ഇവിടെ എത്തിയത് വീട്ടിൽ വിളിച്ചു പറയാനായിരിക്കും എന്ന് കരുതി ഞാൻ ഹോട്ട്സ്പോട്ട് ഓണാക്കി കൊടുത്തു…….

എഴുത്ത്:-സൽമാൻ സാലി കടയിലേക്ക് ജോലിക്ക് വന്ന പുതിയ പയ്യനെ എയർപോർട്ടിൽ വെച്ച് കണ്ടപ്പോ എനിക്ക് തന്നെ പാവം തോന്നി …അവിടെ ഇവിടെയെയായിട്ട് കീറിയ പാന്റ് ഇട്ടൊണ്ടാണ് അവൻ ഗൾഫിലേക്ക് വിമാനം കയറിയത് പാവം മുടിവെട്ടാൻപോലും നിന്നിട്ടില്ല എന്ന് അവന്റെ തല കണ്ടാൽ പറയും … സാരല്ല അവന്റെ പ്രശ്നങ്ങൾ എല്ലാം ശരിയാക്കി കൊടുക്കാം എന്ന് മനസ്സിൽ കരുതിയാണ് അവനേം കൂട്ടി വണ്ടിയിൽ കേറിയത് .. “”””ഇക്ക ഒന്ന് ഫോണിൽ ഹോട്ട്സ്പോട്ട് ഓൺ ആക്കി തരുവോ .. “”””സാരല്ല … Read more

വീഡിയോ കോളിൽ മോളോട് സംസാരിച്ചോണ്ടിരിക്കുമ്പോളാണ് ഉമ്മ ഇടയിൽ കേറി ഫ്രിഡ്ജിനെ കൊണ്ട് വച്ചത്…….

എഴുത്ത്:-സൽമാൻ സാലി ” സാലിയെ മ്മക്കൊരു ബല്യ ഫ്രിഡ്ജ് മാങ്ങണം ട്ടോ .. നോമ്പൊക്കെ വരുവല്ലേ ..!! വീഡിയോ കോളിൽ മോളോട് സംസാരിച്ചോണ്ടിരിക്കുമ്പോളാണ് ഉമ്മ ഇടയിൽ കേറി ഫ്രിഡ്ജിനെ കൊണ്ട് വച്ചത് .!! ” അതെന്തേ ഉമ്മാ മ്മളെ ഫ്രിഡ്ജ് കേട് വന്നോ ..? ” ഇല്ലെടാ അയിനൊന്നും പറ്റിയിട്ടല്ലാ .. അയിനകത്ത് ഒന്നും വെക്കാൻ സ്ഥലമില്ലെടാ ..! ” ഇക്കാ വാങ്ങിക്കുമ്പോൾ ഡബിൾ ഡോർ തന്നെ വാങ്ങിക്കാ ട്ടോ ..! ഒരു കയ്യിൽ വെണ്ടയും മറുകയ്യിൽ … Read more

പറയുന്നത് അറബിയിൽ ആയത്കൊണ്ട് ഞാൻ എല്ലാം സ്കിപ്പ് ചെയ്തു ഹനുമാൻ ലങ്കയുമായി നിക്കണപോലെ…..

എഴുത്ത്:-സൽമാൻ സാലി ഒമാനിൽ കഫ്റ്റീരിയ ജോലിക്ക് എത്തീട്ട് ഒരു മാസം ആയതേ ഉള്ളൂ .. ഒരീസം കടയിൽ ഇരുന്നു ഫോണിൽ തോണ്ടി കൊണ്ടിരിക്കുമ്പോൾ ഒരു വലിയ ജിഎംസി വണ്ടി വന്ന് കടയുടെ മുന്നിൽ നിർത്തി ഹോണടിക്കാൻ തുടങ്ങി .. വാട്സ്ആപ് ഗ്രൂപ്പിൽ സ്റ്റിക്കറിട്ട് വെറുപ്പിക്കുന്നതിന്റെ ഇടയിൽ കേറി വന്ന അയാളോട് എനിക്ക് ദേഷ്യം വന്നിരുന്നു .. ” അകുല്ലക്ക് ജിബ് മായി കാർട്ടൂൺ വാഹദ് ..! അയാൾ പറഞ്ഞതിൽ കാർട്ടൂണും മായിയും എനിക്ക് മനസിലായി .. വലിയ … Read more

അയാൾ പറഞ്ഞ അസ്സലാമുവും ബത്താക്കയും ഞാൻ കേട്ടു .. പിന്നെ തോമസ് കുട്ടീ വിട്ടോടാ എന്നും പറഞ്ഞൊരു ഓട്ടമാണ്…

