നീ പോവണത് കൊണ്ട് എനിക്ക് വിരോധം ഒന്നും ഇല്ല… പക്ഷെ ശ്യാമേ ഇത്തരക്കാരുടെ മനോനില അനുസരിച്ച് വേണം പെരുമാറാൻ ചിലർക്ക് ആരേയും കാണുന്നത് ഇഷ്ടാവില്ല… പക്ഷെ പറയാൻ പറ്റാത്തോണ്ട് ഉള്ളിൽ ഒതുക്കും……
എഴുതിയത്: – ജ്യോതി “ഏട്ടാ….. ഏട്ടാ…!!” “എന്താ….?” രാവിലത്തെ ഗുസ്തി കഴിഞ്ഞ് വന്ന് ഒള്ളത് കഴിച്ച് ഭാര്യയോടുള്ള കടമയും നിർവ്വഹിച്ച് അതിന്റെ ആലസ്യത്തിൽ സുഖകരമായ ഒരു ഉറക്കത്തിലേക്ക് ഒഴുകിപ്പോയതായിരുന്നു സുനിൽ… അപ്പഴതാ വിളിക്കുന്നു ….. ഇരച്ച് കയറിയ ദേഷ്യം അപ്പാടെ ഉൾക്കൊള്ളിച്ച് ഉച്ചത്തിൽ ചോദിച്ചു. “എന്താടീ….. “ അല്ലേലും ഇവളിങ്ങനാ എന്റെ സ്നേഹപ്രകടനം കഴിയുമ്പോൾ അവൾക്ക് സംസാരിക്കാനുള്ള മൂഡാ… തനിക്കാണെങ്കിൽ ഉറങ്ങാനും… പണ്ട് പുതുമോടിയിൽ “താൻ പറയടാ ” എന്നൊക്കെ പറഞ്ഞ് അവളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് പക്ഷെ എന്ന് … Read more