ഏട്ടനെ കണ്ടപ്പോൾ അയാൾക്കരികിലേക്ക് ഓടിച്ചെന്നു..” ഏട്ടാ, അമ്മ ” എന്ന് സംശയത്തോടെ ചോദിച്ചുകൊണ്ട് അവന്റെ മുഖത്തേക്ക്……

എഴുത്ത്:- മഹാ ദേവൻ നീ പെട്ടന്നൊന്നു വീട്ടിലേക്ക് വരണമെന്ന് ഏട്ടൻ പറയുമ്പോൾ ആദ്യം ഓടിയെത്തിയത് അമ്മയുടെ മുഖം ആയിരുന്നു. ഒന്നുരണ്ടു വർഷമായി കിടപ്പിലാണ് അമ്മ. വിവരമെന്തെന്ന് അറിയാനുള്ള ആധിയിൽ ഭാര്യയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഓഫ്‌. ” അല്ലേലും ഒരു അത്യാവശ്യത്തിന് ഇവളെ വിളിച്ചാൽ കിട്ടില്ലലോ ” എന്ന് ദേഷ്യത്തോടെ ഓർത്തുകൊണ്ട് പെട്ടന്നുള്ള ലീവിന് എഴുതിക്കൊടുത്തു ടിക്കറ്റും ബുക്ക്‌ ചെയ്ത് ഗൾഫിൽ നിന്നും നാട്ടിലേക്ക് കയറുമ്പോൾ സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയുടെ മുഖം നെഞ്ചിലങ്ങനെ പിടഞ്ഞുനിന്നു. ഫ്‌ളൈറ്റിൽ കേറുന്നതിന് മുൻപും … Read more

അയാൾ പ്രതീക്ഷയോടെ മേനോന്റെയും മകന്റെയും മറ്റ് ബന്ധുക്കളുടെയും മുഖത്തേക്ക് നോക്കുമ്പോൾ അവരുടെ മുഖത്തുണ്ടായിരുന്നു പാതി സമ്മതം……..

Story written by മഹാ ദേവൻ ” സീതയെ കാണാനില്ല “ മുഹൂർത്ത സമയത്ത് എല്ലാവരെയും ഞെട്ടിച്ചത് അവളുടെ തിരോധാനമായിരുന്നു. ” ഞാൻ എനിക്ക് ഇഷ്ട്ടപ്പെട്ടവനൊപ്പം പോകുന്നു “ അവളെഴുതിവെച്ച കുറിപ്പ് നോക്കി ശശീന്ദ്രൻ തലയിൽ കൈ വെച്ചിരിക്കുമ്പോൾ ആളുകളുടെ മുറുമുറുപ്പ് അയാളുടെ കാതുകളെ ചുട്ടുപൊള്ളിച്ചു. ” എന്നാലും ആ മഹാപാപി ഞങ്ങളോടിത് ചെയ്തല്ലോ ” എന്നയാൾ ഞെഞ്ചത്തടിച്ചു പറയുമ്പോൾ ചെക്കൻവീട്ടുകാർ എന്ത് ചെയ്യണമെന്ന് അറിയാതെ പരസ്പ്പരം നോക്കി നിൽക്കുകയായിരുന്നു. ” ടോ ശശീന്ദ്ര… അന്നേ ഞങ്ങൾ … Read more

ങ്ങളിങ്ങട് വര്ണുണ്ടോ രാധേച്യേ… ഓര് കുടുംബക്കാരാ, നാളെ അവരൊക്കെ ഒന്നാകും, ഇടയ്ക്ക് കേറി നിന്ന മ്മള് കുറ്റക്കാരും……

