ഈ കോലം വെച്ചാ ഞാൻ നാല് മിണ്ടാപ്രാണികളെ നോക്കുന്നത്…. ഇന്നുക്കുട്ടിക്ക് നാല് മാസമായി…..

രാധേച്ചി.. Story written by Shabna shamsu മഴക്കോളറിയിച്ച് തുമ്പികൾ പാറിക്കളിക്കുന്ന ഒരു വൈകുന്നേരം… ചെറിയ മോളുടെ തലയിലെ പേൻ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് നീളമുള്ള ഒരു മുരിക്കിൻ കമ്പും കുത്തി പിടിച്ച് രാധേച്ചി കുത്തനെയുള്ള ഇറക്കം ഇറങ്ങി വീട്ടിലേക്ക് വരുന്നത്… ഞാൻ എഴുന്നേറ്റ് നഖത്തിലെ ചോരപ്പാട് കഴുകി കളഞ്ഞ് രാധേച്ചിയുടെ കൈ പിടിച്ച് അകത്തേക്കിരുത്തി… 42 വയസുള്ള രാധേച്ചിയുടെ മകൾ ഇന്നുക്കുട്ടി, രാധേച്ചിക്ക് ഇപ്പഴും അവൾ കുട്ടിയാണ്… ചോറ് വാരി കൊടുത്ത് മുടി പിന്നിയിട്ട് കൺമഷിയിട്ട് കൈ നിറയെ … Read more

അങ്ങനെ എല്ലാം കഴിഞ്ഞ് കണ്ണാടി നോക്കിയപ്പോ അള്ളാണെ എനിക്ക് ശിക്കാരി ശംഭൂനെ ഓർമ വന്നു…..

കല്യാണച്ചോറ് Story written by Shabna shamsu ഏപ്രിൽ ഫൂളിൻ്റെ അന്നായിരുന്നു എൻ്റെ കല്യാണം… അതെന്തേ അങ്ങനായീന്ന് ചോയ്ച്ചാ അതെല്ലാരൂടി അങ്ങനാക്കി. കല്യാണത്തിൻ്റെ അന്ന് സുബ്ഹ് ബാങ്ക് കൊടുത്തപ്പോ ഞാൻ എണീച്ച്. നിസ്ക്കാരം കഴിഞ്ഞു .. സാധാരണ നിസ്ക്കരിച്ച് കഴിഞ്ഞാ ഒന്നൂടി കിടന്നുറങ്ങും… അന്നും ഉറക്കം തൂങ്ങിയപ്പോ ഉമ്മ കണ്ണുരുട്ടി. പിന്നെ നേരെ അടുക്കളേല് പൊളിച്ച് വെച്ച വലിയുള്ളീൻ്റെം വെളുത്തുള്ളിൻ്റെം ഇടയില് ഉപ്പ ചോറ് തിന്നുമ്പോ ഇരിക്കുന്ന വീതിയുള്ള മരത്തിൻ്റെ സ്റ്റൂളില് കാലും ചുരുട്ടി ചമ്രം പടിഞ്ഞ് … Read more

ഞാൻ തിരിഞ്ഞും മറിഞ്ഞും നോക്കി.. പരിഹാസമോ പുച്ഛമോ എന്താണെന്ന് തിരിച്ചറിയാൻ പറ്റാത്ത……

ഒരു മന്തി ഉണ്ടാക്കിയ കഥ Story written by Shabna shamsu ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ ഫാർമസി അഞ്ച് മണിക്കാണ് അടക്കാറ്…കൂടുതലും സെക്കൻ്റ് ഷിഫ്റ്റ് എടുക്കുന്നത് കൊണ്ട് മിക്കവാറും ഞാനാണ് ഫാർമസി പൂട്ടാറ്…പണ്ട് സ്ക്കൂളിൽ പഠിക്കുമ്പോ ദേശീയ ഗാനം കഴിഞ്ഞുള്ള മൂന്ന് ബെല്ലിന് വേണ്ടി കാത്ത് നിക്കൂലേ… അത് പോലെയാണ് 4:30 മുതൽ, അടച്ചിട്ട വാതിൽ ഒന്ന് കൂടി കുറ്റിയിടും.. ഓഫാക്കിയ ലൈറ്റും ഫാനും പിന്നേം ഓഫാക്കും.. ഒരു ദിവസം എല്ലാം ഒതുക്കി വെച്ച് വാതിലിൻ്റെ … Read more

