എന്റെ ഉപ്പയുടെ കയ്യിൽ നിന്നും എൺപത് പവനും മൂന്ന് ലക്ഷം രൂപയും ചോദിച്ച് വാങ്ങിയപ്പോൾ കണ്ടില്ലല്ലോ ഈ ആദർശം…….

സ്ത്രീധനം Story written by Shaan Kabeer “എന്റെ മോളെ കെട്ടുന്നവന് അവളെ നോക്കാൻ കേൾപ്പില്ലേൽ കെട്ടേണ്ട, ഞാൻ കൊടുക്കുന്ന സ്ത്രീധനം കൊണ്ടല്ല അവൻ എന്റെ മോളെ നോക്കേണ്ടത്. സ്വന്തമായി അധ്വാനിച്ച് എന്റെ മോളെ നോക്കാൻ പറ്റുന്ന ആരേലും വരട്ടെ അപ്പൊ ഞാൻ നോക്കാം” ഷാൻ കബീർ ഷാഹിനക്ക് നേരെ ഉറഞ്ഞുതുള്ളി, ഷാഹിനയും ഷാനിന്റെ ഉമ്മയും ഉപ്പയും അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു “മോനേ, ചെക്കനെ കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണ്. പിന്നെ നല്ല കുടുംബവുമാണ്. പിന്നെ സ്ത്രീധനം … Read more

വീടെത്തുന്നവരെ ഷാനിന്റെ മനസ്സിലൂടെ എന്തൊക്കെയോ ഭയവെപ്രാളം മിന്നിമറഞ്ഞു……

മുൾമുനയിൽ അൽപനേരം Story written by Shaan Kabeer “അയ്യോ എന്റെ ഭാര്യ!!!” ഷാനിന്റെ മനസ്സിലൂടെ ഭാര്യയുടെ ഉപ്പയുടേയും ആങ്ങളമാരുടേയും അമ്മാവന്മാരുടേയും മുഖങ്ങൾ മിന്നിമറഞ്ഞു. കടയിലേക്ക് സാധനങ്ങൾ മേടിക്കാൻ പോയ ഷാൻ പെട്ടന്ന് ബുള്ളറ്റ് ബ്രേക്കിട്ടു. പിന്നെ ഒന്നും നോക്കാതെ ഒറ്റത്തിരിച്ചിലായിരുന്നു വീട്ടിലേക്ക്. ബുള്ളറ്റും കൊണ്ട് അതിവേഗം ഷാൻ കബീർ വീട്ടിലേക്ക് കുതിച്ചു. ഒരുതരം മരണവെപ്രാളം ഷാനിന്റെ മുഖത്ത് കാണാം. അവൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു. ഷാനിന്റെ ഹൃദയം പെടപെടാ ഇടിച്ചു. എത്രെയും വേഗം വീട്ടിലെത്തണം, അല്ലങ്കിൽ…? അയ്യോ … Read more

ഞാൻ ആയിരംവട്ടം പറഞ്ഞിട്ടില്ലേ മുത്തിനോട് അവനുമായി ന്റെ പൊന്നു സംസാരിക്കുന്നത് എനിക്കിഷ്ടല്ലാന്ന്……

വികാരപ്രെക്ഷോപകൻ Story written by Shaan Kabeer “ഫോൺ ഇത്രേം നേരം ബിസി ആയിരുന്നല്ലോ…? ഹോ മറ്റവൻ ആയിരിക്കും അല്ലേ വിളിച്ചത്…? ഈ നട്ടപാതിരാക്ക് അവനൊന്നും ഉറക്കമില്ലേ…? നാണമില്ലാത്തവൻ” ഷാൻ കബീർ ദേഷ്യം കൊണ്ട് ഉറഞ്ഞുതുള്ളി, ഷാഹിനയുടെ ഹൃദയമിടിപ്പ് കൂടി, തൊണ്ടയിടറി “ഷാനിക്കാ, ഇങ്ങനെ ചൂടാവല്ലേ, ഞാൻ കാലുപിടിക്കാം” ഷാൻ കബീർ തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തുള്ളികൾ തന്റെ മുണ്ടിന്റെ അറ്റം കൊണ്ട് തുടച്ചുമാറ്റി “ഞാൻ ആയിരംവട്ടം പറഞ്ഞിട്ടില്ലേ മുത്തിനോട് അവനുമായി ന്റെ പൊന്നു … Read more

അപ്പോ കല്യാണം കഴിഞ്ഞാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചിരുന്നതെങ്കിൽ അമ്മ പറഞ്ഞ……

