നൗഷാദ് അന്റെ കാല് പിടിക്കാനാണ് ഞങ്ങൾ വന്നത്!!! ആരിഫാക്ക് ഒരു തെറ്റുപറ്റിയതാണ് അവൾ അത് തിരിച്ചറിയുകയും ചെയ്തു ചെറിയ കുട്ടിയല്ലേ?? തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ……..

എഴുത്ത് :- നഹ്‌ല “”” എനിക്കൊരു അബദ്ധം പറ്റിയതാണ് ഇക്ക ഞാൻ തിരിച്ച് അങ്ങോട്ടേക്ക് തന്നെ വന്നോട്ടെ?? “” ഫോണിലൂടെയുള്ള ചോദ്യം കേട്ടതും കാലിൽ നിന്ന് ദേഷ്യം അരിച്ചു കയറി നൗഷാദിന്!! “” മേലാൽ എന്റെ ഫോണിലേക്ക് വിളിക്കരുത്!”” എന്നും പറഞ്ഞ് കട്ട് ചെയ്തു ഇതിപ്പോൾ എത്രയോ തവണയായി അവളോട് ഇങ്ങനെ പറയുന്നു വീണ്ടും ഫോൺ റിങ്ങ് ചെയ്തു. അവൾ തന്നെയാണ് അതുകൊണ്ടാണ് സ്വിച്ച് ഓഫ് ചെയ്തു വെച്ചത്.. അന്നേരമാണ് ഉമ്മ വന്നു വിളിക്കുന്നത് താഴെ ആരൊക്കെയോ … Read more

സുഭാഷ് അവൾ നീട്ടിയ സ്പ്രേ കുപ്പി വാങ്ങി തന്റെ ഒരു കൈത്തണ്ടയിൽ അടിച്ചു മണപ്പിച്ചു നോക്കി..ഒന്ന് കറങ്ങി സുഭാഷ് താഴെ ബോധം കേട്ടു വീണു..?രണ്ടു മണിക്കൂർ എങ്കിലും പിടിക്കും ബോധം തെളിയാൻ…….

തിരികെ കൈവന്ന സൗഭാഗ്യം രചന :വിജയ് സത്യ എവിടെയോ പോകാനുള്ള സുഭാഷിന്റെ ഭാര്യയ്ക്ക് വിസ്തരിച്ച് കുളിച്ച ശേഷം ഉണങ്ങിയ ടവൽകൊണ്ട് തുടച്ചിട്ടും തൃപ്തിയായില്ല.. മാ റിടത്തിനിടയിലെയും നി തംബ പി ളർപ്പിനിടയിലും തങ്ങിനിൽക്കുന്ന ജലകണികകൾ ഒന്നുകൂടി അവൾ തോർത്തുകൊണ്ട് ഒപ്പിയെടുത്തു… രാവിലെ തന്നെ അവളുടെ ഒരു കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ ഒരുങ്ങുകയാണ്.. കൂടെ അഞ്ചുവയസ്സുകാരി മകളും.. സുഭാഷ് പോകുന്നില്ല.. അവൻ ഇന്ന് ഉച്ചയ്ക്കു വേറൊരിടം വരെ പോകാൻ ഉണ്ട്. പുള്ളി അല്ലറചില്ലറ വസ്തുവകകളുടെയും ഫ്ലാറ്റ്,വില്ലാസ് തുടങ്ങിയവയുടെ കൈ … Read more

വെറുതെ ഈ വിവാഹത്തിന് നിൽക്കേണ്ടിയിരുന്നില്ല എന്നെനിക്ക് ഒരു നിമിഷം തോന്നി ഇവിടെ ഞാൻ വന്നത് കൊണ്ട് എല്ലാവർക്കും ബുദ്ധിമുട്ടാണ് ആർക്കും ഒരു സന്തോഷവും ഇല്ല……..