എഴുത്ത്:-സൽമാൻ സാലി മുൻ ഭാഗം ഇവിടെ ക്ലിക്ക് ചെയ്യൂ: ആദ്യദിനം തന്നെ അറബിയെ ഊദ് പുകച്ചു പുറത്ത് ചാടിച്ചതിന്റെ പരിണിത ഫലമായി സുലൈമാനിക്ക എന്നെ ഒരു ലേബർക്യാമ്പിലെ സൂപ്പർമാർകെറ്റിൽ ജോലിക്ക് കൊണ്ടാക്കി .. ” സാലിയെ ഇവിടെ അറബികൾ അതികം വരൂല ലേബർക്യാമ്പ് ആണ് . അതുകൊണ്ട് തന്നെ അറബി വന്നാൽ ഇയ്യ്‌ അവരുടെ അടുത്ത് പോകാൻ പാടില്ല . കാരണം നിന്റെ വിസ ഇവിടെ ജോലി ചെയ്യാനുള്ളതല്ല . ഇനിയെങ്ങാനും അറബി വന്നു ബത്താക്ക (ലേബർ … Read more

അല്ല കോഴിയെ ഇയ്യും പോയിനോ അബുദാബില് എന്ന്.. വെറുതെ തല പുറത്തിട്ടു നോക്കിയപ്പോൾ……

എഴുത്ത്:- സൽമാൻ സാലി ഇക്കു…. ങ്ങക്ക് കൊറച്ചീസം കൂടി കഴിഞ്ഞിട്ട് പോയാ പോരെ…? തിരിച്ചു ഗൾഫിലേക്ക് പോരാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ഓള് നെഞ്ചിൽ തലവെച്ചു കിടന്നുകൊണ്ട് ചോദിക്കുമ്പോൾ എല്ലാ വർഷവും കൊടുക്കുന്നു അതെ മറുപടി തന്നെ അവൾക് കൊടുത്തു… “”എന്ത് ചോദ്യ ഫിദു… നിനക്കറിഞ്ഞൂടെ കമ്പനിയിൽ ഒരു ദിവസം പോലും ലേറ്റ് ആയാൽ ഉള്ള അവസ്ഥ… വർഷത്തിൽ എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന ഒരു മാസത്തെ ലീവ് ഒരാഴ്ച്ചയുടെ വേഗത്തിലാണ് കഴിഞ്ഞു … Read more

ഓഹോ എന്നിട്ടാണോ സഹിക്കാൻ പറ്റാത്ത കള്ളങ്ങൾ എഴുതുന്നത് .. എന്നിട്ട് സാഹിത്യകാരനാണ് പോലും സാഹിത്യകാരൻ…….

എഴുത്ത്:-സൽമാൻ സാലി ” ഇക്കാ ഇങ്ങക്ക് ഈ ചളി എഴുത്തൊന്ന് നിർത്തിക്കൂടെ .. വെറുതെ ആൾകാരെക്കൊണ്ട് ചിരിപ്പിക്കാനായിട്ട് ..?!!! ” അല്ലേലും എന്റെ സാഹിത്യം നിനക്ക് ചളി ആയിട്ടല്ലേ തോന്നൂ ..!””പിന്നെ എന്റെ ചളി വായിച്ചിട്ട് ആളുകൾ ചിരിക്കുന്നുണ്ടല്ലോ അത് മതി ..! ” ഇങ്ങള് പൊട്ടനോ അതോ പൊട്ടനായിട്ട് അഭിനയിക്കുന്നതോ ..? ആളുകൾ ചിരിക്കുന്നത് നിങ്ങളുടെ എഴുത്ത് വായിച്ചിട്ടല്ല നിങ്ങളുടെ പൊട്ടത്തരങ്ങൾ ആലോചിച്ചിട്ടാണ് ..! ഓള് എന്റെ എഴുത്തിനെയും സാഹിത്യത്തെയും പുച്ചിച്ചു തള്ളുകയാണ് ..!! ” … Read more

10 മിനിറ്റ് കഴിഞ്ഞു പുറത്തേക്കു ഇറങ്ങിയ സുലൈമാനികക്ക് കണ്ണ് കാണാത്ത വിധം ആ ഹാളിൽ പുക നിറഞ്ഞിരുന്നു..…

എഴുത്ത്:-സൽമാൻ സാലി നാട്ടിൽ ഫ്രീക്കനായി ചെത്തിനടന്നോണ്ടിരിക്കുമ്പോളാണ് ഒരുദിവസം വാപ്പാന്റെ ഫോൺ വന്നത്.. “” ഇയ്യ് നാളെ മമ്മദ്കാന്റെ പോരേൽ പോണം അവിടെ നിന്റെ വിസ ഉണ്ട്.. നോമ്പിനു മുന്നേ ഇങ്ങോട്ട് കേറിക്കോ.. “” വാപ്പ ഫോൺ വെച്ചപ്പോൾ കുറച്ചുസമയത്തേക് ചുറ്റിലുമുള്ള ശബ്ദങ്ങളൊന്നും കേൾക്കുന്നില്ല.. കാതിൽ ആകെ ഒരു’ ണീ ” അടിക്കുന്നു.. പടച്ചോനെ പണിപാളിയല്ലോ.. ഈ പെരുന്നാക്ക് പോകാനുള്ള ടൂർ വരെ പ്ലാൻ ചെയ്‌തത… അങ്ങിനെ നോമ്പിന്റെ തലേനാൾ ഇത്തിഹാദിന്റെ 17F വിന്ഡോ സീറ്റിലിരുന്ന് അബുദാബിയിൽ വന്നിറങ്ങി… … Read more

