പുതിയൊരു ക്ലയിന്റിനെ സെറ്റ് ആക്കിയ സന്തോഷത്തിൽ ബാക്കി ചർച്ചകളിലേക്ക് എഞ്ചിനീയർ വിനോദ് കടക്കുമ്പോൾ ആണ് ഫോൺ വീണ്ടും ബെൽ അടിക്കുന്നത്……

Story written by Sumayya Beegum T A മാഡം അപ്പൊ എല്ലാം ഓക്കേ അല്ലേ. ഈ പ്ലാൻ വെച്ച് തന്നെ മുമ്പോട്ടു പോകാം അല്ലേ? തീർച്ചയായും വിനോദ്. പുതിയൊരു ക്ലയിന്റിനെ സെറ്റ് ആക്കിയ സന്തോഷത്തിൽ ബാക്കി ചർച്ചകളിലേക്ക് എഞ്ചിനീയർ വിനോദ് കടക്കുമ്പോൾ ആണ് ഫോൺ വീണ്ടും ബെൽ അടിക്കുന്നത്. മുഖത്ത് കഴിവതും ദേഷ്യം വരാത്തക്ക വണ്ണം അവനത് വീണ്ടും കട്ട്‌ ആക്കി. സൈറ്റിൽ ഒക്കെ പണിക്കാർ ഉള്ളതുകൊണ്ട് ഫോൺ ഓഫ്‌ ചെയ്യാനോ സൈലന്റ് ആക്കിയിടാനോ പറ്റില്ല. … Read more

എന്നോട് ഇങ്ങനെ പറയാനുള്ള ധൈര്യം നിനക്കെവിടുന്ന് കിട്ടി എന്നെനിക്കറിയില്ല റിയാസ് എന്നാലും ഒന്നറിയാം എല്ലാം എന്റെ തെറ്റാണു…..

Story written by Sumayya Beegum T A ഇന്ന് സൂപ്പർ ആയിട്ടുണ്ടല്ലോ? പോടാ.ഉച്ചയ്ക്ക് സുധേടെ അനിയത്തിയുടെ കല്യാണത്തിന് പോകണ്ടേ അതുകൊണ്ട് മാത്രമാണ് രാവിലെ ഈ സാരിയുടുക്കൽ പരാക്രമം നടത്തിയത്. മഞ്ഞ നിറമുള്ള ഭാരം കുറഞ്ഞ സാരിയിൽ പൊന്മാൻ നീല ബോർഡർ കൂടിയായപ്പോൾ കാണാൻ നല്ല ഭംഗിയുണ്ട്. സാരിക്ക് എത്ര ഭംഗിയുണ്ടെങ്കിലും ഉടുത്തത് ഞാൻ അല്ലെ എന്നോർത്തപ്പോൾ അറിയാതെ ആശയുടെ ചുണ്ടിലൊരു ചിരി വന്നു മാഞ്ഞു. ഷോപ്പിലെ കണ്ണാടിയിലെ രൂപത്തിന് താനുമായി യാതൊരു ബന്ധവുമില്ലെന്ന് തോന്നി പ്രായം … Read more

കൊച്ചേ നീ അതൊക്കെ പെരക്കകത്തിട്ടു കഴിക്കാതെ വെളിയിൽ കൊണ്ടുപോയി നല്ല പോലെ ഉരച്ചു കഴുകാൻ മേലാരുന്നോ. അമ്മച്ചി പണ്ട് ഞങ്ങളെ കൊണ്ട്…….

Story written by Sumayya Beegum T A വെണ്ണ പോലെ വെന്ത കപ്പയിലേക്ക് വെളിച്ചെണ്ണയിൽ മൂപ്പിച്ച കടുകും ചുവന്നുള്ളിയും വത്തൽ മുളകും ചേർത്ത് പാകത്തിന് മഞ്ഞളും ഉപ്പും കൂടിയിട്ട് ഇളക്കി പിന്നെ അതിലേക്ക് ഒന്നാന്തരം പോത്തിന്റെ എല്ല് നെയ്യ് തെളിഞ്ഞു വെന്തിരിക്കുന്നത് കൂടിയിട്ട് കുഴച്ചു. മൂന്നുകിലോ എല്ലും അത്ര തന്നെ കപ്പയും കുഴച്ചത് അടുപ്പിൽ നിന്നും വാങ്ങി ചേച്ചിമാരെ കഴിക്കാൻ വിളിക്കാൻ ചെന്നപ്പോൾ കേൾക്കാം അമ്മച്ചിയുടെ പരാതി.. നിങ്ങളെ കാണുമ്പോഴേയുള്ളു മക്കളെ അമ്മച്ചിക്ക് ഒരു മനസുഖം. … Read more

വർഷങ്ങൾക്ക് ശേഷം ബയോഡാറ്റാ ഒന്ന് കൂടി തയ്യാറാക്കി രണ്ടു മൂന്നു സർട്ടിഫിക്കറ്റ്സ് കൂടുതൽ വന്നിട്ടുണ്ട് എന്നല്ലാതെ കാര്യമായ…….

