അമ്മേ എന്ന വിളി കേട്ടത്കൊണ്ടോ എന്തോ അവരൊന്ന് തിരിഞ്ഞ് നോക്കി. ആ കണ്ണുകളിൽ എന്തെന്നില്ലാത്തൊരു…

അരികിൽ… എഴുത്ത്: ഗൗതമി ഗീതു ~~~~~~~~~~~~ “എനിക്കവളെയൊന്ന് കണ്ടാൽ മതി. വെറുതെ…. വെറുതെയൊന്ന് കാണാൻ. ഇനിയും എത്രകാലമെന്ന് വെച്ചാ ഞാൻ…! വേറൊന്നും വേണ്ട. എനിക്കവളെയൊന്ന് കണ്ടാൽ മാത്രം മതി…” ചുളിവുകൾ വീണ കവിളിൽ തടത്തിലേക്ക് ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞ് വീണു..! ദിശയറിയാതെ അത് യാത്ര തുടങ്ങി..! എങ്ങെല്ലാമോ തെന്നി മാറി… ഇടക്കെല്ലാം നേർത്ത് പോയി… ഏറ്റവുമൊടുവിൽ വിറ ബാധിച്ച ആ കൈകളിലൊന്നിൽ വീണ് സ്വയം മരണം പുൽകി. ഒന്നുമാകാതെ എങ്ങോ മാഞ്ഞ വെറുമൊരു കണ്ണീർ തുള്ളി. … Read more

നിവേദ്യം ~ ഭാഗം 01, എഴുത്ത്: ഉല്ലാസ് OS

സുമിത്രേ … … നീയെവിടെ ആണ്, ശേഖരൻ നീട്ടി വിളിക്കുന്നത് കേട്ടുകൊണ്ട് ആണ് സുമിത്ര തൊഴുത്തിൽ നിന്നു ഇറങ്ങി വന്നത്. ദാ.. വരുന്നു ഏട്ടാ.. അവർ ഉറക്കെ വിളിച്ചു പറഞ്ഞു. മണിക്കുട്ടി എങ്ങനെ അഴിഞ്ഞു പോയിന്നു എനിക്ക് മനസിലാകാത്തത്, ഇന്നും പാല് കിട്ടിയില്ല… അവർ കൈയിൽ ഇരുന്ന ഓട്ടു കിണ്ണം അടുക്കളയിൽ കൊണ്ട് പോയി വെച്ചു. “എടി നിനക്ക് അതിനെ മുറുക്കി കെട്ടാൻ വയ്യാരുന്നോ… ചുമ്മാ കയറു വലിക്കുവാണോ… എന്നിട്ട് ഓരോരോ വാർത്താനങ്ങൾ.. എന്റെ വായിന്നു വല്ലതും … Read more

നിനക്കെന്നെ കുറച്ചു വർഷങ്ങളായല്ലേ അറിയൂ. നിനക്ക് അറിയാത്ത ഒരു കാര്യമുണ്ട്…

ഉമ്മാന്റെ മോൾ Story written by Murali Ramachandran ~~~~~~~~~~~~~~~ “നീയെന്താ പെണ്ണേ ഇന്ന് വൈകിയേ..? എന്തുപറ്റി..? നിന്റെ മുഖത്ത്‌ പതിവില്ലാത്തൊരു വാട്ടമുണ്ടല്ലോ..” സുമിത്ര അതു ചോദിച്ച് എന്റെ അടുത്തേക്ക് വന്നു. തോളിൽ കൈവച്ചു കൊണ്ടു അവൾ തുടർന്നു. “വീട്ടിൽ ഉമ്മയോട് വഴക്കിട്ടാണോ ഇറങ്ങിയേ..? കണ്ടിട്ട് അങ്ങനെ തോന്നുന്നുണ്ടല്ലോ..” അവൾ പറഞ്ഞതും എനിക്ക് സങ്കടം സഹിക്കാൻ ആയില്ല. ഞാൻ അവൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. “നീ എന്താ ഇങ്ങനെ കരയുന്നേ..? കാര്യം പറ, എന്താ ഉണ്ടായേ..?” ഞാൻ ഷാൾ … Read more

താന്‍ ആ ചാറ്റുകള്‍,,കണ്ടൂന്നു മനസ്സിലായപ്പോള്‍ ആദ്യം ഒന്നു പരിഭ്രമിച്ചെങ്കിലും പിന്നീട് ഒന്നും സംഭവിക്കാത്ത ഭാവത്തില്‍…

