ജോണിച്ചൻ കുറച്ചു നാളായി മേനകയുടെ തപസിളക്കാൻ യത്നിക്കുന്നു.പക്ഷേ നടക്കുന്നില്ല. ഇക്കാര്യമെങ്ങാനും ഗ്രേസിക്കുട്ടി അറിഞ്ഞാൽ തനിക്ക് കുരിശ് മരണം ആയിരിക്കും എന്ന കാര്യം ജോണിച്ചന് അറിയാം……..
എഴുത്ത്:- ശിവൻ മണ്ണയം ഇനി ചത്താലും വേണ്ടില്ല എന്ന ആത്മഗതത്തോടെയാണ് ജോണിച്ചൻ ഓഫീസിലേക്ക് പുറപ്പെട്ടത്. ഒട്ടും പ്രതീക്ഷിക്കാതെയാണല്ലോ ജീവിതത്തിലേക്ക് സന്തോഷം വന്നു കയറിയത്.ഈ അനുപമമായ ഉത്സാഹത്തിമിർപ്പിൻ്റെ അനിർവചനീയ നിമിഷങ്ങളിൽ ഉ ടുതുണിയെല്ലാം ഊ രിയെറിഞ്ഞ് നടുറോഡേ ഒരു പാട്ടും പാടി ഓടിയാലെന്ത്? രാവിലെ കൃത്യം അഞ്ച് മണിക്ക് ജോണിച്ചൻ “ഭാര്യമാരേ, കർത്താവിന് എന്ന പോലെ സ്വന്തം ഭർത്താക്കൻമാർക്ക് കീഴടങ്ങുവിൻ. ക്രിസ്തു ശരീരത്തിൻ്റെ രക്ഷിതാവായി സഭക്ക് തലയാകുന്നതു പോലെ ഭർത്താവ് ഭാര്യക്ക് തലയാകുന്നു” എന്ന ബൈബിൾ വാക്യം ആവർത്തിച്ചാവർത്തിച്ച് … Read more