നീ എഴുതിയ ഇന്നലെകളിലെ വഴിത്താരകളിൽ,നിനക്കൊപ്പം ഞാനുമുണ്ടായിരുന്നു. നിന്റെ അക്ഷരങ്ങൾ ചമച്ച ആ അത്ഭുതലോകത്ത് നിന്നെപ്പോലൊരാളായി ഞാനും……
യാത്രാമൊഴി എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പാസഞ്ചർ ട്രെയിന്റെ ഗതിവേഗം, നന്നേ കുറഞ്ഞുവന്നു. ചതുരജാലകത്തിനടുത്തേ ഇരിപ്പിടത്തിലിരുന്ന് അയാൾ പുറത്തേക്കു കണ്ണോടിച്ചു. സ്റ്റേഷൻ എത്താറായിരിക്കുന്നു. ഫ്ലാറ്റ്ഫോം ആരംഭിക്കുന്നിടത്ത്,.രണ്ട് കോൺക്രീറ്റ് തൂണുകളിലായി സ്ഥാപിക്കപ്പെട്ട ശിലാഫലകത്തിൽ, റെയിൽവേ സ്‌റ്റേഷന്റെ പേര് കറുത്ത അക്ഷരങ്ങളിൽ എഴുതിവച്ചിരിക്കുന്നു. ഇരിപ്പിടത്തിൽ നിന്നും മെല്ലെയെഴുന്നേറ്റ് വാതിൽക്കലേക്ക് വന്നുനിന്നു. തീവണ്ടി പൂർണ്ണമായും നിന്നതിന്റെ ഉലച്ചിലിൽ അയാളൊന്നു മുന്നോട്ടു വേച്ചു..പതിയെ, പരുക്കൻ ഫ്ലാറ്റ്ഫോമിലേക്കിറങ്ങി..തീരെ തിരക്കുകുറഞ്ഞ ഒരു കുഞ്ഞു സ്റ്റേഷൻ.പുലരിമഴ നനയിച്ച ഫ്ലാറ്റുഫോമിലുടെ തെല്ലു … Read more