വീട്ടുകാരുടെ മുന്നിൽ ഹൃഷി മാന്യനാണ്. അത്‌ കൊണ്ട് ആർക്കും ഒരു സംശയവും തോന്നിയില്ല. പക്ഷേ എല്ലാം സഹിച്ചു ആഭ ദിവസങ്ങൾ നീക്കി…..

ആഭ.. Story written by Rivin Lal കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… സുന്ദരിയായിരുന്നു ആഭ. പഠിക്കാൻ മിടുക്കി. ടീച്ചർമാരായ അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൾ. പി ജി കഴിഞ്ഞു അവളും ബാങ്കിൽ സ്വന്തമായി ഒരു ജോലി നേടി. ജോലി കിട്ടുന്ന വരെ ആഭയുടെ ജീവിതത്തിൽ ഒരു പ്രണയം പോലുമുണ്ടായില്ല എന്നതായിരുന്നു സത്യം. പക്ഷേ അവളുടെ പിന്നാലെ ഒരുപാട് പേര് ഇഷ്ടമാണെന്നു പറഞ്ഞു നടന്നിട്ടുണ്ട്. പി ജി ക്ലാസ്സിൽ കൂടെയുണ്ടായിരുന്ന ക്രിസ്റ്റിയോട് മാത്രമാണ് അവൾക്കൽപ്പ മെങ്കിലും … Read more

ഓക്കെ ജോണിച്ചാ, പിന്നെ ഞാനൊരു കാര്യം പറയാൻ മറന്നു. ഹാൻഡ് ബാഗിൽ എന്റെയൊരു ഡയറി വച്ചിട്ടുണ്ട്. അതൊന്ന് വായിക്കണേ… യാത്രയ്ക്കിടയിലെ ബോറടി മാറ്റാം……

മാലാഖ… എഴുത്ത് :- ശ്രീജിത്ത് പന്തല്ലൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… തൻ്റെ നെഞ്ചിൽ ചേർന്നുറങ്ങുന്ന സെലീനയെ ഒന്നു കൂടെ ജോണി തന്നിലേക്ക് ചേർത്തു പിടിച്ചു… മാലാഖയാണിവൾ, തന്നിലെ ഇല്ലായ്മകളെ അറിഞ്ഞിട്ടും ഒരു നിയോഗം പോലെ തന്നിലേക്ക് സമാധാനത്തിൻ്റേയും സ്നേഹത്തിൻ്റേയും പൂക്കൾ വർഷിച്ച മാലാഖ… ഏകദേശം രണ്ടു മാസം മുൻപ് ഉയർന്ന ബിപി കാരണം ക്ലിനിക്കിൽ ചെന്നപ്പോൾ പരിചയപ്പെട്ടതാണ് നഴ്സ് സെലീനയെ. അടുത്തടുത്ത ദിവസങ്ങളിൽ ഒരേ രോഗത്തിനു തന്നെ ഡോക്ടറെ കാണേണ്ടി വന്നപ്പോൾ ആ പരിചയം … Read more

എന്തൊക്കെയോ ശബ്ദങ്ങളും കരച്ചിലും കേട്ടാണ് ഞാൻ മയക്കത്തിൽ നിന്നുണർന്നത്. കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല…..

വൈകിപ്പോയ തിരിച്ചറിവുകൾ Story written by Jainy Tiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എന്തൊക്കെയോ ശബ്ദങ്ങളും കരച്ചിലും കേട്ടാണ് ഞാൻ മയക്കത്തിൽ നിന്നുണർന്നത്. കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല. എനിക്കെന്താണ് സംഭവിച്ചതെന്നു മനസ്സിലാവുന്നില്ല. മനസ് ആകെ ശൂന്യമായത് പോലെ.. ബദ്ധപ്പെട്ട് ഞാൻ കണ്ണു തുറന്നു. ഞാൻ… ഞാനിതെവിടെയാ? ഇതെന്റെ വീടല്ല. പിന്നെ… ഞാൻ ചുറ്റിലും നോക്കി. അപ്പുറത്ത് നിൽക്കുന്നത് ഒരു നേഴ്സ് ആണല്ലോ. അപ്പൊ ഞാൻ… അതെ ഞാൻ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്. … Read more

കഴിഞ്ഞൊരു ദിവസം അവളുടെ പേഴ്സ് തുറന്നു നോക്കിയപ്പോൾ അതിൽ നിറയെ നൂറിൻ്റേയും അമ്പതിന്റേയും നോട്ടുകൾ ചുരുട്ടി ചുരുട്ടി വച്ചിരിക്കുന്നു… അതു കണ്ടപ്പോഴെങ്കിലും…….

