പലരും ഒരുപാട് സംസാരിച്ചു നോക്കി, ഞാനും അമ്മയും കാലുപിടിച്ച് കരഞ്ഞു പറഞ്ഞു നോക്കി എന്നിട്ടും ദിനേശേട്ടന്റെ ആ ബന്ധത്തിൽ നിന്ന് മാറിയില്ല……

ജീവിത ചലഞ്ച്… എഴുത്ത്: ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അഞ്ചു വർഷം മുൻപ് ആയിരുന്നു എന്റെ കല്യാണം, അച്ഛനും അമ്മയും ഇല്ലാതെ ബന്ധുവീട്ടിൽ ആട്ടും തുപ്പുമേറ്റ് അടുക്കള പണിയുമെടുത്ത് കിടക്കുമ്പോൾ എങ്ങനെയെങ്കിലും ആ വീട്ടിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയായിരുന്നു എനിക്ക്. അപ്പോഴാണ് ദിനേശേട്ടനും അമ്മയും കൂടി പെണ്ണ് കാണാൻ വരുന്നത്, അവർക്ക് പെണ്ണിനെ മാത്രം മതിയെന്ന് പറഞ്ഞപ്പോൾ ബന്ധുക്കൾ പെട്ടെന്ന് തന്നെ കല്യാണം ഉറപ്പിച്ചു… കിട്ടാതെ പോയ അമ്മയുടെ സ്നേഹം തന്നാണ് ആ … Read more

അയാൾ ചിരിയോടെ അവളുടെ തോളിലിരുന്ന കൈ താഴേക്ക് നീക്കിയപ്പോൾ പെട്ടെന്ന് മെർളിൻ ആ കൈകൾ തട്ടി മാറ്റി….

ഡോണ എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഒരു വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വരുമ്പോഴാണ് വഴിവക്കിൽ നിന്ന് നായകുഞ്ഞിന്റെ കരച്ചിൽ മെർളിൻ കേൾക്കുന്നത്. കരിയില കൂട്ടത്തിൽ ഉറുമ്പുകൾ പൊതിഞ്ഞ്, നിർത്താതെ കരയുന്ന നായകുട്ടിയെ കണ്ടപ്പോൾ ഉപേക്ഷിച്ചു പോകാൻ മെർളിന്റെ മനസ്സ് അനുവദിച്ചില്ല. അതിനെയും കൊണ്ട് വീട്ടിൽ ചെന്നാൽ മമ്മ വഴക്ക് പറയുമെന്ന് അറിഞ്ഞിട്ടും മെർളിൻ നായ കുട്ടിയേയും എടുത്തുകൊണ്ടു വീട്ടിലേക്ക് നടന്നു…. ” വഴിയിൽ കിടന്ന ഏതോ ചാവാലി പട്ടിയെയും എടുത്തുകൊണ്ട് വന്നിരിക്കുന്നവൾ, … Read more

പതിവ് പോലെ അന്നും വൈകുന്നേരം സേതുവേട്ടൻ വീടിന്റെ മുറ്റത്ത് എത്തിയ പ്പോഴാണ് ചേച്ചി അത് പറഞ്ഞത്. കുറച്ച് നാളുകൾക്ക് ശേഷം അന്നാണ് ചേച്ചിയുടെ ശബ്ദം വീണ്ടും ഉച്ചത്തിൽ കേൾക്കുന്നത്……

സേതുവേട്ടൻ…. എഴുത്ത് :-ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” സേതുവേട്ടാ ഇനി സഹായവും എന്ന് പറഞ്ഞ് ഈ വീട്ടിൽ വരരുത്…നാട്ടുകാരുടെ ഓരോ കഥകൾ കേൾക്കുമ്പോൾ തൊലി ഉരിഞ്ഞു പോകുവാ,, ഒരു ഗതിയും ഇല്ലെങ്കിൽ നമ്മൾ രണ്ടാളും വല്ല വിഷവും കഴിച്ചങ്ങ് ജീവിതം അവസാനിപ്പിക്കും അത്ര തന്നെ….” പതിവ് പോലെ അന്നും വൈകുന്നേരം സേതുവേട്ടൻ വീടിന്റെ മുറ്റത്ത് എത്തിയ പ്പോഴാണ് ചേച്ചി അത് പറഞ്ഞത്. കുറച്ച് നാളുകൾക്ക് ശേഷം അന്നാണ് ചേച്ചിയുടെ ശബ്ദം വീണ്ടും … Read more

പണ്ടും അങ്ങനെ തന്നെ ആയിരുന്നല്ലോ, മൂത്ത മകൻ ആയത് കൊണ്ട്, ഇഷ്ട്ടമല്ലാഞ്ഞിട്ടും കുഞ്ഞു നാൾ മുതലേ ജോലിക്ക് പോകേണ്ടി വന്നവൻ…..

