അത് ചോദിക്കാൻ നിങ്ങളാരാ…ഞാൻ സുധാകരന്റെ കൂടെ കിടന്നിട്ടുണ്ട്.. ഇനിയും ചെയ്യും……

എഴുത്ത്: കർണൻ സൂര്യപുത്രൻ അറിയാവുന്ന ദൈവങ്ങളെ മുഴുവൻ വിളിച്ചുകൊണ്ട് മുൾമുനയിൽ എന്ന പോലെയാണ്  അമൃത,   ട്രെയിനിൽ ഇരുന്നത്… മംഗലാപുരം എത്താൻ ഇനിയും നാലഞ്ച് സ്റ്റേഷൻ ബാക്കിയുണ്ട്…നേരമിരുട്ടി തുടങ്ങി. കാസർകോട് കഴിഞ്ഞത് മുതൽ കമ്പാർട്ട്മെന്റ് ഏറെക്കുറെ ശൂന്യമാണ്…നേരെ മുന്നിൽ അയാൾ ഇരിക്കുന്നുണ്ട്…മുഷിഞ്ഞ് ചുക്കിചുളിഞ്ഞ  കറുപ്പ് ഷർട്ടും നരച്ച നീല ജീൻസും…അലസമായി പാറി പറക്കുന്ന മുടി…സി.ഗരറ്റ് കറ പിടിച്ച ചുണ്ടുകൾ….കൈയിൽ റിച്ചർഡ് ഡോക്കിൻസിന്റെ “ദി ഗോഡ് ഡെല്യുഷൻ ” എന്ന പുസ്തകം…ഇടക്കിടക്ക് അയാൾ അവളെ  നോക്കുന്നുണ്ടായിരുന്നു…. ലേഡീസ് കമ്പാർട്മെന്റിൽ കയറാതെ … Read more

അല്ലേലും അവൾ വഴക്കാളിയാ ചെറിയ കാര്യം മതി പിണങ്ങാൻ,  മൂക്കിൻ തുമ്പത്താണ്  ദേഷ്യം……

നീലവെളിച്ചമുള്ള മിന്നാമിനുങ്ങുകൾ… Story written by Anju Thankachan അഴിഞ്ഞു പോയ ഉടുമുണ്ട് വാരി ചുറ്റിക്കൊണ്ട് അയാൾ മുന്നോട്ടു നടന്നു. എപ്പോഴോ പെയ്തമഴയിൽ തെന്നി കിടക്കുന്ന പാടവരമ്പത്ത് കൂടി ആടിയാടി നടക്കവേ കാൽവഴുതി അയാൾ ചെറിയ കൈത്തോട്ടിലേക്ക് വീണു. അപ്പോഴും കയ്യിലുള്ള പൊതി അയാൾ താഴെ പോകാതെ മുറുക്കെ  പിടിച്ചിട്ടുണ്ടായിരുന്നു. കാൽമുട്ട് കല്ലിൽ ഉരഞ്ഞ് രക്തം പൊടിയുന്നുണ്ട്. അയാൾ പതിയെ എഴുന്നേൽക്കാൻ ശ്രെമിച്ചു. ആഹാ….ഇന്നും അച്ചായൻ നാലുകാലിൽ ആണോ? പാടവരമ്പത്ത് കൂടി വന്ന രാമു ചോദിച്ചു. അതേടാ … Read more

ഒരാളുടെ മനസ്സിലേക്ക് എളുപ്പം നടന്നു കേറാൻ പാചകത്തിന് കഴിയുമെന്ന് എവിടോ കേട്ടിട്ടുണ്ട്‌…….

