എഴുത്ത്:- സജി തൈപ്പറമ്പൻ
ഡൈവോഴ്സ് അനുവദിച്ച് കൊണ്ട്കോ ടതി വിധി വന്നു,
മാസങ്ങൾ നീണ്ട വ്യവഹാരങ്ങൾക്കൊടുവിൽ തനിക്കനുകൂലമായ വിധി കിട്ടിയപ്പോൾ ശ്രീലേഖ നെടുവീർപ്പിട്ടു.
കോടതി മുറിയിൽ നിന്നിറങ്ങുമ്പോൾ പ്രകാശിൻ്റെ മുഖത്ത് നോക്കാൻ വൈക്ളബ്യം തോന്നിയത് കൊണ്ട് അവൾ തലകുനിച്ചാണ് പുറത്തേയ്ക്ക് നടന്നത്.
വക്കീലിനോട് നന്ദി പറയുമ്പോഴും അവളുടെ ഉള്ളിൽ സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റമായിരുന്നു
താൻ ജയിച്ചോ ? അതോ താൻ നേടിയെടുത്ത വിധി പരാജയമായിരുന്നോ? എന്ന ആശങ്ക അവളുടെ സ്വസ്ഥത ന,ശിപ്പിച്ചു.
കോടതിയുടെ മെയിൻ ഗേറ്റ് വഴി റോഡിലേയ്ക്കിറങ്ങുമ്പോൾ അവളുടെ അരികിലായി ഒരു കാറ് വന്ന് നിന്നു.
ആകാംക്ഷയോടെ തിരിഞ്ഞ്നോ?ക്കുമ്പോൾ ഡ്രൈവർ സീറ്റിലിരിക്കുന്നത്
പ്രകാശാണെന്ന് മനസ്സിലായ അവൾ പൊടുന്നനെ നോട്ടം പിൻവലിച്ച്മു ന്നോട്ട് നടന്നു.
ശ്രീ , , നീ തനിച്ചേ ഉള്ളുവെങ്കിൽ നിനക്കിറങ്ങേണ്ടടുത്ത് ഞാൻ ഡ്രോപ് ചെയ്യാം കയറിക്കോളു,,
കാറിൽ , അവളെ പിന്തുടർന്ന് ചെന്നിട്ടാണ് അയാളത് പറഞ്ഞത്
അത് വേണോ ? എന്നേ വഴിപിരിഞ്ഞവരാണ് നമ്മൾ? ഇന്നിപ്പോൾ രണ്ടായി ജീവിക്കാനുള്ള വിധിയുമുണ്ടായി, ഇനിയെന്തിനാ വെറുതെ ,, ?
അയാളുടെ മുഖത്ത് നോക്കാതെ വിദൂരതയിൽ കണ്ണ് നട്ട് അവൾ ചോദിച്ചു
ഒക്കെ ശരിയാണ് , ഇനി നമ്മൾ രണ്ട് ലോകത്തായിരിക്കുമല്ലോ ജീവിക്കുന്നത്? അത് കൊണ്ട് തന്നെ ,കണ്ട് മുട്ടാനുള്ള സാധ്യത വളരെ കുറവുമാണ്, പിരിയുമ്പോഴെങ്കിലും മനസ്സിൽ വിദ്വേഷമൊന്നും ബാക്കി വയ്ക്കാതെ സന്തോഷത്തോടെ പിരിഞ്ഞൂടെ?
അയാൾ പ്രതീക്ഷയോടെ ചോദിച്ചു.
എൻ്റെ മനസ്സിലിപ്പോൾ ഒന്നുമില്ല, എനിക്ക് നിങ്ങളോട് പിണക്കവുമില്ല ,നിങ്ങൾ സമാധാനത്തോടെ പൊയ്ക്കോളു
അവൾ നിർവ്വികാരതയോടെ പറഞ്ഞു
എങ്കിൽ നമുക്കൊരുമിച്ച് ഒരു ചായകുടിച്ചിട്ട് പിരിയുന്നതല്ലേ നല്ലത് ? നീ എന്നോടൊരിക്കൽ ബീച്ചിലെ ചായവാലയിൽ നിന്നും മസാല ടീ കുടിക്കണമെന്ന് പറഞ്ഞിരുന്നില്ലേ ? അന്നത്തെ സാഹചര്യത്തിൽ എനിക്കത് സാധിച്ച് തരാൻ കഴിഞ്ഞില്ല, ആ കടം വീട്ടാനെങ്കിലും എൻ്റെ കൂടെ വന്നൂടെ?
