വാഴയും ചുമന്നുകൊണ്ട് ഞങ്ങൾ അവളുടെ വീട്ടിലെത്തി വാതിലിൽ ചാരിവച്ചിട്ട് ലെറ്റർ ബോക്സിൽ ലെറ്ററും ഇട്ട് വീട്ടിലേക്ക് മടങ്ങി….

എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ അവൾക്ക് മുടിഞ്ഞ അഹങ്കാരമാണ്…. നല്ലൊരു പണികൊടുത്തേ പറ്റു…. എന്തുമാത്രം കാമുകന്മാരാണ് അവൾക്ക്….ഭൂലോക അപ്പരസ്സാണെന്നാണ് അവളുടെ വിചാരം…. നിന്റെ അയൽവക്കമായതുകൊണ്ടാണ് ഞാനിതുവരെ ക്ഷമിച്ചത്…ഹും….. ക്രോധത്താൽ അലറിക്കൊണ്ട് സുനുമോൻ പറഞ്ഞു….. സുനുട്ടാ നീയൊന്നടങ്ങ്… അവൾക്കിട്ട് പണികൊടുത്താൽ പോരെ…. മ്മക്ക് കൊടുക്കാം…. ഇജ്ജ് ബേജാറാകാണ്ടിരി….. ഞാനവനെ സമാധാനിപ്പിച്ചു…. കൊടുക്കണം.. നല്ല എട്ടിന്റെ പണി… സുനു മുഷ്ടിചുരുട്ടി അടുത്തുള്ള മതിലിൽ ഇടിച്ചു… ഇടിച്ച കൈവിരലുകൾ സ്ലോമോഷനിൽ നിവർത്തുന്നത് കണ്ടപ്പോൾ മനസിലായി നന്നായി വേദനയെടുത്തെന്ന്….അത് പുറത്തു കാണിക്കാതെ നിന്ന സുനുവിന്റെ … Read more

നിനക്കറിയത്തില്ല അല്ലേ,കണ്ട ചെറുക്കന്റെ കയ്യിൽ നിന്നും പ്രേമലേഖനവും വാങ്ങി അവൾ വന്നിരിക്കുന്നു…….

പ്രേമലേഖനം… എഴുത്ത്:-സൂര്യകാന്തി (ജിഷ രഹീഷ് ) “ഏതവനാടി നിനക്കിത് തന്നത്, സത്യം പറഞ്ഞോ, ചട്ടുകം ചൂടാക്കി വെയ്ക്കും ഞാൻ.. ഇതിനാണോടി നിന്നെ പഠിയ്ക്കാൻ വിടുന്നത്..?” അമ്മയങ്ങനെ കത്തിക്കയറുമ്പോൾ, ഞാൻ എലിക്കെണിയിൽ അകപ്പെട്ട എലിക്കുഞ്ഞിനെ പോലെ വിറച്ചു കൊണ്ടിരുന്നു…. അമ്മ ആ കടലാസും പിടിച്ചു ഉറഞ്ഞു തുള്ളുകയാണ്.. ഞാൻ ഇടയ്ക്കിടെ ഒരു ഭീകര ജീവിയെ പോലെ ആ കടലാസ് കഷ്ണത്തെ നോക്കുന്നുമുണ്ട്.. സത്യത്തിൽ, ‘ഇവിടിപ്പോ ന്താ ഇണ്ടായേ ? ആരാ പടക്കം പൊട്ടിച്ചേ..?ഇന്നെന്താ വിഷുവാ..?’ എന്ന ഇന്നസെന്റ് ചേട്ടന്റെ … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 14 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: രണ്ടു ദിവസം കഴിഞ്ഞാണ് ശ്രീക്കുട്ടിയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നത്. ശരിക്ക് ഭക്ഷണം കഴിക്കാത്തതും, നിലക്കാത്ത കണ്ണീരും, അതിനിടക്ക് പോലീസിന്റെ അസ്ഥാനത്തുള്ള ചോദ്യം ചെയ്യലുമെല്ലാം അവളെ ശരിക്കും തളർത്തി. വീഴ്ച്ചയിൽ തലയുടെ പിൻഭാഗം തറയിലിടിച്ച് ചെറിയ പൊട്ടലും ഉണ്ടായിട്ടുണ്ട്. ഇനിയൊന്നും താങ്ങാനുള്ള ശേഷിയും കരുത്തും ആ പാവത്തിനില്ല. അത്കൊണ്ട് തന്നെ ബാംഗ്ലൂർ പോലീസിന്റെ ചോദ്യം ചെയ്യൽ തല്ക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഏത് നിമിഷവും അവർ വീണ്ടും ചോദ്യം ചെയ്യാനായി … Read more