എഴുത്ത്:- കാർത്തിക പ്രണയിക്കുമ്പോൾ അറിയുമായിരുന്നില്ല വിവാഹം കഴിഞ്ഞാൽ ഇത്രയൊക്കെ അനുഭവിക്കേണ്ടിവരും എന്ന്!! കോളേജിൽ തന്റെ സീനിയർ ആയിരുന്നു ശ്രീജിത്തേട്ടൻ!! രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യം തീപ്പൊരി പ്രസംഗങ്ങൾ കേൾക്കാൻ ധാരാളം കുട്ടികൾ കാത്തുനിൽക്കും ആരാധകരും ഏറെ.. ആ ആള്ഇഷ്ടമാണ് വന്ന് ഇഷ്ടം ആണെന്ന് ഇങ്ങോട്ട് വന്ന് പറയുമ്പോൾ, അത് വിശ്വസിക്കാൻ പോലും ആവുന്നുണ്ടായിരുന്നില്ല. വിപ്ലവം ജയിക്കട്ടെ!! എന്ന് മുദ്രാവാക്യം വിളിക്കുന്നതിനോടൊപ്പം ജീവിതത്തിലും അത് കൊണ്ടുവരാൻ ശ്രമിച്ചിരുന്നു അതുകൊണ്ടുതന്നെയാണ് ജാതിയിൽ താഴെയായിരുന്ന എന്നെ വിവാഹം കഴിച്ച് കൂടെ കൂട്ടാം എന്ന് … Read more

പത്തു പൈസക്ക് ഗതി ഇല്ലേലും ഡയലോഗിനു ഒന്നും ഒരു കുറവും ഇല്ല. നാളെ ഇവൾ ഏതേലും ഒരുത്തന്റെ കൂടെ ചാടി പോകുമ്പോൾ നീ പഠിച്ചോളും. എന്ന് പറഞ്ഞു പിറു പിറുത്തൊണ്ടു അവർ ഇറങ്ങി പോയി……..

മറുവശം രചന: Treesa George അമ്മ മോളുടെ ഫീസ് നാളെ തരാട്ടോ. ഇന്ന് ഫിലോമിന ചേച്ചിയുടെ വീട്ടിലേ കള വെട്ടിനു 400 രൂപാ കൂലി തരാന്ന് ആണ് പറഞ്ഞേക്കുന്നത്. അതോടെ കിട്ടിയാൽ മോളുടെ ഫീസിനുള്ള ഉള്ള പൈസ ആകും. അത്‌ സാരമില്ല അമ്മേ. അമ്മ പൈസ കിട്ടുമ്പോൾ തന്നാൽ മതി. കോളേജിന്നു ഒരാഴ്ചത്തെ സാവകാശം ഒക്കെ കിട്ടും. അത്‌ എന്തായാലും ആശ്വാസം ആയി. നീ സമയം കളയാണ്ട് റെഡി ആയി കോളേജിൽ പോകാൻ നോക്കു. ഞാൻ എന്തായാലും … Read more

അവളെന്തെങ്കിലും ചെയ്തു പോയിട്ട് കരഞ്ഞിട്ടൊരു കാര്യവുമില്ലെന്ന് ഞാൻ എത്ര തവണ പറഞ്ഞത… എത്ര വാർത്തകളാ ഇതുപോലെ ഓരോ ദിവസവും കേൾക്കുന്നത്…….

രചന: Shincy Steny Varanath “ഞങ്ങളുടെ മോൾ ആ ത്മഹത്യ ചെയ്യില്ല, അവള് നല്ല ധൈര്യമുള്ള കുട്ടിയാണ്. അവൾക്ക് വിദ്യാഭ്യാസവും ജോലിയുമുള്ളതാണ്. അവളെ അവനും വീട്ടുകാരും കൂടി കൊ ന്ന താണ്. അവൻ പീ ഡി പ്പിക്കുന്ന കാര്യം മോള് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. കൂട്ടുകാർക്ക് അവളയച്ച ഫോട്ടോ ഞങ്ങടെ കൈയിലുണ്ട്… ഞങ്ങടെ മോളെ കൊ ന്ന അവനേയും വീട്ടുകാരെയും ശിക്ഷിക്കണം. അവൾക്ക് നീതി വാങ്ങി ക്കൊടുക്കണം. അയ്യോ… മോളേ… ” കഴിഞ്ഞ ദിവസം ഭർത്തൃ വീട്ടിൽ തൂ … Read more