Story written by Ezra Pound ഫുഡ് ഉണ്ടാക്കുന്നോരോടു പെണ്ണുങ്ങൾക്കിഷ്ടമുണ്ടാവോ.. ഉണ്ടാവേരിക്കും.. ഒരാളുടെ മനസ്സിലേക്ക് എളുപ്പം നടന്നു കേറാൻ പാചകത്തിന് കഴിയുമെന്ന് എവിടോ കേട്ടിട്ടുണ്ട്‌. അത്യാവശ്യം ഫുഡ് ഉണ്ടാക്കാൻ അറിയാമെന്നുള്ള അഹങ്കാരം കൊണ്ടും ഇതൊക്കെ നാലാളെ അറിയിക്കണമെന്നുള്ള ആഗ്രഹം  മനസ്സിലുള്ളതൊണ്ടും അറിയപ്പെടുന്ന ഒന്നു രണ്ട് ഗ്രൂപ്പുകളിൽ ജോയിൻ ചെയ്തായിരുന്നു..കെട്യോളെ സഹായിക്കുന്ന കെട്യോമ്മാരോട് പെണ്ണുങ്ങൾക്ക് സ്വല്പം സോഫ്റ്റ് കോർണർ കൂടുതലുണ്ടാവും എന്ന് തിരിച്ചറിഞ്ഞത് അവിടെ വെച്ചാണ്. അതോണ്ടന്നെ ആ വീക്നെസ്സിൽ കേറിപ്പിടിക്കാമെന്ന് വെച്ചു..ഒരു പണിയും ചെയ്യാണ്ട്‌ ഒമ്പത് മണിവരെ … Read more

വിവാഹം കഴിഞ്ഞിട്ട് വർഷം പത്താവുന്നൂ. ഒരു കുഞ്ഞിക്കാല് കാണുവാനുള്ള ഭാഗ്യം ഉണ്ടായില്ല…..

മ ച്ചി Story written by Suja Anup സങ്കടങ്ങൾ പറയുവാൻ ആകെ ഉണ്ടായിരുന്നത് അമ്മയാണ്. ആ അമ്മയാണ് വിളിച്ചു പറഞ്ഞത്. “നീ, ഇനി കുറച്ചു നാളേക്ക് ഇങ്ങോട്ട് വരേണ്ട എന്ന്..” മനസ്സാകെ ഒന്ന് കലങ്ങി. അനിയത്തിയുടെ വിവാഹം കഴിഞ്ഞിട്ട് വർഷം ഒന്നാവുന്നേ ഉളളൂ. അപ്പോഴേക്കും അവൾക്കു കുട്ടിയായി. വിനുവേട്ടനോട് പറഞ്ഞു എല്ലാം വാങ്ങിച്ചു വച്ചതാണ് ഹോസ്പിറ്റലിൽ പോയി അവളെ ഒന്ന് കാണുവാൻ. അപ്പോഴാണ് അമ്മ വിളിച്ചത്. എന്താ കാര്യം എന്നൊന്നും ചോദിച്ചില്ല. എല്ലാം എനിക്കറിയാം.. “മ … Read more

ചെക്കൻ്റെ പൂതി നോക്കണേ….. ഇവിടെ എല്ലാം തികഞ്ഞവർക്ക് പെണ്ണില്ല……….

Story written by Saanvi Saanvi “ആ പൊട്ടന് കല്ല്യാണം കഴിക്കണമത്രേ”…. കവലയിലെ ഇന്നത്തെ വാർത്ത…. ” ചെക്കൻ്റെ പൂതി നോക്കണേ….. ഇവിടെ എല്ലാം തികഞ്ഞവർക്ക് പെണ്ണില്ല.”ആളുകൾ ആർത്തു ചിരിച്ചു… അതെ….. അവനും മോഹമുണ്ടായിരുന്നു. ഒരു പെണ്ണിനെ പോറ്റാൻ കഴിവുമുണ്ടായിരുന്നു. “ഡാ…. പൊട്ടാ…. “പണിസഞ്ചിയുമായി നടക്കുമ്പോൾ ആൾക്കൂട്ടത്തിൽ നിന്നാരോ വിളിച്ചു. ജനിച്ചപ്പോൾ അമ്മയും അച്ഛനും തന്ന പേര് കൃഷ്ണൻ എന്നാണ്. പക്ഷേ മിണ്ടാത്തവനാണെന്നറിഞ്ഞതോടെ ആരോ ഇട്ട പേരാണ് പൊട്ടൻ. ചെറുതിലേ അർത്ഥമറിയാതെ ഒരു പാട് തവണ കേട്ടു … Read more

നാണക്കേട് കാരണം ഇനിയെനിക്ക് നാളെമുതൽ കോളേജിൽ പോകാനാവുമെന്ന് തോന്നില്ല…….

