ഇതെന്തൊരു നാടാണ് സർക്കാർ വക ഫ്രീയായിട്ട് ലഭിക്കേണ്ട സംവിധാന ങ്ങളൊക്കെ കാശു കൊടുക്കണം.ഇനി കാശു കൊടുക്കാൻ ശ്രമിച്ചാലോ അതൊട്ട് വാങ്ങിക്കാനുള്ള സംവിധാനവുമില്ല……

മുട്ടിയപ്പോൾ രചന :സുരഭില സുബി രണ്ടുവർഷം മുമ്പാണ് ആ സംഭവം.. ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയിൽ പട്ടണത്തിലെ ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു.. സുന്ദരിയും സുശീലയും സുകുമാരിയുമായ പെൺകുട്ടി എന്റെ മുന്നിലൂടെ കടന്നുപോകുന്നു… മകളെ വല്ലതും തായോ.. എന്നും പറഞ്ഞു ഒരു ഭിക്ഷ എടുക്കുന്ന അമ്മച്ചി അവളുടെ സമീപം ചെന്നു. ചില്ലറ ഒന്നുമില്ല.. ഗൂഗിൾ പേ ഉണ്ടോ. ഇല്ല മോളെ കാശു കൈയിൽ ഉണ്ടേൽ താ… അവർ ദയനീയമായി അവളെ നോക്കി.. എന്റെ കയ്യിൽ ഒന്നുമില്ല…. ഈ നൂറ്റാണ്ടിലും … Read more

അവളുടെ നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും അത്‌ കണക്ട് ആവുന്നുണ്ടായിരുന്നില്ല. ആ രാത്രി ഒരുപാട് തവണ വിളിച്ചെങ്കിലും ആ നമ്പർ സ്വിച്ച് ഓൺ ആയില്ല……

വിധി എഴുത്ത്:-വസു ” ഇത്‌ എവിടെയാ..? എത്ര നേരമായി ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട്..? “ ദേഷ്യമായിരിക്കും അവിടത്തെ ഭാവം എന്നറിയാം. കാരണം ഇതിനോടകം തന്നെ നൂറിൽ കൂടുതൽ മെസ്സേജുകൾ ഫോണിലേക്ക് എത്തിക്കഴിഞ്ഞു. അതുപോലെ തന്നെ മിസ്ഡ് കോളുകളും. ” ഹലോ..” അങ്ങോട്ട് ഒരു മെസ്സേജ് അയച്ചു. അതിന്റെ പിന്നാലെ പരിഭവം പറഞ്ഞുകൊണ്ട് നൂറു നൂറു മെസ്സേജുകൾ ഇങ്ങോട്ട് വന്നു. ഒക്കെ വായിച്ച് ഒരു ചിരിയോടെ കട്ടിലിലേക്ക് ചാഞ്ഞിരുന്നു. ” എന്റെ പെണ്ണേ..പറയുന്നതൊന്നു കേൾക്ക്.. ഞാൻ കുറച്ച് തിരക്കിൽ … Read more

അവൻ താൻ പറഞ്ഞത് ശരിയല്ലേ എന്നൊരു ഭാവത്തിൽ പപ്പയെ നോക്കി. അയാൾ കണ്ണെടുക്കാതെ സരിതയെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അവളുടെ ഇങ്ങനെയൊരു ഭാവം…..

ക്ഷമാപണം എഴുത്ത്:-കാശി വൈകുന്നേരം പണികളൊക്കെ കഴിഞ്ഞ് ടിവി കാണാനിരിക്കുകയായിരുന്നു സരിത. അവർക്ക് പ്രിയപ്പെട്ട ഒരു സീരിയൽ ഉണ്ട്. അത് കണ്ടില്ലെങ്കിൽ എന്തോ ഒരു മനപ്രയാസമാണ് അവർക്ക്. അവർ ആസ്വദിച്ച് ടിവി കാണുന്ന സമയത്താണ് അവിടേക്ക് അവരുടെ മകൻ കണ്ണൻ വരുന്നത്. “അമ്മേ… “ അവൻ വിളിച്ചത് കേട്ട് അവർ ടിവിയിൽ നിന്ന് കണ്ണെടുക്കാതെ ഒന്നു മൂളി. “അമ്മേ… “ അവൻ കുറച്ചു കൂടി ഒച്ചയിൽ വിളിച്ചു. ” എന്താ..? പതിയെ പറഞ്ഞാലും എനിക്ക് ചെവി കേൾക്കാം. നീ … Read more

