പ്രണയവിഹാർ ~ ഭാഗം 19, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… എഴുന്നേറ്റിരുന്ന് കിതപ്പടക്കാൻ പ്രയാസപ്പെടുന്ന നിരഞ്ജന് സ്ഫടികജാറിൽ നിന്നും വെള്ളം പകർന്ന് തരുണി കൊടുത്തു. ആർത്തിയോടെ അയാൾ വെള്ളം കുടിച്ചിറക്കുന്നത് തരുണി വെപ്രാളത്തോടെ നോക്കി. .എന്ത് പറ്റി..? സ്വപ്നം കണ്ടോ.? ശ്രാവണി !! അയാളുടെ സ്വരം ഇടറിയിരുന്നു. മേശമേലിരുന്ന ശ്രാവണിയുടെ ചിരിക്കുന്ന ഫോട്ടോയിലേക്ക് അവരുടെ മിഴികൾ നീണ്ടു. വേദനയോടെ അവർ കണ്ണുകൾ ഇറുകെയടച്ചു. അടച്ച മിഴികൾക്കിടയിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി. കണ്ണുണ്ടാകുമ്പോൾ കണ്ണിന്റെ വില അറിയില്ലെന്ന് പറയുന്നത് എത്ര ശരിയാണ് അല്ലേ. അവൾ നമ്മുടെ … Read more

പ്രണയവിഹാർ ~ ഭാഗം 18, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. നേരം ഏറെ കഴിഞ്ഞിട്ടും വിഹാന്റെ ഗന്ധവും സ്വരവും ഇപ്പോഴും തനിക്കരികിലുണ്ടെന്ന് അവൾക്ക് തോന്നി. തന്നെ കാണുമ്പോൾ അവനിൽ വിരിയുന്നത് പ്രണയത്തിന്റെ ഭാവങ്ങളാണെന്ന് ഓർക്കുന്തോറും അവൾക്ക് ഉൾഭയം തോന്നി. അന്യനായൊരു പുരുഷൻ ഇത്രയേറെ അടുപ്പം കാണിച്ചിട്ടും തനിക്കെന്ത് കൊണ്ടാണ് പ്രതികരിക്കാൻ കഴിയാത്തതെന്നോർത്ത് അവൾക്ക് ഒരേസമയം വിഷമവും ദേഷ്യവും തോന്നി. കണ്ണടയ്ക്കുമ്പോൾ പോലും വിഹാന്റെ രൂപമാണ് മുൻപിൽ. ചുവരിലെ ചെറിയ കണ്ണാടിയുടെ മുൻപിൽ അവൾ നിന്നു. വിരലുകളാൽ മുഖത്തെ തഴുകി. ശ്രീക്കുട്ടിയുടെ മുഖച്ഛായ ഉള്ളതുകൊണ്ടാകാം … Read more

പ്രണയവിഹാർ ~ ഭാഗം 17, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കാറ്റേറ്റ് മുളയിലകൾ തമ്മിൽ ഉരസുമ്പോഴുണ്ടാകുന്ന മർമ്മരങ്ങളും ദൂരെയെവിടെയോ പാടുന്ന കുയിലിന്റെ സ്വരവുമൊഴിച്ചാൽ അവർക്കിടയിൽ അൽപ്പനേരം നിശബ്ദത മാത്രമായിരുന്നു. തന്റെ ഇണയെത്തേടി നടന്ന ആ കുയിലിന്റെ സ്വരമാധുര്യത്തിന് വിരഹത്തിന്റെ നോവായിരുന്നു. കണ്ണുനീരിനിടയിലും ഐഷുവും ആവണിയും മൊഴിയുടെ മുഖത്തിലെ ഓരോ ഭാവങ്ങളും സൂക്ഷ്മമായി ഒപ്പിയെടുക്കുകയായിരുന്നു. അവളുടെ കവിളിലൂടെ കണ്ണുനീർച്ചാൽ തീർത്തിട്ടുണ്ട്.ബ്തൊഴിച്ചാൽ സഹതാപമായിരുന്നില്ലേ ആ മുഖത്ത് ഒരുവേള ഇരുവർക്കും തോന്നി. അപ്പോൾ ശ്രീക്കുട്ടി..? എന്തുകൊണ്ടോ ശ്രാവണിയെക്കാളേറെ വിഹാന്റെ ശ്രീക്കുട്ടിയാകണം ആ മനസ്സിൽ പതിഞ്ഞത്. അവളുടെ ചോദ്യം … Read more

