അവളോട് തോന്നിയ പ്രേമമൊക്കെയും ചോർന്ന് പോയി, സ്വപ്‍ന എന്ന് തന്നെയാണ് അവൾക്ക് പറ്റിയ പേര്, സ്വപ്നം കണ്ട് നടക്കുന്നവൾ, കാര്യ ബോധമില്ലാത്തവൾ………
അനുരാഗത്തിന്റെ ദിനങ്ങൾ രചന: Muhammed Kutty ഇതൊന്ന് വൃത്തിക്ക് എഴുതി തരോ? ലാബിലെ സ്വപ്നയാണ്, വെളുത്ത നിറം, നീണ്ട കഴുത്ത്, കവിളിൽ ഒത്ത നടുക്കായി ഒരു കാക്കാപ്പുള്ളി, അവളെ തിരിച്ചറിയാനുള്ള എന്റെ അടയാളങ്ങൾ. അവൾക്ക് ഇടക്കിടക്ക് സാഹിത്യത്തിന്റെ അസ്കിതയുണ്ട്, അവിടെയും ഇവിടെയുമൊക്കെ എഴുതും. ഇടക്ക് വീക്കിലികളിലേക്ക് അയച്ച് കൊടുക്കും, അതേ സ്പീഡിൽ പത്രാധിപർ തിരിച്ച് അയക്കും. ഇപ്പോ എഴുത്ത് മുഴുവൻ ഫേസ് ബുക്കിലാണ്, അവിടെ പ്രസിദ്ധീകരിക്കാൻ ആരുടെയും അനുവാദം വേണ്ടല്ലോ, അത് കൊണ്ട് എഴുത്തോട് എഴുത്താണ്. ഞാൻ … Read more