എല്ലുകളിൽ ക്യാൻസർ ആണെന്ന് അറിഞ്ഞാൽ ആ നിമിഷം അമ്മച്ചി തട്ടിപോകും… അപ്പൻ മരിച്ചതിൽ പിന്നേ അമ്മച്ചി ആകെ നിരാശ പോലെയാണ്…….

മക്കൾ മാഹാത്മ്യം Story written by Jolly Shaji “വല്യമ്മച്ചി മരിക്കേണ്ടട്ടോ… വല്യമ്മച്ചി മരിച്ചാൽ എനിക്കാരാ കഥ പറഞ്ഞ് തരാനുള്ളത്…” ഏബൽ ഓടിവന്ന് വല്യമ്മച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞു… “അതിന് വല്യമ്മച്ചി മരിക്കുമെന്ന് ആര് പറഞ്ഞു…. വല്യമ്മച്ചിയേ മരിക്കില്ലാട്ടോ…” “അപ്പായും അമ്മയും കൊച്ചപ്പനും കൊച്ചമ്മയും ഒക്കെയും കൂടിയിരുന്നു പറയുന്നുണ്ടാരുന്നു…” “എന്ത് പറഞ്ഞു അവര്…” “അതേ.. ദേ ഇങ്ങനെ..” “എടാ ജോസ്മോനെ അമ്മച്ചിക്ക് ഇനി അധികം ദിവസം ഒന്നുമില്ലെന്ന ഇന്ന് ഡോക്ടർ പറഞ്ഞത്…” “അമ്മച്ചിക്ക് അറിയാമോ അമ്മച്ചിയുടെ അസുഖം…” “ഇല്ലെടാ … Read more

നാണമില്ലേ പെണ്ണേ നിനക്ക്…? രണ്ട് കുട്ടികളുടെ അമ്മയല്ലേ നീ, നിന്റെ ഓവർ മേക്കപ്പും, മുടിയിൽ അടിച്ചിരിക്കുന്ന കളറും, പിന്നെ മോഡേൺ ഡ്രെസ്സും… ഈ കോലം നിന്റെ…….

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “കുറച്ച് ദിവസായി ചോദിക്കണം എന്ന് കരുതുന്നു. നിനക്ക് എത്ര വയസ്സായി പെണ്ണേ…? നീ കല്യാണം കഴിച്ചതല്ലേ…?” തന്റെ ഓഫിസിന് തൊട്ടടുത്തുള്ള ഷോപ്പിൽ പുതുതായി ജോലിക്ക് വന്ന കാഴ്ച്ചയിൽ ഒരു നാല്പത് വയസ്സ് തോന്നിപ്പിക്കുന്ന ചേച്ചി ഇച്ചിരി ഗൗരവത്തോടെ സനുഷയോടത് ചോദിച്ചപ്പോൾ തന്റെ സൗന്ദര്യവും സ്മാർട്നസ്സും കണ്ടിട്ട് ചേച്ചിയുടെ കുടുബത്തിലെ ഏതേലും ചെക്കന് കല്യാണം ആലോചിക്കാനാണന്ന് കരുതി അവൾ സ്വല്പം നാണത്തോടെ തലതാഴ്ത്തി കാലിലെ പെരുവിരൽ കൊണ്ട് … Read more

പ്രവാസത്തിന്റെ ഒറ്റപെടലുകളിൽ നിന്നു രക്ഷപെടാൻ വീണ്ടും അക്ഷരങ്ങളെ കൂട്ടുപിടിക്കുമ്പോൾ മറ്റൊന്നും അവൾ പ്രതീക്ഷിച്ചിരുന്നില്ല……

മധുരപ്രതികാരം Story written by Sabitha Aavani കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “താൻ ഉറങ്ങുന്നില്ലേ?” പാതി ഉറക്കം കഴിഞ്ഞ് കട്ടിലിൽ കിടന്നു കൊണ്ട് തന്നെ ശാലുവിനോട് റാം അത് ചോദിക്കുമ്പോൾ അവൾ വെറുതെ ചുവരിലെ ക്ലോക്കിലേക്ക് നോക്കി. “സമയം ഉണ്ട് ഇച്ചായാ മണി പന്ത്രണ്ടെ ആയിട്ടുള്ളു “ വാക്കുകൾ നിർത്തി അവൾ വീണ്ടും എന്തൊ എഴുതികൊണ്ടിരുന്നു. റാം പിന്നെയും തിരിഞ്ഞു കിടന്ന് ഉറങ്ങി. മേശപ്പുറത്ത് വയിച്ചു കഴിഞ്ഞ പുസ്തകങ്ങളും കടലാസ്സുകളും അവൾ ഭദ്രമായി അടുക്കി … Read more

അമ്മയോടെന്താ ദേഷ്യം. കല്യാണത്തിന്റെ നാലാമത്തെ നാൾ ആയിരുന്നു അത്. കാർത്തിക് ആ ചോദ്യം കേട്ട് പാർവതിയേ നോക്കി…….

