കുടുംബത്തിൽ ഒരാൾക്ക് ചെറിയയൊരു അസുഖം വന്നാൽ വീണ് പോകുന്ന ഗൃഹനാഥനാണ് ഞാൻ. ആ ഗൃഹനാഥന് ആണെങ്കിൽ കഴിഞ്ഞ രണ്ട് മാസമായി യാതൊരു ജോലിയുമില്ല…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ‘ഡ്രൈവിംഗ് അറിയാവുന്ന വിശ്വസ്തനായ കാവൽക്കാരനെ ആവശ്യമുണ്ട്. മാസശമ്പളം ഇരുപത്തിരണ്ടായിരം രൂപ. താമസവും ഭക്ഷണവും സൗജന്യം.’ ആ പത്ര പരസ്യത്തിലെ നമ്പറിലേക്ക് വിളിച്ച് അക്ഷമനായി കാത്തിരിക്കുകയാണ്. ‘ഹലോ….’ മറുതലം നീട്ടി ശബ്ദിച്ചു. “ഹലോ, നമസ്ക്കാരം… കാവലിന് ആളെ വേണമെന്ന് കണ്ടിട്ട് വിളിക്കുന്നതാണ്…” ഞാൻ പറഞ്ഞു… തുടർന്ന് മറുതലയിൽ ഉണ്ടായിരുന്ന പ്രായമായ ശബ്ദം എക്സ്പീരിയൻസ് വല്ലതുമുണ്ടോയെന്ന് എന്നോട് ചോദിച്ചു. പ്രസ്തുത ജോലിയിൽ പറയാൻ യാതൊന്നും ഇല്ലാതിരുന്ന ഞാൻ മിണ്ടാതിരിക്കുകയായിരുന്നു… ‘എടോ… തനിക്ക് കാവലിൽ എക്സ്പീരിയൻസ് വല്ലതുമുണ്ടോയെന്ന്…?’ അയാൾ … Read more

അന്നത്തെ ആ രാത്രി മനുവെന്ന ഭർത്താവിനെയും അവനിലെ പുരുഷനെയും പൂർണ്ണ തൃപ്തിയിലാറാടിച്ചാണ് നീതു തന്റെ സന്തോഷം ആഘോഷിച്ചത്…

Story written by Rj അമ്മേ…ഞാനിറങ്ങി ട്ടോ… ധൃതിയിൽ ബാഗുമെടുത്ത് മുറിയിൽ നിന്നിറങ്ങി വരുന്നതിനിടയിൽ ദേവിക വിളിച്ചു പറഞ്ഞതും അകത്തെ മുറിയിൽ നിന്നിറങ്ങി അവളുടെ അടുത്തെത്തി അംബികാമ്മ… “മോളെ ഞാൻ ചോദിച്ചത്….? ഊണുമുറികഴിഞ്ഞ് പുറത്തേക്കിറങ്ങുന്നവളുടെ പുറകെ ചെന്നവർ അല്പം ശബ്ദമുയർത്തി ചോദിച്ചതും സ്വന്തം തലയിലൊന്നടിച്ചു ദേവിക.. “മറന്നു പോയെന്റെ അമ്മേ ഇന്നലെ സ്കൂൾ വിട്ടു വരുമ്പോൾ എടിഎമ്മിൽ കയറാൻ… അമ്മയൊരു കാര്യം ചെയ്യൂ അകത്തെ ഷെൽഫിലുണ്ട് എ ടി എം കാർഡ്, അതെടുത്തവന്റെ കയ്യിൽ കൊടുത്തേക്കൂ… അവനെടുത്തോളും … Read more

ആ പറഞ്ഞതിനോട് കുട്ടിയുടെ അമ്മ യോജിച്ചില്ല. വീട്ടിൽ നിന്ന് പഠിപ്പിക്കണമെങ്കിൽ പറഞ്ഞ ഫീസും തന്ന് സ്കൂളിലേക്ക് പറഞ്ഞയക്കണോ യെന്നാണ് ആ സ്ത്രീ ചോദിക്കുന്നത്. പ്രിൻസിപ്പാൾ മാഡത്തിന് ഉത്തരം മുട്ടിപ്പോയി……

