എന്തായാലും പണിയൊന്നുമില്ലാണ്ടിരിക്കാ.. അപ്പോപ്പിന്നെ ഒന്നു കേറിനോക്കിയാലോ.. വിജയിച്ചാൽ രൂവാ ഇരുനൂറു ലാഭം……

Story written by Ezra Pound തേങ്ങ വീണ്‌ ചെടിച്ചട്ടി പൊട്ടിയപ്പോഴാണ് ഒരു തെങ്ങു കയറ്റക്കാരന്റെ സേവനം നിർബന്ധമാണെന്ന് തോന്നിത്തുടങ്ങിയത്.. ഇന്നലെ തെങ്ങിന്റെ ചോട്ടിലെഴുതാനിരുന്നപ്പോ തലനാരിഴക്കാണ് തേങ്ങാ തലയിൽ വീഴാതെ രക്ഷപ്പെട്ടെ.. തെങ് ചതിക്കില്ല.. എന്നാലും.. വീണിരുന്നേൽ എഫ്‌ബിലോക്കെ വരുന്ന കാപ്‌ഷൻ എന്താവൂന്ന് വെറുതെ ആലോചിച്ചു പോയി.. മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങാവീണ്‌.. പതിവുപൊലെ എല്ലാരും കമന്റിട്ട് ആഘോഷിക്കും.. എന്നിട്ടാ തേങ്ങയെന്തേ ന്ന് വരെ ചോദിക്കുന്ന വിരുതന്മാരുണ്ടാവും.. എന്തായാലും ഒരു തെങ് കേറ്റക്കാരനെ കൊണ്ടുവന്നേ പറ്റത്തുളളൂ.. കറിക്കരക്കാനുള്ള … Read more

വാതിലടച്ചു കുറ്റിയിട്ട ശേഷം നേരേ അടുക്കളയിലേക്കു നടന്ന്.. അഥിതികളൊന്നും വരാണ്ടിരുന്നാ മതിയാരുന്നു……

Story written by Ezra Pound “അല്ലാടി നീ വരുന്നില്ലേ കല്യാണത്തിന്..” കെട്യോനാണ്.. മൂപ്പരെ വകേലൊരു ബന്ധുവിന്റെ കല്യാണമാണ്. മ്മള് പോയില്ലേലും കുഴപ്പൊന്നൂല്ലാലോ.. അതോണ്ടന്നെ തലവേദനാന്നും പറഞ്ഞൊഴിഞ്ഞു. സില്മേലൊക്കെ ആണേൽ കെട്യോൾക്ക് തലവേദന വന്നാൽ അപ്പൊത്തന്നെ ബേജാറാവുന്ന കെട്യോനോക്കെ കാണൂലെ.. ചുരുങ്ങിയത് ഒരു ബാമെങ്കിലും എടുത്ത്‌ പുരട്ടി കൊടുക്കാത്ത ആളോള്ണ്ടാവൊന്നന്നെ സംശയവാണ്.. ഇവിടൊരാൾക്കു തല വേദനയെന്നല്ല തല പോയാലും ഉം എന്നൊരു മൂളൽ മാത്രാണ്.. സന്ദർഭം അനുസരിച്ചു മൂളലിന്റെ അർത്ഥം മാറ്റി മാറ്റി വായിച്ചോണം.. ഇപോഴത്തെ മൂളലിന് … Read more

അങ്ങനെ കല്യാണം കഴിഞു കണ്ണീരും കയ്യുമൊക്കെയായി എല്ലാരും കൂടി യാത്ര യാക്കി.. മോശമാക്കരുതല്ലോന്നു കരുതി പൊടിക്ക്…….

Story written by Ezra Pound കല്യാണം നിശ്ചയിച്ചപ്പോ തൊട്ട് ഉപദേശങ്ങളുടെ പെരുമഴ ആരുന്നു. അവിടെ ച്ചെന്നാൽ ഇവിടത്തെപോലെ കലപിലാന്ന് സംസാരിക്കരുത്.. ഉറക്കെ ചിരിക്കരുത്.. എല്ലാരോടും സൗമ്യതയോടെ പെരുമാറണം. അങ്ങനെ കാണാതെ പഠിക്കാനായി നീണ്ടൊരു ലിസ്റ്റ് കയ്യീത്തന്നു. പരീക്ഷക്ക് പോലും ഇത്രേം തയാറെടുപ്പില്ലാരുന്നു.. ചുമ്മാതല്ല ചിലരൊക്കെ ഒളിച്ചോടുന്നെ… ഉപദേശങ്ങളില്ല.. തലേന്ന് തൊട്ടേയുള്ള വീർപ്പ് മുട്ടലില്ലാ.. ഭർതൃ വീട്ടിൽ ചെന്നാലെന്താവുമെന്നുള്ള ആധിയില്ല.. എന്ത് സുഖാണ്. അതിനെങ്ങിനാ.. ആരേലും പ്രണയിക്കാന്ന് വെച്ചാത്തന്നെ ആർക്കേലും ഇങ്ങോട്ട് തോന്നണ്ടേ ഇവളെയൊന്ന് പ്രണയിച്ചാലോന്ന്.. പെൺകുട്ടികളുടെ … Read more

