അവൾ അതുപറഞ്ഞു തീർന്നതും ആ രൂപം അവിടെനിന്നും അപ്രത്യക്ഷമായി രുദ്ര അവിടെയെല്ലാം നോക്കിയിട്ടും ആരെയും കണ്ടില്ല..എന്നാ പഴയ പേടി അവളെ ബാധിച്ചിരുന്നില്ല……..

ഇലഞ്ഞിപൂക്കൾ രചന: സോണി അഭിലാഷ് ഇറയത്തെ അരഭിത്തിയോട് ചേർത്ത് വച്ച കസേരയിലിരുന്ന് ഇലയിൽ പറിച്ചെടുത്ത പൂക്കൾ മാലയാക്കുകയാണ് രുദ്ര. പാർവതിപ്പൂവും, അരളിയും പിന്നെ മുറ്റത്തു വിരിഞ്ഞ പല വർണത്തിലുള്ള പൂക്കളൊക്കെയും ഉണ്ട്. ഓരോന്നും ശ്രദ്ധയോടെ കോർത്തെടുക്കുന്നുണ്ട് അവൾ. ഇടയിൽ കയ്യിൽ തടഞ്ഞ കുഞ്ഞു പൂവ് പതിയെ മൂക്കിലേക്കടുപ്പിച്ചു. നല്ല ഇലഞ്ഞിയുടെ മത്തുപിടിപ്പിക്കുന്ന ഗന്ധം. വീണ്ടും വീണ്ടുമത് മൂക്കിലേക്കടുപ്പിച്ചു. “ഇതിപ്പോ എവിടന്നാ? ഞാൻ ഇങ്ങനെയൊന്ന് പെറുക്കിയില്ലല്ലോ?” സംശയത്തോടെയവൾ മനസിലോർത്തു. “രുദ്ര മോളേ ഞാൻ ഇറങ്ങാറായീട്ടോ. മാല കോർത്തു കഴിഞ്ഞോ?” … Read more