കാശ് നേരത്തെ തരണം . കാര്യം നടന്നു കഴിഞ്ഞു അവിടെക്കിടന്നു വഴക്കുണ്ടാൻ മേല… അതുകൊണ്ടാണ്

എഴുത്ത്:-സാജുപി കോട്ടയം മനുഷ്യർക്ക് മണമുണ്ടോ….? മിക്കവാറും സകല ജീവികൾക്കും വൃക്ഷലതാതികൾക്കും പ്രത്യേകം പ്രത്യേകം മണങ്ങളുണ്ട്. അതുപോലെ മനുഷ്യർക്കും ഉണ്ടാവുമല്ലോ മണം…! കൊറേ നാളുകളായി ഈ സംശയം മനസ്സിൽ കടന്നു കൂടിയിട്ട്…. ഇതെപ്പറ്റി ആരോടാണ് ചോദിക്കുക. ഇതെങ്ങനെ കണ്ടുപിടിക്കാൻ പറ്റും.. അന്വേഷണത്തിന്റെ ഭാഗമായി പലരുടെയും അടുത്തേക്ക് ചേർന്നു നിന്നു അവരെ അവരറിയാതെ മണത്തു നോക്കി….. പലർക്കും വിവിധ തരങ്ങളിലുള്ള മണമാണ്. അനുഭവപ്പെട്ടത് കൂടുതൽ അറിയണമെങ്കിൽ കൂടുതൽ ആളുകളുമായി അടുത്തതിടപഴകുന്ന ആരെങ്കിലുമായി ചോദിച്ചറിയണം. മനസിലൂടെ ബസ് കണ്ടക്ടർ, ഓട്ടോറിക്ഷക്കാർ, ഡോക്ടർമാർ … Read more

10 മിനിറ്റ് കഴിഞ്ഞു പുറത്തേക്കു ഇറങ്ങിയ സുലൈമാനികക്ക് കണ്ണ് കാണാത്ത വിധം ആ ഹാളിൽ പുക നിറഞ്ഞിരുന്നു..…

എഴുത്ത്:-സൽമാൻ സാലി നാട്ടിൽ ഫ്രീക്കനായി ചെത്തിനടന്നോണ്ടിരിക്കുമ്പോളാണ് ഒരുദിവസം വാപ്പാന്റെ ഫോൺ വന്നത്.. “” ഇയ്യ് നാളെ മമ്മദ്കാന്റെ പോരേൽ പോണം അവിടെ നിന്റെ വിസ ഉണ്ട്.. നോമ്പിനു മുന്നേ ഇങ്ങോട്ട് കേറിക്കോ.. “” വാപ്പ ഫോൺ വെച്ചപ്പോൾ കുറച്ചുസമയത്തേക് ചുറ്റിലുമുള്ള ശബ്ദങ്ങളൊന്നും കേൾക്കുന്നില്ല.. കാതിൽ ആകെ ഒരു’ ണീ ” അടിക്കുന്നു.. പടച്ചോനെ പണിപാളിയല്ലോ.. ഈ പെരുന്നാക്ക് പോകാനുള്ള ടൂർ വരെ പ്ലാൻ ചെയ്‌തത… അങ്ങിനെ നോമ്പിന്റെ തലേനാൾ ഇത്തിഹാദിന്റെ 17F വിന്ഡോ സീറ്റിലിരുന്ന് അബുദാബിയിൽ വന്നിറങ്ങി… … Read more