രചന:-ശ്രീജിത്ത് ഇരവിൽ മൂന്നാം തരത്തിൽ പഠിക്കുന്ന തന്റെ മകന് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാതിയുമായി ഒരു മാതാവ് സ്കൂളിലേക്ക് വന്നിരുന്നു. പുതിയ ക്ലാസ്സ് ടീച്ചറെന്ന നിലയിൽ പ്രിൻസിപ്പാൾ മാഡം എന്നെയും വിളിപ്പിച്ചു. ‘മാഡം, മൂന്ന് കൊല്ലം കഴിഞ്ഞില്ലേ… ഒന്നും വേണ്ട… അറ്റ്ലീസ്റ്റ് എഴുതാനും വായിക്കാനുമെങ്കിൽ….’ ആ സ്ത്രീ വളരേ മാന്യമായാണ് അങ്ങനെ പറഞ്ഞത്. പക്ഷേ, പ്രിൻസിപ്പാൾ മാഡത്തിന്റെ ശബ്ദം ഉയർന്നു. ‘കുട്ടികൾ പഠിക്കാത്തതിന്റെ ഉത്തരവാദിത്തം സ്കൂളിന് മാത്രമല്ല. രക്ഷിതാക്കളും ശ്രദ്ധിക്കണം…’ ആ പറഞ്ഞതിനോട് കുട്ടിയുടെ അമ്മ യോജിച്ചില്ല. … Read more

ഇല്ല ,ഇനി താനിവിടെ നില്ക്കുന്നതിലർത്ഥമില്ല, കണ്ണ് തുടച്ച് കൊണ്ട് എന്തോ മനസ്സിലുറപ്പിച്ചത് പോലെ, അവളെഴുന്നേറ്റ് കട്ടിലിനടിയിൽ നിന്ന് ട്രോളിബാഗ് വലിച്ചെടുത്തു…..

രചന:-സജി തൈപ്പറമ്പ് . നാല് മണിയായപ്പോഴെ,.നിർമ്മല ജോലിയൊക്കെ ഒതുക്കി കുളിച്ചൊരുങ്ങി,. പൂമുഖത്ത് വന്ന് വഴിയിലേക്ക് കണ്ണും നട്ടിരുന്നു. അജയനിന്ന് ഓഫീസിൽ നിന്നും നേരത്തെയിറങ്ങുന്നുമെന്ന്, അവൾക്കറിയാമായിരുന്നു. അത് മറ്റൊന്നുമല്ല, അവളുമായി രാവിലെ ചെറിയ കശപിശയുണ്ടാക്കിയിട്ടാണ്, അയാൾ ഓഫീസിലേക്ക് പോയത്. സാധാരണ വഴക്കിട്ട് ഓഫീസിൽ പോകുന്ന ദിവസങ്ങളിലൊക്കെ, അജയൻ നേരത്തെ തിരിച്ച് വരാറാണ് പതിവ്. ഇടയ്ക്കൊക്കെ വഴക്കിടുന്നത്, തന്നെപ്പോലെ തന്നെ, അദ്ദേഹത്തിനും ഇഷ്ടമാണെന്ന് അവൾക്കറിയാം. കാരണം ,ആ പിണക്കത്തിന് ശേഷമുള്ള സ്നേഹത്തിൻ്റെ ആഴം, അത്രത്തോളം ആസ്വാദ്യകരമാണെന്ന് അവരിരുവരും അനുഭവിച്ചറിഞ്ഞതായിരുന്നു. രാവിലെ … Read more

നിത്യേ നിന്റെ നാത്തൂൻ ആൾ അത്ര പാവമൊന്നുമല്ല എന്ന് തോന്നുന്നു കേട്ടോ. അവളുടെ നിൽപ് കണ്ടോ ആണുങ്ങളെ പോലെ നെഞ്ചു വിരിച്ച് കയ്യും കെട്ടി. കല്യാണ നിശ്ചയത്തിന് വരുമ്പോൾ

നാത്തൂൻ Story written by Ammu Santhosh കല്യാണനിശ്ചയത്തിന്റെ അന്നാണ് ഞാൻ എന്റെ നാത്തൂനേ ആദ്യമായി കാണുന്നത്. അത്ര ഒന്നും ചിരിക്കാത്ത അധികം സംസാരിക്കാത്ത കർശനക്കാരിയായ ഒരാൾ “നിത്യേ നിന്റെ നാത്തൂൻ ആൾ അത്ര പാവമൊന്നുമല്ല എന്ന് തോന്നുന്നു കേട്ടോ. അവളുടെ നിൽപ് കണ്ടോ ആണുങ്ങളെ പോലെ നെഞ്ചു വിരിച്ച് കയ്യും കെട്ടി. കല്യാണ നിശ്ചയത്തിന് വരുമ്പോൾ ആരെങ്കിലും ജീൻസും ടോപ്പും ഇട്ട് വരുമോ. നോക്കിക്കേ.”കസിൻ ദിവ്യ എന്റെ ചെവിയിൽ പറഞ്ഞു ശരിയായിരുന്നു നാത്തൂൻ ജീൻസും ടോപ്പുമായിരുന്നു … Read more

