ഒരു നിമിഷം ഞാനും ആ നില്‍പ്പ് നോക്കി നിന്നു. നോട്ടം മതിയാക്കി ഒരു നെടുവീര്‍പ്പുതിര്‍ത്ത് അമ്മ വീടിനകത്തേക്ക് തിരിഞ്ഞ് നടന്നു.
അമ്മയുടെ പാദങ്ങള്‍… രചന: Magesh Boji —————— ടെറസ്സിന്‍റെ മുകളില്‍ നിന്ന് കലപില ശബ്ദം കേട്ടാണ് ഞാന്‍ ചെന്ന് നോക്കിയത്. ഉണങ്ങാനിട്ടിരുന്ന നെല്ല് കാക്കകള്‍ കൂട്ടം കൂടി കൊത്തിപ്പെറുക്കുകയായിരുന്നു. എല്ലാത്തിനേയും ആട്ടിപ്പായിച്ച് ഞാനുറക്കെ വിളിച്ചു , അമ്മേന്ന്. കാര്യമെന്തെന്നറിയാന്‍ ടെറസ്സിലേക്ക് വന്ന അമ്മ എന്നെ കണ്ട പാടെ ഒരൊറ്റ ചോദ്യം , ടെറസ്സിന്‍റെ മുകളില്‍ നിന്ന് എന്നെ തള്ളിയിട്ട് കൊല്ലാനെങ്ങാനുമാണോ നീ വിളിക്കുന്നതെന്ന്… ചോദ്യം കേട്ട് ഒന്നമ്പരന്നെങ്കിലും അമ്മയുടെ പുഞ്ചിരി കണ്ടപ്പോള്‍ അമ്പരപ്പങ്ങലിഞ്ഞില്ലാതെയായി. എങ്കിലും ആ മുഖത്ത് … Read more