ഒറ്റമന്ദാരം ❤️ ~~ഭാഗം 13 എഴുത്ത്: മഷ്ഹൂദ് തിരൂർ

ബാംഗ്ലൂരിൽ നിന്നുള്ള അന്വോഷണ ഉദ്യോഗസ്ഥർ നാളെ രാവിലെ ഇവിടെയെത്തും. രാത്രിയിലാണ് ബാംഗ്ലൂരിൽ വിവരം കിട്ടുന്നത്. രാവിലെ അന്വോഷണ ഉദ്യോഗസ്ഥർ മുമ്പാകെ ശ്രീക്കുട്ടിയെ ഹാജറാക്കണം. ശ്രീക്കുട്ടി തറവാട്ടിലാണ് ഉള്ളത്.., സ്വന്തം വീട്ടിൽ. അരവിന്ദ്ന്റെ വീട്ടിലുള്ളവരുടെ മുറുമുറുപ്പും കുറ്റം പറച്ചിലും അധികമായപ്പോൾ, അരവിന്ദ്ന്റെ അച്ഛൻ തന്നെ വിളിച്ചു പറഞ്ഞിട്ടാണ് ഹരിയും, അച്ഛനും അമ്മാവനും കൂടി പോയി ശ്രീക്കുട്ടിയെ ഇങ്ങോട്ട് സ്വന്തം തറവാട്ടിലേക്ക് കൂട്ടികൊണ്ടു വന്നത്. “അരവിന്ദ്നവടെ കുറച്ച് പൈസന്റെ എടപാട്ണ്ട്ന്നൊക്ക്യാ കേക്ക്ണെ..?” ഓപ്പോളാണ് പറഞ്ഞു തുടങ്ങിയത്. “കൊറച്ചൊന്നുല്ലോപ്പോളെ…കാശത്തിരി ഇമ്മിണി കൂടുതലന്യാ.. … Read more

നിങ്ങൾക്കിടയിൽ ഞാനൊരിക്കലും വരാൻ ശ്രെമിച്ചിട്ടില്ല.. ഏത് ബന്ധത്തിലും ഒരു ബ്രീതിങ് സ്പേസ് വേണെന്ന് എനിയ്ക്കും അറിയാം….

മൂന്നാമതൊരാൾ… എഴുത്ത്:-സൂര്യകാന്തി (ജിഷ രഹീഷ് ) “രാഹുൽ, ഇനഫ്, ഇനിയെനിയ്ക്ക് പറ്റില്ല.. “ ലയ ഇരു കൈപ്പത്തികളും ഉയർത്തി രാഹുലിനെ തുടരാൻ അനുവദിയ്ക്കാതെ പറഞ്ഞു… “വിവാഹം കഴിയുന്നതിനും മുമ്പേ, അതായത് നമ്മൾ പ്രണയിച്ചു നടക്കുന്ന കാലം മുതൽ നമുക്കിടയിൽ അവളുണ്ടായിരുന്നു… നീമ..” ലയ പുച്ഛത്തിൽ ചുണ്ടുകളൊന്ന് കോട്ടി… “നിന്റെ ജീവിതത്തിൽ എന്നും ഒരു സ്ഥാനം അവൾക്കുണ്ടാകുമെന്നും അത് ഞാനും അംഗീകരിക്കണമെന്നും നീയെന്നോട് പറഞ്ഞിരുന്നു.. ഇന്ന് വരെ ഞാനത് പാലിച്ചു.. നിങ്ങളുടെ ഫ്രണ്ട് ഷിപ്പിന് ഒരു വിലങ്ങു തടിയായി … Read more

ഇനീം ഇയ്യ്‌ ന്നെപറ്റിക്കുവാണോ .. ഇയ്യും ആ റസിയയും ഗീത ടീച്ചറെ പറമ്പിൽ എന്താക്കുവായിരുന്നു….

എഴുത്ത്:-സൽമാൻ സാലി ” ഇയ്യ്‌ ഇങ്ങട് ബാ .. ഇന്ന് അന്റെ മജ്ജത്ത് ഞാൻ എടുക്കും … രാവിലെ മീൻ പിടിക്കാൻ ഇറങ്ങിയതാണ് . വൈകിട്ട് പൊരേൽ കേറി വരുമ്പോൾ ഒരു വെട്ടുകത്തിയുമായി ഉമ്മ ഉമ്മറത്തുണ്ട് . തൊട്ട് പിന്നിൽ ഷാഹിയും … എന്നെ ഇറക്കി ചങ്ങായി ബൈക്കുമായി പോവുകയും ചെയ്തു .. അകത്തോട്ട് കേറണോ അതോ ഓടണോ എന്നാലോചിച്ചു മുറ്റത്ത് തന്നെ നിന്നു … ”അല്ല് അയ്‌നും മാത്രം എന്താ ഇത്ര പ്രശ്നം ..? ”അനക്ക് … Read more