എഴുത്ത്:- മഹാ ദേവൻ ” ങ്ങളിങ്ങട് വര്ണുണ്ടോ രാധേച്യേ… ഓര് കുടുംബക്കാരാ, നാളെ അവരൊക്കെ ഒന്നാകും, ഇടയ്ക്ക് കേറി നിന്ന മ്മള് കുറ്റക്കാരും. അതോണ്ട് അവര് ന്താച്ചാ ആവട്ടെ.. ങ്ങള് പോരുണ്ടേൽ വാ “ വത്സല കയ്യെ പിടിച്ചു വലിക്കുമ്പോൾ ന്തോ പെട്ടന്ന് അങ്ങനെ പോരാൻ തോന്നീല രാധയ്ക്ക്. അയലത്തെ വീട്ടിൽ വഴക്ക് പതിവാണെലും ഇന്നിപ്പോ അതിന്റ മൂപ്പിച്ചിരി കൂടുതലാ. വടക്കൂന്നു വന്നു താമസിക്കണ കൂട്ടരാ. അവിടുത്തെ ആൺപിറന്നോന്റെ കൂടെ ഒളിച്ചോടി പോന്നതാണ് ആ പെണ്ണ്. പെണ്ണിന് … Read more

അതിനിപ്പോ അമയ്ക്ക് ന്താ ന്റെ ഏട്ടന്റ് കയ്യിൽ നിന്നല്ലേ ഞാൻ വാങ്ങുന്നത് . തരുന്നതിൽ ഏട്ടനും വിഷമം ഇല്ല. ഓഹ് അല്ലേലും പണ്ട് മുതലേ അങ്ങനെ ആണല്ലോ.. ….

എഴുത്ത് :- മഹാ ദേവൻ ” കൂടപ്പിറപ്പല്ലേ എന്ന് കരുതി ഓരോന്ന് ചെയ്യുമ്പോൾ നീ പിന്നേം പിന്നേം അവനെ ഊറ്റാൻ നിൽക്കുവാണോടി. ഒന്നുല്ലെങ്കിൽ അവന്റ കഷ്ടപ്പാടിൻറെ പകുതിയും നീയല്ലെടി തിന്നുന്നത്. എന്നിട്ടിപ്പോ ഇനീം പോരെന്നും പറഞ്ഞു വന്നിരിക്കുന്നു. നാണമില്ലേ സുജേ നിനക്ക്?” ” അതിനിപ്പോ അമയ്ക്ക് ന്താ ന്റെ ഏട്ടന്റ് കയ്യിൽ നിന്നല്ലേ ഞാൻ വാങ്ങുന്നത് . തരുന്നതിൽ ഏട്ടനും വിഷമം ഇല്ല. ഓഹ് അല്ലേലും പണ്ട് മുതലേ അങ്ങനെ ആണല്ലോ.. “ അവളുടെ വെറുപ്പും വിദ്വേഷവും … Read more

ചെറിയ പ്രായത്തിൽ കുറെ അനുഭവിച്ചതാ ന്റെ കുട്ടി. അതിൽ നിന്നൊക്കെ മാറ്റം വന്നത് നീ ഉള്ളപ്പോൾ ആയിരുന്നു. പക്ഷെ…..

എഴുത്ത് :-; മഹാ ദേവൻ കുറെ നാളുകൾക്ക് ശേഷം ആയിരുന്നു തൃശ്ശൂരിലേക്ക് ഒരു യാത്ര. പണ്ട് മുതലേ ഉള്ള ഒരു ആഗ്രഹം ആയിരുന്നു രണ്ടു പെ ഗ്ഗ് അടിച്ചു വടക്കുംനാഥന്റെ മണ്ണിൽ നിലാവിലേക്ക് കണ്ണുംനട്ട് അങ്ങനെ കുറെ നേരം കിടക്കാൻ. ലക്ഷ്യവും അത് തന്നെ ആയിരുന്നു.. അങ്ങനെ സീ സറിനെ പൊട്ടിച്ചു രണ്ടെണ്ണം അ ടിച്ചു തൃശ്ശൂർ റൗണ്ടിൽ നിയോൺ ബല്ബ്ബുകളുടെ വെട്ടത്തിൽ നടക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു.. നിനക്ക് വട്ടാണെന്ന് പറഞ്ഞ കൂട്ടുകാരനെ പുച്ഛത്തോടെ … Read more

