ഞങ്ങളെ ഒക്കെ പോലെ നിനക്കും ആരെയെങ്കിലും സ്നേഹിച്ചൂടെ..? ആത്മാർത്ഥമായി വേണമെന്നൊന്നും ഞാൻ പറയില്ല. കോളേജ് ലൈഫിലെ……

എഴുത്ത്:-ചൈത്ര ” സത്യം പറയട്ടെ മീനൂ.. ഈ നൂറ്റാണ്ടിലും നിന്നെപ്പോലെയുള്ള പെൺകുട്ടികൾ ഉണ്ടോ എന്ന് ഓർത്തിട്ട് എനിക്ക് വല്ലാതെ ആശ്ചര്യം തോന്നുന്നുണ്ട്.” അവൾ അത് പറയുമ്പോൾ പരിഹാസം ആയിരുന്നോ എന്നറിയാൻ മീനു അവളെ ഒന്നു നോക്കി.പക്ഷെ ആ മുഖത്തെ ഭാവങ്ങൾ വിവേചിച്ചു അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. “നീ എന്നെ ഇങ്ങനെ നോക്കണ്ട. ഞാൻ കാര്യമായി തന്നെ പറഞ്ഞതാ.. വീട്ടിൽ നിന്ന് എത്രയോ കിലോമീറ്ററുകൾ ദൂരെയാണ് നിന്റെ ഈ കോളേജ്..? എന്നിട്ടും വീട്ടുകാർ അറിയാതെ ഇവിടെ ഒന്ന് തുമ്മുക പോലും … Read more

ദിവസങ്ങൾ പോകെ എനിക്ക് അയാളോട് വല്ലാത്തൊരു ആകർഷണം അനുഭവപ്പെടാൻ തുടങ്ങി. അത് പ്രായത്തിന്റെ പക്വത കുറവ് കൊണ്ടുള്ളതാവും എന്നാണ് താൻ കരുതിയത്. പക്ഷേ അത് അങ്ങനെയല്ല എന്ന്………

എഴുത്ത്:-ചൈത്ര നാളെ ദീപാവലി ആണ്.. ദീപാവലി എന്നോർക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖം അവന്റേതാണ്. അവൻ ഇപ്പോൾ എവിടെയാണെന്നും എങ്ങനെയാണെന്നും ഒരു ഊഹവുമില്ല. പക്ഷേ മനസ്സിൽ നിന്ന് അവൻ ഇന്നു വരെ മാഞ്ഞു പോയിട്ടില്ല. സാരംഗി എന്തൊക്കെയോ ചിന്തകളിലായിരുന്നു. അവനെ ഞാൻ ആദ്യമായി കണ്ടതും ഇതുപോലെ ഒരു ദീപാവലിക്കായിരുന്നു. തൊട്ടടുത്ത വീട്ടിൽ താമസത്തിന് എത്തിയ ഒരു കുടുംബത്തെ ദീപാവലി ദിവസം രാവിലെയാണ് താൻ കണ്ടത്. അമ്മയുടെ നിർബന്ധപ്രകാരം ക്ഷേത്രത്തിൽ പോയി മടങ്ങി വരുന്ന വഴിക്കാണ് തൊട്ടടുത്ത വീടിനു … Read more

അതിന് എന്റെ ഭർത്താവ് ചേട്ടനെപ്പോലെ ഒരു കൂലിപ്പണിക്കാരൻ അല്ല.മാസാമാസം ലക്ഷങ്ങൾ വരുമാനമുള്ള ഒരു സോഫ്റ്റ്‌വെയർ എൻജിനീയറാണ്…….

എഴുത്ത്:-ചൈത്ര “ഈയാഴ്ച തന്നെ എന്തായാലും പുതിയ കാർ എടുക്കണം.നമുക്ക് പുതിയ മോഡൽ കാർ ഇല്ലല്ലോ..” ഡൈനിങ് ടേബിളിലിരുന്ന് അനിയൻ പറയുന്നത് കേട്ടു കൊണ്ടാണ് പുറത്തു നിന്ന് പ്രകാശ് അകത്തേക്ക് കയറി വന്നത്. ” ഇപ്പോൾ എന്തിനാടാ ഇവിടെ ഒരു കാറിന്റെ ആവശ്യം..? അതും പുതിയത് ഒരെണ്ണത്തിന്റെ..? നമ്മുടെ ആവശ്യത്തിന് ഒരു കാർ ഇപ്പോൾ ഈ വീട്ടിൽ ഉണ്ടല്ലോ.. അതു പോരെ..? “ പ്രകാശിന്റെ ചോദ്യം അനിയനും ഭാര്യക്കും ഇഷ്ടമായില്ല എന്ന് അവരുടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ടായിരുന്നു. “അതിനിപ്പോ … Read more

നീയൊക്കെ എന്നോട് ഓരോ ആവശ്യവും പറഞ്ഞു പണം ചോദിക്കുമ്പോൾ ഒരിക്കലും ഞാൻ ഇല്ലെന്ന് പറഞ്ഞിട്ടില്ല. ഇതിപ്പോൾ എനിക്ക് അത്യാവശ്യം ആയതുകൊണ്ടാണ് നിങ്ങളോട് ചോദിക്കുന്നത്……

എഴുത്ത്:-ചൈത്ര ” എടാ എനിക്ക് അത്യാവശ്യം ആയിട്ട് ഒരു 5000 രൂപ വേണം. ഒന്ന് അക്കൗണ്ടിലേക്ക് ഇട്ടു തരാമോ..? “ രാവിലെ തന്നെ സതീഷിന്റെ ഫോൺ ആണ് മനുവിനെ ഉണർത്തിയത്. സതീഷിന്റെ ആവശ്യം കേട്ടപ്പോൾ ബാക്കി നിന്ന ഉറക്കം കൂടി കളഞ്ഞുകൊണ്ട് മനു ചാടി എഴുന്നേറ്റു. “എന്താടാ..? എന്താ ഇത്ര അത്യാവശ്യം..?” മനു ആകുലതയോടെ അന്വേഷിച്ചു. ” എടാ ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട്. അതിനു വേണ്ടിയാണ്.അടുത്ത മാസം സാലറി കിട്ടുമ്പോൾ ഉറപ്പായും ഞാൻ തിരിച്ചു തരാം. … Read more