എനിക്ക് അതല്ലടി, ഈ ഏട്ടത്തിയമ്മ നമ്മളെ കൊണ്ട് പണി മൊത്തം എടുപ്പിക്കുന്ന ലക്ഷണം ആണ് കാണുന്നെ….ഞാനെന്റെ സങ്കടവും അവളോട് പറഞ്ഞു…….
ഏട്ടത്തിയമ്മ എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ വീട്ടിലേക്ക് ഏട്ടത്തിയമ്മ വരാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് ഞാനും മാളുവുമായിരുന്നു. സെക്കന്റുകളുടെ വ്യത്യാസത്തിൽ ഏട്ടനായ എനിക്കവൾ യാതൊരുവിലയും തന്നിരുന്നില്ലെങ്കിലും ഈ ഒരു കാര്യത്തിൽ മാത്രം രണ്ടാളും ഒരുപോലെ സന്തോഷിച്ചു… ഏട്ടൻ ജനിച്ച് നീണ്ട പത്തു വർഷത്തെ കാത്തിരിപ്പിനോടുവിൽ ഡബിൾ പ്രമോഷൻ പോലെ ഞാനും മാളുവും എത്തിയെങ്കിലും അതോടെ അമ്മ കിടപ്പിലായി, രണ്ട് മൂന്ന് വർഷം കഴിഞ്ഞമ്മ മരിച്ചതോടെ നാട്ടുകാരുടെ കണ്ണിൽ അവളും ഞാനും അമ്മയെ കൊiല്ലിയായി, അമ്മയിൽ നിന്ന് നല്ലയോർമ്മകൾ ഒന്നുമില്ലാത്തത് … Read more