മനുവിന്റെ വീട്ടിലേക്ക് നടക്കുമ്പോൾ,താരയുടെ ഹൃദയം പതിൻമടങ്ങ് വേഗതയിൽ മിടിക്കുന്നുണ്ടായിരുന്നു. അവന്റെ അമ്മ ആ സമയത്ത് അവിടെ ഉണ്ടാകാറില്ല എന്ന് അവൾക്കറിയാം…..

പറയാതെ എഴുത്ത്:-വസു ” എന്നും വന്ന് അവനെയുമായി നോക്കി നിൽക്കും എന്നല്ലാതെ ഇന്നുവരെ അവനോട് പോയി നിന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ടോ..? നോട്ടവും ഭാവവും ഒക്കെ കണ്ടാൽ തോന്നും കൊല്ലങ്ങളായി പരസ്പരം പ്രണയിക്കുന്നതാ എന്ന്.. “ മീനു കളിയാക്കി പറയുമ്പോൾ അവളെ നോക്കി കണ്ണുരുട്ടി. “എന്തെങ്കിലും പറയുമ്പോൾ എന്നെ നോക്കി പേടിപ്പിച്ചാൽ മതി.നിനക്ക് നിന്റെ ഇഷ്ടം അവനോട് തുറന്നു പറഞ്ഞു കൂടെ..? എല്ലാം കൂടെ ഉള്ളിൽ ഒതുക്കി കൊണ്ടുനടക്കുന്നത് എന്തിനാണ്..?” മീനു ഇന്ന് അല്പം ദേഷ്യത്തിൽ തന്നെയാണ്. ” … Read more

വിനീതിന്റെ പെണ്ണാണെന്നോ..? അവനെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും അമ്മ ഇങ്ങനെ തന്നെയാണോ പറയുന്നത്……

വാക്കുകൾ ബന്ധനങ്ങൾ ആകുമ്പോൾ. എഴുത്ത്:- കാശി ” ഈ പെൺകുട്ടിയുടെ ജീവിതം ഇല്ലാതാക്കിയപ്പോൾ നിങ്ങൾക്കൊക്കെ എന്ത് ലാഭമാണ് കിട്ടിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.. നിങ്ങളുടെ സ്വന്തം മകളായിരുന്നുവെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യുമായിരുന്നോ..? “ പുച്ഛത്തോടെ രമേശ് ചോദിക്കുമ്പോൾ തലകുനിച്ചു നിന്നതേയുള്ളൂ നളിനി. രമേശിന്റെ നോട്ടം ഒരുവേള നിറകണ്ണുകളുമായി നിൽക്കുന്ന ആ പെൺകുട്ടിയിൽ ചെന്ന് പതിച്ചു. 24 വയസ്സ് ഉള്ളൂ അവൾക്ക്. ജീവിതം എന്താണെന്ന് അറിഞ്ഞു തുടങ്ങിയിട്ട് പോലും ഇല്ല. ആ പെൺകുട്ടിയെയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവിടെയുള്ളവർ പറ്റിച്ചു … Read more

പതിവിലും നേരത്തെ രാത്രിയിൽ വീട്ടിലെത്തിയപ്പോഴാണ് ഗേറ്റ് അടഞ്ഞു കിടക്കുന്നത് ശ്രദ്ധിച്ചത്. മാത്രമല്ല ലൈറ്റ് മുഴുവൻ ഓഫ് ആയിരുന്നു. സാധാരണ ഞാൻ വീട്ടിലെത്താത്ത……..