പ്രണയവിഹാർ ~ ഭാഗം 16, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ ശ്രാവണിക്ക് തല നന്നായി വേദനിക്കുന്നുണ്ടായിരുന്നു. കണ്ണാടിക്ക് മുൻപിൽ നിന്നവൾ അതിൽ തെളിഞ്ഞ തന്റെ രൂപത്തെ നോക്കി.കൺതടങ്ങൾ ചുവന്ന് വീർത്തിട്ടുണ്ട്.കരഞ്ഞിട്ടുണ്ടെന്ന് വ്യക്തമാണ്.അവൾക്ക് സ്വയം പുച്ഛം തോന്നി.സ്നേഹിച്ച പുരുഷനോട് നീതി പുലർത്താൻ മാത്രമല്ല സൗഹൃദങ്ങളോട് പോലും നീതി പുലർത്താൻ ആയില്ല.മറ്റുള്ളവർക്കായി പത്തിയെരിയുന്ന കർപ്പൂരം പോലെയാണ് ശ്രാവണിയുടെ ഇപ്പോഴത്തെ അവസ്ഥയെന്ന് അവളോർത്തു. ഫ്രഷ് ആയി താഴേക്ക് ഇറങ്ങി വന്നപ്പോൾ അമ്മയും അച്ഛനും ഏട്ടനും ഡൈനിങ്ങ് ടേബിളിൽ ഉണ്ടായിരുന്നു.ഒന്നും മിണ്ടാതെ അവളിറങ്ങുന്നത് കണ്ടാകാം … Read more

പ്രണയവിഹാർ ~ ഭാഗം 15, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ബൈക്ക് പാർക്കിങ്ങിൽ ഒതുക്കിയശേഷം കീ വിരലിലിട്ട് കറക്കിക്കൊണ്ട് മൗലി മുൻപിൽ നടന്നു. തെല്ലൊന്ന് സംശയിച്ചു നിന്നിട്ട് ശ്രാവണി പിന്നാലെ നടന്നു.Bഉച്ചയോടടുത്തതിനാൽ നല്ല വെയിലുണ്ടായിരുന്നു. കടൽ ഇളംപച്ച നിറത്തിലും സ്വർണ്ണനിറത്തിലുമായി കാണപ്പെട്ടു. ഓരോ തിരകളും കരയോടെന്തോ സ്വകാര്യമോതിയിട്ട് പിൻവലിഞ്ഞു. വിഹാനുമൊന്നിച്ച് ഒരു വൈകുന്നേരം ഇവിടെ വന്നിട്ടുണ്ടെന്നവൾ ഓർത്തു. അവന്റെ കൈയിൽ ചുറ്റിപ്പിടിച്ച് ചിരിയോടെ പോകുന്ന അവളുടെ രൂപം മുൻപിൽ തെളിയുന്നതുപോലെ. രണ്ടുതുള്ളി കണ്ണുനീർ അടർന്നുവീണ് മണ്ണോടലിഞ്ഞു ചേർന്നു. നിറമിഴികളോടെ തന്നെ ഉറ്റുനോക്കി നിന്ന … Read more

പ്രണയവിഹാർ ~ ഭാഗം 14, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ചുറ്റും കൂടി നിൽക്കുന്ന കുട്ടികൾക്കിടയിൽ മുറുമുറുപ്പുയർന്നു. മൗലിയുടെ കണ്ണുകൾ അവരിൽ തെന്നിപ്പാഞ്ഞതിനുശേഷം വിഹാനിലും അവനോട് ചേർന്ന് നിൽക്കുന്ന ശ്രാവണിയിലുമെത്തി നിന്നു. അവളുടെ ചേർന്നുള്ള നിൽപ്പും അവളെ ചുറ്റിപ്പിടിച്ച വിഹാന്റെ കൈകളും കാൺകെ മൗലി ദേഷ്യത്തിൽ വിറച്ചു. വീണിടത്ത് നിന്ന് ചാടിയെഴുന്നേറ്റ് മൗലി വിഹാന് നേരെ പാഞ്ഞടുത്തു.മുഖം ലക്ഷ്യമാക്കി വന്ന കൈകൾകണ്ട് നിമിഷനേരം കൊണ്ടവൻ ഒഴിഞ്ഞുമാറി. ശ്രീക്കുട്ടിയെ തന്നിൽ നിന്നടർത്തി മാറ്റിയശേഷം മൗലിയുടെ നെഞ്ച് ലക്ഷ്യമാക്കി വിഹാന്റെ മുഷ്ടി പാഞ്ഞു. രണ്ടുപേരെയും അടക്കി … Read more

പ്രണയവിഹാർ ~ ഭാഗം 13, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. വിഹാന്റെ നിറഞ്ഞ കണ്ണുകൾ സീത കണ്ടു. “അയ്യോ എരിവ് തട്ടിയല്ലേ.. കണ്ണൊക്കെ നിറഞ്ഞു ” അവരവന്റെ നെറുകയിൽ ചെറുതായി തട്ടി. മൊഴീ ആ വെള്ളം ഇങ്ങെടുത്തേ.. അടുത്തിരുന്ന കലത്തിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകർന്നുകൊണ്ട് മൊഴി സീതയ്ക്കടുത്തേക്ക് പോയി. വെള്ളം നീട്ടുമ്പോഴാണ് പന്തത്തിൽ തെളിഞ്ഞ അഗ്നിയുടെ പ്രകാശത്തിൽ വിഹാന്റെ മുഖം അവൾ കണ്ടത്. കൈയിലെ വിറയൽ കാരണമാകാം ഗ്ലാസിലെ വെള്ളം തുള്ളി തുളുമ്പി. ഞെട്ടലോ ഭീതിയോ എന്തെന്നറിയാത്ത ഭാവം അവളുടെ മുഖത്ത് … Read more