ഇന്നലത്തെ വഴക്കിനു ശേഷം മനസൊന്നു ശാന്തമാക്കാൻ ഫേസ്ബുക്കൊന്ന് നോക്കിയതാര്ന്നു.. അപ്പോഴുണ്ട് ഹോം പേജിൽ……

Story written by Ezra Pound കെട്യോളുമായി വഴക്കായി.. എന്നും പതിവുള്ളതാണ്.. സത്യം പറഞ്ഞാ ചട്ടീം കലോം പോലേ ഇടക്കിങ്ങനെ തട്ടീം മുട്ടീമൊക്കെ ഒന്നും രണ്ടും പറഞ് വഴക്കടിക്കുന്നതൊരു രസാണ്. ഓള് പതിവ്പോലെ പണ്ടെങ്ങാണ്ടോ എനിക്കുണ്ടാരുന്ന പ്രണയവും ഞാൻ നാട്ടുനടപ്പനുസരിച്ച് അവളുടെ വീട്ടുകാരേം പറഞ്ഞോണ്ട് നിർവൃതി അടയും. ശേഷം തേനെ പഞ്ചാരെന്നും പറഞ്ഞോണ്ടിങ് വായെന്നും പറഞോണ്ടവളും എന്റെ പട്ടിവരും നിന്റെ പിറകെയെന്ന് പറഞ്ഞോണ്ട് ഞാനും രണ്ടുവഴിക്ക് പോകും. പക്ഷെ അതേറെ സമയമൊന്നും നീണ്ടുനിക്കില്ല. വീട്ടാവശ്യത്തിനുള്ള വെള്ളമൊക്കെ ടാപ്പിൽ … Read more

ഒരാളുടെ മനസ്സിലേക്ക് എളുപ്പം നടന്നു കേറാൻ പാചകത്തിന് കഴിയുമെന്ന് എവിടോ കേട്ടിട്ടുണ്ട്‌…….

Story written by Ezra Pound ഫുഡ് ഉണ്ടാക്കുന്നോരോടു പെണ്ണുങ്ങൾക്കിഷ്ടമുണ്ടാവോ.. ഉണ്ടാവേരിക്കും.. ഒരാളുടെ മനസ്സിലേക്ക് എളുപ്പം നടന്നു കേറാൻ പാചകത്തിന് കഴിയുമെന്ന് എവിടോ കേട്ടിട്ടുണ്ട്‌. അത്യാവശ്യം ഫുഡ് ഉണ്ടാക്കാൻ അറിയാമെന്നുള്ള അഹങ്കാരം കൊണ്ടും ഇതൊക്കെ നാലാളെ അറിയിക്കണമെന്നുള്ള ആഗ്രഹം  മനസ്സിലുള്ളതൊണ്ടും അറിയപ്പെടുന്ന ഒന്നു രണ്ട് ഗ്രൂപ്പുകളിൽ ജോയിൻ ചെയ്തായിരുന്നു..കെട്യോളെ സഹായിക്കുന്ന കെട്യോമ്മാരോട് പെണ്ണുങ്ങൾക്ക് സ്വല്പം സോഫ്റ്റ് കോർണർ കൂടുതലുണ്ടാവും എന്ന് തിരിച്ചറിഞ്ഞത് അവിടെ വെച്ചാണ്. അതോണ്ടന്നെ ആ വീക്നെസ്സിൽ കേറിപ്പിടിക്കാമെന്ന് വെച്ചു..ഒരു പണിയും ചെയ്യാണ്ട്‌ ഒമ്പത് മണിവരെ … Read more

കുഞ്ഞിന്റെ നിറം നോക്കി. ആരുടേ ഛായ ആണെന്ന്‌ സസൂക്ഷ്മം വിലയിരുത്തി. ചിലര് പറഞ്ഞു…..

