നാണക്കേട് കാരണം ഇനിയെനിക്ക് നാളെമുതൽ കോളേജിൽ പോകാനാവുമെന്ന് തോന്നില്ല…….
അമ്മയോടൊപ്പം… Story written by Aparna Nandhini Ashokan താൻ വീടെത്താൻ വൈകിയതു കാരണമാകും മാളൂന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്..ശ്യാമ അകത്തേക്കു കയറിയപാടെ സോഫയിൽ മകളോട് ചേർന്നിരുന്നൂ. “എന്തുപറ്റിയെടാ മുഖത്തൊരു വല്ലായ്ക എന്തേലും വിഷമമുണ്ടോ മാളൂന്..” “Nothing അമ്മ… അച്ഛൻ വരട്ടെ എന്നിട്ടു സംസാരിക്കാം..” തന്റെ കൈകൾ തട്ടിമാറ്റി മാളൂ മുറിയിൽ കയറി വാതിലടച്ചു.താൻ വന്നതു അറിഞ്ഞിട്ടു പോലും ഇളയവൾ മുറിയ്ക്കു പുറത്തിറങ്ങുകയോ തന്നോട് സംസാരിക്കുകയോ ചെയ്തില്ലെന്ന് ഓർത്ത് ശ്യാമയുടെ കണ്ണുകൾ നിറഞ്ഞുവന്നൂ. ‘ഇരുന്നിട്ട് കാര്യമില്ല … Read more