പ്രണയവിഹാർ ~ ഭാഗം 12, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… നീർച്ചാൽ കടന്ന് പാറപ്പുറത്തുകൂടി അവർ പൊന്നിമലയിലേക്ക് തിരിച്ചു. തണുപ്പ് തങ്ങിനിൽക്കുന്ന അന്തരീക്ഷമായതിനാൽ തന്നെ യാത്രാബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നില്ല. ബാഗും ചുമലിട്ട് കൊണ്ട് അവർ നടന്നു. തിരികെ ഗസ്റ്റ് ഹൗസിലേക്ക് പോയി ബാഗും വസ്ത്രങ്ങളും എടുത്ത് കൊണ്ടാണ് അവർ വന്നത്. വിഹാന്റെ മനസ്സ് ഓരോ നിമിഷവും ശ്രീക്കുട്ടിയെയോർത്ത് തുടികൊട്ടി ഉയരുകയായിരുന്നു. കുറ്റിച്ചെടികളും മുളങ്കൂട്ടങ്ങളും നിറഞ്ഞു നിൽക്കുന്നതിനിടയിലൂടെയാണ് അവർക്ക് പോകേണ്ടിയിരുന്നത്. ഏതോ പച്ചിലക്കൂട്ടത്തിൽ നിന്നും അനക്കം കേട്ട് ആവണി അങ്ങോട്ട്‌ ശ്രദ്ധിച്ചു.പച്ചനിറത്തിൽ കയറുപോലെന്തോ കണ്ടവൾ … Read more

പ്രണയവിഹാർ ~ ഭാഗം 11, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… തന്റെ ശരീരത്തിലിപ്പോഴും അവന്റെ വിയർപ്പിന്റെ ഗന്ധം തങ്ങി നിൽക്കുന്നതായി അവൾക്ക് തോന്നി. മുളങ്കാടുകൾക്കിടയിൽ ചെറിയ പാറയുടെ പുറത്തായി ഇരിക്കുകയാണ് മൊഴി.ചുറ്റിലും നാല് കുട്ടികളും നിൽപ്പുണ്ട്‌. വീണ്ടുമവൾ ചാലിലേക്കിറങ്ങി മുഖം കഴുകി. കരഞ്ഞുകരഞ്ഞ് അവളുടെ മുഖം ചുവക്കുകയും ശബ്ദം അടയുകയും ചെയ്തിരുന്നു. പതംപറഞ്ഞ് കരഞ്ഞുകൊണ്ടവൾ തന്റെ പ്രവൃത്തി തുടർന്നു. മൊഴിയേച്ചീ കരയാതെ.. നമുക്ക് ചിന്നപ്പമാമയോട് പറയാം. മൊഴി ഞെട്ടിത്തിരിഞ്ഞു. വേണ്ടാട്ടോ കല്യാണി.. അപ്പയും അമ്മയും അറിയേണ്ട. എന്തെങ്കിലും പ്രശ്നമുണ്ടായാൽ നിക്ക് ആലോചിക്കാൻ കൂടിയാകുന്നില്ല. … Read more

പ്രണയവിഹാർ ~ ഭാഗം 10, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… കാലുകൾക്ക് വേഗത പോരെന്ന് തോന്നി അവന്. പാറയിൽ നിന്നും വഴുതി വീണിട്ടും അവനവളുടെ നേർക്ക് ഓടി. മുട്ട് പൊട്ടി രക്തമൊലിക്കുന്നതോ വേദനയോ ഒന്നുമവൻ അറിയുന്നുണ്ടായിരുന്നില്ല. അവന്റെ കണ്ണിലും മനസ്സിലും അവൾ മാത്രമായിരുന്നു. അവന്റെ ചുണ്ടിൽ ഒരേയൊരു നാമമായിരുന്നു ഉരുവിട്ടിരുന്നതും… അവന്റെ ശ്രീക്കുട്ടിയുടെ. ഒടുവിൽ നേർക്കുനേർ നിൽക്കുമ്പോൾ ഇരുവരുടെയും മിഴികൾ തമ്മിലിടഞ്ഞു. രണ്ടരവർഷങ്ങൾ.. തൊള്ളായിരത്തി പന്ത്രണ്ട് ദിവസങ്ങൾ.. പതിനായിരക്കണക്കിന് മണിക്കൂറുകൾ.. തന്റെ മുൻപിൽ നിൽക്കുന്ന അവനെ അവളും നോക്കുകയായിരുന്നു. താടിയും മുടിയും വളർന്നിറങ്ങിട്ടുണ്ട്. … Read more