പ്രണയവിഹാർ ~ ഭാഗം 29, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… തുടർച്ചയായി വാതിലിൽ തട്ടുന്നത് കേട്ട് മൗലി കോപത്തോടെ എഴുന്നേറ്റു. ശ്രാവണിയിൽ നിന്നും അടർന്നു മാറിയതിന്റെ ദേഷ്യം അവന്റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. വേട്ടക്കാരന്റെ കൈയിൽനിന്നും രക്ഷപ്പെട്ട മാൻപേടയെപ്പോലെ ശ്രാവണി പിടഞ്ഞെഴുന്നേറ്റു. ശ്രാവണിയെ വഷളൻ നോട്ടത്തോടെ ഒന്നുഴിഞ്ഞുകൊണ്ട് രസക്കേടോടെ അവൻ വാതിലിന് നേർക്ക് നടന്നു. ഇവന്മാർക്ക് ഇതെന്തിന്റെ കേടാ… പിറുപിറുത്തുകൊണ്ട് അവൻ വാതിലിന്റെ ബോൾട്ട് എടുത്തു. അന്നേരം മിന്നൽപോലെ ശ്രാവണി മുന്നോട്ട് പാഞ്ഞു. ടീ… മൗലിക്ക് അവളുടെ ടോപ്പിന്റെ പിൻഭാഗത്താണ് പിടികിട്ടിയത്. അവന്റെ … Read more

പ്രണയവിഹാർ ~ ഭാഗം 28, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ഓടിയലച്ച് വിഹാൻ ഹോസ്പിറ്റലിൽ എത്തുമ്പോൾ നവിയുടെ ചുമലിൽ ചാരിയിരിക്കുകയായിരുന്നു അമ്മ. കരഞ്ഞു കരഞ്ഞു തളർന്നിട്ടുണ്ട്.നവിയുടെ കണ്ണുകളും കലങ്ങിയിട്ടുണ്ട്. നിഹാർ ഐ സി യുവിന് മുൻപിൽ തന്നെ നിൽക്കുന്നുണ്ട്.അവന്റെ മുഖം ആകെ അസ്വസ്ഥമായിരുന്നു. വിഹാന് പിന്നാലെ ആവണിയും ഓടിയെത്തി. അമ്മേ..അമ്മയ്ക്ക് മുൻപിലായി മുട്ടുകുത്തി തളർന്നവൻ ഇരുന്നു. കണ്ണുകൾ ഒന്ന് ചിമ്മിത്തുറന്നു. മോനേ.. അച്ഛൻ..കരച്ചിലിന്റെ ചീളുകൾ പുറത്തേക്ക് തെറിച്ചു വീണു. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ അവൻ പകച്ചിരുന്നു.എന്റെ മോളെ കൊണ്ടുപോയെടാ അവന്മാർ..അവർ സാരിത്തലപ്പാൽ വായ … Read more

പ്രണയവിഹാർ ~ ഭാഗം 27, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. സൂര്യരശ്മികൾ ഭൂമിയെ ചുംബിച്ചുണർത്തിയിട്ടേയുണ്ടായിരുന്നുള്ളൂ. ചെത്തിമിനുക്കിയ പുല്ലിൽ മാറ്റ് വിരിച്ച് അതിൽ യോഗ ചെയ്യുകയാണ് ശ്രാവണി.വിഹാൻ അരികിലുണ്ട്.അവൻ പറയുന്നതും ചെയ്യുന്നതും അതുപോലെ അവൾ അനുകരിക്കുന്നുണ്ട്.മനസ്സിന് വല്ലാത്ത ശാന്തത കൈവന്നതായി അവൾക്ക് തോന്നി.ഒടുവിൽ യോഗ പൂർത്തിയാക്കി എഴുന്നേൽക്കുമ്പോൾ വല്ലാത്ത ഉന്മേഷം തോന്നി അവൾക്ക്.പൈജാമയും ലൂസ് ടോപ്പുമായിരുന്നു അവളുടെ വേഷം.മുറ്റത്തേക്ക് എത്തിയതും ഒരു കാർ ഇരമ്പലോടെ എത്തി.ഡോർ തുറന്ന് ഇറങ്ങിയ തരുണിയെയും നിരഞ്ജനെയും അവൾ നോക്കി നിന്നു.പുഞ്ചിരിയോടെ തരുണി നീട്ടിപ്പിടിച്ച കൈകളിലേക്ക് അണയുമ്പോൾ നിരഞ്ജന്റെ കണ്ണിൽ … Read more