അങ്ങനെ കാലങ്ങള് കുറേ കഴിഞ്ഞു… ഈ കഴിഞ്ഞ ആഴ്ച ഞാനും ഇക്കയും കൂടെ ഒരു……

മോളിയാൻ്റി Story written by Shabna shamsu പണ്ട് ഹൈസ്ക്കൂളില് പഠിക്കുന്ന സമയത്ത് എനിക്ക് സുജന എന്നൊരു കൂട്ടുകാരി ഉണ്ടായിരുന്നു…. ഞണ്ടൾടെ വീടുകൾ തമ്മിൽ ഏഴ് കിലോമീറ്റർ ദൂരം ഉണ്ടെങ്കിലും ഇടക്കൊക്കെ അവളെൻ്റെ വീട്ടിലും ഞാൻ അവൾടെ വീട്ടിലും പോവും… എൻ്റെ വീട്ടിൽ അന്ന് ലാൻഡ് ഫോണുണ്ട്.. സുജനയെ കിട്ടാൻ അവളുടെ തൊട്ടടുത്ത വീട്ടിലെ മോളിയാൻ്റിയുടെ വീട്ടിലേക്കാണ് വിളിക്കാ….. സുജന എപ്പളും മോളിയാൻ്റിയെ കുറിച്ച് പറയും…അവള് പറഞ്ഞിട്ടാണ് ഞാൻ ആദ്യമായി ആൻ്റി എന്ന വാക്ക് കേൾക്കുന്നത്…. സുജനയുടെ … Read more

ദിവസത്തിൽ ഒരു മണിക്കൂർ വെറുതെ ഇരിക്കാൻ പറ്റുമെങ്കിൽ ഞാൻ രാജാവല്ലേ…അങ്ങനൊരു സമയം എനിക്ക്…….

എൻ്റെ കഥ Story written by Shabna shamsu പലരും ചോദിക്കാറുണ്ട്..മുന്ന് കുട്ടിയോളും കെട്ട്യോനും ഉമ്മേം ഉപ്പേം വീട്ടിലെ പണികളും ,ഇതെല്ലാം കഴിഞ്ഞ് ജോലിക്ക് പോക്കും.. ഇതിനെടേല് ഇങ്ങനൊക്കെ എഴുതി കൂട്ടാൻ എവിടന്നാണ് സമയം കിട്ടാറെന്ന്…എന്നാപ്പിന്നെ ഇന്ന് അതിനെ കുറിച്ച് എഴുതാന്ന് വിചാരിച്ചു…. രാവിലത്തെ ചായ കുടി കഴിഞ്ഞ് മുറ്റമടിച്ചോണ്ടിരിക്കുമ്പളാണ് (25 സെൻ്റ് ഇൻ്റർലോക്ക് ചെയ്ത മുറ്റം) പുതുതായി തൂലികാ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യേണ്ട കഥയുടെ ത്രഡ് മനസിലേക്ക് വരുന്നത്…അത് വന്ന് കഴിഞ്ഞാ കടിഞ്ഞൂൽ പ്രസവസത്തിന് ഗർഭം … Read more

അവള് ഇഷ്ട്ടപ്പെടുന്നോർടെ കാര്യത്തില് വല്ലാത്തൊരു ആത്മാർത്ഥത കാണിക്കും….

കെട്ടിയോനാണെൻ്റെ മാലാഖ story written by Shabna shamsu ഷെബ്നാ…. നീ ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടോ… ആഹ്.. ഉണ്ടല്ലോ… എന്തേ ടീ…. ഞാനിവിടെ താഴെ കാഷ്യലിറ്റിയിൽ ഉണ്ട്.. തിരക്കൊഴിയുമ്പോ ഒന്നിങ്ങോട്ട് വരണേ… ആ .. ഓക്കെ ടീ…. ഞാൻ വരാ…. ഓമനയാണ് വിളിച്ചത്… കല്യാണത്തിന് മുമ്പ് കുറച്ച് ദിവസം ഞാനൊരു മെഡിക്കൽ ഷോപ്പിൽ നിന്നിരുന്നു. അവിടെ വെച്ചാണ് ഓമനയെ പരിചയപ്പെടുന്നത്… എന്തിനും ഏതിനും ഇച്ചിരി ധൃതി കൂടുതലാണ് ഓമനക്ക്.. ആൾക്കൂട്ടത്തിലൊക്കെ പെട്ടന്ന് ശ്രദ്ധിക്കുന്ന വ്യക്തിത്വം… വല്യ ഒച്ചേലാ … Read more

പൈസക്കാരെന്ന് പറഞ്ഞാ ഇങ്ങനൊക്കെ ആണല്ലോ …ഓളെ ബാപ്പ അബുദാബില് എഞ്ചിനീയറാണ്…….

