രുദ്രാക്ഷ ~ ഭാഗം 07 ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. സൂര്യരശ്മികൾ ജനാലവഴി മുഖത്ത് തൊട്ടപ്പോൾ ചുളിഞ്ഞ മുഖവുമായി സിദ്ധു വലതുവശത്തേക്ക് പരതി. അവിടെ രുദ്രയെ കാണാതവൻ തല തടവിക്കൊണ്ട് എഴുന്നേറ്റു. ഫ്രഷ് ആയി താഴെ വന്നപ്പോൾ അടുക്കളയിൽനിന്നും ദോശ മൊരിയുന്നതിന്റെയും കടുക് താളിക്കുന്നതിന്റെയും ആസ്വാദ്യകരമായ ഗന്ധം അവനെ തേടിയെത്തി. നീളൻ മുടി വിടർത്തിയിട്ട് ഇളംമഞ്ഞ നിറത്തിലുള്ള സാരി ചുറ്റി അടുക്കളയിൽ പാചകം ചെയ്യുന്ന രുദ്രയെ കണ്ടവന്റെ മനം നിറഞ്ഞു. അവൾക്കുമുൻപിൽ നിന്ന് അവനവളെ ഇമ ചിമ്മാതെ നോക്കി. അവന്റെ സാമീപ്യമറിഞ്ഞവൾ ഉൾക്കിടിലത്തോടെ … Read more

രുദ്രാക്ഷ ~ ഭാഗം 06 ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. സിദ്ധു അവൻ നീട്ടിയ കൈയിലേക്കും ശിലപോലെ നിൽക്കുന്ന അവളെയും മാറിമാറി നോക്കി. ഒടുവിൽ അവളുടെ കൈയിൽ കൈ ചേർത്തുവച്ചു. തണുത്ത് മരവിച്ചതുപോലിരിക്കുന്ന കൈകളുടെ സ്പർശം അവനിൽ ചിരിയുണർത്തി. ഇളംചൂടുള്ള എന്തോ ഒന്ന് തന്റെ കൈയോടമർന്നതറിഞ്ഞ് അവൾ യാഥാർഥ്യത്തിലേക്ക് മടങ്ങിവന്നു. അവന്റെ കൈകൾക്കുള്ളിൽ നിന്നും വിറയലോടെ തന്റെ കൈകളവൾ വലിച്ചെടുത്തു. എനിവെയ്‌ എനിക്ക് തന്നെ ഒരുപാടിഷ്ടമായി. അതുകൊണ്ടാണല്ലോ ഞാനിപ്പോൾ ഇവിടെ നിൽക്കുന്നതും. അമ്മ പറഞ്ഞു കാണുമല്ലോ എന്നെക്കുറിച്ച്. അവനത് പറഞ്ഞു നിർത്തി. എനിക്കിഷ്ടമല്ല … Read more

രുദ്രാക്ഷ ~ ഭാഗം 05 ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. സിദ്ധു ഇറങ്ങിപ്പോയതിന് പിന്നാലെ കാറുമെടുത്ത് വീട്ടിലേക്ക് വന്നു. ബാഗ് സോഫയിലേക്ക് വലിച്ചെറിയുമ്പോൾ സങ്കടമായിരുന്നില്ല ദേഷ്യമായിരുന്നു നിറഞ്ഞു നിന്നത്. “ഞാൻ താലികെട്ടിയ പെണ്ണാണ് നീ. എന്റെ ഭാര്യ. ആരെക്കാളും നിന്നിൽ അവകാശമുള്ളവൻ. വീണ്ടുമത് തെളിയിക്കണോടീ ഇനി ” അവന്റെ വാക്കുകൾ തീമഴ പോലവളുടെ കാതിൽ മുഴങ്ങി കേട്ടു കൊണ്ടേയിരുന്നു. വർദ്ധിച്ച കോപത്താൽ റൂമിലെ ഫ്‌ളവർ വെയ്‌സ് തട്ടിത്തെറിപ്പിക്കുമ്പോഴും അത് പല ചീളുകളായി തറയിൽ വീണ് ചിതറിത്തെറിക്കുമ്പോഴും മറക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ഓർമ്മകൾ അവസാനത്തെ കെട്ടും … Read more

രുദ്രാക്ഷ ~ ഭാഗം 04 ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… നിനക്ക് ഭയമില്ലേ രുദ്രു.. ബാൽക്കണിയിലെ ചൂരൽ കസേരയിലിരിക്കുമ്പോൾ സഞ്ജു ചോദിച്ചു. രുദ്ര നട്ടുവളർത്തിയ മുല്ലപ്പടർപ്പിൽ നിന്നുമൊരു പൂവ് പൊട്ടിച്ച് അതിന്റെ സുഗന്ധം ആസ്വദിച്ചുകൊണ്ടാണവൻ ചോദിച്ചത്. അവളിൽ നിന്നും മറുപടി വരാതായപ്പോൾ അവനവളെ തല തിരിച്ചൊന്നു നോക്കി. പാർക്കിലേക്കാണവളുടെ ശ്രദ്ധ നിലനിൽക്കുന്നതെന്നറിഞ്ഞവൻ അവളുടെ മുടിയിൽ പിടിച്ച് വലിച്ചു. ആഹ്… പോടാ പട്ടീ തിരിഞ്ഞവൾ അവന്റെ ചുമലിൽ ആഞ്ഞടിച്ചു. അയ്യോ.. എന്റെ പുറം നീ പള്ളിപ്പറമ്പാക്കിയല്ലോടീ ദുഷ്ടേ..അടിച്ച ഭാഗം അമർത്തി തിരുമ്മിക്കൊണ്ടവൻ ചുണ്ട് കൂർപ്പിച്ചു. … Read more