അമ്മയുടെ സ്ഥാനം കൈയ്യടക്കിയ ചിറ്റമ്മയോട് ഞങ്ങൾക്കപ്പോൾ വെറുപ്പാണ് തോന്നിയത് , അവരെ ചിറ്റമ്മയായി മാത്രം കാണാനായിരുന്നു ഞങ്ങൾക്കിഷ്ടം…..

കഥ :-സജി തൈപ്പറമ്പ്. (തൈപ്പറമ്പൻ ) ഞങ്ങളുടെ അമ്മ മരിച്ചപ്പോൾ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചത് അമ്മയുടെ അമ്മാവൻ്റെ മകളെ ആയിരുന്നു എനിക്കന്ന് പതിനാറ് വയസ്സും എൻ്റെ അനുജത്തിയ്ക്ക് ഒൻപത് വയസ്സുമായിരുന്നു പ്രായം അമ്മയുടെ സ്ഥാനം കൈയ്യടക്കിയ ചിറ്റമ്മയോട് ഞങ്ങൾക്കപ്പോൾ വെറുപ്പാണ് തോന്നിയത് , അവരെ ചിറ്റമ്മയായി മാത്രം കാണാനായിരുന്നു ഞങ്ങൾക്കിഷ്ടം ഞങ്ങളോടവർ പഴയതിനെക്കാൾ സ്നേഹം പ്രകടിപ്പിച്ചെങ്കിലും അവരോട് ഞങ്ങൾക്ക് ഒട്ടും അനുഭാവം തോന്നിയില്ല പക്ഷേ ഞങ്ങൾ ചിറ്റമ്മയോട് കാണിക്കുന്ന അവഗണന അവർ ഒരിക്കലും അച്ഛനോട് പറഞ്ഞില്ല … Read more

മോളെ, ഞാൻ പഠിച്ച സൈക്കോളജി അനുസരിച്ച് അവൻ ഇപ്പോൾ അഞ്ചാറു വർഷമായി അനങ്ങുന്നില്ലെങ്കിൽ അതിനർത്ഥം എന്തോ ഒന്ന് അവനെ തടയുന്നുണ്ട് എന്നാണ്. അത് ഒരുപക്ഷെ അയാളു ജീവനോടെ ഇല്ല എന്നതാവാം……..

രചന – ജെയ്നി റ്റിജു തലവേദനിക്കുന്നു എന്ന് പറഞ്ഞ് രേഖ കയറിവന്നപ്പോഴെ എനിക്ക് വല്ലായ്മ തോന്നി. പതിയെ ഒരു കപ്പ് കാപ്പിയുമായി ഞാൻ അവളെ അന്വേഷിച്ചു ബെഡ്റൂമിലേക്ക് ചെന്നു. ഡ്രസ്സ് പോലും മാറാതെ കണ്ണടച്ചു കിടക്കുന്നുണ്ടായിരുന്നു അവൾ .“രേഖേ, എന്തുപറ്റി നിനക്ക്? പനിയുണ്ടോ?” ഞാൻ പതുക്കെ അവളുടെ നെറ്റിയിൽ കൈവെച്ചു. അവൾ പെട്ടന്ന് എഴുന്നേറ്റു എന്നെ കെട്ടിപിടിച്ചു..അവൾ അങ്ങനെയാണ്. സന്തോഷം വന്നാലും സങ്കടം വന്നാലും എന്നെ ഇറുക്കെ പിടിച്ചിരിക്കണം കുറച്ചു നേരം.ഞാൻ അനങ്ങാതെ ഇരുന്നുകൊടുത്തു. അവൾക്ക് എന്തോ … Read more

പഴയ ഊർജ്ജസ്വലതയും പ്രസരിപ്പുമൊന്നും അവൾക്കിപ്പോഴില്ല, എൻ്റെ അസുഖത്തെത്തുടർന്ന് അവൾ സമയത്ത് ആഹാരമൊന്നും കഴിക്കാത്തത് കൊണ്ടാവാം ശരീരമാകെ മെലിഞ്ഞിട്ടുണ്ട്…..