മറക്കാനാവാത്തത് Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മയോടെന്താ ദേഷ്യം?” കല്യാണത്തിന്റെ നാലാമത്തെ നാൾ ആയിരുന്നു അത്. കാർത്തിക് ആ ചോദ്യം കേട്ട് പാർവതിയേ നോക്കി “ദേഷ്യം ഒന്നുമില്ലല്ലോ “അവൻ അലസമായി പറഞ്ഞു ലവ് മാര്യേജ് ഒന്നുമായിരുന്നില്ല അവരുടെ. കല്യാണം തീരുമാനിച്ചു ഒരു മാസം കഴിഞ്ഞു കല്യാണം. അതിനിടയിൽ ചില്ലറ ഫോൺ വിളികൾ. അതിലെന്ത് പരസ്പരം മനസിലാക്കാൻ? കാർത്തിക് ബാങ്കിലാണ്പാ ർവതി ടീച്ചറും ഇരുപത്തിയേഴും ഇരുപത്തിനാലും വയസ്സുള്ള കുറച്ചു പക്വത … Read more

എന്താണ് മാഡം ? എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാണോ , അതോ ഒരു വെറും പീയൂൺ വില്ലേജോഫീസറെ പെണ്ണ് കാണാൻ വന്നതിഷ്ടമായില്ലാഞ്ഞിട്ടോ…..

Story written by Sebin Boss J കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “” ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അവർ സംസാരിക്കട്ടെ . നമുക്ക് മറ്റ് കാര്യങ്ങൾ തീരുമാനിക്കാം “” കൃഷ്ണേട്ടൻ പറയുന്നത് കേട്ടപ്പോൾ ചായ വെച്ചിട്ട് കയ്യിൽ ട്രേയുമായി ഹാളിലേക്കുള്ള വാതിൽപ്പടിയിൽ നിന്നിരുന്ന ടെസ്സി യാന്ത്രികമായി പുറകോട്ട് നീങ്ങി . ” വേറൊരു പെണ്ണിനെ കാണാൻ വന്നതാണ് , ഇവിടെ വന്നപ്പോഴാണ് ടെസ്സിയുടെ കാര്യം ഓർത്തത് , ഒന്ന് വന്നു കണ്ടോട്ടേ”യെന്ന് … Read more

പണ്ട് നിങ്ങളുടെ വീട്ടിൽ ജോലിക്ക് നിന്ന സുഹറയെ, നിങ്ങൾക്കിഷ്ട മായിരുന്നെന്നും ,നിങ്ങൾ മൂലം അവൾ ഗർഭിണിയായെന്നറിഞ്ഞ നിങ്ങടെ വാപ്പ, അവളെ നാട് കടത്തിയെന്നുമൊക്കെയുള്ള കാര്യം……..

Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… സ്വന്തം ഭർത്താവിന്റെ അറയിലേക്ക്, മനസ്സില്ലാ മനസ്സോടെ , മകളുടെ പ്രായമുള്ള പെൺകുട്ടിയെ, കയ്യിൽ പാൽ ഗ്ളാസ്സുമായി കയറ്റി വിടുമ്പോൾ, ആരിഫയുടെ മനസ്സിൽ ,ഒരു തരം നിർവ്വികാരതയായിരുന്നു. ഈ വിവാഹത്തിന് ആ കുട്ടിക്ക് ഒട്ടും താത്പര്യമില്ലായിരുന്നു എന്ന് അവളുടെ കരഞ്ഞ മുഖത്ത് നിന്നും ,അവർ വായിച്ചെടുത്തിരുന്നു. സൈനുദ്ദീൻ മൂന്നാമത് നിക്കാഹ് ചെയ്തോണ്ട് വന്നതാണ്, സുലേഖ എന്ന പതിനെട്ട് കാരിയെ. ആദ്യ ഭാര്യ ആരിഫ, മ … Read more

കല്യാണം കഴിഞ്ഞും ജോലിക്ക് പോകുന്നതിനോട് എനിക്ക് എതിർപ്പ് ഒന്നും ഇല്ല കേട്ടോ., അല്ലെ തന്നെ ഒരു കുടുംബം മുന്നോട്ട് പോകാൻ ഒരാളുടെ ജോലി കൊണ്ടൊന്നും പറ്റില്ല……

കാണാക്കിനാവ്… എഴുത്ത് :- ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പെൺപിള്ളേര് ആകുമ്പോൾ ഒരു പ്രായമായാലങ്ങ് കെട്ടിച്ചു വിട്ടേക്കണം, അല്ലാതെ വീട്ടിൽ പിടിച്ചു നിർത്തിയിരുന്നാൽ നാട്ടിൽ ഉള്ള ആൺപിള്ളേരെയൊക്കെ കണ്ണും കയ്യും കാട്ടി വിളിക്കും, പക്ഷെ എന്റെ മോനെ അതിനൊന്നും കിട്ടില്ല…” അന്ന് ഞായറാഴ്ച കിട്ടിയ പൊടി ചാള അടുക്കളയ്ക്ക് പുറത്ത് ഇരുന്ന് വൃത്തി യാക്കുമ്പോഴാണ്, വേലിക്ക് അപ്പുറത്ത് നിന്ന് സുമതി ചേച്ചിയുടെ ശബ്ദം ഉച്ചത്തിൽ കേട്ടത്, അവിടേക്ക് തല തിരിക്കുമ്പോൾ നൈറ്റി അരയിൽ … Read more

