കാണാഞ്ഞിട്ട് അയാൾ പൂമുഖത്തേക്ക് ഇറങ്ങി ചെന്നു. പൂമുഖത്തെ കസേരയിൽ … Read more

അവൾ ബുക്ക്‌ മാറ്റി നോക്കി, ഒരു ഫോൺ അതിൽ വീഡിയോ റെക്കോർഡിംഗ് നടന്നു കൊണ്ടിരിക്കുന്നു…….

Story written by Anju Thankachan ഓഫിസിൽ നിന്നും എത്തി നനഞ്ഞ സാരി മാറ്റുന്നതിനിടയിലാണ് പെട്ടന്ന് ഇടിവെട്ടിയതും കരണ്ട് പോയതും,അഞ്ചു മണി ആയതേയു ള്ളൂവെങ്കിലും പ്രകൃതി ഇരുണ്ടു മൂടി കിടക്കുന്നു. മുറിയിൽ വെളിച്ചം കുറവാണ്. അപ്പോഴാണ് ടേബിളിൽ താൻ അടുക്കി വച്ച ബുക്കുകൾക്കിടയിൽ നിന്നും ചെറിയ വെളിച്ചം അവൾ ശ്രെദ്ധിച്ചത്. അവൾ ബുക്ക്‌ മാറ്റി നോക്കി, ഒരു ഫോൺ അതിൽ വീഡിയോ റെക്കോർഡിംഗ് നടന്നു കൊണ്ടിരിക്കുന്നു. ആ ഫോൺ ആരുടേതാതാണ് എന്നറിഞ്ഞതും അവൾക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് … Read more