മിഥ്യ…. എഴുത്ത്: ദീപ്‌തി പ്രവീൺ ~~~~~~~~~~~~~~~ മീര ദയവായി നീ എന്നെ പിന്‍തുടരരുത്‌.. എന്നെ ജീവിക്കാന്‍ അനുവദിക്കണം… നിന്റെ കൂടെ ഒരു ജീവിതം എനിക്ക് സാധിക്കില്ല… അതുകൊണ്ട് ഞാന്‍ പോകുന്നു.. വാട്ട്സാപ്പില്‍ വന്ന മെസേജ് മീര വീണ്ടും വീണ്ടും വായിച്ചു.. ഗോപന് എങ്ങനെ കഴിയുന്നു…. മൂന്നരവയസ്സുകാരി മാളൂ രണ്ടു ദിവസമായി അച്ഛനെ തിരക്കുന്നു.. അച്ഛന്‍ സ്വന്തം സുഖം തേടി പോയെന്നു എങ്ങനെ പറയും… ഗോപന്റെ കൈ പിടിച്ചു പോരുമ്പോള്‍ അമ്മ മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുള്ളു.. അമ്മയും തന്നെ … Read more

അലസമായി അഴിഞ്ഞ് കിടക്കുന്ന സാരിത്തലപ്പ് നേരെ പിടിച്ച് ഇട്ടുകൊണ്ട് അവൾ ചാടി എഴുന്നേറ്റു….

ദേവി… Story written by Sabitha Aavani ~~~~~~~~~~~~~~~~~~~ നേരം പുലരാന്‍ ഇനിയും സമയം ബാക്കിയുണ്ട്. ഉറക്കത്തിനിടയിൽ അയാൾ ഒന്ന് തിരിഞ്ഞു കിടന്നു. അടുത്ത് കിടന്നിരുന്ന ദേവിയേ കാണുന്നില്ല. അയാൾ ചാടി എഴുന്നേറ്റു. ഉടുത്തിരുന്ന മുണ്ട് ഒന്നുകൂടി അഴിച്ച് ഉടുത്ത് കൊണ്ട് അയാൾ ലൈറ്റ് ഇട്ടു. സമയം രണ്ടു മണി . ഇവള്‍ ഈ പാതി രാത്രി ഇത് എവിടെ പോയി…? അരണ്ട മഞ്ഞ വെളിച്ചം. അയാൾ അടുക്കള വരാന്തയിലേക്ക്‌ നടന്നു. അവിടെ ഒരു കസേരയിൽ ദേവി … Read more

പലയാവർത്തി വിളിച്ചുനോക്കിയിട്ടും ആരും തിരിഞ്ഞുനോക്കാതെ, അരികിലെ മേശപ്പുറത്തുനിന്നും….

Story written by SARAN PRAKASH ജനലഴികൾക്കിടയിലൂടെ അപരിചിതമായ ആ കണ്ണുകളെന്നെ എത്തിനോക്കിക്കൊണ്ടേയിരുന്നു… “ആരാ..?” ഞാൻ സംശയത്തോടെ മിഴിച്ചു… ആ കണ്ണുകൾ പിന്തിരിഞ്ഞു ചുറ്റിലും പരതി.. ”നിങ്ങളോട് തന്നെയാ ചോദിച്ചേ… ആരാന്ന്..??” അയാൾ സ്വയം അടിമുടിയൊന്നു നോക്കി… ”എന്നെ മനസിലായില്ലേ..??” ആ കണ്ണുകളിൽ പ്രതീക്ഷകൾ നഷ്ടപെട്ടവന്റേതുപോലെ വിഷാദം നിഴലിച്ചു… ഞാൻ കണ്ണുകളിറുമ്മി… മനസ്സിലായില്ലെന്നോണം…!! ”ഇത് ഞാനാണ്… കാ ലൻ…!!” ആ കണ്ണുകളിൽ ആവേശം തുളുമ്പി… കിടന്നിടത്തുനിന്നും തലയുയർത്തി ഞാനയാളെ സസൂക്ഷ്മം നോക്കി… പിന്നെ ചിരിച്ചു…. നിലയുറപ്പിക്കാനാകാതെ ആ … Read more

പ്രണയവിഹാർ ~ ഭാഗം 29, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… തുടർച്ചയായി വാതിലിൽ തട്ടുന്നത് കേട്ട് മൗലി കോപത്തോടെ എഴുന്നേറ്റു. ശ്രാവണിയിൽ നിന്നും അടർന്നു മാറിയതിന്റെ ദേഷ്യം അവന്റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. വേട്ടക്കാരന്റെ കൈയിൽനിന്നും രക്ഷപ്പെട്ട മാൻപേടയെപ്പോലെ ശ്രാവണി പിടഞ്ഞെഴുന്നേറ്റു. ശ്രാവണിയെ വഷളൻ നോട്ടത്തോടെ ഒന്നുഴിഞ്ഞുകൊണ്ട് രസക്കേടോടെ അവൻ വാതിലിന് നേർക്ക് നടന്നു. ഇവന്മാർക്ക് ഇതെന്തിന്റെ കേടാ… പിറുപിറുത്തുകൊണ്ട് അവൻ വാതിലിന്റെ ബോൾട്ട് എടുത്തു. അന്നേരം മിന്നൽപോലെ ശ്രാവണി മുന്നോട്ട് പാഞ്ഞു. ടീ… മൗലിക്ക് അവളുടെ ടോപ്പിന്റെ പിൻഭാഗത്താണ് പിടികിട്ടിയത്. അവന്റെ … Read more

