എന്റെ മോളെ ദേ ഇവനുണ്ടല്ലോ എന്താ സംഭവംന്ന് അറിയുമോ? ഒരു തുള്ളി കണ്ണീർ വരണമല്ലോ ഏ.. ഹേ……

ഒറ്റയ്ക്കാക്കാത്തവർ Story written by Ammu Santhosh “ഒരു സാധനം വെച്ചാൽ വെച്ചിടത്ത് കാണില്ല. എന്റെ വാല്ലറ്റ് എവിടെ..?” നിഖിൽ ചുവന്ന മുഖത്തോടെ മേശപ്പുറത്ത് തിരഞ്ഞു കൊണ്ട് ഉറക്കെ ചോദിച്ചു “അത് നിഖിൽ എവിടെയാ വെച്ചത്?” ആഗ ചോദിച്ചു “ഇവിടെ തന്നെ.. നീ എവിടെയെങ്കിലും എടുത്തു മാറ്റിവെച്ചിട്ടുണ്ടാകും. നിന്റെ ഈ വൃത്തിയാക്കൽ കാരണം എന്റെ ടൈം എത്രയാ പോകുന്നതെന്ന് നോക്ക്..” “ശ്ശോ ഞാൻ ഇന്നീ മുറിയിൽ വന്നില്ലല്ലോ നിഖിൽ.. ഞാൻ നോക്കാം..ഓഫീസിൽ പോകാനുള്ള ഒരുക്കങ്ങൾ ചെയ്യ്. പോയി … Read more

“ഇനി ഒന്നും ചെയ്യാനില്ല “എന്ന ഭാവം കാണുമ്പോളുള്ള തകർച്ചയുണ്ടല്ലോ ! ഹോ വല്ലാത്ത ഒരു അവസ്ഥയാ……

പെണ്ണെന്ന മാജിക് Story written by Ammu Santhosh ജീവിതത്തിൽ നിന്ന് ഒരു മടക്കയാത്ര തുടങ്ങുന്ന സമയം ആകസ്മികമായി വന്നാലുള്ള അവസ്ഥ ഭീകരമാണെന്നു ഞാൻ മനസ്സിലാക്കിയതാന്നാണ് .എന്റെ സ്‌കാനിങ് റിപ്പോർട്ട് ഡോക്ടറുടെ മുഖത്തുണ്ടാക്കിയ കടുത്ത നിരാശ കണ്ട ദിവസം ആണ്. “ഇനി ഒന്നും ചെയ്യാനില്ല “എന്ന ഭാവം കാണുമ്പോളുള്ള തകർച്ചയുണ്ടല്ലോ ! ഹോ വല്ലാത്ത ഒരു അവസ്ഥയാ അത് .പക്ഷെ അല്പനേരമേ അത് എന്നിൽ നീണ്ടു നിന്നുള്ളൂ .കണ്മുന്നിൽ ഒരു അപകടത്തിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടത് കണ്ടു … Read more

അല്ല ഇനി ഞാൻ ചെന്നാലും അവനെന്നെ സ്വീകരിക്കുകയൊന്നുമില്ല എന്താന്നോ അവനു അപ്പനും അമ്മയും ഒന്നുമില്ലാത്ത കൊണ്ടേ…..

മഞ്ഞു പോലെ ഒരു മനസ്സ് Story written by Ammu Santhosh “പപ്പ അറിഞ്ഞത് ശരിയാ .നമ്മുടെ അന്നമോൾക്കു ആ ഹിന്ദു ചെക്കനുമായിട്ട് ” “പറഞ്ഞു തീർക്കാനനുവദിച്ചില്ല ജോസഫ് അലക്സിന്റെ മുഖത്തു ഒന്ന് കൊടുത്തു “മിണ്ടരുത് ശവമേ .എന്നിട്ടു അതും കേട്ടു നീയിങ്ങു പോരുന്നു. .തീർത്തൂടായിരുന്നോ അവനെ ?”അതോ വലിയ തിമിംഗലം വല്ലോം ആണോടാ?” “അല്ല പപ്പാ ഗതികെട്ടവനാ ..അച്ഛനും അമ്മയുമൊന്നുമില്ല ഇവിടെ ഏതോ ബന്ധുക്കളുടെ വീട്ടിൽ നിന്നു പഠിക്കുവാ “ “ഓ അപ്പൊ കാശുള്ള വീട്ടിലെ … Read more

എന്റെ ഓഫീസിലെ ജിജോയില്ലേ ? ജിജോ പറഞ്ഞു എനിക്ക് വട്ടപൊട്ടു നല്ല ഭംഗി ഉണ്ടെന്നു…….