പ്രണയവിഹാർ ~ ഭാഗം 26, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. കുറ്റിച്ചെടികളും മരങ്ങളും തിങ്ങി നിറഞ്ഞുനിൽക്കുന്ന വനം. മഴയുടെ കുളിരിൽ വിറങ്ങലിച്ചു നിൽക്കുകയാണ് പുൽക്കൊടിപോലും. ഇലകളിൽ വീണുടയുന്ന മഴത്തുള്ളികൾ. തലപ്പില്ലാത്ത പോടേറിയ മരത്തിന് കീഴിൽ ആ കുളിരിൽ ആലിംഗബദ്ധരായ രണ്ടുപേർ. സ്ത്രീയും പുരുഷനും.കൂമ്പിയടഞ്ഞിരിക്കുന്ന മിഴികളുമായി അവന്റെ ചുംബനം സ്വീകരിക്കുന്ന പെൺകുട്ടി. വിഹാനും അവന്റെ ശ്രീക്കുട്ടിയും !! ചാടിയെഴുന്നേറ്റിരുന്ന് പകപ്പോടെയവൾ ചുറ്റും നോക്കി. മഴയോ കാടോ അല്ല..നേരിയ തണുപ്പ് അരിച്ചിറങ്ങുന്ന എ സി റൂം. ഇളംനീല കർട്ടനുകളും ബെഡ്ഷീറ്റും. കൈയിൽ ചെറിയ വേദന അനുഭവപ്പെട്ടപ്പോൾ … Read more

പ്രണയവിഹാർ ~ ഭാഗം 25, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. വിഹാൻ !അവളുടെ കൈകൾ അവന്റെ കവിളിലൂടെ തഴുകി. അവൻ കാണുകയായിരുന്നു അവളുടെ കണ്ണിലെ തിളക്കത്തെ.മൊഴിയിൽ നിന്നും ശ്രാവണിയിലേക്ക് മടങ്ങിയതിൽ പിന്നെ ആദ്യമായി അവളിൽ തെളിഞ്ഞ പ്രണയഭാവം അവന്റെ കണ്ണുകളെ ആഹ്ലാദത്താൽ നനയിപ്പിച്ചു. അവളെ മാറോട് ചേർത്തണയ്ക്കുമ്പോൾ അവൻ നന്ദി പറയുകയായിരുന്നു ദൈവങ്ങളോട്. അവന്റെ ഹൃദയതാളത്തിൽ അലിഞ്ഞുചേർന്ന് അവൾ നിന്നു.പൂർണ്ണനിശ്ശബ്ദതയ്ക്കിടയിൽ അവന്റെ ഹൃദയത്തുടിപ്പ് മാത്രം അവൾക്കായി മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. പതിയെ അവൻ അവളെ അടർത്തി മാറ്റി.അവളുടെ മുഖത്തേക്ക് അലിവോടെ നോക്കി .ഫാനിന്റെ കാറ്റിൽ … Read more

പ്രണയവിഹാർ ~ ഭാഗം 24, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. നവി നീട്ടിയ തണുത്ത വെള്ളം തരുണി കുടിച്ചു.അവരപ്പോഴും ഞെട്ടലിൽ നിന്നും മോചിതയായിരുന്നില്ല.തറയിലിരുന്ന് ചുമരിലേക്ക് ചാരിയിരുന്ന് വിങ്ങിക്കരയുന്ന ശ്രാവണിയെ അവർ അലിവോടെ നോക്കി.ചെയ്തുപോയ തെറ്റുകൾ മുൻപിൽ വന്ന് പല്ലിളിക്കുന്നതുപോലെ അവർക്ക് തോന്നി.നിരഞ്ജനരികിൽ നിന്നും അവർ എഴുന്നേറ്റു.പലതവണ ചുവടുകൾ വേച്ചുപോയി.എന്നിട്ടും അവർ അവൾക്കരികിലേക്ക് നടന്നു. ജന്മം നൽകിയ മകൾ.മുലപ്പാലിന്റെ മാധുര്യം പോലും പലപ്പോഴും നിഷേധിച്ച് മാറിലെ ചൂടേറ്റ് വളരേണ്ട പ്രായത്തിൽ ജോലിക്കാരുടെ അടുക്കലും പ്ലേ സ്കൂളിലുമായി ഒതുക്കി തീർത്തതാണ് അവളുടെ ബാല്യം.പ്രൊഫഷനിൽ ബെസ്റ്റ് ഡോക്ടർ … Read more

പ്രണയവിഹാർ ~ ഭാഗം 23, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… രാത്രിയിൽ സോപാനത്തിലിരുന്ന് വിണ്ണിലെ നക്ഷത്രങ്ങളെ നോക്കുകയായിരുന്നു ശ്രാവണി. കറുത്ത പരവതാനിയിൽ അങ്ങിങ്ങായി വാരിവിതറിയതുപോലെ നക്ഷത്രങ്ങൾ മിന്നുന്നുണ്ടായിരുന്നു. അവളുടെ മനസ്സ് അപ്പോൾ പൊന്നിമലയിലായിരുന്നു. അപ്പയുടെയും അമ്മയുടെയും അരികിൽ. അവരുടെ കൂടെയുള്ള നിമിഷങ്ങൾ. തേന്മൊഴിയോടും കല്യാണിയോടുമൊപ്പം കാട്ടിലൂടെ തുള്ളിച്ചാടി നടക്കുന്നതുമൊക്കെ അവൾ കാണുകയായിരുന്നു. മിഴിക്കോണിലൂറിയ കണ്ണുനീർത്തുള്ളി അവൾപോലുമറിയാതെ കവിളിലൂടെ ചാലിട്ടൊഴുകി. വിഹാന്റെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ അവനുമൊത്തുള്ള നിമിഷങ്ങൾ ഓർത്തെടുക്കാൻ അവൾ ശ്രമിച്ചു. നേരിയ തലവേദന അനുഭവപ്പെടാൻ തുടങ്ങിയിട്ടും അവൾ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. … Read more