കാറിൻ്റെ ഇടത് ഡോറ് തുറന്ന് പിടിച്ച് കൊണ്ട് അയാൾ ചോദിച്ചു
അല്പനിമിഷം ആലോചിച്ചതിന് ശേഷം, ശ്രീലേഖ കാറിനുള്ളിലേയ്ക്ക് കയറി.
രണ്ട് കസേരകൾ മാത്രം നിരത്തിയ, ഗ്ളാസ്സ് ടേബിളിന് ഇരുവശവുമായി ഇരുന്നിട്ട് ,പ്രകാശ് ചായയ്ക്ക് ഓർഡർ കൊടുത്തു
കഴിക്കാൻ എന്താ വേണ്ടത്? നിനക്കിഷ്ടമുള്ള പോക്കറ്റ് ഷവർമ്മയുണ്ട്,,എടുക്കാൻ പറയട്ടേ?
തന്നെ ഫെയ്‌സ് ചെയ്യാതെ കടലിലേയ്ക്ക് മിഴി നട്ടിരുന്ന ,അവളോട് അയാൾ ചോദിച്ചു.
അവൾ മൗനം പാലിച്ചപ്പോൾ, അയാൾ രണ്ട് പോക്കറ്റ് ഷവർമ്മ കൂടി ഓർഡർ ചെയ്തു.
ഇനിയെന്താ വേണ്ടത് ? ചോദിച്ചോളൂ, ഇനിയങ്ങോട്ട് നിൻ്റെ ആഗ്രഹങ്ങളൊന്നും സാധിച്ച് തരാൻ, എനിയ്ക്ക് കഴിയില്ലല്ലോ?
അയാൾ മ്ളനതയോടെ ചോദിച്ചു.
ഈ തിരിച്ചറിവ് നിങ്ങൾക്ക് കുറച്ച് മുന്നേ ഉണ്ടായിരുന്നെങ്കിൽ, കാര്യങ്ങൾ ഇത്രത്തോളം വഷളാവില്ലായിരുന്നു .?എൻ്റെ ആഗ്രഹങ്ങൾ മാത്രമല്ല ,?അത്യാവശ്യ കാര്യങ്ങൾ പോലും കേൾക്കാനുള്ള മനസ്സ് ,നിങ്ങൾ കാണിക്കാതിരുന്നത് കൊണ്ടല്ലേ ?ഇന്ന് ഇങ്ങനെയൊരു വിധി എനിയ്ക്ക് തേടേണ്ടി വന്നത്?
ഉള്ളിലെ അമർഷം നിയന്ത്രിക്കാനാവാതെ?അവൾ ചോദിച്ചു.
ശരിയാണ് തെറ്റ് പറ്റിപ്പോയി , പക്ഷേ , ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ ?
കുറ്റബോധത്തോടെ പറഞ്ഞ് കൊണ്ട് അയാൾ പോക്കറ്റിൽ നിന്ന് മൊബൈൽ കൈയ്യിലെടുത്ത് വെറുതേ സ്‌ക്രോള് ചെയ്ത് കൊണ്ടിരുന്നു.
ഇനി പോകാല്ലോ?
ചായകുടിച്ച് കഴിഞ്ഞപ്പോൾ കസേരയിൽ നിന്നെഴുന്നേറ്റു കൊണ്ട് അവൾ ചോദിച്ചു.