ഇഷ്ടങ്ങൾ Story written by Ammu Santhosh പതിവ് പോലെ ഒരുങ്ങുമ്പോൾ രാഹുൽ ഒപ്പം വന്നു നിന്നു. “ദേ ആ വട്ട പൊട്ടാണ് ഭംഗി “ മേടിച്ചു വെച്ച നീളൻ പൊട്ടുകളുടെ പാക്കറ്റുകൾ എന്നെ നോക്കി കൊഞ്ഞനം കുത്തി. “” ഈ മനുഷ്യന് വട്ടപ്പൊട്ടിൽ ആരെങ്കിലും കൈവിഷം കൊടുത്തിട്ടുണ്ടോ ?” “എന്റെ പൊന്നു രാഹുൽ എനിക്ക് നീളൻ പൊട്ടാണിഷ്ടം .വട്ടപൊട്ടു എനിക്ക് ചേരില്ല “ “ആരൂ പറഞ്ഞു ?നല്ല ഭംഗി ഉണ്ട് “രാഹുൽ തന്നെ പൊട്ടു നെറ്റിയിൽ … Read more

ആൾ ഒന്ന് പതറിയെന്ന് തോന്നുന്നു. പിന്നെ അധികം സംസാരിക്കാൻ നിൽക്കാതെ അവർ പോകുകയും ചെയ്തു….

പ്രണയകാലങ്ങൾ Story written by Ammu Santhosh “അവന് കുറച്ചു ദേഷ്യം കൂടുതൽ ഉണ്ട്.സത്യം പറയാമല്ലോ അമ്മയായത് കൊണ്ടാ എന്നെ തല്ലാത്തത്..മോളു നല്ലോണം ആലോചിച്ചു ഒരു തീരുമാനം എടുത്താ മതി.” ഹരി എന്നെ കാണാൻ വരുന്നതിനു മുന്നേ ഹരിയുടെ അമ്മയാണ് വന്നത് . ആ അമ്മയുടെ സംസാരം എനിക്കിഷ്ട്ടായി. എന്തു നല്ല അമ്മ. കാണാനും നല്ല ഐശ്വര്യം. വീട്ടിൽ പറഞ്ഞപ്പോൾ ഇത് ഉടൻ തന്നെ കട്ട് ചെയ്തേക്കാൻ പറഞ്ഞു അച്ഛൻ.. എന്നാലും ചെക്കൻ ഒന്ന് വന്നു കണ്ടോട്ടെ … Read more

എന്റെ ജീവിതത്തിലെ ന്യായ ന്യായങ്ങളെ കുറിച്ച് പറയാൻ നീ ആരാണെന്ന് രണ്ടു വർഷം ആയില്ലേ പോയിട്ട്….

ഒറ്റയ്ക്കാവരുത്… Story written by Ammu Santhosh “അമ്മയ്ക്ക് ഒന്നും തോന്നരുത് എന്റെ ഫ്യൂച്ചർ എനിക്ക് വലുതാണ്. അത് എനിക്ക് നോക്കിയേ പറ്റു. അച്ഛനൊപ്പം നിൽക്കാനാണ് എനിക്കിഷ്ടം എന്ന് ഞാൻ കോടതിയിൽ പറയും. അമ്മയ്‌ക്കൊപ്പം നിന്നാൽ… അമ്മയ്ക്ക് അറിയാല്ലോ എന്താവുക എന്ന്.. അമ്മക്ക് ജോലി പോലുമില്ല. അമ്മയ്‌ക്കൊപ്പ bമാണെങ്കിൽ നല്ല ഒരു വിവാഹം പോലുമെനിക്ക് കിട്ടില്ല. മാളു ആന്റി വക്കീൽ ആണ്. എന്നെ വലിയ ഇഷ്ടം ആണ് താനും.. അച്ഛന് അതാണ് ഇഷ്ടം എങ്കിൽ അമ്മക്ക് ഒഴിഞ്ഞു … Read more

ഒരു പെണ്ണിനെ ഈ നാലഞ്ച് ആണ്പിള്ളേരുടെ കൂടെ ചുറ്റാൻ വിടുന്നതിനു.. ഹോ എനിക്കാണെങ്കിൽ ഓർക്കാൻ കൂടി വയ്യ…….

ആകാശത്തോളം പറക്കാൻ കഴിയുമ്പോൾ Story written by Ammu Santhosh “എന്താ നിമ്മി ഇന്നലെ കുറെ കുട്ടികൾ ഒക്കെ വരുന്നത് കണ്ടല്ലോ. ദിയയുടെ കൂട്ടുകാരായിരിക്കുമല്ലേ?” ചെടി നനച്ചു കൊണ്ട് നിൽക്കവേ അയല്പക്കത്തെ അനിത മതിലിനരികിൽ വന്നെത്തി നോക്കുന്നത് കണ്ടപ്പോഴേ നിമ്മിക്ക് തോന്നിയിരുന്നു ഇത് ചോദിക്കാൻ തന്നെ ആണ് വരവെന്നു “അതെ അവർ ഇന്നല്ലേ ഹിമാലയത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്? ഇവിടെ നിന്നാണ് പോകുക” “എന്നാലും നിങ്ങൾ അച്ഛനെയും അമ്മയെയും സമ്മതിക്കണം കേട്ടോ. പ്രായം തികഞ്ഞ ഒരു പെണ്ണിനെ ഈ … Read more

ഞാൻ ഞാൻ അങ്ങനെ ഡോക്ടർ ഉദ്ദേശിക്കുന്ന തരം ആളല്ല എന്ന് പറഞ്ഞപ്പോളേക്കും ഞാൻ കരഞ്ഞു പോയി…….