രുദ്രാക്ഷ ~ ഭാഗം 03 ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. കുളി കഴിഞ്ഞിറങ്ങി ടവ്വലുപയോഗിച്ച് മുടിയിലെ ജലാംശം തുടച്ചുമാറ്റുമ്പോൾ കുറച്ച് മുൻപ് നടന്ന സംഭവങ്ങളായിരുന്നു അവളുടെ മനസ്സിൽ. മുറിയിൽ വച്ചിരിക്കുന്ന വലിയ കണ്ണാടിയിൽ പ്രതിഫലിക്കുന്ന തന്റെ പ്രതിബിംബം നോക്കിയവൾ പുഞ്ചിരിച്ചു. മുൻപ് ചെറിയൊരു കാര്യത്തിനുപോലും നിറഞ്ഞിരുന്ന തന്റെ മിഴികൾ ഇന്ന് നിറയാറേയില്ല. എത്ര വലിയ പ്രതിസന്ധി വന്നാലും അതിനെ പുഞ്ചിരിയോടെ നേരിടുവാനും ആത്മവിശ്വാസത്തോടെ തരണം ചെയ്യാനും രുദ്രാക്ഷ പഠിച്ചു കഴിഞ്ഞിരിക്കുന്നു. ആരോടോ ഫോണിൽ ചിരിച്ചു സംസാരിച്ചു വരുന്ന രുദ്രാക്ഷയെ സിദ്ധാർഥ്‌ ക്യാബിനിൽ ഇരുന്ന് … Read more

രുദ്രാക്ഷ ~ ഭാഗം 02 ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… രുദ്രാക്ഷ, മാനേജിങ് ഡയറക്ടർ ,ദ്രുവാസ് ഡിസൈൻസ്, ആൻഡ് ഇന്റീരിയൽസ്. നെയിം ബോർഡിൽ ഒരുനിമിഷം തങ്ങിനിന്ന മിഴികൾ. രുദ്രാ.. നീയോ.. ഒരു നിമിഷത്തെ ഞെട്ടലിന് ശേഷമയാൾ അവൾക്കടുത്തേക്ക് പാഞ്ഞെത്തി. നീ ഇവിടെ.. മാനേജിങ് ഡയറക്ടർ സംശയത്തോടെയയാൾ അവളുടെ നേർക്ക് മിഴികൾ പായിച്ചു. റിവോൾവിങ് ചെയറിൽ നിന്നുമെഴുന്നേറ്റ് കൈകൾ മാറിൽ പിണച്ചുകെട്ടിയവൾ അവനെ സാകൂതം വീക്ഷിച്ചു. മിസ്റ്റർ സിദ്ധാർഥ് നാരായൺ അക്കൗണ്ടിംഗ് സെക്‌ഷനിലെ പുതിയ സ്റ്റാഫ്. കമ്പനിയിലെ റൂൾസ്‌ ആൻഡ് റെഗുലേഷൻസ് വായിച്ചു നോക്കിയിട്ടല്ലേ … Read more

രുദ്രാക്ഷ ~ ഭാഗം 01 ~ എഴുത്ത്: ആർദ്ര നവനീത്

ഡിസൈൻസ് ഞങ്ങൾക്കിഷ്ടമായി.. ഡീൽ.. നീട്ടിയ കൈകളിൽ കൈ ചേർത്തുകൊണ്ടവൾ പുഞ്ചിരിച്ചു. അപ്പോൾ എൻഗേജ്മെന്റ്, ഹൽദി, ഇൻഡോർ ഔട്ട്‌ഡോർ ഫോട്ടോഷൂട്ട്, ഇരു വീട്ടിലെയും മാര്യേജ്, റിസപ്ഷൻ ഇതിനെല്ലാം നിങ്ങളുടെ ഡിസൈൻസ് മതി. ഇന്റീരിയർ ആൻഡ് ഫാഷൻ. കസ്റ്റമർ ഡീൽ സൈൻ ചെയ്തശേഷം മാനേജിങ് ഡയറക്ടറുടെ പേരിന് താഴെയവൾ സൈൻ ചെയ്തു. മാനേജിങ് ഡയറക്ടർ ആശ്ചര്യത്തോടെയവർ തന്റെ മുൻപിൽ ഇരിക്കുന്ന ഇരുപത്തിയെട്ട് വയസ്സ് പ്രായം മതിക്കുന്ന യുവതിയെ നോക്കി.അതുകണ്ട് അടുത്തിരുന്ന ഡിസൈനേഴ്സ് പരസ്പരം നോക്കി മന്ദഹസിച്ചു. ”രുദ്രാക്ഷ” അവർ മന്ത്രിച്ചു. … Read more