നിന്നോടുള്ള ദേഷ്യം കൊണ്ടോ രഘുവേട്ടനോടുള്ള കടപ്പാട് കൊണ്ടോ അതോ ലക്ഷങ്ങളുടെ മൂല്യമുള്ള ആ കട കിട്ടാനുള്ള എന്റെ സ്വാർത്ഥതയോ അറിയില്ല അപ്പോൾ അവളെ സ്വീകരിക്കാനാണ് തോന്നിയത്……
ഇനിയെത്ര ദൂരം Story written by Jainy Tiju ഉച്ചയൂണിനുള്ള ബ്രേക്കിൽ സ്റ്റാഫ് റൂമിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫോൺ വന്നത്. നോക്കിയപ്പോൾ വീട്ടിൽ നിന്ന് അമ്മയാണ്. ” മോളെ ഹരിതേ,സുധി വന്നിട്ടുണ്ട്. നീ പെട്ടന്ന് ഇങ്ങോട്ട് വാ. “ ഞാൻ സ്തംഭിച്ചുപോയി. ” അമ്മേ, സുധിയേട്ടൻ… സത്യമാണോ? ഈശ്വരാ… എപ്പോഴാ വന്നേ? എങ്ങനെ…. “ അവിശ്വസനീയതകൊണ്ടാണോ എന്നറിയില്ല.ഞാൻ വാക്കുകൾക്കായി പരതി.അമ്മയുടെ സ്വരത്തിൽ പറയത്തക്ക സന്തോഷം കാണാത്തത് എന്നെ അത്ഭുതപ്പെടുത്തി. ” നീ വേഗം വരില്ലേ? ” … Read more