ഒന്നും വേണ്ട, പെണ്ണിനെ തന്നാൽ മതി എന്ന് പറയേണ്ട താമസം, ഒന്നും തരാതെ ഇങ്ങോട്ട് കെട്ടിക്കേറ്റി വിട്ടേക്കുവാ മോളെ. നീന്റ………

എഴുത്ത് :- മഹാ ദേവൻ ” ഒന്നും വേണ്ട, പെണ്ണിനെ തന്നാൽ മതി എന്ന് പറയേണ്ട താമസം, ഒന്നും തരാതെ ഇങ്ങോട്ട് കെട്ടിക്കേറ്റി വിട്ടേക്കുവാ മോളെ. നീന്റ വീട്ടുകാർക്ക് ഒരു ഇച്ചിരി പോലും നാണോം മാനോം ഇല്ലേ “ കല്യാണം കഴിഞ്ഞ് ഒരാഴ്ച ആയതേ ഉള്ളൂ..പാവപ്പെട്ട വീട്ടിലെ ആയത്കൊണ്ട് തന്നെ പൊന്നും പണവും നൽകി കെട്ടിച്ചയക്കാനുള്ള ആവതില്ലായിരുന്നു അച്ഛന്. ആ സമയത്തായിരുന്നു ശരത്തിന്റെ ആലോചന വരുന്നത്. ” എനിക്കും മോനും പെണ്ണിനെ ഇഷ്ട്ടായി. ഇനി നിങ്ങൾക്ക് ഒക്കെ … Read more

നിനക്ക് ഇത് എന്തിന്റെ കേടാ സരോജിനി. ഒന്നുല്ലെങ്കിൽ നിന്റ മോന്റെ ഭാര്യ അല്ലെ അവൾ . ഇങ്ങനെ കഷ്ടപ്പെടുത്തുന്നതിനും ഇല്ലേ ഒരു പരിധി…….

എഴുത്ത് :- മഹാ ദേവൻ ” നിനക്ക് ഇത് എന്തിന്റെ കേടാ സരോജിനി. ഒന്നുല്ലെങ്കിൽ നിന്റ മോന്റെ ഭാര്യ അല്ലെ അവൾ . ഇങ്ങനെ കഷ്ടപ്പെടുത്തുന്നതിനും ഇല്ലേ ഒരു പരിധി. നമ്മുടെ മോൾക്ക് ഈ അവസ്ഥ വന്നാൽ എങ്ങനെ ഉണ്ടാകും. രണ്ടും രണ്ടായി കാണരുത് നീ. “ ഭർത്താവിന്റെ ഉപദേശം കേട്ടപ്പോൾ തന്നെ സരോജിനിക്ക് ചൊറിഞ്ഞുകേറുന്നുണ്ടായിരുന്നു. ” അതിന് ന്റെ മോളെ കെട്ടിച്ചു വിട്ടത് അന്തസ്സായിട്ട് ആണ്. അല്ലാതെ ഇവളെപ്പോലെ ഉടുത്തതുംകൊണ്ട് വലിഞ്ഞുകേറിയതല്ല. പറഞ്ഞിട്ട് കാര്യമില്ല, തൊലിവെളുപ്പ് … Read more

അവന്റ ചിരിയോടെ ഉള്ള പോക്ക് കണ്ടപ്പോൾ അയാളുടെ ഉള്ളൊന്ന് പിടഞ്ഞു. വീട്ടിൽ മോൾ മാത്രമാണെന്ന ചിന്ത അയാളുടെ നടത്തതിന്റെ വേഗത കൂട്ടി……..