ഞാനുമൊരു വർണ്ണ പട്ടമായിരുന്നു… Story written by Shabna shamsu പണ്ട് ഞാൻ ഫാർമസിക്ക് പഠിക്കുന്ന സമയത്ത് ഹോസ്റ്റലിൽ എൻ്റെ റൂമിൽ തനൂജ എന്നൊരു കുട്ടിയുണ്ടായിരുന്നു.. ഓളെന്നും കുളി കഴിഞ്ഞ് മുടി ഫാനിൻ്റെ ചോട്ടില് നിന്ന് കോതി ഉണക്കും. ആ സമയത്ത് എനിക്ക് അതൊരു അതിശയമുള്ള കാര്യമായിരുന്നു… അക്കാലത്തൊക്കെ ഞങ്ങളെ വയനാട്ടിലെ ഒട്ടു മിക്കവീട്ടിലും ഫാൻ ഉണ്ടാവാറില്ല… ഉള്ളതൊക്കെ പൈസക്കാരെ വീട്ടിലാ…. ഉണക്കാൻ മാത്രം കൊട്ടക്കണക്കിന് മുടിയൊന്നും ഓളെ തലേൽ ഇല്ല….പക്ഷേ ഓളെ വീട്ട്ന്നും മുടി ഉണക്കൽ … Read more

അവിടെയുള്ള മരത്തിൻ്റെ ബെഞ്ചില് മൂപ്പര് അമർന്നിരുന്നു…. കൈ കെട്ടി വെച്ചിട്ടുണ്ട്…ഇടക്കിടെ വാച്ചിൽ സമയം നോക്കുന്നു……

പ്രസവം Story Written by Shabna Shamsu എൻ്റെ മൂന്നാമത്തെ മോളെ പ്രസവിക്കുന്നതിന് ഡോക്ടർ പറഞ്ഞ ഡേറ്റിന് രണ്ട് ദിവസം മുന്നേ രാവിലെ ഒരു എട്ട് മണി ആയപ്പോ എനിക്ക് വേദന തുടങ്ങി… തലേ ദിവസം വരെ ഞാൻ ഡ്യൂട്ടിക്ക് പോയതാണ്.. ആദ്യം ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് വിളിച്ച്ഇ ന്ന് തൊട്ട് ഞാൻ ലീവാണ് ട്ടോ ന്ന് വിളിച്ച് പറഞ്ഞു…. സർക്കാർ ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നത്… വീട്ടീന്ന് ഹോസ്പിറ്റലിലേക്ക് 2Km ദൂരം ഉള്ളൂ….. തോട്ടത്തിൽ നിറയെ … Read more

ധൈര്യത്തിന് ഫ്രണ്ട് സീറ്റില് ഞാനും കേറും… രാത്രിയിലെ അരണ്ട വെളിച്ചങ്ങളും തണുത്ത കാറ്റും ക്ലോസപ്പിൻ്റെ ശ്വാസവും…..

അൽഫാമും ക്ലോസപ്പും…. Story written by Shabna shamsu രണ്ട് ദിവസം മുമ്പ് വീട്ടിലൊരു ക്ലോസപ്പിൻ്റെ ടൂത്ത് പേസ്റ്റ് വാങ്ങി.. സാധാരണ ഡാബർ മാത്രേ വാങ്ങാറുള്ളൂ.. അന്ന് രാത്രി അതോണ്ട് പല്ല് തേച്ചപ്പം തൊട്ട് എനിക്ക് വല്ലാത്ത നൊസ്റ്റാൾജിയ… ചില മണങ്ങളും രുചികളും അങ്ങനാണല്ലോ…. മാളത്തിൽ പോയി ഒതുങ്ങിക്കൂടിയ ഓർമകളെ പോലും വലിച്ച് പുറത്തിടീച്ച് കൊഞ്ഞനം കുത്തിക്കും…. ഒന്നൂടി ചേർത്ത് നിർത്തി ഓമനിക്കാൻ തോന്നും.. പായസത്തിലെ അണ്ടിപ്പരിപ്പ് പോലെ എൻ്റെ ഉമ്മ മാത്രം ചുരത്തിന് മേലെ വയനാട്ടിലും, … Read more

അതിന് ശേഷം വലിയ പെരുന്നാളും ഓണവും ഒക്കെ വരുന്ന പോലെ കൊല്ലത്തിലൊരിക്കൽ എൻ്റെ ഡിസ്കും…..

ഉളുക്ക് ജീവിതം Story written by Shabna shamsu കയിഞ്ഞ വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് ഒന്നര കിലോ മത്തിയും കൊണ്ട് അടുക്കളൻ്റെ പുറക് വശത്തുള്ള മുളയുടെ ചോട്ടിലെ പലകയിലിരുന്ന് പുതിയ കഥയും ആലോയ്ച്ച് മുറിച്ചോണ്ടിരിക്കുകയായിരുന്നു… മുമ്പിലത്തെ പൂച്ച അയ്ൻ്റെ തല ഇനിക്ക് താടീന്ന് പലവട്ടം ചോയ്ച്ച്ട്ടും ഞാൻ കൊടുത്തില്ല… ഒരുമിച്ച് തരാ…ഇയ്യൊന്ന് സബൂറാക്ക്ന്ന് പൂച്ച നോട് പറഞ്ഞതാ…. അങ്ങനെ മീൻ മുറി കഴിഞ്ഞു… വേസ്റ്റ് വെള്ളവും കൊണ്ട് എണീച്ചപ്പോ ദില് വാനെ പുച്ച് ദേ നെ … Read more