അന്നൊരു നാൾ… Story written by Ammu Santhosh ആനന്ദിനെ മുപ്പത്തിമൂന്നാം നമ്പർ മുറിയിലെ ബെഡിൽ ഒരു രോഗിയായി കണ്ടപ്പോൾ ഞാൻ ആദ്യം സ്തംഭിച്ചു പോകുകയാണുണ്ടായത്. അയാളുടെ കിടക്കയുടെ അരികിൽ ഭാര്യയും അമ്മയും ഉണ്ടായിരുന്നു . ആ നിമിഷത്തെ ഞാനെങ്ങനെ അതിജീവിച്ചു എന്ന് റൂമിലെത്തും വരെ എനിക്ക് അറിയുമായിരുന്നില്ല . ആനന്ദ് എന്നെ ഉപേക്ഷിച്ചു പോയ നിമിഷത്തേക്കാളും ഭയവും നടുക്കവും തോന്നിയത് ആനന്ദിന് ബ്രെയിൻ ടൂമർ ആണെന്നറിഞ്ഞപ്പോളായിരുന്നു . ഒരു വാക്ക് പറയാതെ എന്നെ ഉപേക്ഷിച്ചു പോയതെന്തിനാണെന്ന് … Read more

പല്ലു കടിച്ചു ചവിട്ടി അകറ്റുമ്പോൾ ഇരുളിനെ നോക്കി പലപ്പോളും ചിരിച്ചു മദ്യം മണക്കുന്ന ഉടലിന്റെ ഭീകരതയെ പേറേണ്ടല്ലോ……

ഒറ്റയടിപ്പാതകൾ Story written by Ammu Santhosh നനഞ്ഞ ഒറ്റത്തിരി ആയിരുന്നെന്നു തോന്നുന്നു.ചെറുശബ്ദത്തോടെയാണ് കത്തുന്നത് .”അത് പാടില്ല “എന്ന് മുതിർന്നവർ പറഞ്ഞൂ കേട്ടിട്ടുണ്ട് ജാനകി തിരി നീട്ടി വെച്ച് ഒതുക്കുകല്ലിൽ ഇരുന്നു സർപ്പക്കാവിൽ തിരി വെച്ചിട്ടെത്ര നാളായിട്ണ്ടാവാം .. “ജാനീ”ഒരു വിളിയൊച്ച വേലിക്കലാണ് .ശബ്ദം മറന്നിട്ടില്ല..കാലമെത്ര കഴിഞ്ഞാലും ഉയിര് പോകും വരെ മറക്കാൻ കഴിയാത്ത സ്വരം .ജാനകി അങ്ങോട്ടു ചെന്നു“ഇരുട്ടില് ഒറ്റയ്ക്ക് കാവില്..എന്താ ഇതുകുട്ടി വീട്ടിൽ പോകു “കൂട്ടു കിടക്കാൻ കല്യാണി അമ്മയോട് പറഞ്ഞിട്ടുണ്ട് “ നന്ദേട്ടൻ … Read more

അവളോടുള്ള ഇഷ്ടം കൊണ്ട് എനിക്ക് ഭ്രാന്ത് പിടിച്ചേക്കുമെന്നു തോന്നിയ നാളുകളിലാണ് ഒരു അനുഗ്രഹം പോലെ……….

ഇഷ്ടം Story written by Ammu Santhosh ഞാൻ തോറ്റു പോയ ഒരു ഭർത്താവ് ആയിരുന്നു ഇഷ്ടം എന്നത് ഒരു തോന്നലാണോ? അറീല. അവളുടെ ഇഷ്ടം നേടിയെടുക്കാൻ ഞാൻ എന്തെല്ലാമോ ചെയ്തു കൂട്ടി. അവളുടെ കണ്ണിൽ, നോക്കിൽ, വിളിയൊച്ചയിൽ ഒന്നിലും എന്നോടുള്ള ഇഷ്ടം ഉണ്ടായിരുന്നില്ല. ഞാൻ എപ്പോളും തോറ്റു പോയ ഒരു ഭർത്താവ് ആയിരുന്നു എന്തുകൊണ്ട് അവൾക്കെന്നെ ഇഷ്ടപ്പെടാൻ കഴിയുന്നില്ല എന്നതിന്റെ കാരണം തേടി ഞാൻ കുറെ അലഞ്ഞു അവൾക്കൊരു പ്രണയം ഉണ്ടായിരുന്നില്ല. നന്നായി പഠിച്ചു ഒരു … Read more