Story written by Shaan Kabeer “മോളേ, നടന്നതൊന്നും ആരും അറിയേണ്ട” മീനാക്ഷി അമ്മയേയും അച്ഛനേയും മാറിമാറി നോക്കി. അച്ഛൻ അവളെ ചേർത്തുപിടിച്ചു “അടുത്ത മാസം നിന്റെ കല്യാണമാണ്, നടന്നതൊക്കെ ഒരു ദുസ്വപ്നമായി കണ്ടാൽ മതി” ഇത് പറഞ്ഞ് തീരുമ്പോൾ ആ അച്ഛന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. മീനാക്ഷി അമ്മയെ ദയനീയമായൊന്ന് നോക്കി “ഒരു പെണ്ണായ അമ്മക്കും ഇതുതന്നെയാണോ പറയാനുള്ളത്…? നമ്മുടെയൊക്കെ മാനത്തിന് ഇത്രേ വിലയൊള്ളൂ അമ്മേ…?” അമ്മ മീനാക്ഷിയുടെ കണ്ണിലേക്ക് നോക്കി “ഈകാര്യം പുറത്തറിഞ്ഞാൽ… മോൾക്ക് നല്ലൊരു … Read more

തന്റെ ലക്ഷ്യത്തിലേക്കുള്ള വഴി വളരെ വ്യക്തമായി വരച്ചിട്ടുണ്ടായിരുന്നു.‍ ആ പേപ്പറില്‍ നോക്കി അയാൾ മുന്നോട്ട് നടന്നു……

മാലാഖയെപ്പോലെ ഒരു പെണ്ണ് Story written by Shaan kabeer “കുട്ടികളേയും കൊല്ലണോ…?” മൗനമായിരുന്നു അവളുടെ ഉത്തരം. അവളെയൊന്ന് നോക്കി അയാൾ അവിടെ നിന്നും ഇറങ്ങി. അയാൾ തന്റെ കാമുകി ഏല്പിച്ച ദൗത്യവുമായി ആത്മവിശ്വാസത്തോടെ മുന്നോട്ട് നടന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ വരവേൽക്കുന്ന പുതു വർഷത്തിൽ കോരിച്ചൊരിയുന്ന മഴയത്ത് അയാള്‍ ആ ഗ്രാമത്തില്‍ ബസ്സിറങ്ങി. തന്റെ കയ്യിലുള്ള ബാഗില്‍ നിന്നും അയാള്‍ ഒരു പേപ്പര്‍ പുറത്തെടുത്തു. അതില്‍ തന്റെ ലക്ഷ്യത്തിലേക്കുള്ള വഴി വളരെ വ്യക്തമായി വരച്ചിട്ടുണ്ടായിരുന്നു.‍ ആ പേപ്പറില്‍ … Read more

ഷാൻ ഉമ്മയോട് ഒന്നും പറഞ്ഞില്ല. പിറ്റേ ദിവസം മുതല്‍ യൂണിഫോം അവന്‍ അലക്കാൻ തുടങ്ങി. ഇത് കണ്ട ഉമ്മക്ക് ദേഷ്യം കൂടി……

പെരുന്നാൾ Story written by Shaan Kabeer “ഉമ്മാ, പെരുന്നാക്ക് ഞങ്ങൾക്ക് പുതിയ ഉടുപ്പ് മേടിച്ചു തരോ” അഞ്ചു വയസ്സുള്ള മകൻ ഷാൻ കബീറിന്റെ ചോദ്യം കേട്ട് ആ ഉമ്മയുടെ മനസ്സൊന്നു പിടഞ്ഞു. മകനെ ചേർത്ത് പിടിച്ച് അവർ വിതുമ്പി. ഉമ്മയുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ ഷാൻ തന്റെ മുഷിഞ്ഞ കുപ്പായം കൊണ്ട്‌ തുടച്ചു നീക്കി. “ന്തിനാ ന്റെ ഉമ്മ കരയണേ, എനിക്ക് ഉടുപ്പൊന്നും വേണ്ട. അനിയൻ കുട്ടന് മാത്രം മേടിച്ചു കൊടുത്താൽ മതി” … Read more

നീ കൂടുതല്‍ ചിലക്കൊന്നും വേണ്ട. ഒന്നുകില്‍ ഇവിടെ അല്ലെങ്കില്‍ അവിടെ… അത് നിനക്ക് തീരുമാനിക്കാം…….