Story written by Sumayya Beegum T A രാവിലെ മീൻകാരൻ ചേട്ടന്റെ കയ്യിൽ നിന്ന് വാങ്ങിയ ഒരു കിലോ മത്തി ചട്ടിയിൽ അങ്ങനെ ഞെളിഞ്ഞു കിടന്നു. കിലോക്ക് പത്തു രൂപ ആയിരുന്ന ഒരു കാലം ഒക്കെ ഉണ്ടായിരുന്നെന്ന് വല്ല ഓർമയുമുണ്ടോ? ഇപ്പോൾ രാജയോഗമല്ലേ രൂപ ഇരുന്നൂറ്റി അറുപത് ആയി വില. എങ്കിൽ പിന്നെ എന്നെ അങ്ങോട്ട് വേണ്ടാന്ന് വെക്കാമായിരുന്നില്ലേ എന്ന് മത്തി തിരിച്ചു ചോദിക്കില്ല എന്നുറപ്പുള്ളത് കൊണ്ട് ആത്മഗതം അല്പം ഉറക്കെയാക്കി. അത്യാവശ്യമായി ഒരിടം വരെ … Read more

എനിക്ക് വേറൊന്നും വേണ്ട എന്നെ കേട്ടാൽ മാത്രം മതിയെന്ന അവളുടെ നിലവിളി എത്ര രാത്രികളിൽ ഞാൻ ശ്രദ്ധിക്കാതെ പോയി……

Story written by Sumayya Beegum T A ഞാൻ എന്തിനവളെ സ്വീകരിച്ചു എന്നതാണ് എല്ലാവരുടെയും വിഷയം പക്ഷേ അതിന് മറുപടി കൊടുക്കാൻ എനിക്ക് സൗകര്യമില്ല അതാണ് എന്റെ ഭാഗത്തു നിന്നുള്ള മാന്യമായ ഉത്തരം ഇനി ആ ടോപ്പിക്ക് വിട്ടേക്കുക കൂടെ ഞങ്ങളെയും. ബന്ധുക്കാരുടെയും സുഹൃത്തുക്കളുടെയും ആയിരം ചോദ്യങ്ങൾക്ക് ഒറ്റ മറുപടി. എനിക്ക് വേറൊന്നും വേണ്ട എന്നെ കേട്ടാൽ മാത്രം മതിയെന്ന അവളുടെ നിലവിളി എത്ര രാത്രികളിൽ ഞാൻ ശ്രദ്ധിക്കാതെ പോയി. കൂർക്കം വലിച്ചുറങ്ങുന്നതിനിടയിൽ ഇടയ്ക്ക് നിന്നുപോകുന്ന … Read more

ഒരുതവണ പോലും അജയൻ ചേട്ടൻ തന്നെ ചേർത്ത് പിടിച്ചിട്ടില്ല. ഒരു ഭർത്താവ് ചെയ്യേണ്ട യാതൊരു കടമയും ബെഡ് റൂമിൽ നിർവഹിച്ചിട്ടില്ല………

Story written by Sumayya Beegum T A റൂമിലേക്ക് വന്നപ്പോഴേക്കും അജയൻ ചേട്ടൻ ഉറങ്ങിയിട്ടുണ്ടായിരുന്നു. ചുമ്മാ വെറുതെ ആണ്.കണ്ണടച്ച് ഉറക്കം നടിച്ചു കിടക്കുന്നു. ഈ അഭിനയങ്ങൾ ഒക്കെ കണ്ടു കണ്ടു മനസ്സ് കല്ലായിട്ടുണ്ട്. കൂടെ ചെന്ന് കിടക്കുമ്പോൾ വെറുതെ കൈ എടുത്തു അദ്ദേഹത്തിന്റെ വയറിനു മുകളിൽ വെച്ചു. പ്രതികരണം ഒന്നുമില്ല എന്ന് കണ്ടപ്പോൾ ഒരു കൊതിക്ക് മുഖം അദ്ദേഹത്തിന്റെ മാ റിൽ ചേർത്തുവെച്ചു. ഒരു നിമിഷത്തെ നിർവൃതിയിൽ കണ്ണുകൾ അടച്ചതും ഒറ്റ തട്ടായിരുന്നു. കയ്യും മുഖവും … Read more