പ്ലസ് വണ്ണിന് പഠിക്കുമ്പോഴായിരുന്നു സംഭവം… പതിവ് പോലെ അവന്റെ റൂം വൃത്തിയാക്കുമ്പോഴാണ് ബാത്‌റൂമിന്റെ വെന്റിലേഷനിൽ ഇരിക്കുന്ന ഒരു ക വർ ഞാൻ ശ്രദ്ധിച്ചത്……

തിരുത്തലുകൾ രചന: Jils Lincy ഓട്ടോയിൽ വീടിന്റെ മുൻപിലെത്തിയതും വിമല കണ്ടു റോഡും വീടും നിറഞ്ഞു ആൾകൂട്ടം…. പതിയെ മുൻപോട്ട് പോയി നോക്കി… പോലീസ് വീടിന്റെ മുൻപിൽ ലോക്ക് ചെയ്തിരിക്കുന്നു.. ആരെയും കടത്തി വിടുന്നില്ല….. മുഖത്തെ വിയർപ്പ് സാരിയുടെ അറ്റം കൊണ്ട് ഒപ്പുമ്പോളാണ് കണ്ടത് മുറ്റത്തിന്റെ അങ്ങേ തലക്കൽ അശ്വിൻ നിൽക്കുന്നു…. ഇവനെപ്പോൾ വന്നു? അവന്റെ നേരെ നടക്കാൻ ആഞ്ഞപ്പോഴാണ് മോളമ്മ വന്ന് കയ്യിൽ പിടിച്ചത്… വിമലേ നീ എപ്പോൾ വന്നൂ?? ഞാനിപ്പോൾ വന്നതേ ഉള്ളൂ ചേട്ടത്തി.. … Read more

മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലാതെ പ്രകാശേട്ടൻ ചേട്ടനോട് പറഞ്ഞു കിട്ടിയ പണത്തിൽ നിന്ന് ഒരു പങ്ക് തരാൻ ബാക്കി പ്രകാശേട്ടനും എടുത്ത് ആ സ്ഥലം വാങ്ങിക്കാം എന്ന് അന്നേരമാണ്……..

എഴുത്ത്:- കാർത്തിക കല്യാണം കഴിഞ്ഞ് വലതുകാൽ വെച്ച് ആ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു!! പ്രകാശേട്ടന്റെ വിവാഹാലോചന വരുമ്പോൾ എല്ലാവരും പറഞ്ഞിരുന്നു ഇത് ഭാഗ്യമാണ് എന്ന് ആൾക്ക് ഗവൺമെന്റ് ജോലിയാണ് വില്ലേജ് ഓഫീസിൽ!!! ത്രയോ നല്ല വീടുകളിൽ നിന്ന് കല്യാണാലോചന കിട്ടും എന്നിട്ടും ആളുടെ ഒറ്റ നിർബന്ധം ആയിരുന്നത്രെ പാവപ്പെട്ട വീട്ടിൽ നിന്ന് ഒരു പെൺകുട്ടി മതി എന്നത്.. അങ്ങനെയാണ് മൂന്ന് പെൺകുട്ടികളിൽ ഏറ്റവും മൂത്തവളായ തന്നെ പ്രകാശേട്ടൻ കാണാൻ വരുന്നതും ഇഷ്ടപ്പെടുന്നതും .. … Read more

ഞാൻ ശ്രദ്ധിക്കുന്നില്ല, പരിഗണിക്കുന്നില്ല എന്ന തോന്നൽ വലിയ വഴക്കിലേയ്ക്കെത്തുമ്പോൾ പലപ്പോഴും ഞാൻ പറഞ്ഞിട്ടുണ്ട്, ‘ഒരു പണിയുമില്ലാ തിരിക്കുവല്ലേ, വെറുതെയിരുന്ന് തിന്നുവല്ലേ…….

