എപ്പോഴും തേച്ചുവെടിപ്പാക്കിയ വസ്ത്രങ്ങൾ ധരിച്ചു മുന്തിയ ഇനം പെർഫ്യൂമുകൾ ഉപയോഗിച്ചിരുന്ന അച്ഛനിൽ നിന്നും തീർത്തും വ്യത്യസ്ത ആയിരുന്നു അമ്മ……..

ഉപ്പോളം രചന: അഭിരാമി അഭി അമ്മയുടെയും അച്ഛന്റെയും ഇടയിൽ എന്നും വഴക്കുകൾ മാത്രമായിരുന്നു പതിവ്. അമ്മ ഒരിക്കലും അച്ഛന് ചേർന്ന പങ്കാളി ആയിരുന്നില്ലേ എന്ന ചോദ്യത്തിന് അല്ല എന്നതായിരുന്നു എന്നും അച്ഛന്റെ മറുപടി. പലപ്പോഴും എന്നിലും അങ്ങനെ ഒരു ചിന്ത മൊട്ടിട്ടിരുന്നു. ഫ്രണ്ട്സ്ന്റെയൊക്കെ ഹൈക്ലാസ്സ്‌ അമ്മമാർക്ക് മുന്നിൽ എന്റെ അമ്മ എന്നും ഒരു കുറച്ചിൽ തന്നെയായിരുന്നു. അറിയപ്പെടുന്ന കുടുംബത്തിലെ ഏക മകൻ ആയിരുന്നു അച്ഛൻ. അതിലുപരി മികച്ച ബിസ്സിനെസ്സ്മാൻ. എപ്പോഴും തേച്ചുവെടിപ്പാക്കിയ വസ്ത്രങ്ങൾ ധരിച്ചു മുന്തിയ ഇനം … Read more

പഠിക്കാൻ എന്റെ മകൾ പുറകിൽ അല്ലെങ്കിലും ചിലപ്പോഴൊക്കെ മറ്റു കുട്ടികളുമായി അവളെ കമ്പയർ ചെയുന്ന ഒരു ചീത്ത അമ്മയാണ് ഞാൻ……..

ചെറിയ വലിയ സന്തോഷം രചന: Mahalekshmi Manoj “ലക്ഷ്മിയേച്ചി..ഞാൻ കുഞ്ഞുവിനോടു പറയണ പോലെ തന്നെ മറ്റു കുട്ടികളോടും പറയലുണ്ട് ആരെന്ത് കുരുത്തക്കേട് കാണിച്ചാലും മറ്റേ ആള് എന്നെ വന്ന് അറിയിക്കണമെന്ന്, മറ്റുള്ള കുട്ടികൾ എല്ലാവരും പറയാറുണ്ട്, പക്ഷെ കുഞ്ഞു മാത്രം പറയാറില്ല, പറയാൻ വേണ്ടീട്ട് അവൾ “സഞ്ജു ചേച്ചി” എന്ന് വിളിക്കും, ഞാൻ അത് കേട്ടിട്ട് “എന്താ” എന്ന് ചോദിച്ചു ഓടി ചെല്ലുമ്പോൾ എപ്പോളും അവളുടെ മറുപടി, “ഒന്നുമില്ല, ഞാൻ വെറുതെ വിളിച്ചതാണ്” എന്നാണ്. നിങ്ങ അവളോട് … Read more

ജീ വിതം അവസാനിപ്പിക്കാനും മാത്രം സംഘർഷം നിന്റെ മനസ്സിൽ ഉണ്ടായിരുന്നു എങ്കിൽ നിന്റെ സങ്കടം ഗൗരവത്തിൽ എടുക്കാതെ ഇരുന്ന എന്റെ മുഖത്ത് ഒരു അടി തന്നിട്ടെങ്കിലും നിനക്ക് പറയാമായിരുന്നു…….