വരൂ ഞാൻ നിന്നെ നിൻ്റെ വീടിന് മുന്നിൽ ഡ്രോപ് ചെയ്യാം
കൗണ്ടറിൽ കണ്ട ,ക്യൂആർ സ്‌കാനർ വഴി പേയ്മെൻ്റ് നടത്തിയിട്ട് ,അയാൾ മുൻപേ നടന്നു
കാറിനുള്ളിലിരിക്കുമ്പോൾ തൊട്ടടുത്ത ഡ്രൈവിംഗ് സീറ്റിലുള്ളത് ,തൻ്റെ പഴയ ഭർത്താവായിരുന്നു എന്ന് മനസ്സിനെ ബോധിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു ശ്രീലേഖ .
ഇന്ന് മുതൽ തനിക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ ജീവിതം ആസ്വദിക്കാൻ കഴിയുമെന്നറിഞ്ഞിട്ടും, ഒട്ടും സന്തോഷിക്കാൻ അയാൾക്കും കഴിഞ്ഞില്ല
ശ്രീലേഖയുടെ തറവാട്ടിലേയ്ക്കിനി ഏതാനും കിലോമീറ്ററുകളേയുള്ളു , അവിടെയെത്തിക്കഴിഞ്ഞാൽ കാറിൽ നിന്ന് മാത്രമല്ല അവളിറങ്ങിപ്പോകുന്നത് , തൻ്റെ ജീവിതത്തിൽ നിന്ന് കൂടെയാണെന്ന ബോധ്യം അയാളിൽ ആധി പടർത്തി.
ദൂരെ വിളഞ്ഞ് നില്ക്കുന്ന വയലേലകൾ കണ്ട് തുടങ്ങി, അതിന് നടുക്ക് കൂടെ ചുവന്ന വരപോലെ നീണ്ട് കിടക്കുന്ന ചെമ്മൺ പാത പിന്നിട്ടാൽ ,അവളുടെ വീടായി .
പെട്ടെന്നയാൾ കാറിൻ്റെ ബ്രേക്ക് പെഡലിൽ കാലമർത്തി , റോഡിൽ നിന്നും തെന്നിമാറിയ കാറ് , ഒരു ഇരമ്പലോടെ നിന്നു.
ഭയന്ന് പോയ ശ്രീലേഖ ,ചോദ്യഭാവത്തിൽ അയാളെ നോക്കി , സ്റ്റിയറിങ്ങിൽ മുറുകെ പിടിച്ചിരിക്കുന്ന അയാൾ വിയർത്ത് കുളിച്ചിരുന്നു.
എന്ത് പറ്റി ?എന്തേലും വയ്യായ്കയുണ്ടോ?
ഉത്ക്കണ്ഠയോടെ അവൾ ചോദിച്ചു.
ശ്രീ , എനിയ്ക്ക് ഒരവസരം കൂടി തന്നൂടെ ?നിന്നെ കേൾക്കാനും ,നിൻ്റെ ആവശ്യങ്ങൾ അറിയാനും ? നിനക്ക് സമ്മതമാണെങ്കിൽ ഞാൻ വണ്ടി തിരിച്ച് നമ്മുടെ വീട്ടിലേയ്ക്ക് വിടാം ?
പ്രത്യാശ കൈവിടാതെയാണ്അയാൾ ചോദിച്ചത്.
അപ്രതീക്ഷിതമായിരുന്നു അയാളുടെ ചോദ്യമെങ്കിലും ,അവളും അതാഗ്രഹിച്ചിരുന്നു.
ഇവിടെ വരെ വന്ന സ്ഥിതിയ്ക്ക് തറവാട്ടിലൊന്ന് കയറി അമ്മയെയും അച്ഛനെയും കണ്ടിട്ട്, രണ്ട് ദിവസം കഴിഞ്ഞ് പോയാൽ പോരെ?
കുസൃതി നിറഞ്ഞ അവളുടെ ചോദ്യം കേട്ട് അയാൾ പൊട്ടിച്ചിരിച്ച് പോയി .
NB:- ഈഗോ മാറ്റി വച്ചിട്ട് ഒന്ന് തുറന്ന്സം സാരിച്ചാൽ, ഏകദേശം ഡൈവോഴ്സുകളും ഒഴിവാക്കാവുന്നതാണെന്നാണ്എ ൻ്റെയൊരു വിശ്വാസം 😊🙏
.