രചന: Shincy Steny Varanath നിങ്ങളെ ഏറ്റവും അസ്വസ്ഥരാക്കുന്നതാര്? ഭാര്യ… ഏറ്റവും അധികം മുഴങ്ങിക്കേട്ടത് റോബിൻ്റെ ശബ്ദമായിരുന്നു. കൂടെക്കൂടി ഭാര്യ എന്ന് മറ്റു പലരും ആവർത്തിച്ചും. പുരുഷൻമാരുടെ ആർത്തുചിരിയുടെ ശബ്ദം കൊണ്ട് ആ ഹാള് നിറഞ്ഞു. റോബിൻ്റെ, ഡിഗ്രി സഹപാഠികളെല്ലാം കുടുംബത്തോടു കൂടി ഒത്തുചേർന്നതാണ്. അധ്യാപകരിൽ ചിലരുമുണ്ട്. വെറുതെ തമാശകളും അന്വേഷണങ്ങളുമൊക്കെയായി എല്ലാവരും സംസാരിച്ചിരിക്കുമ്പോൾ ആരോ ഒരു രസത്തിന് സോഷ്യൽ മീഡിയയിൽ വന്നൊരു ചോദ്യത്തെ അവിടെ അവതരിപ്പിച്ചതാണ്. എല്ലാവരുടെയും കണ്ണുകൾ സൽസ്വഭാവിയായ, ബുദ്ധിമാനായ, പരോപകാരിയായ റോബിൻ്റെ ഭാര്യയെ … Read more

മരിക്കാൻ ഞാൻ തെല്ലും ഭയപ്പെട്ടിരുന്നില്ല… പക്ഷേ 35 വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും ആഗ്രഹിച്ച രീതിയിൽ ജീവിക്കാൻ സാധിക്കാതെ ഉള്ള മരണം എന്നെ ഭയപ്പെടുത്തിയിരുന്നു…..

മനസ്സിനൊപ്പം രചന: Jils Lincy ഹോസ്പിറ്റലിൽ നിന്നിറങ്ങി വണ്ടിയിൽ കയറുമ്പോഴും സാം ഒന്നും മിണ്ടിയില്ല… ഞാനാകട്ടെ ഒരു തരം മരവിപ്പിൽ അമർന്നിരിക്കുകയായിരുന്നു.. കാറിലെ വിൻഡോ താഴ്ത്തി ഞാൻ പുറത്തേക്ക് നോക്കി.. സന്ധ്യയാകുന്നു… പക്ഷികൾ കൂട്ടമായി പറന്നു പോകുന്നുണ്ട്… ആകാശം നീലയും ചുവപ്പും ചേർന്ന നിറത്തിൽ ഒരു വലിയ കളർ ചിത്രം പോലെ തോന്നി… കാഴ്ചകൾ മറഞ്ഞു പോവുകയാണ് ജീവിതം പോലെ… “ഗ്ലാസ്‌ പൊക്കി വെക്ക് വെറുതെ തണുപ്പ് അടിക്കണ്ട” സാം പറഞ്ഞു.. ഇവിടെ അടുത്ത് നല്ലൊരു restaurant … Read more

നീ ചുമ്മാ പറയാതെ. ഞാൻ സീരിയസ് ആയിട്ട് ആണ്‌ ചോദിച്ചത്. നിന്റെ നാട്ടിൽ അതിനു എവിടാ ലാവെൻഡർ. നീ അത്‌ കണ്ടിട്ട് കൂടി ഉണ്ടാവില്ല…..

പ്രിയമുള്ള ഒരാൾ അരികിൽ ഉള്ളപ്പോൾ രചന: Treesa George നിനക്കു എത് ചെടിയാ ഏറ്റവും ഇഷ്ടം. അവളുടെ കണ്ണുകളിൽ നോക്കി അവൻ പ്രണയഭാവത്തോടെ ചോദിച്ചു. എനിക്കു ലാവെൻഡർ ആണ് ഇഷ്ടം. അവൾ ഭാവമാറ്റം ഒന്നും ഇല്ലാതെ പറഞ്ഞു. നീ ചുമ്മാ പറയാതെ. ഞാൻ സീരിയസ് ആയിട്ട് ആണ്‌ ചോദിച്ചത്. നിന്റെ നാട്ടിൽ അതിനു എവിടാ ലാവെൻഡർ. നീ അത്‌ കണ്ടിട്ട് കൂടി ഉണ്ടാവില്ല. കണ്ടിട്ട് വേണോ ഇഷ്ടപെടാൻ. എനിക്ക് ആ വയലറ്റ് കളർ ഭയങ്കര ഇഷ്ടമാ. ശെരിക്കും? … Read more