ഗീതേച്ചി… എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ ” ഗീതേച്ചി വീട്ടിലെ മൂത്തമോൾ ആയിരുന്നോ… “ ഗീതേച്ചി അടുക്കളയിൽ നിന്ന് മുട്ട പൊരിക്കുമ്പോഴാണ് ഞാനത് ചോദിച്ചത്… ” നീയെന്താ അങ്ങനെ ചോദിച്ചത്… “ ” എന്നും മൂത്തമക്കൾ ആണല്ലോ അവസാനം കുടുംബത്തിന് അതികപറ്റാകുന്നത്… “ എന്റെ ആ ചോദ്യത്തിലെ സങ്കടം ചേച്ചിക്ക് പെട്ടെന്ന് മനസ്സിലായത് കൊണ്ടാകും അവർ ഒരു പുഞ്ചിരിയോടെ എന്നെ നോക്കിയത്… ” അതിപ്പോ മൂത്തമക്കൾ ആയാലും ഇളയ മക്കൾ ആയാലും, കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നവരുടെ അവസാനമെന്നും…… “ … Read more

കല്യാണം കഴിഞ്ഞും ജോലിക്ക് പോകുന്നതിനോട് എനിക്ക് എതിർപ്പ് ഒന്നും ഇല്ല കേട്ടോ., അല്ലെ തന്നെ ഒരു കുടുംബം മുന്നോട്ട് പോകാൻ ഒരാളുടെ ജോലി കൊണ്ടൊന്നും പറ്റില്ല……

കാണാക്കിനാവ്… എഴുത്ത് :- ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പെൺപിള്ളേര് ആകുമ്പോൾ ഒരു പ്രായമായാലങ്ങ് കെട്ടിച്ചു വിട്ടേക്കണം, അല്ലാതെ വീട്ടിൽ പിടിച്ചു നിർത്തിയിരുന്നാൽ നാട്ടിൽ ഉള്ള ആൺപിള്ളേരെയൊക്കെ കണ്ണും കയ്യും കാട്ടി വിളിക്കും, പക്ഷെ എന്റെ മോനെ അതിനൊന്നും കിട്ടില്ല…” അന്ന് ഞായറാഴ്ച കിട്ടിയ പൊടി ചാള അടുക്കളയ്ക്ക് പുറത്ത് ഇരുന്ന് വൃത്തി യാക്കുമ്പോഴാണ്, വേലിക്ക് അപ്പുറത്ത് നിന്ന് സുമതി ചേച്ചിയുടെ ശബ്ദം ഉച്ചത്തിൽ കേട്ടത്, അവിടേക്ക് തല തിരിക്കുമ്പോൾ നൈറ്റി അരയിൽ … Read more

പോടി പെണ്ണേ എന്റെ പ്രായം ആകുമ്പോൾ ഉണ്ടല്ലോ നീയൊക്കെ വടിയും കുത്തി നടക്കും…….

എഴുത്ത്: ശ്യാം കല്ലുകുഴിയിൽ തലയിൽ കെട്ടിയിരുന്ന തോർത്ത് അഴിച്ച് മുഖത്തേയും ശരീരത്തെയും വിയർപ്പ് തുടച്ച് കൊണ്ട് മോഹൻ പറമ്പിൽ നിന്ന് കയറുമ്പോൾ സൂര്യൻ തലയ്ക്ക്മീതെ കത്തിജ്വലിക്കുന്നുണ്ടായിരുന്നു..തോർത്ത് ഒന്ന് കൂടി കുടഞ്ഞ് തോളിൽ ഇട്ടുകൊണ്ടു കിണറ്റിൽ നിന്ന് ഒരു തോട്ടി വെള്ളം കോരി കയ്യും കാലും മുഖവും കഴുകി, അടുക്കളയിലേക്ക് നടന്നു…. ഒരു കക്ഷണം ഇഞ്ചിയും,രണ്ട് മൂന്ന് പച്ചമുളകും കുറച്ച് കറിവേപ്പിലയും ചതച്ച് അതിലേക്ക് തണുത്ത തൈരും പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു … Read more

പഴയ ഓർമ്മകളിലേക്ക് അവളുടെ മനസ്സ് ചേക്കേറൻ തുടങ്ങുമ്പോഴാണ് മൈബൈൽ ശബ്ദിച്ചു തുടങ്ങിയത്……