സ്വർഗ്ഗത്തിലേക്കൊരു കത്ത് രചന: Mahalekshmi Manoj ഞാനേറെ സ്നേഹിക്കുന്ന എന്റെ ചാരുവിന്: ചാരു..നിനക്ക് സുഖമാണോ?. നിന്റെ കൂടെ നിനക്ക് കൂട്ടായി ഇപ്പോൾ ആരാണുള്ളത്? ഉറപ്പായും അത് അച്ഛമ്മയാവും അല്ലെ? നിനക്കോർമ്മയുണ്ടോ അച്ഛമ്മ പോയതിനു ശേഷം എന്നും നമ്മൾ രണ്ട് പേരും രാത്രി നടപ്പടിയിൽ ഇരുന്ന് ആകാശത്തെ ഏറ്റവും തിളക്കമുള്ള നക്ഷത്രത്തെ നോക്കി അത് അച്ഛമ്മയാണ് എന്ന് പറഞ്ഞിരുന്നത്?. അപ്പോൾ നീ പറയുമായിരുന്നു, “ഇന്ദുവേച്ചി..ഞാൻ മരിച്ചു കഴിഞ്ഞാൽ അച്ഛമ്മയെന്ന നക്ഷത്രത്തിന്റെ ഏറ്റവും അടുത്ത നക്ഷത്രമായി ഞാനുമുണ്ടാവും, പക്ഷെ അച്ഛമ്മയുടെ … Read more

ഓ..ഇപ്പൊ അവൻ നിങ്ങൾക്ക് നല്ലതായി. അന്നവൻ പെണ്ണ് ചോദിച്ചപ്പോൾ നിങ്ങൾക്കവന്റെ ജോലി പോരാ..നിറം പോരാ പിന്നെ ജാതി പോരാ…ഇല്ലാത്ത കുറ്റം ഇല്ലായിരുന്നു…….

സ്നേഹമർമ്മരങ്ങൾ രചന : Jils Lincy ഡീ നീ മോളോട് കാര്യം പറഞ്ഞോ… രാത്രിയിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ വിശ്വൻ ഭാര്യയോട് ചോദിച്ചു… മ്..ഞാൻ ചെറുതായി ഒന്ന് സൂചിപ്പിച്ചു…പക്ഷേ അവൾ അത് കേട്ട മട്ടു കാണിച്ചില്ല…. ഇതിങ്ങനെ നീട്ടി കൊണ്ട് പോകാൻ പറ്റുന്ന കാര്യമാണോ..പെട്ടന്ന് തീരുമാനം എടുക്കണം നമ്മുടെ മോൾ ചെറുപ്പമാ…നമ്മൾ വേണം അവളുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്..ങ്ഹാ..ഒരു ചതി നമ്മൾക്ക് പറ്റി… വിശ്വൻ ഒന്ന് നെഞ്ചു തിരുമ്മി ദീർഘ നിശ്വാസം എടുത്തു…. എന്റെ കുഞ്ഞിന് ഞാനായിട്ട് വരുത്തി … Read more

ഏറെ നാളത്തെ മനഃസംഘര്ഷങ്ങള്ക്കു ശേഷം അന്നാണ് മോളെ ഞാൻ ശ്രദ്ധിച്ചത്.. പക്ഷെ അവളുടെ മാറ്റം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.. അവളുടെ കാര്യങ്ങളൊക്കെ………

Story written by Maaya Shenthil Kumar ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾക്കിടയിൽ ഒന്നുമില്ലെന്ന് മനസ്സിലാക്കിയിട്ടും ഒരേ കൂരയ്ക്ക് കീഴെ രണ്ടു മനസ്സായി ജീവിക്കേണ്ടി വന്നത് മോളെ ഓർത്തായിരുന്നു.. ഇന്നലെ അതും അവസാനിച്ചു… മ്യൂച്ചൽ ഡിവോഴ്സ് പേപ്പറിൽ ഒപ്പുവയ്ക്കുമ്പോൾ എന്തുകൊണ്ടോ ഒന്നും തോന്നിയില്ല… സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കി എന്നെന്നേക്കുമായി നന്ദേട്ടൻ ഈ വീട് വിട്ടിറങ്ങുമ്പോൾ പരസ്പരം ഒന്ന് നോക്കിയതുപോലുമില്ല… ജോലിയുള്ളതു കൊണ്ട് മോളെ നന്നായി എനിക്കൊറ്റയ്ക്കു വളർത്താമെന്ന ആത്മവിശ്വാസമോ തന്റേടമോ ഒക്കെ ഉണ്ടായിരുന്നു… ഏറെ നാളത്തെ മനഃസംഘര്ഷങ്ങള്ക്കു ശേഷം അന്നാണ് … Read more

