അവൾ വീണ്ടും സായിപ്പിനോട് സംസാരം തുടർന്നു.ഞാൻ ഒരു പത്ത് മിനിറ്റ് വെയ്റ്റ് ചെയ്തു. നോ രക്ഷ മൈൻ്റ് ഇല്ല…..

Story written by Sanal Sbt രാത്രി ഉറക്കത്തിൽ കയ്യിൽ എന്തോ നനവ് പടർന്നപ്പോഴാണ് ഞാൻ ലൈറ്റ് ഓൺ ചെയ്ത് എഴുന്നേറ്റ് നോക്കിയത്. ലൈറ്റ് ഓൺ ചെയ്ത പാടെ കണ്ടതോ ര ക്തത്തിൽ കുളിച്ച് ബെഡിൽ കിടക്കുന്ന ഐറിനെ . “എടോ ഇതെന്ത് പറ്റി. “ “ഹാ ഏട്ടൻ ഉണർന്നോ ഇത്ര പെട്ടെന്ന് “ “ഹാ ഞാനിതാ കയ്യിൽ ഒരു നനവ് തോന്നിയപ്പോൾ എഴുന്നേറ്റ് നോക്കിയതാ. “ “ഇപ്രാവശ്യം നേരത്തെ ആയീന്നാ തോന്നണെ അതാ ഒട്ടും പ്രതീക്ഷിച്ചില്ല. … Read more

ആദ്യമായിട്ടാണ് അയാൾ എന്നോട് ഒന്നു ഇരിക്കുവാൻ പറഞ്ഞത്. അല്ലെങ്കിൽ അവിടെ വരുമ്പോൾ…..

എൻ്റെ എല്ലാം Story written by Suja Anup തല താഴ്ത്തി അവിടെ നിന്നിറങ്ങുമ്പോൾ മനസ്സിൽ വാശിയായിരുന്നൂ, ഒപ്പം പകയും. എല്ലാം നശിപ്പിക്കുവാനുള്ള പക. പത്തു വർഷം ജീവിതം ഹോമിച്ചത് ഈ കമ്പനിക്കു വേണ്ടിയായിരുന്നൂ. ഇന്നിപ്പോൾ ഒരു കറിവേപ്പില പോലെ വലിച്ചെറിയപ്പെട്ടിരിക്കുന്നൂ. തിരിച്ചൊന്നും പറയണം എന്ന് തോന്നിയില്ല. ഇന്നലെ പെട്ടെന്നാണ് HR വിളിച്ചത്, വൈസ്പ്രസിഡന്റിനു കാണണം പോലും. മനസ്സ് ഒത്തിരി സന്തോഷിച്ചു. കാത്തു മോഹിച്ചിരുന്ന ജോലിക്കയറ്റം തരുവാനാകും. മാനേജർ ആയി ഈ കമ്പനിയിൽ വന്നതല്ല. സാധാ ഗുമസ്തനായി … Read more

നിവേദ്യം ~ ഭാഗം 33, എഴുത്ത്: ഉല്ലാസ് OS

“ചെറുക്കൻ എൽ ഡി ക്ലാർക്ക് ആണ്… നല്ല തങ്കപ്പെട്ട സ്വഭാവവും.. അമ്മയും മകനും മാത്രമേ ഒള്ളു…” “ഓഹ് ഇപ്പൊ വേണ്ടാ രാഘവാ.. ആലോചിക്കാൻ തുടങ്ങി പോലും ഇല്ലാ.. “ “അതിനൊന്നും ഞാൻ എതിര് പറഞ്ഞില്ലാലോ… ഇത് എന്തായാലും നല്ല കേസ് ആണ്.. പയ്യന്റെ വീട് ആണെങ്കിൽ പുളിങ്കുന്ന് ആണ്..” “ഞാൻ പറഞ്ഞില്ലേ രാഘവ..ഇപ്പോൾ ഞങ്ങൾ ആലോചിക്കുന്നില്ല “ “മ്… ഞാൻ പറഞ്ഞൂന്നേ ഒള്ളു.. ഇതാകുമ്പോൾ വേറെ ബാധ്യത ഒന്നും പയ്യനില്ല, തന്നെയുമല്ല തരക്കേടില്ലാത്ത ജോലിയും ഉണ്ട്, മോനോട് … Read more

എന്തോന്ന് മിണ്ടാനാ.. ആണുങ്ങളെപ്പോലെ അഫ്‌ഗാനിസ്ഥാനിന്ന് അമേരിക്ക പിന്മാറിയതോ മെസ്സി ക്ലബ് വിട്ടതൊ…..