എഴുത്ത് :- മഹാ ദേവൻ ” മോൾക്ക് സുഖമില്ലേ? “ അടുത്ത വീട്ടിലെ ബാബുച്ചേട്ടനെ പെട്ടന്ന് അടുത്ത് കണ്ടപ്പോൾ പെട്ടന്നവൾ സോഫയിൽ നിന്നും എഴുനേറ്റു. വീട്ടിലാരുമില്ലെന്നത് അവളെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. എപ്പഴും നാല് കാലിൽ മാത്രം കണ്ടിട്ടുള്ള ബാബുവേട്ടനെ കു ടിക്കാതെ ശാന്തനായി മുന്നിൽ കണ്ടപ്പോൾ അവൾക്ക് അത്ഭുതമായിരുന്നു, അതോടൊപ്പം ഒരു പേടിയും. ” ചെറിയ ഒരു തലവേദന. അങ്ങനെ കിടന്നപ്പോൾ മയങ്ങിപ്പോയി. അല്ലെ, ബാബുവേട്ടനെന്താ ഇപ്പോൾ…. “ സരിത സംശയത്തോടെ അയാളിൽ നിന്ന് ഒരകാലമിട്ടോണ്ട് മാറിയിരിക്കുമ്പോൾ അവളുടെ … Read more

അച്ഛൻ മരിക്കുമ്പോൾ പത്തായിരുന്നു പാർവ്വതിയ്ക്ക് പ്രായം.അച്ഛന്റെ വിയോഗം തളർത്തിക്കളഞ്ഞ അമ്മയെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചത്……

എഴുത്ത് :- മഹാ ദേവൻ അച്ഛൻ മരിക്കുമ്പോൾ പത്തായിരുന്നു പാർവ്വതിയ്ക്ക് പ്രായം.അച്ഛന്റെ വിയോഗം തളർത്തിക്കളഞ്ഞ അമ്മയെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചത് അമ്മാവനായിരുന്നു. “മോളെ, പോയവര് പോയി. ഇനി അതോർത്തു വിഷമിച്ചിട്ട് ന്താ കാര്യം. നിനക്കിപ്പോഴും ചെറിയ പ്രായമാ, മാത്രമല്ല, വളർന്നു വരുന്നത് ഒരു മോളും കൂടെ ആണ്. ഒരു ആൺതുണ ഉണ്ടെങ്കിൽ അതൊരു കരുത്താണ്. അതുകൊണ്ട് മോള് മറ്റൊരു വിവാഹത്തിന് സമ്മതിക്കണം.” അമ്മാവന്റെ വാക്കുകൾ ആദ്യമൊക്കെ എതിർത്ത അമ്മ പതിയെ സമ്മതം മൂളുമ്പോൾ പാർവ്വതിയ്ക്ക് എന്തോ വല്ലാത്ത … Read more

അല്ലെങ്കിൽ ആരൊക്കെയോ പറഞ്ഞ് മനസ്സിൽ പതിച്ചികൊടുത്ത ക്രൂ രമായ മുഖം ആയിരുന്നു തനിക്ക് എന്നോർക്കുമ്പോൾ ശോഭയുടെ…

എഴുത്ത് :- മഹാ ദേവൻ സ്കൂളിൽ പോയ മകൾ പതിവില്ലാതെ നേരത്തെ ഒരു ഓട്ടോയിൽ വന്നിറങ്ങുന്നതും ഓടിവന്നു റൂമിൽ കയറി വാതിലടയ്ക്കുന്നതും അമ്പരപ്പോടെ ആണ് ശോഭ നോക്കിയത്. അവളുടെ പ്രവർത്തികൾ കണ്ട് പേടിച്ചായിരുന്നു ശോഭ ആ മുറിയ്ക്ക് മുന്നിൽ എത്തിയതും. അടഞ്ഞുകിടക്കുന്ന വാതിലിൽ തട്ടിവിളിക്കാൻ കൈ പൊങ്ങിയെങ്കിലും അല്പം ഭയത്തോടെ അവർ കൈ പിൻവലിച്ചു. ഈ വീട്ടിൽ കയറിവന്നത് അവളുടെ രണ്ടാനമ്മ ആയിട്ടായിരുന്നു. അല്ലെങ്കിൽ ആരൊക്കെയോ പറഞ്ഞ് മനസ്സിൽ പതിച്ചികൊടുത്ത ക്രൂ രമായ മുഖം ആയിരുന്നു തനിക്ക് … Read more