പ്രണയവിഹാർ ~ ഭാഗം 22, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… തെന്നിപ്പാഞ്ഞുവന്ന കാറ്റ് പനിനീർപ്പൂക്കളുടെ സുഗന്ധവും പേറിയാണ് വന്നത്. അവൾ മൂക്ക് വിടർത്തി ആ ഗന്ധം ആവാഹിച്ചു. മുറ്റത്തായി ഇളംറോസ് നിറത്തിൽ കുലകുലയായി കിടക്കുന്ന പനിനീർ റോസാ പുഷ്പങ്ങളിൽ ഒരു നിമിഷം അവളുടെ കണ്ണുകൾ ഉടക്കി.വീണ്ടും അവളുടെ നോട്ടം അതിൽ നിന്നും മാറി വിഹാന്റെ അമ്മയിൽ തറച്ചു. അവരുടെ നിറഞ്ഞ കണ്ണുകൾ കണ്ട് അവൾക്ക് വല്ലായ്മ തോന്നി. കാരണമറിയാത്ത ഒരു വിഷമം അവളുടെ ഹൃദയത്തിൽ ചെറു നോവുണർത്തി. താൻ ഇന്നേവരെ കണ്ടിട്ടില്ലാത്തവരാണ് തനിക്ക് … Read more

പ്രണയവിഹാർ ~ ഭാഗം 21, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. പിറ്റേന്ന് പ്രഭാതത്തിൽ തന്നെ പോകാൻ തയ്യാറായി ഐഷുവും ആവണിയും സഞ്ജുവും ദീപുവും ഇറങ്ങി.എല്ലാവരുടെയും ചുമലിൽ ബാഗുകൾ ഉണ്ടായിരുന്നു.കുട്ടികളും മല്ലിയമ്മയും വേലുവും മുത്തുവുമെല്ലാം ദുഃഖം നിറഞ്ഞ മുഖത്തോടെ നിലകൊണ്ടു.ആ ദുഃഖത്തിൽ പങ്കുചേരാനെന്നവണ്ണം കാടും നിശബ്ദമായിരുന്നു. അകത്തുനിന്നും വിഹാനും ശ്രാവണിയും സീതയും ചിന്നപ്പയും ഇറങ്ങി വന്നു.വിഹാൻ സഞ്ജുവിനടുത്തേക്ക് നിന്നു.അവിടെയുള്ളവരെല്ലാം ശ്രാവണിയുടെ ചുറ്റും കൂടി.എല്ലാവരുടെയും നിറഞ്ഞ കണ്ണുകൾ അവൾ അവർക്ക് എത്രത്തോളം പ്രിയപ്പെട്ടവളാണെന്ന് വിളിച്ചോതുന്നുണ്ടായിരുന്നു. അതേ മാനസ്സികാവസ്ഥയിലായിരുന്നു ശ്രാവണിയും.ആരുമല്ലാത്തവളായിരുന്നിട്ടും അകറ്റി നിർത്താതെ ചേർത്തു പിടിച്ചവരാണവർ.സ്നേഹം കൊണ്ടവളെ … Read more

പ്രണയവിഹാർ ~ ഭാഗം 20, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… തണുത്ത അന്തരീക്ഷമായിരുന്നിട്ടുകൂടി മൊഴിയുടെ ചെന്നിയിലൂടെ വിയർപ്പുതുള്ളികൾ ചാലിട്ടൊഴുകി. ശീതക്കാറ്റ് അടിച്ചതുപോലെ അവളുടെ ഉടൽ വിറച്ചു കൊണ്ടിരുന്നു. വല്ലാത്തൊരു ഭയം അവളിൽ ഉറവെടുക്കുന്നുണ്ടായിരുന്നു. അപ്പയുടെയും അമ്മയുടെയും മകളാണ് താനെന്ന് ആവർത്തിച്ചാവർത്തിച്ച് ഉരുവിടാൻ ശ്രമിക്കുമ്പോഴും ഏവരുടെയും മൗനവും കണ്ണുനീരും അവളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് കൊണ്ടിരുന്നു. ദയനീയമായ ഭാവത്തോടെ അവൾ ചിന്നപ്പയെ നോക്കി. അവളുടെ കണ്ണുനീർ ആ മനുഷ്യനെ ചുട്ടു പൊള്ളിപ്പിച്ചു കൊണ്ടിരുന്നു. വിറയ്ക്കുന്ന ചുവടുമായി അവൾ അപ്പയ്ക്ക് അരികിലേക്ക് നീങ്ങി. പറയ് അപ്പാ.. ഇവരോട് … Read more