അങ്ങനെ പൊട്ടിത്തെറിക്കുമ്പോഴും ആ കണ്ണ് നിറഞ്ഞത് കണ്ടാണ് ഞാൻ പിന്നീടൊരിക്കലും അവന്റെ മുന്നിൽ പോകാതിരുന്നത്.. എനിക്കവൻ വെറും കൂട്ടുകാരൻ മാത്രം ആയിരുന്നില്ല…..

ഹൃദയത്തോട് അടുത്ത് Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നീയും ഞാനും തമ്മിൽ ഇനിയൊരിക്കലും ഒരു ബന്ധവും ഇല്ല. കഴിയുമെങ്കിൽ ഇനി എന്റെ മുന്നിൽ കാണരുത് നിന്നേ.. വെറുത്തു പോയി “ അങ്ങനെ പൊട്ടിത്തെറിക്കുമ്പോഴും ആ കണ്ണ് നിറഞ്ഞത് കണ്ടാണ് ഞാൻ പിന്നീടൊരിക്കലും അവന്റെ മുന്നിൽ പോകാതിരുന്നത്.. എനിക്കവൻ വെറും കൂട്ടുകാരൻ മാത്രം ആയിരുന്നില്ല. എന്റെ കൂടപ്പിറപ്പ് കൂടി ആയിരുന്നു. അവൻ നല്ലവനാണ്. ഒരു പക്ഷെ മറ്റാരേക്കാളും. ഞാൻ അത്ര … Read more

കാലം കുറെയായി അവൾ കാത്തിരിക്കുന്നു.. അതിനിടയിൽ,അവളുടെ ചേച്ചിയും അനിയത്തിയും കെട്ടി.. ഇവളുടേത് കൂടെ നടന്നിട്ട് വേണം,അവളുടെ അമ്മയ്ക്ക് സ്വസ്ഥമായി കാലും നീട്ടി ഒന്നിരിക്കാനത്രേ……

തഗ്ഗ് ലൈഫ്… എഴുത്ത്:- സൂര്യകാന്തി കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “പ്ഫാ, മര്യാദയ്‌ക്ക് ഒരു വേലേം കൂലിയും ഇല്ലാത്തവനാ,പെണ്ണ് കെട്ടാൻ നടക്കുന്നത്..” അമ്മയുടെ ആദ്യത്തെ ആട്ടിൽ തന്നെ ശ്രീജിത്തിന്റെ സകല പ്രതീക്ഷയും അസ്തമിച്ചു.. റിട്ടേയെർഡ് ഹെഡ് മിസ്ട്രെസ് സരസ്വതിയമ്മ നാഗവല്ലി മോഡിൽ തന്നെയാണെന്ന് ഉറപ്പ് വന്നതും ശ്രീജിത്ത്‌ തിരിഞ്ഞു നടന്നു.. സൗമ്യയോട് ഇനിയെന്ത് പറയും..? നാലഞ്ച് തേപ്പും വാർപ്പും കഴിഞ്ഞു നിൽക്കുന്ന സമയത്താണ് സൗമ്യയെ കാണുന്നത്.. കുറച്ചേറെ പിന്നാലെ നടന്നു,രണ്ടു ചെരുപ്പ് തേഞ്ഞതിൽ പിന്നെയാണ് അവൾ … Read more

ഡിവോഴ്സായിട്ട് വര്‍ഷം പന്ത്രണ്ട് കഴിഞ്ഞു… ഇതിനിടയിൽ ഒരിക്കൽ പോലും അയാളെ കാണാൻ തോന്നിയിട്ടില്ല……

Story written by Sabitha Aavani കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഡിവോഴ്സായിട്ട് വര്‍ഷം പന്ത്രണ്ട് കഴിഞ്ഞു… ഇതിനിടയിൽ ഒരിക്കൽ പോലും അയാളെ കാണാൻ തോന്നിയിട്ടില്ല. പക്ഷെ ഈ ഇടയായി മനസ്സ് വല്ലാണ്ട് ആഗ്രഹിക്കുന്നു, ദൂരെ നിന്നെങ്കിലും ഒന്ന് കണ്ടെങ്കില്‍… ഹീര തന്റെ മൊബൈൽ ഗാലറിയിൽ വിരൽ ഓടിച്ചു. വിവാഹ നിശ്ചയം,വിവാഹം,മധുവിധു……. പിന്നെയും എത്ര എത്ര മനോഹര നിമിഷങ്ങളാണ് ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തത്. കാലം ഇത്ര കഴിഞ്ഞിട്ടും അതൊക്കെ ഇന്നും തന്റെ കൈയ്യിൽ സുരക്ഷിതമായി ഉണ്ട്‌. … Read more