തോളിലൂടെ കയ്യിട്ടവളെ ചേർത്ത് പിടിച്ച് റാന്തൽ വെളിച്ചത്തിന്റെ അകമ്പടിയോടെ അയാൾ നടന്നു. ഉമ്മറപ്പടിയെത്തിയതും ഒന്ന് നിന്നു. റാന്തലണച്ച് ഉമ്മറപ്പടിയിലിരുന്ന് അവളെ മടിയിലേക്കി രുത്തി……..
സാവിത്രി Story written by Athira Sivadas കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… റാന്തൽ വെളിച്ചത്തിന്റെ അകമ്പടിയോടെ അവൾ അയാൾക്കായി ചെമ്പരത്തി വേലിക്കരികിൽ കാത്ത് നിന്നു. കസവു ചേല ചുറ്റി, കാച്ചിയെണ്ണ മണമുള്ള നീളൻ കോലൻമുടി മെടഞ്ഞിട്ട്, കണ്ണുകൾ കറുപ്പിച്ച് നിലാവിന്റെ വെളിച്ചത്തിൽ അവളൊരു ദേവതയെപ്പോലെ കാണപ്പെട്ടു. അകലെ നിന്നും ഒരു ടോർച്ചിന്റെ വെട്ടം കണ്ടപ്പോഴേ തിരിച്ചറിഞ്ഞിരുന്നു അതയാളാണെന്ന്. മനസ്സ് വീണ്ടുമൊരു കൗമാരക്കാരിയുടേതെന്ന പോലെ തുടിച്ചു. ഓരോ തവണ മനസ്സും ശരീരവും അയാളെ വരവേൽക്കാനൊരുങ്ങുമ്പോൾ അതങ്ങനെയാണ്. … Read more