രചന:-സജി തൈപ്പറമ്പ്. സ്കാനിങ്ങ് കഴിഞ്ഞ് എന്നെ പുറത്ത് കസേരയിൽ കൊണ്ടിരുത്തിയിട്ട് അവൾ ഡോക്ടറെ കാണാൻ പോയി ഇതിന് മുൻപ് ഒരു പ്രാവശ്യം സ്കാനിങ്ങും മറ്റ് പരിശോധനകളുമൊക്കെ നടത്തിയതായിരുന്നു അന്ന് കുറെ മരുന്നുകൾ കഴിക്കാൻ തന്നിട്ട്ര ണ്ട് മാസം കഴിഞ്ഞ് വീണ്ടും ചെക്കപ്പിന് വരണമെന്ന് പറഞ്ഞിരുന്നു കുറച്ച് നാളുകളായിട്ട് ഇടയ്ക്കിടെ തലവേദന വരുമായിരുന്നു , അപ്പോഴൊക്കെ പെയിൻ കില്ലറുകൾ കഴിച്ച്, വേദന മാറ്റുകയായിരുന്നു പതിവ് പക്ഷേ പെട്ടെന്നൊരു ദിവസം കാഴ്ച മങ്ങുകയും ബോധം പോകുകയും ചെയ്തപ്പോഴാണ് ആദ്യമായി ഹോസ്പിറ്റലിലെത്തിയത് … Read more

ഒന്നും ചെയ്യാൻ പറ്റാതെ പൊട്ടികരയാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു…പിന്നെയും പല പ്രാവശ്യം അവൻ വീഡിയോയുമായി വന്നു അവന്റെ ആഗ്രഹങ്ങൾ സാധിച്ചിട്ട് പോയി…

പ്രതികാരം “നീ എന്താടി പന്ന… മോളെ ഫോൺ എടുക്കാത്തത്… എത്ര നേരമായി വിളിക്കുന്നു.” “ഞാൻ കുഞ്ഞിനെ ഉറക്കുകയായിരുന്നു മിഥുൻ… ഫോൺ സൈലന്റ് മോഡിൽ ആയിരുന്നു.” “ങും….. നാളെ സിറ്റിയിലേക്ക് വരണം. പതിവ് ഹോട്ടൽ.. പതിവ് റൂം.” ശില്പ ഒന്നും മിണ്ടാതെ അടുത്ത് ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ നോക്കി.. “എന്താടി… വരാൻ വയ്യേ നിനക്ക്.. എങ്കിൽ ഞാൻ അങ്ങോട്ടേക്ക് വരാം. വരുമ്പോ നിന്റെ ഭർത്താവിനെ കാണിക്കാനുള്ള വീഡിയോയും കൊണ്ട് വരാം.. എന്തെ……വരട്ടെ ഞാൻ..” “ങാ… നീ ഇങ്ങോട്ട് വാ…” … Read more

അതെ, പോ,ൺ സൈറ്റിൽ നിന്ന് കണ്ടയൊരു അ, ശ്ലീല ചിത്രത്തിലാണ് അഞ്ജലിയെ ഞാൻ കണ്ടത്. ഉറപ്പാണ്! അത് ഒന്നുകൂടി ഉറപ്പിക്കാനായി ഫോണിൽ ഞാൻ പരിശോധിച്ചു…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ പാലക്കാടിൽ നിന്ന് ട്രെയിനിലേക്ക് കയറിയ പെൺകുട്ടിയെ കണ്ടപ്പോൾ നല്ല മുൻ പരിചയം തോന്നി. സീറ്റ് നമ്പർ നോക്കി വന്ന് ഇരുന്നത് മുന്നിലായിരുന്നു. എന്റെ അസാധാരണമായ നോട്ടം കണ്ടിട്ടായിരിക്കണം മാറിൽ നിന്ന് ഊർന്ന് വീണ തന്റെ ഷാളിൽ അവൾ ബോധവതിയായത്. എവിടെ നിന്നായിരിക്കും ഈ പെൺകുട്ടിയെ ഞാൻ കണ്ട് മറന്നത്? വീണ്ടും വീണ്ടും ഞാൻ അവളെ ഒളിക്കണ്ണിട്ട് നിരീക്ഷിച്ച് കൊണ്ടേയിരുന്നു. ഇതിനെല്ലാം സാക്ഷിയായി മറ്റൊരു ചെറുപ്പക്കാരൻ കൂടെ ഉണ്ടായിരുന്നു ആ ക്യാബിനിൽ. എന്നേയും അവളേയും അവൻ … Read more