ഒടുവിൽ അത് എല്ലാ രീതിയിലും ഞങ്ങൾ ഒന്നാവുന്നത് വരെ എത്തിച്ചു. കുറേക്കാലം അങ്ങനെ പോയി പക്ഷേ ഒരിക്കൽ പ്രീക്കേഷൻ എടുക്കാൻ വിട്ടു പോയി………

എഴുത്ത് :- നിമ എക്സ ഇൻഷുറൻസിന്റെ സിറ്റിയിലെ ബ്രാഞ്ചിൽ, ഫ്രണ്ട് ഓഫിസിൽ ഇരിക്കാൻ ഒരാളെ വേണം എന്ന് പറഞ്ഞപ്പോഴാണ് അവിടെത്തന്നെ ജോലി ചെയ്യുന്ന ചേച്ചി എന്നോട് വന്ന് പറയുന്നത്.. ആ ചേച്ചിയുടെ വീട് എന്റെ വീടിന്റെ തൊട്ടരികിൽ ആയിരുന്നു ചേച്ചിക്ക് എന്നോട് പണ്ടേ സ്നേഹവും ആണ്.. ചേച്ചി ഓഫീസിൽ പോയി കഴിഞ്ഞിട്ട് ഉണ്ടെങ്കിൽ മോൻ സ്കൂളിൽ നിന്ന് നേരത്തെ വന്നാൽ ഞങ്ങളുടെ വീട്ടിലാണ് നിൽക്കാറ്… ഡിഗ്രി കഴിഞ്ഞ് വെറുതെ നിൽക്കുകയായിരുന്നു അതുകൊണ്ടുതന്നെ നിനക്ക് അങ്ങോട്ട് ജോലിക്ക് വരാൻ … Read more

ആങ്ങളമാരുടെ ഒന്നുരണ്ട് വിവാഹാലോചനകൾ കെട്ടിച്ചു വിട്ട് കാര്യം തീർത്ത പെങ്ങൾ വീട്ടിലുണ്ടായതിനാൽ മുടങ്ങി പോയതോടെ വീട്ടുകാർക്കിടയിൽ ഒരധികപറ്റായതായി തോന്നി……

ഒരു മഴയായ് രചന: രമേഷ്കൃഷ്ണൻ തൊഴിലുറപ്പ് പണി കഴിഞ്ഞ് പോരുന്ന വഴിക്ക് പെറുക്കി കൂട്ടിയ ചുള്ളൽ വിറക് ഒരു കെട്ടാക്കി തലയിൽ വെച്ച് ഒരു കൈകൊണ്ട് അത് താങ്ങി മറ്റേകൈയ്യിൽ പണിയെടുക്കുമ്പോൾ മാക്സിക്ക് മുകളിലിടുന്ന പണ്ട് ശങ്കരേട്ടൻ മരിച്ചപ്പോൾ ബാക്കിയാക്കി പോയ ഷർട്ടിന്റെ കവറും തൂക്കി ഇരുട്ടുന്നതിന് മുമ്പേ വീടെത്താനായി കാർത്യായനി നടന്നു. ശങ്കരേട്ടൻ മരിച്ചിട്ട് വർഷം രണ്ടായെങ്കിലും ആ ഷർട്ടുമിട്ട് പണിയെടുക്കുമ്പോൾ ശങ്കരേട്ടൻ കൂടെയുള്ളത് പോലെ തോന്നും ഒരുവശം കീറിയിട്ടും അത് തുന്നിക്കൂട്ടി ഇപ്പോഴും ഇട്ട് … Read more

അയാൾക്കൊന്നും നഷ്ടപ്പെടാനില്ല പക്ഷേ താരാ നിനക്കങ്ങനെയല്ല ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടതാണ് അവളുടെ പവിത്രത. അതാണ് നീയിന്ന് അയാൾക്ക് മുന്നിൽ അടിയറ വച്ചിരിക്കുന്നത്……..