ഭര്‍ത്താവ് അച്ഛനാകുമ്പോൾ Story written by Shaan Kabeer ” ഞാന്‍ നിന്നെ കല്യാണം കഴിച്ച് എന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നതേ, എന്റെ അച്ഛനേയും അമ്മയേയും നോക്കാനാണ്. അല്ലാതെ എല്ലാ മാസവും നിന്റെ വീട്ടില്‍ പോയി പെറ്റു കിടക്കാനല്ല” ഹരി പൊട്ടിത്തെറിക്കുന്നത് കണ്ട സുമ ദയനീയമായി ഹരിയെ നോക്കി ” അതിനിപ്പം എന്താ ഇവിടെ ഉണ്ടായേ ഹരിയേട്ടാ. മാസത്തില്‍ മൂന്നോ നാലോ ദിവസം എന്റെ വീട്ടില്‍ പോയി നില്‍ക്കുന്നതാണോ ഇത്ര വലിയ തെറ്റ്” ” അങ്ങനെ മാസാമാസമൊന്നും നിന്റെ … Read more

ഇവനാണോ ചെക്കൻ നാട്ടിലെ ഏറ്റവും തലതെറിച്ച ഇവനെയാണോ മോൾക്ക് കണ്ടുപിടിച്ചത്….…

Story written by Shaan Kabeer പെൺകുട്ടികളെ കല്യാണം കഴിച്ച് പറഞ്ഞയക്കുമ്പോൾ കെട്ടാൻ പോവുന്ന ചെക്കനെ കുറിച്ച് നാട്ടിൽ നല്ലോണം അന്വേഷിക്കണം എന്ന് പറയുന്നത് സത്യമാണ്. അങ്ങനെ നന്നായി അന്വേഷിച്ചിരുന്നു എങ്കിൽ ഒരിക്കലും എന്റെ ഭാര്യക്ക് ഈ ഫ്യുഡൽ തെമ്മാടിയുടെ ഭാര്യ ആവേണ്ടിവരില്ലായിരുന്നു. കയ്യിലിരിപ്പ് അത്രക്ക് നല്ലതായിരുന്നു. കഴിഞ്ഞതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ അല്ലേ, അതൊക്കെ ഭാര്യയുടെ ഉപ്പാന്റെ അശ്രദ്ധ, അല്ലാണ്ട് എന്താ പറയാ. ഭാര്യയുടെ കുടുംബം ഭയങ്കര ദീനി കുടുംബം ആയിരുന്നു, ആദ്യം അവർ നാട്ടിലുള്ള … Read more

എടാ നാസ മിനുറ്റുകൾക്ക് മുമ്പ് ലോകത്തെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നു.

ലോകവസാനത്തിന്റെ തൊട്ടുമുമ്പ് Story written by Shaan kabeer “ഇന്ന് അർദ്ധരാത്രിയോടു കൂടി ഈ ലോകം അവസാനിക്കും എന്ന് നാസയുടെ മുന്നറിപ്പ്” ഏത് ന്യൂസ്‌ ചാനൽ തുറന്നാലും അതുതന്നെയായിരുന്നു വാർത്ത. വാർത്ത കണ്ടതും പേടിച്ച് വിറച്ച് മനോജ്‌ ഉണ്ണിയെ ഫോണിൽ വിളിച്ചു “എടാ, നീ എവിടെ പോയി കിടക്കാടാ, എത്ര നേരമായി ഞാന്‍ നിന്നെ വിളിക്കുന്നു” “മച്ചാനേ ഞാന്‍ ഡ്രൈവിങ്ങിലായിരുന്നെടാ. നീ നല്ല ചൂടിലാണല്ലോ, എന്താ കാര്യം” ഉണ്ണിയുടെ ചോദ്യം കേട്ടപ്പോൾ മനോജിന് വല്ലാതങ്ങ് ദേഷ്യം വന്നു … Read more

ഞാന്‍ ഒരു തീവ്ര നിരീശ്വരവാദിയാണെന്ന് ആശാന് അറിയാലോ…ദൈവം ഉണ്ട് എന്ന് ആര് പറഞ്ഞാലും ഞാന്‍ അതിനെ എതിർക്കും…….

കഴിച്ചിട്ടുള്ള അടി Story written by Shaan Kabeer “ആശാനേ, എനിക്കീ ജീവിതം മടുത്തു. അതുകൊണ്ട് ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവാ, സിനിമ അല്ലാതെ വേറെ ഒന്നിനെ കുറിച്ചും എനിക്ക് സങ്കല്‍പ്പിക്കാൻ പോലും കഴിയില്ല ആശാനേ. ആശാൻ ചെയ്യാന്‍ പോവുന്ന സിനിമയുടെ പേരും പറഞ്ഞാണ് ഇത്രയും നാള്‍ വീട്ടില്‍ പിടിച്ചു നിന്നത്, പക്ഷെ ഇപ്പോള്‍ എനിക്ക് ഇന്ത്യൻ റെയിൽവേയിൽ ഒരു ജോലി ശരിയായിട്ടുണ്ട്. ആ ജോലിക്ക് പോയില്ലെങ്കിൽ വീട്ടില്‍ നിന്നും ഇറങ്ങാനാ അച്ഛൻ പറയുന്നേ. എനിക്ക് ഒരിക്കലും … Read more