അമ്മയോടൊപ്പം… Story written by Aparna Nandhini Ashokan താൻ വീടെത്താൻ വൈകിയതു കാരണമാകും മാളൂന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്..ശ്യാമ അകത്തേക്കു കയറിയപാടെ സോഫയിൽ മകളോട് ചേർന്നിരുന്നൂ. “എന്തുപറ്റിയെടാ മുഖത്തൊരു വല്ലായ്ക എന്തേലും വിഷമമുണ്ടോ മാളൂന്..” “Nothing അമ്മ… അച്ഛൻ വരട്ടെ എന്നിട്ടു സംസാരിക്കാം..” തന്റെ കൈകൾ തട്ടിമാറ്റി മാളൂ മുറിയിൽ കയറി വാതിലടച്ചു.താൻ വന്നതു അറിഞ്ഞിട്ടു പോലും ഇളയവൾ മുറിയ്ക്കു പുറത്തിറങ്ങുകയോ തന്നോട് സംസാരിക്കുകയോ ചെയ്തില്ലെന്ന് ഓർത്ത് ശ്യാമയുടെ കണ്ണുകൾ നിറഞ്ഞുവന്നൂ. ‘ഇരുന്നിട്ട് കാര്യമില്ല … Read more

സ്നേഹനിധിയായ ഭർത്താവ് തന്നെയാണ് അദ്ദേഹം. കല്യാണം കഴിഞ്ഞു, എല്ലാ സ്നേഹവും ഒരുമിച്ചു ……

പ്രവാസിയുടെ ഭാര്യ…. Story written by Aswathy Joy Arakkal എന്നെപ്പറ്റി ഒന്നും അന്വേഷിച്ചില്ലെങ്കിലും വിരോധല്ല, പക്ഷെ നന്ദുട്ടൻ അവൻ അവരുടെ കൂടെ ചോ രയല്ലേ സുധേ..അവന്റെ വിശേങ്ങൾ എങ്കിലും അവർക്കു ഇടക്കൊന്നു വിളിച്ചു അന്വേഷിച്ചുടെ.നിനക്കറിഞ്ഞുടെ വയ്യാത്ത കുഞ്ഞുമായി രണ്ടു ആഴ്ച കൊണ്ട് എത്ര തവണ ഞാൻ ആശുപത്രി കയറി ഇറങ്ങിയെന്നു. മോനു സുഖം ഇല്ലെന്നു ഞാൻ അറിയിച്ചതും ആണ്. ഇനി വേണുവേട്ടൻ വിളിക്കുമ്പോൾ എല്ലാവരും പരാതി കെട്ടഴിക്കും മായ വിളിച്ചില്ല, പറഞ്ഞില്ല…എല്ലാവർക്കും കുതിര കേറാൻ മായ … Read more

കേട്ടത് വിശ്വസിക്കാനാവാതെ ചന്ദന ഉറക്കെ അലറി കരഞ്ഞു. ശരണ്യ അവളെ തന്റെ…….

