ഞാന്‍ വേഗം കണ്ണാടിക്കരികിലേക്ക് ചെന്നു. പച്ച നിറത്തിലുള്ള ചെറിയ പൊട്ട്… ഞാന്‍ കൗതുകത്തോടെ അവനെ നോക്കി. ഒരു നിഷ്കളങ്കമായ ചിരി സമ്മാനിച്ച് അവന്‍…….

വി ശുദ്ധ വേ’ ശ്യ രചന: Magesh Boji കടത്തിന്‍റെ മുകളില്‍ കടം കയറി പണ്ടാറമടങ്ങി നില്‍ക്കുന്ന എന്‍റെ മുന്നിലെ അവസാന പിടി വള്ളിയായിരുന്നു ഭാര്യയുടെ കഴുത്തിലെ രണ്ടര പവന്‍റെ താലിമാല… അവളത് ഊരിയെടുത്ത് എന്‍റെയീ ഉള്ളം കയ്യിലേക്ക് വെച്ച് തരുമ്പോള്‍ വേദനയോടു കൂടി ഒന്നേ പറഞ്ഞുള്ളൂ , ഈ ബിസിനസ്സും കൂടി പൊളിഞ്ഞിട്ടിങ്ങോട്ട് വന്നാല്‍ നിങ്ങള്‍ക്കിനി ഊരി തരാന്‍ ആ കാണുന്ന അയല് കെട്ടിയ കയറ് മാത്രമേ ബാക്കിയുള്ളൂ എന്ന്. അവള്‍ ചൂണ്ടി കാണിച്ച അയല് … Read more

സൗന്ദര്യം ശരീരത്തിനല്ല മനസ്സിനാണ് വേണ്ടതെന്ന് വെറും പത്താം ക്ലാസ്സുകാരനായ ഞാനെങ്ങനെയാ ബാങ്ക് മാനേജരായ അവനെ പറഞ്ഞ് മനസ്സിലാക്കുക….

കൊല്ല പരീക്ഷ രചന: Magesh Boji പത്താം ക്ലാസ്സ് കഴിഞ്ഞാല്‍ പിന്നെന്ത് എന്ന ചോദ്യത്തിന് മേസ്തിരി രാജേട്ടനും മൂത്താശ്ശാരി കൃഷ്ണേട്ടനും എന്നായിരുന്നു എന്നിലെ ഉത്തരം.. അതുകൊണ്ട് തന്നെ പത്താം ക്ലാസ്സിലെ ജയപരാജയങ്ങള്‍ എന്നെ ഒരിക്കലും ബാധിക്കുമായിരുന്നില്ല. കിണറ്റിന്‍ വക്കത്തിരുന്നു ഉമിക്കരിയിട്ട് പല്ലമര്‍ത്തി തേക്കുമ്പോഴാണ് വടക്കേതിലെ ഗോപന്‍ വന്ന് പറഞ്ഞത്, നമ്മള് തോറ്റെടാ ന്ന്. നിര്‍വ്വികാരനായിരുന്നു ഞാന്‍…. ഓല വീട്ടിലെ മണ്ണെണ്ണ വിളക്കിന്‍റെ ചോട്ടിലിരുന്ന് പഠിച്ചാ പിന്നെ റാങ്ക് കിട്ടും എന്ന് പരിഹസിച്ച് ഞാന്‍ കുലുക്കുഴിഞ്ഞ് തുപ്പി…. തെരുവു … Read more

ആഗ്രഹങ്ങളോ മോഹങ്ങളോ പറയാതെ, പരിഭവമേതുമില്ലാതെ ഈ നാലു ചുമരുകള്‍ക്കുള്ളില്‍ രാവന്തിയോളം പണിയെടുത്ത് കഴിഞ്ഞ് കൂടുന്നത് അവന്‍ വേദനയോടെ കാണുന്നുണ്ടായിരുന്നു….

രചന:- Magesh Boji എല്ലാവരും എല്ലാം കണ്ടു.. പക്ഷെ ഞങ്ങള്‍ ആണ്‍മക്കളുടെ മനസ്സ് കാണാന്‍ മാത്രം അന്നും ഇന്നും ആരും ഉണ്ടായിരുന്നില്ല. സാധാരണക്കാരായിരുന്നു ഞങ്ങളില്‍ ഭൂരിഭാഗം പേരുടേയും അച്ഛനമ്മമാര്… അതുകൊണ്ട് തന്നെ പഠിച്ച് വലിയ ആളായിട്ട് നിങ്ങള്‍ക്ക് ആരായി തീരണമെന്ന് ചോദിക്കാനോ അതല്ലെങ്കില്‍ ആരെയെങ്കിലും ചൂണ്ടി കാണിച്ച് നിങ്ങള്‍ പഠിച്ചിട്ട് ഇതുപോലെ ആയി തീരണമെന്ന് പറഞ്ഞ് തരാനോ അവര്‍ക്കറിയില്ലായിരുന്നു… എന്നിട്ടും ഞങ്ങളില്‍ ഭൂരിഭാഗം പേരും പത്താം ക്ലാസ്സ് വരെ മോശമല്ലാത്ത രീതിയിലാണ് പഠിച്ചത്… അപ്പോഴേക്കും പെങ്ങള്‍ക്ക് കല്ല്യാണാലോചനകള്‍ … Read more

ഒരു നിമിഷം ഞാനും ആ നില്‍പ്പ് നോക്കി നിന്നു. നോട്ടം മതിയാക്കി ഒരു നെടുവീര്‍പ്പുതിര്‍ത്ത് അമ്മ വീടിനകത്തേക്ക് തിരിഞ്ഞ് നടന്നു.

അമ്മയുടെ പാദങ്ങള്‍… രചന: Magesh Boji —————— ടെറസ്സിന്‍റെ മുകളില്‍ നിന്ന് കലപില ശബ്ദം കേട്ടാണ് ഞാന്‍ ചെന്ന് നോക്കിയത്. ഉണങ്ങാനിട്ടിരുന്ന നെല്ല് കാക്കകള്‍ കൂട്ടം കൂടി കൊത്തിപ്പെറുക്കുകയായിരുന്നു. എല്ലാത്തിനേയും ആട്ടിപ്പായിച്ച് ഞാനുറക്കെ വിളിച്ചു , അമ്മേന്ന്. കാര്യമെന്തെന്നറിയാന്‍ ടെറസ്സിലേക്ക് വന്ന അമ്മ എന്നെ കണ്ട പാടെ ഒരൊറ്റ ചോദ്യം , ടെറസ്സിന്‍റെ മുകളില്‍ നിന്ന് എന്നെ തള്ളിയിട്ട് കൊല്ലാനെങ്ങാനുമാണോ നീ വിളിക്കുന്നതെന്ന്… ചോദ്യം കേട്ട് ഒന്നമ്പരന്നെങ്കിലും അമ്മയുടെ പുഞ്ചിരി കണ്ടപ്പോള്‍ അമ്പരപ്പങ്ങലിഞ്ഞില്ലാതെയായി. എങ്കിലും ആ മുഖത്ത് … Read more