ഇനീം ഇയ്യ്‌ ന്നെപറ്റിക്കുവാണോ .. ഇയ്യും ആ റസിയയും ഗീത ടീച്ചറെ പറമ്പിൽ എന്താക്കുവായിരുന്നു….

എഴുത്ത്:-സൽമാൻ സാലി ” ഇയ്യ്‌ ഇങ്ങട് ബാ .. ഇന്ന് അന്റെ മജ്ജത്ത് ഞാൻ എടുക്കും … രാവിലെ മീൻ പിടിക്കാൻ ഇറങ്ങിയതാണ് . വൈകിട്ട് പൊരേൽ കേറി വരുമ്പോൾ ഒരു വെട്ടുകത്തിയുമായി ഉമ്മ ഉമ്മറത്തുണ്ട് . തൊട്ട് പിന്നിൽ ഷാഹിയും … എന്നെ ഇറക്കി ചങ്ങായി ബൈക്കുമായി പോവുകയും ചെയ്തു .. അകത്തോട്ട് കേറണോ അതോ ഓടണോ എന്നാലോചിച്ചു മുറ്റത്ത് തന്നെ നിന്നു … ”അല്ല് അയ്‌നും മാത്രം എന്താ ഇത്ര പ്രശ്നം ..? ”അനക്ക് … Read more

ഓളാണ് വണ്ടി ഓടിക്കുന്നത് എന്ന് കുമാരെട്ടനെ അറിയിക്കാനുള്ള പരിപാടി പൊളിഞ്ഞെങ്കിലും ..ഓള് വിട്ടുകൊടുത്തില്ല……

എഴുത്ത്:- സൽമാൻ സാലി ”ഇക്കാ ..എനിക്കും ഡ്രൈവിങ് പഠിക്കണം ..ഇങ്ങളല്ലേ മുന്നേ പറഞ്ഞത് നാട്ടിൽ വരുമ്പോൾ പഠിപ്പിച്ചു തരുമെന്ന് … രാവിലെ തന്നെ ഓൾക് ഡ്രൈവിങ് പഠിക്കണമെന്ന് കേട്ടപ്പോൾ പുട്ട് നെറുകം തലയില് കേറിപ്പോയി .. അപ്പുറത്തെ വീട്ടിലെ റസിയാത്ത വരെ ലൈസൻസ് എടുത്ത് ഇങ്ങള് എന്നെ ഇവിടെ പൂട്ടി വെച്ചോ ….എന്ന് സങ്കടം പറഞ്ഞപ്പോ ഓളെ ഒന്ന് സമാധാനിപ്പിക്കാൻ പറഞ്ഞതാണ് നാട്ടിൽ വരുമ്പോൾ പഠിപ്പിച്ചു തരാമെന്ന് .. നാട്ടിൽ വന്ന് മൂന്നാം ദിവസം തന്നെ ഓള് … Read more

സത്യം പറ ഇങ്ങള് പറഞ്ഞിട്ടല്ലേ ഓള് ഇവിടെ വന്നത് . ഇങ്ങളെ പഴേ കാമുകി അല്ലെ അവൾ……

എഴുത്ത്:-സൽമാൻ സാലി ” ഇക്കൂ .. ഇങ്ങളെന്തിനാ കല്യാണ പൊരെന്ന് ഷംസീനെ തന്നെ ഇടക്കിടക്ക്‌ നോക്കിയത് ..? ”ഹും അതൊന്നുമില്ലെടി ഈ ഭാഗ്യം കൊണ്ട് അപകടത്തിൽ നിന്നും രക്ഷപെടുന്ന കുറെ ആൾക്കാരുടെ വീഡിയോ ഒക്കെ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുമ്പോൾ ഒരു കൗതുകം കൂടുതൽ അല്ലെ അങ്ങിനെ നോക്കി പോയതാ .. ഓള് പ്രേമിച്ചു തേപ്പ് കിട്ടിയ പാവമാണ് ഷംസി .. യാദൃശ്ചികമായിട്ടാണ് അന്ന് കല്യാണവീട്ടിൽ വെച് അവനെ കണ്ടത് … ഫൈനലിൽ കപ്പടിച്ച ആള് എന്ന് നിലക്ക് … Read more