നൈറ്റ്ഡ്യൂട്ടി… എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ടൈംപീസ് തല തല്ലിക്കരയുന്ന ശബ്ദം കേട്ടാണ് രാജീവൻ ഉണർന്നത്. സമയം ആറു മണിയായി. ടൈം പീസിൻ്റെ നെറുകയിൽ തലോടി ആശ്വസിപ്പിച്ച് കരച്ചിൽ മാറ്റിക്കൊടുത്ത് അയാൾ നോക്കി. ഭാര്യ സുമ ഇനിയും ഉണർന്നിട്ടില്ല. തന്നെയും കെട്ടിപ്പിടിച്ച്‌ നല്ല ഉറക്കത്തിലാണവൾ… ” സുമേ എണീക്ക്, നേരം വെളുത്തു… മോനെ സ്കൂളിൽ വിടേണ്ടേ… നിനക്ക് ജോലിക്കു പോണ്ടേ…”. ഉറക്കം തൃപ്തിയാവാത്ത നീരസത്തോടെ സുമ എണീറ്റു. താഴെ പായയിൽ കിടന്നുറങ്ങുന്ന … Read more

ദൈവമേ…ഇവർ ഈ വീട്ടിലാണോ തന്റെ രണ്ടു മക്കളെ ഒറ്റക്കാക്കി പോകുന്നത്.അതാലോചിച്ചപ്പോൾ തന്നെ എന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മൂളി കൊണ്ട് പോയി……

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “രാവിലെ പോലീസ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായ് എത്തിയപ്പോൾ ആയിരുന്നു സ്റ്റേഷന് പുറത്ത് ഒരുമ്മ ഉള്ളിലേക്കു കയറണോ വേണ്ടയോ എന്ന പോലെ നിൽക്കുന്നത് കണ്ടത്… അവർക്കെന്തോ പറയാൻ ഉണ്ടെന്ന് എനിക്ക് തോന്നിയത് കൊണ്ടായിരിക്കാം… സിവിൽ ഡ്രസ്സിൽ ആയിരുന്ന ഞാൻ അവരുടെ അടുത്ത് ബൈക്ക് നിർത്തി എന്താണുമ്മ കാര്യമെന്ന് ചോദിച്ചത്…” “കണ്ടാൽ ഒരു പോലീസിന്റെ ലുക്കെ ഇല്ലാത്ത എന്നെ… (ലുക്കില്ലെന്നേ ഉള്ളൂ…ശാരീരിക ക്ഷമതയും… എസ് ഐ ടെസ്റ്റും എഴുതി വിജയിച്ചിട്ട് … Read more

പലപ്പോഴും എന്റെ നിയന്ത്രണം വിട്ടുപോയിട്ടുണ്ടെങ്കിലും കുടുംബത്തെ സമാധാനം ഓർത്തു ഞാൻ ക്ഷമിച്ചു. എന്നെ ഏറ്റവും വേദനിപ്പിച്ചിരുന്നത് അവൾ സ്വന്തം വീട്ടിൽ എന്റെ വീട്ടുകാരെ…….

മകൾക്കായ് Story written by Jainy Tiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് ജീവിതം തകർന്നുവീഴുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്ന ഹതഭാഗ്യനാണ് ഞാൻ.. ഒരു തെറ്റും ചെയ്യാതെ കൊ ലപാതകിയെന്നു വിളിക്കപ്പെട്ടവനാണ് ഞാൻ. അതും ഞാൻ ജീവനുതുല്യം സ്നേഹിച്ചിരുന്ന എന്റെ ഭാര്യയെ കൊ ന്നു എന്ന് പഴി കേൾക്കേണ്ടി വന്നവൻ. എനിക്കെതിരെ സാക്ഷിയായത് എന്റെ സ്വന്തം മകളായിരുന്നു.. തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള ഒരു ആറു വയസ്സുകാരിയുടെ വാക്കുകൾ വീട്ടുകാരും നാട്ടുകാരും … Read more

എന്നാലും ഇത്തവണത്തെ ആശുപത്രിവാസം എന്നെ സന്തോഷിപ്പിക്കാതിരുന്നതിനു കാരണം സുന്ദരിമാരായ നഴ്സുമാർ ഇല്ലെന്നതായിരുന്നില്ല. നഴ്സുമാരെല്ലാം സുന്ദരികൾ തന്നെ… പക്ഷേ, അത് ആസ്വദിക്കാനുള്ള………

സാൾട്ട്ആൻ്റ്പെപ്പർ… എഴുത്ത് :- ശ്രീജിത്ത് പന്തല്ലൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കലശലായ നെഞ്ചു വേദന മൂലം ആശുപത്രിയിൽ അഡ്മിറ്റായതായിരുന്നു ഞാൻ. നെഞ്ചിൻ്റെ ഇടതുഭാഗത്തായിരുന്നു വേദന. ആദ്യമേ നടത്തിയ ടെസ്റ്റുകളെല്ലാം ഈ വേദനയിൽ ഹൃദയത്തിന് യാതൊരു വിധത്തിലുള്ള പങ്കുമില്ലെന്ന് തെളിയിച്ചിരുന്നെങ്കിലും ആശ്വസിക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല… കാരണം, ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിടുമ്പോൾ പോലും വേദനയെന്നെ വിഷമിപ്പിച്ചിരുന്നു. നീർക്കെട്ടാണ്, മസിൽ പെയിനാണ്, ഞരമ്പിലെ വീക്കമാണ്, ഗ്യാസ് ട്രബിളാണ് എന്നൊക്കെയുള്ള കാരണങ്ങൾ നിരത്തിയെങ്കിലും യഥാർത്ഥത്തിൽ ഇതിലേതാണ് കാരണമെന്ന് കണ്ടു പിടിക്കാൻ … Read more

