അടുത്ത വട്ടം വല്ല്യച്ചൻ വന്നത് മീരേച്ചിയ്ക്ക് ഒരു വിവാഹാലോചനയും കൊണ്ടാണ്…..

Story written by Saanvi Saanvi ആർത്തലച്ച് മഴ പെയ്തതു കൊണ്ടാവണം മീരേച്ചിയുടെ ശബ്ദം പുറത്തേക്ക് കേട്ടില്ല. പതിവായി വല്ല്യമ്മയോട് വഴക്കിടാറുള്ള നേരം ആയിരുന്നു … അകത്ത് അമ്മയും മകളും പൊടിപൊടിക്കുന്നുണ്ടാവും… ഓരോ ദിവസവും മീരേച്ചിയ്ക്ക് പുതിയ പുതിയ വിഷയങ്ങളാണ്. ചിലപ്പോ വല്ല്യമ്മ വച്ച കൂട്ടാൻ ഇഷ്ടാവില്ല.. അല്ലെങ്കിൽ തുണി ഇസ്തിരി ഇട്ടതിനു ചന്തം പോരാ… ” ആണിൻ്റെ ജന്മം ആവണ്ടതാ” വല്യമ്മ പറയും. ” തൃക്കേട്ടക്കാരിയ്ക്ക് മുൻകോപം കൂടും… “മുത്തശ്ശി സമാധാനിപ്പിക്കും. മീരേച്ചീടെ അച്ഛൻ മദ്രാസിലായിരുന്നു … Read more

നേരം കേട്ട നേരത്ത് ചെല്ലുമ്പോൾ പിറു പിറുപ്പോടെ വാതിൽ തുറന്ന് തരുന്ന എട്ടത്തിയമ്മയെ………

Story written by Saanvi Saanvi അന്ന് രാത്രി പണി കഴിഞ്ഞപ്പോൾ ഒരുപാട് വൈകി. പാലക്കാട്ടെ ചൂട് കാറ്റിൽ അവൻ്റെ ഉള്ളും പൊള്ളിതുടങ്ങി. പാതിരാത്രി ആയി… ഇന്നിനി വീട്ടിലേക്ക് ഇല്ല… നേരം കേട്ട നേരത്ത് ചെല്ലുമ്പോൾ പിറു പിറുപ്പോടെ വാതിൽ തുറന്ന് തരുന്ന എട്ടത്തിയമ്മയെ അവൻ ഓർത്തു … ഇന്ന് ആ മുഖം കാണാൻ വയ്യ… അമ്മ ഇല്ലാത്ത വീട്… മുൻപോക്കെ എപ്പൊ വീട്ടിൽ എത്തിയാലും തന്നെ കാത്തിരിക്കുന്ന ഒരാൾ ഉണ്ടായിരുന്നു. അച്ഛൻ ചെറുതിലെ ഇട്ടിട്ടു പോയതാ… … Read more

ചെക്കൻ്റെ പൂതി നോക്കണേ….. ഇവിടെ എല്ലാം തികഞ്ഞവർക്ക് പെണ്ണില്ല……….

Story written by Saanvi Saanvi “ആ പൊട്ടന് കല്ല്യാണം കഴിക്കണമത്രേ”…. കവലയിലെ ഇന്നത്തെ വാർത്ത…. ” ചെക്കൻ്റെ പൂതി നോക്കണേ….. ഇവിടെ എല്ലാം തികഞ്ഞവർക്ക് പെണ്ണില്ല.”ആളുകൾ ആർത്തു ചിരിച്ചു… അതെ….. അവനും മോഹമുണ്ടായിരുന്നു. ഒരു പെണ്ണിനെ പോറ്റാൻ കഴിവുമുണ്ടായിരുന്നു. “ഡാ…. പൊട്ടാ…. “പണിസഞ്ചിയുമായി നടക്കുമ്പോൾ ആൾക്കൂട്ടത്തിൽ നിന്നാരോ വിളിച്ചു. ജനിച്ചപ്പോൾ അമ്മയും അച്ഛനും തന്ന പേര് കൃഷ്ണൻ എന്നാണ്. പക്ഷേ മിണ്ടാത്തവനാണെന്നറിഞ്ഞതോടെ ആരോ ഇട്ട പേരാണ് പൊട്ടൻ. ചെറുതിലേ അർത്ഥമറിയാതെ ഒരു പാട് തവണ കേട്ടു … Read more