അവൾ ആ ഡയറി അടച്ചു വച്ചു. അയാൾക്ക് മുൻപിൽ ആ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി. “എന്ത് തോന്നുന്നു..”

നിറം Story written by Medhini Krishnan “ഒരുപാട് പേർ പ്രണയിച്ചും നോവിച്ചും നൊമ്പരപ്പെടുത്തിയും അവഗണിച്ചും വലിച്ചെറിഞ്ഞു കളഞ്ഞ ഹൃദയമുള്ള ഒരാളെ പ്രണയിക്കുക. ഒരുപാട് ഹൃദയങ്ങളുടെ പ്രണയമന്ത്രങ്ങൾ ഹൃദിസ്ഥമാക്കിയ ഒരാൾ..ഓരോ ഹൃദയത്തിന്റെ തായ് വേരിലും ഇത്തിൾക്കണ്ണിയാവാൻ മോഹിച്ചയാൾ..പറിച്ചെറിയുമ്പോൾ മുറിപ്പാടുകളിൽ ഒരു വിങ്ങൽ അമർത്തിപ്പിടിച്ചു മറവിയിലേക്ക് ഒരു കടലിനെ ക്ഷണിച്ചു തിരകളെണ്ണി തുടങ്ങുന്നയാൾ.. നനഞ്ഞ കണ്ണുകളിൽ ഇരുളിന്റെ വേരോടി തുടുങ്ങുമ്പോൾ കാണാത്ത ഏതോ ഒരു രൂപത്തിന്റെ ഹൃദയത്തിലേക്കു മുഖം ചേർത്തു വച്ചു ആശ്വസിക്കുന്നയാൾ. ആ ഹൃദയത്തിലേക്കാണ് ഞാനെന്റെ പ്രണയമന്ത്രങ്ങൾ … Read more

അവസാന വരിയും എഴുതി കഴിഞ്ഞ ശേഷം പത്മ മിഴികളുയർത്തി ഗിരിശങ്കറിനെ നോക്കി……

പത്മ… Story written by Medhini Krishnan വീണ്ടും കാണുമ്പോൾ…ഒരു നോവ്..ഒരു വേവ്..ഈറനായൊരു പൂവ്..ആത്മാവിൽ പതിഞ്ഞു പഴകിയൊരു നോട്ടം. ഓർമ്മകളിൽ പത്തിയുയർത്തി എത്തി നോക്കുന്നൊരു പാമ്പിന്റെ കൗതുകം. നനഞ്ഞ ശീൽക്കാരങ്ങൾ..കാഴ്ചയുടെ മിടിപ്പിൽ ആ പഴയ ഉണർവിന്റെ തുടിപ്പ്..നനഞ്ഞ കണ്ണുകൾക്കിടയിൽ നിന്നും ഊർന്നിറങ്ങി വരണ്ട ചുണ്ടിൽ ഒരു ചിരിയുടെ അർദ്ധതാളം. പാതിയിൽ മടങ്ങിയ അയാളുടെ ചോദ്യം… “നീയിപ്പോഴും…?” അവൾ…പ്രാണന്റെ മുടിപിന്നലുകളിൽ വാടാതെ സൂക്ഷിച്ചൊരു പ്രണയത്തിന്റെ ഈറനായൊരു വയലറ്റ് പൂവ് അടർത്തിയെടുത്തു. വെളുത്ത നീണ്ട വിരൽത്തുമ്പുകളിൽ പരാഗരേണുക്കൾ..വിറയാർന്നൊരു സ്വരം.. “ഞാനിപ്പോഴും!!!! … Read more