പ്രണയവിഹാർ ~ ഭാഗം 28, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഓടിയലച്ച് വിഹാൻ ഹോസ്പിറ്റലിൽ എത്തുമ്പോൾ നവിയുടെ ചുമലിൽ ചാരിയിരിക്കുകയായിരുന്നു അമ്മ. കരഞ്ഞു കരഞ്ഞു തളർന്നിട്ടുണ്ട്.നവിയുടെ കണ്ണുകളും കലങ്ങിയിട്ടുണ്ട്. നിഹാർ ഐ സി യുവിന് മുൻപിൽ തന്നെ നിൽക്കുന്നുണ്ട്.അവന്റെ മുഖം ആകെ അസ്വസ്ഥമായിരുന്നു. വിഹാന് പിന്നാലെ ആവണിയും ഓടിയെത്തി. അമ്മേ..അമ്മയ്ക്ക് മുൻപിലായി മുട്ടുകുത്തി തളർന്നവൻ ഇരുന്നു. കണ്ണുകൾ ഒന്ന് ചിമ്മിത്തുറന്നു. മോനേ.. അച്ഛൻ..കരച്ചിലിന്റെ ചീളുകൾ പുറത്തേക്ക് തെറിച്ചു വീണു. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ അവൻ പകച്ചിരുന്നു.എന്റെ മോളെ കൊണ്ടുപോയെടാ അവന്മാർ..അവർ സാരിത്തലപ്പാൽ വായ … Read more

പ്രണയവിഹാർ ~ ഭാഗം 27, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. സൂര്യരശ്മികൾ ഭൂമിയെ ചുംബിച്ചുണർത്തിയിട്ടേയുണ്ടായിരുന്നുള്ളൂ. ചെത്തിമിനുക്കിയ പുല്ലിൽ മാറ്റ് വിരിച്ച് അതിൽ യോഗ ചെയ്യുകയാണ് ശ്രാവണി.വിഹാൻ അരികിലുണ്ട്.അവൻ പറയുന്നതും ചെയ്യുന്നതും അതുപോലെ അവൾ അനുകരിക്കുന്നുണ്ട്.മനസ്സിന് വല്ലാത്ത ശാന്തത കൈവന്നതായി അവൾക്ക് തോന്നി.ഒടുവിൽ യോഗ പൂർത്തിയാക്കി എഴുന്നേൽക്കുമ്പോൾ വല്ലാത്ത ഉന്മേഷം തോന്നി അവൾക്ക്.പൈജാമയും ലൂസ് ടോപ്പുമായിരുന്നു അവളുടെ വേഷം.മുറ്റത്തേക്ക് എത്തിയതും ഒരു കാർ ഇരമ്പലോടെ എത്തി.ഡോർ തുറന്ന് ഇറങ്ങിയ തരുണിയെയും നിരഞ്ജനെയും അവൾ നോക്കി നിന്നു.പുഞ്ചിരിയോടെ തരുണി നീട്ടിപ്പിടിച്ച കൈകളിലേക്ക് അണയുമ്പോൾ നിരഞ്ജന്റെ കണ്ണിൽ … Read more

പ്രണയവിഹാർ ~ ഭാഗം 26, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. കുറ്റിച്ചെടികളും മരങ്ങളും തിങ്ങി നിറഞ്ഞുനിൽക്കുന്ന വനം. മഴയുടെ കുളിരിൽ വിറങ്ങലിച്ചു നിൽക്കുകയാണ് പുൽക്കൊടിപോലും. ഇലകളിൽ വീണുടയുന്ന മഴത്തുള്ളികൾ. തലപ്പില്ലാത്ത പോടേറിയ മരത്തിന് കീഴിൽ ആ കുളിരിൽ ആലിംഗബദ്ധരായ രണ്ടുപേർ. സ്ത്രീയും പുരുഷനും.കൂമ്പിയടഞ്ഞിരിക്കുന്ന മിഴികളുമായി അവന്റെ ചുംബനം സ്വീകരിക്കുന്ന പെൺകുട്ടി. വിഹാനും അവന്റെ ശ്രീക്കുട്ടിയും !! ചാടിയെഴുന്നേറ്റിരുന്ന് പകപ്പോടെയവൾ ചുറ്റും നോക്കി. മഴയോ കാടോ അല്ല..നേരിയ തണുപ്പ് അരിച്ചിറങ്ങുന്ന എ സി റൂം. ഇളംനീല കർട്ടനുകളും ബെഡ്ഷീറ്റും. കൈയിൽ ചെറിയ വേദന അനുഭവപ്പെട്ടപ്പോൾ … Read more