തിരക്കുകൾ എഴുത്ത്:-വസു ” എനിക്ക് ഇനിയും ഇതൊക്കെ സഹിച്ചു.. എന്നെക്കൊണ്ട് പറ്റില്ല. ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്ടേക്ക്.. ഇനിയെങ്കിലും സമാധാനമുള്ള ഒരു ജീവിതം ഞങ്ങൾക്ക് വേണം..” നിസ്സഹായതയോടെയും ദയനീയതയോടെയും കരഞ്ഞുകൊണ്ട് ആ പെണ്ണ് പറയുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നുണ്ടായിരുന്നു എന്റെയും..! “ആര്യ.. പ്ലീസ്, ഈയൊരു തവണ കൂടി എന്നോട്..” ദയനീയമായിരുന്നു എന്റെ സ്വരം. പക്ഷേ അവളിൽ ഭാവമാറ്റം ഒന്നും കണ്ടില്ല. അല്ലെങ്കിലും അവളെ എങ്ങനെ കുറ്റം പറയും..? തെറ്റു മുഴുവൻ എന്റെ ഭാഗത്തല്ലേ..? “ഞാൻ.. മോനെ ഒന്ന് … Read more

ആദ്യമൊക്കെ അതിൽ യാതൊരുവിധ പ്രശ്നങ്ങളും എനിക്ക് തോന്നിയിരുന്നില്ല. പക്ഷേ പോകേ പോകെ അവൾ ഞങ്ങളുടെ ലൈഫിൽ വല്ലാതെ ഇടപെടുന്നത് പോലെ തോന്നി……..

ദാമ്പത്യവും സൗഹൃദവും എഴുത്ത്:- കാശി “ഗോവിന്ദ്… ആം ട്രൂലി ഫെഡ് അപ്പ്‌ വിത്ത്‌ ദിസ്‌.. നമ്മുടെ ലൈഫിൽ എന്ത് ഡിസിഷനും നമ്മൾ ചേർന്നല്ലേ തീരുമാനിക്കേണ്ടത്..? അതിന് പുറത്തു നിന്ന് ഒരാളുടെ സഹായമെന്തിനാ..?” അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു നിയ. പക്ഷേ ഗോവിന്ദിന് അവൾ പറയുന്നതിന്റെ അർത്ഥം മനസ്സിലാകുന്നുണ്ടായിരുന്നില്ല. ” നീ എന്താ പറയുന്നതെന്ന് സത്യമായും എനിക്ക് മനസ്സിലാകുന്നില്ല. ശരിക്കും നിന്റെ പ്രശ്നമെന്താ..? “ അവൻ ചോദിക്കുമ്പോൾ അവൾ നിസ്സഹായമായി അവനെ നോക്കി. ” ഇനിയും ഞാൻ പറഞ്ഞു തരണോ ഗോവിന്ദ്..? … Read more

വെറുപ്പോടെ ദീപ്തി പറയുന്നത് കേട്ട് ദിനേശന്റെ കണ്ണ് നിറഞ്ഞു. അനിയന്റെ ഭാര്യയാണ്.. പക്ഷെ, സ്വന്തം കൂടെപ്പിറപ്പ് ആണെന്നെ കരുതിയിട്ടുള്ളൂ ഇത്‌ വരെ..!

