മോൻ വിഷമിക്കേണ്ട. ഗൾഫിൽ മാത്രമല്ലല്ലോ ജോലി ഉള്ളത്.. നമ്മുടെ നാട്ടിലും ജോലിയുണ്ട്. മോൻ ശ്രമിച്ചാൽ നല്ലൊരു ജോലി കണ്ടുപിടിക്കാൻ പറ്റും. അതോടെ ഇപ്പോഴത്തെ വിഷമമൊക്കെ മാറി കിട്ടും……
ഈ നേരവും കടന്ന് പോകും എഴുത്ത്:-ആമി ” ജലജേ.. ജലജേ… “ ഉമ്മറത്തു നിന്ന് ഭർത്താവ് വിളിക്കുന്നത് കേട്ട് ജലജ വേഗത്തിൽ തന്നെ അടുക്കളയിൽ നിന്ന് അവിടേക്ക് ചെന്നു. ” എന്താ രാമേട്ടാ..എന്തിനാ ഇങ്ങനെ വിളിക്കുന്നത്..? എനിക്ക് അടുക്കളയിൽ നൂറുകൂട്ടം പണി ഉണ്ടെന്ന് രാമേട്ടനു അറിയില്ലേ..? ഇങ്ങനെ മിനിറ്റിന് മിനിറ്റിന് എന്നെ വിളിച്ചു കൊണ്ടിരുന്നിട്ട് സമയത്ത് ഊണ് റെഡിയായില്ലെങ്കിൽ അതിനും എനിക്ക് ആയിരിക്കും കുറ്റം.” തന്റെ ജോലിയിൽ തടസ്സം ചെയ്തതിന് ദേഷ്യപ്പെട്ട് കൊണ്ടാണ് അവർ പുറത്തേക്ക് വന്നത്. … Read more