നീ വളർത്തിയാൽ നിന്റെ അഹങ്കാരം കണ്ടിട്ടാവും അവൻ പഠിക്കുക, അത് വേണ്ട. ഒരു കുറവും വരുത്താതെ എന്റെ മോൻ നിന്നെ നോക്കിയിട്ടും നീ അവനെ കളഞ്ഞിട്ട് പോവല്ലേ…..

ചില തീരുമാനങ്ങൾ രചന: Neethu Rakesh നീണ്ട പത്ത് വർഷത്തെ ദാമ്പത്യത്തിൽ നിന്നും പടിയിറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൾ. അല്ലെങ്കിലും തയ്യാറെടുക്കാൻ മാത്രം എന്താണുള്ളത്? വിഷയം എല്ലാവരുടെയും മുന്നിൽ അവതരിപ്പിക്കുക എന്ന് മാത്രമാണ് വെല്ലുവിളി. പക്ഷേ ഇനി വയ്യ എന്തും വരട്ടെ എന്ന് കരുതി അവൾ ഹാളിലേക്ക് നടന്നു. പ്രതീക്ഷിച്ച പോലെ തന്നെ എല്ലാവരുമുണ്ട്. തലേന്നത്തെ വാക്ക് തർക്കങ്ങൾ കൊണ്ടാവണം ‘അദ്ദേഹം’ മുഖം കടുപ്പിച്ചിരിക്കുന്നുണ്ട്. അച്ഛൻ പഴയ ഏതോ സിനിമയിൽ കണ്ണും നട്ടിരിപ്പാണ്. കൂട്ടിന് അമ്മയുമുണ്ട്. പുറത്തൊരു പൊട്ടിച്ചിരി … Read more

വീണ്ടും പഠിക്കുന്ന കാര്യം ഭർത്താവിനോട് അവതരിപ്പിച്ചപ്പോൾ “പിന്നേ നീയിനി കൊറേ പഠിച്ചിട്ട് ഇപ്പോ ഉദ്യോഗത്തിന് പോവുകയല്ലേ” എന്നായിരുന്നു മറുപടി……

ഒരു മധുര പോരാട്ടം രചന: Neethu Rakesh രാവിലെ തന്നെ വാട്സാപ്പ് നോട്ടിഫിക്കേഷനിൽ വന്ന എണ്ണത്തിന്റെ വർധന മീരയിൽ ഒരു പുഞ്ചിരി ഉണർത്തി. മൊബൈൽ സൈലന്റ് മോഡിലാക്കി മോളെ ഉണർത്താതെ അവൾ പതിയെ എണീറ്റു. എന്നും രാവിലെ എഴുന്നേറ്റാൽ അടുക്കളയിലേക്ക് ഓടിയിരുന്ന അവൾ ഇന്ന് പതിവില്ലാതെ ഉമ്മറത്തെത്തി. ഗേറ്റിൽ തിരുകി വെച്ചിരുന്ന പത്രമെടുത്തു നിവർത്തി. “മീര കൃഷ്ണൻ, ഐ ഐ ടി കൺപൂർ നിന്നും ഡോക്ടറേറ് ഓഫ് ഫിലോസഫി ഇൻ ഇംഗ്ലീഷ് ലിറ്ററെച്ചർ ഫസ്റ്റ് റാങ്ക് നേടി. … Read more