താര രചന: അഭിരാമി അഭി “താരാ നീയിതെന്താ ചെയ്തതെന്ന് വല്ല ബോധവുമുണ്ടോ നിനക്ക്? ഇന്ന് നിനക്ക് നഷ്ടമായതെന്താന്നറിയോ നിനക്ക്? അയാൾക്കൊന്നും നഷ്ടപ്പെടാനില്ല പക്ഷേ താരാ നിനക്കങ്ങനെയല്ല ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടതാണ് അവളുടെ പവിത്രത. അതാണ് നീയിന്ന് അയാൾക്ക് മുന്നിൽ അടിയറ വച്ചിരിക്കുന്നത്. ” അപ്പോഴും ഈർപ്പം തങ്ങി നിൽക്കുന്ന വസ്ത്രങ്ങളോടെ അലങ്കോലപ്പെട്ട അവസ്ഥയിൽ ഇരുന്നിരുന്ന അവളുടെ മുഖത്തേക്ക് നോക്കി നിന്നുകൊണ്ടായിരുന്നു നാൻസി അത് പറഞ്ഞത്. പക്ഷേ അവളിൽ അപ്പോഴും ഒരു നിർവൃതിയായിരുന്നു. “താരാ …. ഞാൻ … Read more

നിന്റെ ഷർട്ടിന്റെ ബട്ടൻസ് ഒന്ന് ഊരിയിട്ട് കാണിച്ചു തന്നാൽ മതി!! കൊതിയായിട്ടല്ലേ ഞാൻ നിന്നോട് അല്ലാതെ മറ്റാരോടാണ് എല്ലാം ചോദിക്കുക……..

എഴുത്ത്:- നിമ “”” ഇന്ന് നീ കാണിച്ചു തരാം എന്ന് പറഞ്ഞതല്ലേ ഒന്ന് കാണിച്ചു താടി ഞാനല്ലേ ചോദിക്കുന്നത് എന്നായാലും ഇതെല്ലാം ഞാൻ കാണേണ്ടതല്ലേ?? “” സൗരവ് അങ്ങനെ ചോദിച്ചതും ഒന്ന് പൂത്തുലഞ്ഞു നിമിഷ… വീഡിയോ കോളിൽ വന്നവനെ നോക്കി അവൾ ഒന്ന് ചിരിച്ചു അവന്റെ സുന്ദരമായ മുഖം കണ്ട് വീണ്ടും അവൾക്ക് നാണം വന്നു.. കോളേജിലെ സ്വപ്നസുന്ദരൻ ഇപ്പോൾ തന്നോട് കെഞ്ചുന്നു തന്റെ പ്രണയത്തിനായി അവൾക്ക് വല്ലാത്ത സന്തോഷം തോന്നി ഉള്ളിൽ എല്ലാം മഞ്ഞുവീണ പോലെ … Read more

സ്വാതിയെന്ന പാവം പെണ്ണിനെ അവന്റെ ജീവിതത്തിലേക്കും വലിച്ചിട്ടു. പക്ഷേ അവനിൽ മാറ്റങ്ങളൊന്നും കണ്ടില്ല. അവന്റെയുള്ളിൽ അവൾ മാത്രമായിരുന്നു…. ആമി….

ആമി രചന: അഭിരാമി അഭി “എന്തിനായിരുന്നു ഈ താലി മാത്രമായി എനിക്ക് വിട്ടുനൽകിയത്? എന്നെപ്പോലൊരു വിഡ്ഢിപ്പെണ്ണിങ്ങനെ നെഞ്ചുരുകി നിലവിളിക്കുന്നത് കാണാനോ? നീ മരിച്ചുവെന്നത് മറ്റുള്ളവർക്ക് മുന്നിലെ ഒരു കടംകഥ മാത്രമാണ് ആമി…. നന്ദേട്ടന്റെ ഹൃദയത്തിലിന്നും നീ ജീവിക്കുന്നു….ആ മനുഷ്യന്റെ പ്രണയത്തിലലിഞ്ഞിരുന്ന ആ പഴയ ആമിയായി തന്നെ…. ” അടച്ച് ഇട്ടിരുന്ന ആ മുറിക്കുള്ളിലേക്ക് കയറി മേശമേൽ ഇരുന്നിരുന്ന അഭിരാമിയുടെ ചിരിതൂകിയ ചിത്രത്തിലേക്ക് നോക്കി സ്വാതി പറഞ്ഞു കൊണ്ടേയിരുന്നു. പെട്ടന്ന് ചുമലിലൊരു കരസ്പർശമറിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ കവിളുകളിലെ നനവ് … Read more