Story written by Ezra Pound വീട്ടുജോലിയൊക്കെ തീർത്ത് നടുവൊന്നു നിവർത്തുമ്പോഴേക്കും നേരം രണ്ടുമണിയാവും.. കെട്യോന് സഹായിച്ചൂടെന്നൊക്കെ ചെലപ്പം ഇങ്ങക്ക് തോന്നും.. ഞമ്മക്കും തോന്നലിണ്ട്‌.. പക്ഷേങ്കില് അതോണ്ടൊന്നും കാര്യമില്ലാലോ.. മൂപ്പരിക്ക് തോന്നണ്ടേ.. പാവം ന്റെ പെണ്ണ് രാവിലെ തൊട്ട് കഷ്ടപ്പെടുവാ.. എന്തെലുമൊക്കെ സഹായിച്ചാലൊന്നൊക്കെ.. അതില്ലാത്തിടത്തോളം കാലം സഹിക്കന്ന്യേ.. എങ്ങിനെങ്കിലും മൂപ്പരെ അടുക്കളയിൽ കയറ്റാമെന്ന് കരുതി ക്ഷീണം അഭിനയിച്ചു കിടന്ന് നോക്കിയാലും വലിയ കാര്യമൊന്നുമില്ല.. ‘വയ്യെങ്കി കിടന്നൊ.. വരുമ്പൊ പാർസൽ വാങ്ങിച്ചേക്കാം എന്നെ പറയുള്ളൂ.. ഹോട്ടൽ ഫുഡൊക്കെ എന്നും … Read more

പുനർവിവാഹം ~ അവസാനഭാഗം (33), എഴുത്ത്: അശ്വതി കാർത്തിക

ഹാളിന്റെ മുന്നിലെ സീറ്റിൽ ഇരിക്കുക ആണ് ദീപു ഒക്കെ… ഇടയ്ക്കു കണ്ണുകൾ ആരെയോ പ്രതീക്ഷിച്ച പോലെ വാതിലക്കലേക്കു പോകുന്നുണ്ട്…. കുട്ടികൾ കൈ അടിക്കുന്ന ശബ്ദവും ബഹളവും ഒക്കെ കേട്ട് തിരിഞ്ഞു നോക്കിയ ദീപു കണ്ടു കൈയിൽ ഒരു ബൊക്കയും ആയി നടന്നു വരുന്ന തന്റെ പ്രിയപ്പെട്ട മകനെ. 🌹🌹🌹🌹🌹🌹🌹 എല്ലാവരുടെയും ഇടയിലൂടെ തല ഉയർത്തി വരുന്ന മകനെ കണ്ടു ദീപുവിന്റെയും ചാരുവിന്റെയും കണ്ണുകൾ നിറഞ്ഞു…. ഏട്ടനെ കണ്ടു ചിക്കു സന്തോഷം കൊണ്ട് എണീറ്റ് നിന്ന് കൈ അടിച്ചു….. … Read more

വിരിപ്പിന് തലയിണയ്ക്ക് ഒക്കെ അർജുവിന്റ മണം.. തോന്നിയതാണോ എന്ന് അറിയാൻ വീണ്ടും മണത്തു നോക്കി……

നിന്നിലൂടെ… Story written by Ammu Santhosh “നല്ല തലവേദന അനു.ബാം ഇരിപ്പുണ്ടോ?” അനു എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്. Lkg ക്ലാസ്സ്‌ മുതൽ പിജി വരെ ഒരുമിച്ചു പഠിച്ചവൾ. എന്റെ ഹൃദയം എന്ന് ഞാൻ എന്റെ ഭർത്താവിനോട് തന്നെ പറയുന്നവൾ.ഓഫീസിൽ നിന്നു അവളുടെ വീട്ടിലേക്ക് പോയിട്ടാണ് ഞാൻ മിക്കവാറും എന്റെ വീട്ടിൽ എത്തുക. “നീ ഒന്ന് കിടന്നോളു ഞാൻ കുറച്ചു കാപ്പി ഇട്ടു ബാമുമായി വരാം. കുളിക്കുവാണേ “ ഞാൻ ചിരിയോടെ കട്ടിലിലേക്ക് വീണു. അതേ … Read more

പക്ഷേ ഇതിപ്പോ രണ്ടാഴ്ചയോളം ആയി.ആരാ ഇട്ടു പോകുന്നത് എന്ന് അറിയുകയും ഇല്ല…..