എഴുത്ത്;-വസു ” ഇയാൾ ഉള്ള ഈ വീട്ടിൽ എനിക്ക് ഇനി താമസിക്കാൻ പറ്റില്ല.. അല്ലെങ്കിൽ തന്നെ ഞാൻ എന്ത് ധൈര്യത്തിൽ ആണ് ഇവിടെ ജീവിക്കുക..? “ വെറുപ്പോടെ ദീപ്തി പറയുന്നത് കേട്ട് ദിനേശന്റെ കണ്ണ് നിറഞ്ഞു. അനിയന്റെ ഭാര്യയാണ്.. പക്ഷെ, സ്വന്തം കൂടെപ്പിറപ്പ് ആണെന്നെ കരുതിയിട്ടുള്ളൂ ഇത്‌ വരെ..! കല്യാണം കഴിക്കാത്ത ചേട്ടൻ ഉള്ള വീട്ടിൽ അവർക്ക് സ്വസ്ഥമായി ജീവിക്കാൻ പറ്റില്ലത്രേ..! താൻ അവരോട് എന്ത് തെറ്റാണ് ചെയ്തത് എന്ന് ഈ നിമിഷം വരെ തനിക്ക് മനസ്സിലായിട്ടില്ല.. … Read more

ഈ പറയുന്ന കിരണിന്റെ ഭാര്യ അനന്യ,ഇന്ന് വൈകുന്നേരം വരെ ഇവിടെ ഉണ്ടായിരുന്നു.ഞാനിവിടെ ഒറ്റയ്ക്കാണ് എന്ന് പറഞ്ഞതു കൊണ്ട് എനിക്ക് കൂട്ടിരിക്കാൻ വന്നതാണ്…..

സൗഹൃദം എഴുത്ത്:-ശിവ ” അവളെ കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നുണ്ടായിരുന്നില്ല.. “ ” അതെന്താ അങ്ങനെ..? “ “അവൾ മുൻപത്തെതിനേക്കാൾ ഒത്തിരി മാറിയിട്ടുണ്ട്..” ആ ചാറ്റ് കണ്ട് അവളുടെ ഹൃദയം വിങ്ങി. “ഇത്.. ഇത് ആരെക്കുറിച്ചാ ഈ പറഞ്ഞിരിക്കുന്നത്..?” അവൾ സ്വയം ചോദിച്ചു.കുളിമുറിയിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം നിലച്ചതോടെ അവൾ വേഗത്തിൽ ഫോൺ അവിടെത്തന്നെ വച്ചുകൊണ്ട് മാറി നിന്നു. ആ സമയം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. ഇന്ന് അരുണും അരുണിന്റെ സുഹൃത്തുക്കളും കൂടി എവിടെയോ … Read more

ഞാൻ എതിർത്തൊന്നും പറയുന്നില്ല എന്ന് കണ്ടതോടെ അനിയത്തിയും എന്റെ ഭാര്യക്ക് മേൽ പരിഹാസങ്ങൾ ചൊരിഞ്ഞു തുടങ്ങി. അപ്പോഴൊക്കെ അവരെ എതിർത്തൊന്നും പറയാതെ നിൽക്കുക മാത്രമേ അവൾ…….

പടിയിറക്കം എഴുത്ത്:-ശിവ ഇന്ന് ഈ വീട്ടിലെ ഞങ്ങളുടെ അവസാന ദിവസം.. കണ്ണുകൾ കാഴ്ചയെ മറയ്ക്കുന്നുണ്ട്. എന്ത് ചെയ്യണം എന്നറിയാതെ മനസ്സ് നീറി പിടയുന്നുണ്ട്. പക്ഷേ അതിലൊന്നും ഇനി യാതൊരു കാര്യവുമില്ലല്ലോ. പോയ ബുദ്ധി ആന പിടിച്ചാലും തിരികെ വരില്ല എന്ന് പറയുന്നത് എന്റെ കാര്യത്തിൽ ശരിയാണ് എന്ന് എനിക്ക് ഈ നിമിഷം തോന്നുന്നുണ്ട്. കട്ടിലിന്റെ മറുവശത്ത് കിടക്കുന്ന ഭാര്യയെ ഒന്ന് നോക്കി. അവൾ ഉറങ്ങിയെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും, ഈ രാത്രി എന്നെപ്പോലെ തന്നെ അവൾക്കും നിദ്രാവീഹിനമാണെന്ന് എന്നെക്കാൾ … Read more