നഷ്ട പ്രണയം… എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ” എന്താ സഖാവേ,,, ഇവിടെ…” ആ ചോദ്യം കേട്ടപ്പോഴാണ് മൊബൈൽ നിന്ന് കണ്ണെടുത്ത് തന്റെ മുന്നിൽ നിൽക്കുന്ന സ്ത്രീയുടെ മുഖത്തേക്ക് സനൽ നോക്കിയത്…. ” മാളൂട്ടി….” അറിയാതെ വായിൽ നിന്ന് ആ പേരും വിളിച്ചുകൊണ്ടാണ് സനൽ ഇരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റത്…. ” അപ്പോ ഓർമ്മയുണ്ടല്ലേ നമ്മളെയൊക്കെ….” മാളൂ ചിരിച്ചുകൊണ്ട് പറയുമ്പോൾ അവളുടെ തെളിഞ്ഞു വരുന്ന നുണക്കുഴിയിൽ ആയിരുന്നു സനലിന്റെ കണ്ണുകൾ… ” മാളൂ എന്താ ഇവിടെ….” പെട്ടെന്ന് അവളുടെ കണ്ണുകളിലേക് … Read more

ആ തള്ളയുടെയും മോളുടെയും മരണത്തിലും ഇവന് പങ്കുണ്ടാകും, ഇവനെയൊന്നും വെറുതെ വിടരുത്……

കൊലപാതകി… എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ” മനോഹരനെ അങ്ങേരുടെ മോൻ കുത്തി കൊന്നു…” ആ വാർത്ത ആ ഗ്രാമത്തിൽ കാട്ടു തീ പോലെയാണ് പടർന്നത്, അറിഞ്ഞവർ അറിഞ്ഞവർ മനോഹരന്റെ വീട്ടിലേക്ക് ഓടി, ഉമ്മറ വാതിൽപ്പടിയിൽ തലകുമ്പിട്ട് ഇരിക്കുന്ന ദീപുവിന്റെ വലത് കയ്യിൽ അപ്പോഴും കത്തി മുറുക്കെ പിടിച്ചിട്ടുണ്ട്…. രാവിലെ പാൽ കൊണ്ട് വയ്ക്കാൻ വന്ന രമണി ചേച്ചിയാണ് ആദ്യം കൊലപാതകം കണ്ടത്, എന്നും അവർ അടുക്കള വശത്തെ ചായ്പ്പിൽ ആണ് പാൽ കൊണ്ട് വയ്ക്കുന്നത്. അന്ന് ഉമ്മറത്ത് തല … Read more

പ്രദീപ്,,, അയാൾ തന്നെ മെർളിന്റെ ഉറ്റ സുഹൃത്ത്, സുഹൃത്ത് മാത്രം അല്ലെന്നാണ് ഓഫീസിൽ പരക്കെയുള്ള സംസാരം…….

രണ്ടുമനുഷ്യർ… എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ അന്ന് ബോസ്സിന്റെ ക്യാബിനിലേക്ക് കയറി ചെല്ലുമ്പോൾ അയാളെ ചേർന്ന് നിന്ന് എന്തോ പറഞ്ഞ് ചിരിക്കുന്ന മെർളിനെയാണ് കണ്ടത്, ഓഫിസിൽ ജോയിൻ ചെയ്തപ്പോൾ തന്നെ പലരും അവരെക്കുറിച്ച് ഒരുപാട് കഥകൾ പറഞ്ഞെങ്കിലും ഇന്ന് നേരിൽ കണ്ടപ്പോൾ മനസ്സിൽ അവരോട് അറപ്പാണ് തോന്നിയത്, എന്നെ കണ്ടിട്ടും അവർ ഒരു കൂസലും ഇല്ലാതെ എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ അവരോടുള്ള ദേഷ്യം കൂടിയതെയുള്ളു…. അച്ഛനെ ആശുപത്രിയിൽ ചെക്കപ്പിന് കൊണ്ട് പോകേണ്ടത് കൊണ്ട് രണ്ടു ദിവസം … Read more

മഴയും തണുപ്പും ആയപ്പോ ചൂടാക്കാൻ ആ പാണ്ഡിച്ചിയെ വീട്ടിൽ കയറ്റി അല്ലേ, എന്നിട്ട് എങ്ങനെ ഉണ്ട്………

ഒറ്റപ്പെട്ടവൻ…. എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ അന്ന് രാത്രി ഏറെ വൈകിയും അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല, ഓരോ തവണ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും പഴയ ഇരുമ്പ് കട്ടിലിൽ നിന്നുള്ള ശബ്ദം അയാളെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നു. വാതിൽ ഇല്ലാത്ത ജന്നലിലൂടെ ഇടയ്ക്ക് ഇടയ്ക്ക് മുറിയിലേക്ക് മിന്നലിന്റെ മങ്ങിയ പ്രകാശം കടന്ന് വരുമ്പോൾ അയാൾ തല പൊക്കി ജനലിലൂടെ പുറത്തേക്ക് നോക്കി കിടന്നു….. ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്ന ശേഷം അയാൾ പതിയെ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു. തലയിണയുടെ അടുത്ത് വച്ചിരുന്ന ബീഡി … Read more