പ്രേമം Story written by Mini George “ശെടാ ഇത് വലിയ ശല്യം ആയല്ലോ,”എന്നും ബൈക്ക് എടുക്കാൻ വരുമ്പോൾ സീറ്റിന് മുകളിൽ ഒരു വെളുത്ത റോസപ്പൂവു കാണാം. ആരേലും ചുമ്മാ ഇട്ടിട്ടു പോകുന്നതെന്ന ഇത്ര നാളും ഓർത്തത്.പക്ഷേ ഇതിപ്പോ രണ്ടാഴ്ചയോളം ആയി.ആരാ ഇട്ടു പോകുന്നത് എന്ന് അറിയുകയും ഇല്ല വീട് റോട്ടിൽ നിന്നു കുറച്ച് മുകളിൽ ആയതുകൊണ്ട് മഴക്കാലത്ത് ബൈക്ക് ഓടിച്ച് കേറ്റാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്.അതാണീ താഴെ ട്യൂഷൻ സെൻ്ററിൽ വക്കുന്നത്. പഠിക്കാൻ വരുന്ന ഏതേലും വയ്നോക്കി … Read more

നിവേദ്യം ~ ഭാഗം 32, എഴുത്ത്: ഉല്ലാസ് OS

സാർ പ്ലീസ്… “ “സാറോ… ആരുടെ സാർ… നിന്നോട് പറഞ്ഞത് അങ്ങ് അനുസരിച്ചാൽ മതി… നാളെ കൃത്യം പത്തു മണിക്ക് നീ എന്നെ വിളിക്കണം.. അപ്പോളേക്കും ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ഓക്കേ ആയിരിക്കണം “ വൈശാഖൻ അതു പറഞ്ഞു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു കഴിഞ്ഞിരുന്നു.. ഇവളോട് കൂടുതൽ സമയം സംസാരിച്ചുകൊണ്ട് ഇരുന്നാൽ തനിക്കും പണി കിട്ടുമെന്ന് അവനും അറിയാമായിരുന്നു.. രാത്രിയിൽ ഒരു ഏഴു മണി ആയപ്പോൾ ലക്ഷ്മിക്ക് ആകെ ഭയങ്കര ശർദിയും തലകറക്കവും.. കുറെ … Read more

മോനെ ഓർത്ത് ഞാനിതുവരെയും സഹിച്ചു ഇനിയിപ്പോ ആലോചിച്ചു വച്ച ആ വഴിയേ ഉള്ളൂ….

ആണൊരുത്തൻ Story written by Lis Lona “നീ ദേ..ഇതൊരു രണ്ടെണ്ണം വിട്ടേ ന്റെ ഹരീ…ടെൻഷനും വിഷമവുമെല്ലാം പമ്പ കടക്കാൻ മാത്രല്ല , ശരീരത്തിനും നല്ലതാന്നാ പറയണേ.. കൊളെസ്ട്രോൾ ഒക്കെ കുറയുംന്നാ കേട്ടത്..” ഓൾഡ് മോങ്കിന്റെ കുപ്പി ചെരിച്ചു ശ്രദ്ധയോടെ എടുത്ത പെ ഗ്ഗിലേക്ക് ഐസ് ക്യൂബ് എടുത്തിട്ടശേഷം ഗ്ലാസ് എന്റെ നേരെ നീട്ടുന്ന അശോകനെ നോക്കി ഞാൻ വേണ്ടെന്ന് തലയാട്ടി.. ” വേണ്ടെടാ… ഞാനിത് കഴിക്കാറില്ലെന്ന് നിനക്കറിയില്ലേ..ഇനിയിത് വലിച്ചുകേറ്റി എന്റെ വിഷമങ്ങളൊന്നും മാറി ശരീരം നന്നാകണ്ട… … Read more

പുനർവിവാഹം ~ ഭാഗം 32, എഴുത്ത്: അശ്വതി കാർത്തിക

ഹലോ “ “ഏട്ടാ അമ്മ..” ദേവു അതും പറഞ്ഞു കരയുക ആണ്… “ന്താ “(ഹരീഷ് ) ” നിങ്ങള് പോയി കുറച്ചു കഴിഞ്ഞ് അമ്മ ഒന്ന് കുഴഞ്ഞു വീണു…..ഇപ്പോൾ വിളിച്ചിട്ട് മിണ്ടുന്നില്ല ആരെങ്കിലും ഒന്ന് പെട്ടെന്ന് വരുമോ. “ ദേവു കരഞ്ഞു കൊണ്ട് ചോദിച്ചു.. ❣️❣️❣️❣️❣️❣️ ഹാളിൽ വെള്ള പുതച്ച രണ്ടു ശരീരങ്ങൾ….മക്കളും മരുമക്കളും കൊച്ചു മക്കളും എല്ലാരും ചുറ്റിനുംകരഞ്ഞു ഇരിക്കുന്നു…. ഇന്നലെ ആഘോഷങ്ങൾ കൊണ്ടും ചിരികൾ കൊണ്ടും നിറഞ്ഞ വീട്ടിൽ ഇന്ന് കരച്ചിലിന്റെ തേങ്ങളുകൾ മാത്രം.. … Read more