പ്രണയവിഹാർ ~ ഭാഗം 24, എഴുത്ത്: ആർദ്ര നവനീത്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. നവി നീട്ടിയ തണുത്ത വെള്ളം തരുണി കുടിച്ചു.അവരപ്പോഴും ഞെട്ടലിൽ നിന്നും മോചിതയായിരുന്നില്ല.തറയിലിരുന്ന് ചുമരിലേക്ക് ചാരിയിരുന്ന് വിങ്ങിക്കരയുന്ന ശ്രാവണിയെ അവർ അലിവോടെ നോക്കി.ചെയ്തുപോയ തെറ്റുകൾ മുൻപിൽ വന്ന് പല്ലിളിക്കുന്നതുപോലെ അവർക്ക് തോന്നി.നിരഞ്ജനരികിൽ നിന്നും അവർ എഴുന്നേറ്റു.പലതവണ ചുവടുകൾ വേച്ചുപോയി.എന്നിട്ടും അവർ അവൾക്കരികിലേക്ക് നടന്നു. ജന്മം നൽകിയ മകൾ.മുലപ്പാലിന്റെ മാധുര്യം പോലും പലപ്പോഴും നിഷേധിച്ച് മാറിലെ ചൂടേറ്റ് വളരേണ്ട പ്രായത്തിൽ ജോലിക്കാരുടെ അടുക്കലും പ്ലേ സ്കൂളിലുമായി ഒതുക്കി തീർത്തതാണ് അവളുടെ ബാല്യം.പ്രൊഫഷനിൽ ബെസ്റ്റ് ഡോക്ടർ … Read more