ആഴങ്ങൾ Story written by Anju Thankachan എടീ….ഇന്ന് ഞാൻ ലീവ് എടുക്കട്ടെ? അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്ന ചന്ദനയുടെ അരക്കെട്ടിലൂടെ കൈയ്യിട്ട് ചേർത്തുപിടിച്ച് നാഥൻ ചോദിച്ചു. എന്തിനാണാവോ? അവൾ അയാൾക്ക് അഭിമുഖമായി തിരിഞ്ഞു. നിനക്കറിയില്ലേ? അയാൾ കുസൃതിയോടെ അവളുടെ മൂക്കിൽ പിടിച്ചുലച്ചു. അയ്യടാ…ഇയാൾ ഇങ്ങനെ ലീവ് എടുത്തതിന്റെയാണ് ഒരെണ്ണം അപ്പുറത്ത് ഇരുന്ന് പഠിക്കുന്നതും,  ഒരെണ്ണം തൊട്ടിലിൽ കിടന്നുറങ്ങുന്നതും. അവർക്ക് കൂട്ടുകൂടാൻ ഒരാളെ കൂടി കൊടുക്കാടി. വേഗം ചെന്ന് കുളിച്ച്, ഭക്ഷണം കഴിച്ചിട്ട് ഓഫീസിൽ പോകാൻ നോക്ക് നാഥൻ. … Read more

മായേ ഞാൻ കേസ് കൊടുത്തെന്നും പറഞ്ഞു ബഹളം വയ്ക്കുന്ന നീ അതിന് കാരണം എന്താണെന്ന്…….

ഇതാവണം അമ്മ…. Story written by Aswathy Joy Arakkal “എന്റെ പ്രശാന്തേട്ടനെ ജയിലിലാക്കിയിട്ട് നിങ്ങൾ വീട്ടിൽ കയറി ഒളിച്ചിരിക്കുകയാണോ തള്ളേ. ഒന്നുമില്ലെങ്കിലും നിങ്ങളുടെ വയറ്റിലല്ലേ എന്റെ ഏട്ടൻ പിറന്നത്. അതിന്റെ ഒരു സ്നേഹമെങ്കിലും കാണിച്ചുകൂടായിരുന്നോ നിങ്ങൾക്ക്. അതോ ഇനി നിങ്ങള് തന്നെയല്ലേ അങ്ങോരെ പ്രസവിച്ചത്..” ഭർതൃവീടിന്റെ മുന്നിൽ വന്ന് എണ്ണിപ്പറക്കി കരയുകയാണ് മായ. പുറത്ത് നിന്നും മരുമകളുടെ ചീത്തവിളിയും എണ്ണിപ്പറക്കലും കേട്ടാണ് സാവിത്രിയമ്മ മയക്കത്തിൽ നിന്നുമുണർന്നത്. തലവേദനയ്ക്കുള്ള മരുന്നും കഴിച്ചു കിടന്നതാണ്. മയങ്ങിപ്പോയി. പതിയെ കട്ടിലിൽ … Read more

പറയുന്നവർക്കറിയില്ലാലോ കഴിഞ്ഞ രണ്ടുവർഷത്തെ നമ്മുടെ പ്രണയക്കാലത്തെ പറ്റി……..

അയാൾക്കൊപ്പം Story written by Aparna Nandhini Ashokan അയാളുടെ രോമാവൃതമായ നെഞ്ചിൽ തന്റെ മുഖം ചേർത്തു വെച്ച് അവൾ കിടന്നൂ.. “എന്തുപറ്റിയെടോ..എടുത്ത തീരുമാനം തെറ്റായീന്നു തോന്നുന്നുണ്ടോ ന്റെ ചാരൂന്..” “അങ്ങനെയൊരു തോന്നൽ എപ്പോഴെങ്കിലും എനിക്കുണ്ടായെങ്കിൽ എല്ലാ തടസങ്ങളെയും മറികടന്ന് നമ്മളിന്നു ജീവിതം തുടങ്ങുമായിരുന്നോ ഹരിയേട്ടാ..” “തന്നെക്കാൾ ഇരുപത് വയസ്സ് കൂടുതലള്ള ഒരാളെയാണ് ജീവിതത്തിലേക്ക് കൂടെ കൂട്ടിയേക്കുന്നത്. ഇനിയും പലരുടെയും പരിഹാസവാക്കുകൾ ന്റെ ചാരു കേൾക്കേണ്ടി വരും” “പറയുന്നവർക്കറിയില്ലാലോ കഴിഞ്ഞ രണ്ടുവർഷത്തെ നമ്മുടെ പ്രണയക്കാലത്തെ പറ്റി. ജോലിയുടെ … Read more