Story written by Ezra Pound പെങ്ങടെ മോള്‌ പ്രസവിച്ചു. അതിനെന്താ.. നിങ്ങക്കങ്ങനെ ചോദിക്കാൻ തോന്നീലെ..എനിക്കറിയാരുന്നു. പെണ്ണായാൽ പ്രസവിക്കും..സ്വഭാവികം. കുഞ്ഞിനെ നോക്കി പുഞ്ചിരിക്കും. മു ലയൂട്ടുമ്പോഴാ മുഖത്തുണ്ടാവുന്ന നിർവൃതിയെക്കാൾ മനോഹരമായി മറ്റെന്തുണ്ടാവും. പക്ഷെ ബന്ധുക്കൾക്കും അയല്പക്കത്തുള്ളോർക്കും അത് പോരായിരുന്നു. അവര്‌ കുഞ്ഞിനെ കാണാനെന്ന വ്യാജേന വീട്ടിലേക്ക്‌ വന്നു.. കുഞ്ഞിന്റെ നിറം നോക്കി. ആരുടേ ഛായ ആണെന്ന്‌ സസൂക്ഷ്മം വിലയിരുത്തി. ചിലര് പറഞു ഉപ്പാനെ പോലെയെന്ന്..മറ്റ്‌ ചിലര് ഉമ്മാനെ പോലെയാണെന്നും. ഭാഗ്യത്തിന് അയല്പക്കത്ത് വാടകക്ക് താമസിക്കുന്ന അതിഥി തൊഴിലാളിയുടെ … Read more

അതുമാത്രമല്ല കാരണം, ആമസോൺ പ്രൈമിൽ മെമ്പർഷിപ്പെടുത്തിട്ട് രണ്ടുമാസമായി. എന്നിട്ടും ആകപ്പാടെ കാണാൻ കഴിഞ്ഞത് മൂന്നു സിനിമകളാണ്..

എഴുത്ത്: Ezra Pound ഭാര്യ അവളുടെ വീട്ടിലേക്ക്‌ പോവുകയാണെന്ന് പറഞ്ഞു..ഞാൻ തടഞ്ഞില്ല..പോവുന്നവർ പൊക്കോട്ടെ..എന്തിനത് നിഷേധിക്കണം..സ്വാതന്ത്ര്യത്തിന്റെ ചിറകടിച്ചവർ പറന്നുയരട്ടെ…അതുമാത്രമല്ല കാരണം..ആമസോൺ പ്രൈമിൽ മെമ്പർഷിപ്പെടുത്തിട്ട് രണ്ടുമാസമായി..എന്നിട്ടും ആകപ്പാടെ കാണാൻ കഴിഞ്ഞത് മൂന്നു സിനിമകളാണ്.. കടുത്ത സാമ്പത്തിക മാന്ദ്യമനുഭവിക്കുന്ന  ഈ കാലഘട്ടത്തിലത് വലിയ നഷ്ടമാണെന്ന് പറയാതെ വയ്യ..എന്തുകൊണ്ട് കണ്ടില്ലെന്ന് ചോദിക്കരുത്..ലോക്ക്‌ ഡൗൺ ആയ ഈ മാസങ്ങളിലൊക്കെ എന്തു ചെയുവാരുന്നെന്നു ചോദിക്കരുത്‌.. നിങ്ങൾക്കറിയുമോ ഓരോ സിനിമയും റിലീസായതിന്റെ തൊട്ടുപിറ്റേന്ന് തന്നെ കാണാൻ വേണ്ടി കാത്തിരിക്കുന്നൊരു മനസ്സായിരുന്നെനിക്ക്.. പക്ഷെ സിനിമ കാണാൻ തുടങ്ങുമ്പോഴേക്ക് അവളടുത്തേക്ക് … Read more

എന്തോന്ന് മിണ്ടാനാ.. ആണുങ്ങളെപ്പോലെ അഫ്‌ഗാനിസ്ഥാനിന്ന് അമേരിക്ക പിന്മാറിയതോ മെസ്സി ക്ലബ് വിട്ടതൊ…..

Story written by Ezra Pound വീട്ടുജോലിയൊക്കെ തീർത്ത് നടുവൊന്നു നിവർത്തുമ്പോഴേക്കും നേരം രണ്ടുമണിയാവും.. കെട്യോന് സഹായിച്ചൂടെന്നൊക്കെ ചെലപ്പം ഇങ്ങക്ക് തോന്നും.. ഞമ്മക്കും തോന്നലിണ്ട്‌.. പക്ഷേങ്കില് അതോണ്ടൊന്നും കാര്യമില്ലാലോ.. മൂപ്പരിക്ക് തോന്നണ്ടേ.. പാവം ന്റെ പെണ്ണ് രാവിലെ തൊട്ട് കഷ്ടപ്പെടുവാ.. എന്തെലുമൊക്കെ സഹായിച്ചാലൊന്നൊക്കെ.. അതില്ലാത്തിടത്തോളം കാലം സഹിക്കന്ന്യേ.. എങ്ങിനെങ്കിലും മൂപ്പരെ അടുക്കളയിൽ കയറ്റാമെന്ന് കരുതി ക്ഷീണം അഭിനയിച്ചു കിടന്ന് നോക്കിയാലും വലിയ കാര്യമൊന്നുമില്ല.. ‘വയ്യെങ്കി കിടന്നൊ.. വരുമ്പൊ പാർസൽ വാങ്ങിച്ചേക്കാം എന്നെ പറയുള്ളൂ.. ഹോട്ടൽ ഫുഡൊക്കെ എന്നും … Read more