പൂർണ ചന്ദ്രനെപോലെ ഒരുകാലത്തു തിളങ്ങിയിരുന്ന അയാൾ ഇന്നൊരു നിഴലുപോലെ ഓജസ്സും തേജസ്സും നഷ്ടപ്പെട്ടു. കാലം……

Story written by Sumayya Beegum T A വെളുപ്പിന് ചായയ്ക്ക് വെള്ളം വെക്കുമ്പോൾ തുറന്നിട്ട ജനാലയിലൂടെ കടന്നുവന്ന തണുത്ത കാറ്റിനു കാപ്പിപ്പൂവിന്റെ മയക്കുന്ന ഗന്ധം… മത്തുപിടിപ്പിക്കുന്ന മണമാണ് കാപ്പിപ്പൂക്കൾക്ക് കൂട്ടത്തോടെ നിൽക്കുന്നത് കാണാൻ എന്തൊരു ഭംഗിയാണ്. തിളച്ചു പൊന്തിവരുന്ന പാലിലേക്ക് കാപ്പിപ്പൊടി ഇട്ട് പഞ്ചസാരയും ചേർത്ത് വാങ്ങി വെക്കുമ്പോൾ കാപ്പിപ്പൂവും മണവും ഒക്കെ മറന്നുപോയി. രാവിലത്തെ ഓട്ടപാച്ചിലിൽ സ്വപ്നം കണ്ടോണ്ട് നിന്നാൽ ഇന്നത്തെ മൊത്തം കാര്യങ്ങളും കുഴപ്പത്തിലാകും. അതുകൊണ്ട് തന്നെ പാതകത്തിൽ അരച്ചു വെച്ചിരുന്ന മാവിന്റെ … Read more

തീരുമാനത്തിൽ നിനക്ക് മാറ്റമുണ്ടോ? വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ? ഇനിയും നേരം വൈകിയിട്ടില്ല ഈ അവസാന നിമിഷവും പിന്മാറാം…….

Story written by Sumayya Beegum T A രാവിലെ എഴുന്നേറ്റപ്പോൾ പത്തുമണി കഴിഞ്ഞിരുന്നു. ജിഷ ഇപ്പോഴും ഉറക്കം തന്നെ. അവളെ ഉണർത്തി രണ്ടാളും കൂടി ഫ്രഷ് ആവാൻ അരമണിക്കൂർ. താഴെ റെസ്റ്റോറന്റിൽ വന്നു ഫുഡ് ഓർഡർ ചെയ്തു കാത്തിരുന്നു. അര മണിക്കൂറിൽ കഴിഞ്ഞപ്പോൾ ചൂട് ചില്ലി ചിക്കനും ചപ്പാത്തിയും എനിക്കുള്ളത് എത്തി. അവൾ സാദാ ദോശയും തേങ്ങ ചട്ണിയും. അത്‌ കഴിച്ചു നേരത്തെ ബുക്ക്‌ ചെയ്ത ടാക്സിയിൽ ബാംഗ്ലൂർ നഗരം കറങ്ങാൻ പുറപ്പെട്ടു. ബാംഗ്ലൂർ നഗരത്തിന്റെ … Read more

കെട്ട്യോന്റെ മുമ്പിൽ നല്ല പിള്ള ചമയാൻ ഇല്ലേൽ അവനും കൂടി ചേർന്നുള്ള ഇടപെടായിരിക്കും. നല്ല കാശുകാരുടെ കയ്യിലെ പൈസ തട്ടാൻ……..

Story written by Sumayya Beegum T A അയ്യയ്യേ ഒരുത്തൻ കേറി പിടിച്ചു ന ശിപ്പിച്ചു എന്നൊക്കെ കെട്യോനോട് ഇവറ്റകളൊക്കെ എങ്ങനാ പറയുക. നമ്മുടെ കാലത്ത് എങ്ങാനും ആയിരുന്നെങ്കിൽ ഒറ്റ വെ ട്ടിനു നമ്മളെയും തീ . ർക്കും അവനെയും തീർക്കും. കാലം പോയ പോക്കേ. നീ ഒന്ന് ചുമ്മാതിരിയെടി ഇതൊക്കെ ഇന്നത്തെ അവളുമാര് സുഖിച്ചിട്ട് ഓരോന്ന് പറഞ്ഞു നടക്കുന്നതല്ലേ ഒന്നുകിൽ കെട്ട്യോന്റെ മുമ്പിൽ നല്ല പിള്ള ചമയാൻ ഇല്ലേൽ അവനും കൂടി ചേർന്നുള്ള ഇടപെടായിരിക്കും. … Read more