ഒറ്റ നോട്ടം കൊണ്ട് പരസ്പരം ഇഷ്ട്ടപ്പെട്ടയൊരു പ്രണയകാലം എനിക്കുണ്ടായിരുന്നു. ഒരുനാൾ ആ പ്രണയം ആയുസ്സ് മുഴുവൻ ഒരുമിച്ച് ജീവിക്കാനെന്നോണം എന്റെ കൂടെയിറങ്ങി……..

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ വിലാസം തെറ്റി വന്നയൊരു ഫോൺ കോളായിരുന്നു എല്ലാത്തിനും തുടക്കം. അപരിചിതരായ രണ്ടുപേർ തമ്മിൽ അപകടപരമായ ലോകത്തെ കുറിച്ച് വളരേ ആധികാരികതയോടെ അന്ന് സംസാരിച്ചു. ആർക്കും ആരേയും വിശ്വസിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ചിരിക്കുമ്പോൾ അവളുടെ അടുത്ത് നിന്നൊരു കുഞ്ഞ് കാറി കരയുന്ന ശബ്ദം ഞാൻ കേട്ടു. എന്തിനാണ് കുഞ്ഞ് കരയുന്നതെന്ന് ചോദിച്ചപ്പോൾ അവളൊന്നും പറഞ്ഞില്ല. പറ്റുമെങ്കിൽ, തനിക്ക് വരാൻ പോകുന്ന ആഘോഷ നാളിൽ ഒരു സമ്മാനപ്പൊതിയുമായി വരാൻ പറ്റുമോയെന്ന് അവൾ എന്നോട് ചോദിച്ചു. ഒരിക്കൽ … Read more

മാസം ലക്ഷം രൂപ ശമ്പളം കിട്ടുന്നുണ്ടല്ലോ വേണമെങ്കിൽ പോകാമല്ലോ എന്ന് ബന്ധുക്കൾ പറഞ്ഞിട്ടുണ്ടാകും. കിട്ടുന്നതെല്ലാം വീടിനും അമ്മയുടെ ചികിത്സക്കും വേണ്ടി ചെലവഴിച്ചിരുന്നു…….

ചമയങ്ങളില്ലാത്ത ജീവിതങ്ങൾ Story written by Sebin Boss J കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഫ്‌ളൈറ്റ് ടേക്ക് ഓഫ് അനൗൺസ്‌മെന്റ് മുഴങ്ങിയപ്പോൾ നീലിമ ഒരുനിമിഷം കണ്ണുകളടച്ചു പ്രാർത്ഥിച്ചു . ”ഈശ്വരന്മാരെ … ബുദ്ധിമുട്ടൊന്നും ഇല്ലാതെ ജോലിസ്ഥലത്തെത്തിക്കണേ. എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ പറ്റണെ ”’ നീലിമയുടെ മനസ്സിലൂടെ അറിയാവുന്ന ദൈവങ്ങളുടെ രൂപങ്ങളും പേരുകളുമെല്ലാം കടന്നുപോയി . വീട്ടിൽ നിന്ന് ഇരുപതുകിലോമീറ്റർ അകലെയുള്ള ടൗണിൽ എത്തുന്നത് വരെ കണ്ട എല്ലാ മതാരാധനയാലങ്ങളിലും നേർച്ചപ്പണം ഇട്ടശേഷമാണ് ടൗണിൽ നിന്ന് … Read more

മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും കൊടുക്കുന്ന അമ്മമാരുടെ വില കളയാൻ ഇതുപോലുള്ള ഒന്നോ രണ്ടോ കാണുമല്ലോ……..

ഇനിയൊന്നുറങ്ങട്ടെ Story written by Jainy Tiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” കുഞ്ഞിന്റെ അസുഖം മൂലം ഉറങ്ങാൻ കഴിയുന്നില്ല. യുവതി പന്ത്രണ്ട് വയസ്സുള്ള കുഞ്ഞിനെ വി ഷം കൊടുത്തു കൊ ലപ്പെടുത്തി “ അന്നത്തെ പത്രത്തിന്റെ മുൻപജിലെ വാർത്തയുടെ തലക്കെട്ട് അതായിരുന്നു. മൊബൈൽ സ്ക്രീൻ സ്ക്രോൾ ചെയ്തപ്പോൾ ഫേസ്ബുക്കിലെ മിക്ക പ്രമുഖരുടെയും പോസ്റ്റും ഇത് തന്നെയായിരുന്നു. ഒരമ്മക്ക് ഇത്ര ക്രൂരയാവാൻ കഴിയുമോ എന്നാണ് പ്രധാന ചോദ്യം. അതിനടിയിലെ കമന്റുകളിൽ നിറയെ ആ സ്ത്രീയോടുള്ള … Read more