നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇതുവരെയും നിങ്ങൾക്ക് എന്റെ ഭർത്താവാണ് എന്ന് സ്വയം ചിന്തിക്കാൻ തോന്നുന്നില്ല എങ്കിൽ അത് മറ്റെന്തോ കാരണം കൊണ്ടാണ്. ഒന്നുകിൽ നിങ്ങളുടെ മനസ്സിൽ……

എഴുത്ത്:-അപ്പു ജാതകത്തിലെ പ്രശ്നങ്ങളും മറ്റും പറഞ്ഞ് വളരെ അപ്രതീക്ഷിതമായിട്ടാണ് ശരത്തും മീനുവും തമ്മിലുള്ള വിവാഹം നടന്നത്. ശരത്തിനെ സംബന്ധിച്ച് കുറച്ചു നാളുകൾ കൂടി കഴിഞ്ഞിട്ട് മതി വിവാഹം എന്നൊരു നിലപാടായിരുന്നു. പക്ഷേ,ജാതകത്തിലും ജ്യോത്സ്യത്തിലും ഒക്കെ നല്ല വിശ്വാസമുള്ള ആളുകളായിരുന്നു ശരത്തിന്റെ കുടുംബക്കാർ. അതുകൊണ്ടു തന്നെ ശരത്തിന്റെ എതിർപ്പുകൾ ഒന്നും വകവയ്ക്കാതെ അവർ വിവാഹം നടത്തി. ഒരു ബ്രോക്കർ വഴി ഒത്തു വന്ന ആലോചനയായിരുന്നു മീനുവിന്റേത്. സാമ്പത്തികമായിട്ടും കുടുംബപരമായിട്ടും ഒന്നും പ്രശ്നങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് ആ ബന്ധം നടത്താൻ … Read more

അവൾക്ക് ഇത്രയും വർഷങ്ങൾക്ക് ശേഷം തന്നെ കണ്ടാൽ മനസ്സിലാകുമോ എന്ന് പോലും അറിയില്ല.ഇത്രയും ബുദ്ധിമുട്ടി ഇവിടെ വരെ വരേണ്ടിയിരുന്നില്ല എന്ന് പോലും തോന്നി….

എഴുത്ത്:-അപ്പു ഡോക്ടർ അമൃത നായർ എന്ന് ബോർഡ് വച്ച് വീടിന്റെ ഗേറ്റിനു മുന്നിൽ നിൽക്കുമ്പോൾ വല്ലാത്തൊരു പരിഭ്രമം അനുഭവപ്പെടുന്നുണ്ടായിരുന്നു. അവൾക്ക് ഇത്രയും വർഷങ്ങൾക്ക് ശേഷം തന്നെ കണ്ടാൽ മനസ്സിലാകുമോ എന്ന് പോലും അറിയില്ല. ഇത്രയും ബുദ്ധിമുട്ടി ഇവിടെ വരെ വരേണ്ടിയിരുന്നില്ല എന്ന് പോലും തോന്നി.തിരിച്ചുപോകാം എന്നൊരു തീരുമാനത്തിലേക്ക് എത്തിയപ്പോഴേക്കും ഗേറ്റിൽ നിന്ന സെക്യൂരിറ്റി എന്നെ കണ്ടിരുന്നു. അയാൾ വേഗത്തിൽ ഗേറ്റിനടുത്തേക്ക് വന്നു. ” മേഡത്തെ കാണാനാണോ..? “ അയാൾ ചോദിച്ചപ്പോൾ അതെ എന്ന് തല കുലുക്കി. ” … Read more

ഞങ്ങൾ തമ്മിലുള്ള വിവാഹത്തിന് ആണല്ലോ അച്ഛൻ എതിരെ നിൽക്കുന്നത്..? ഞങ്ങൾ തന്നെ അത് വേണ്ടെന്ന് വെച്ചോളാം. പക്ഷേ പിന്നീട് ഒരിക്കലും, മറ്റാരെയെങ്കിലും വിവാഹം കഴിക്കണം എന്നുള്ള ആവശ്യവുമായി അച്ഛൻ എന്റെ മുന്നിലേക്ക് വരരുത്……….

എഴുത്ത്:-അപ്പു ” അച്ഛാ.. അച്ഛന്റെ ഈ അനാവശ്യ വാശി കൊണ്ട് അച്ഛൻ നശിപ്പിക്കുന്നത് എന്റെ ജീവിതമാണ്.” വിങ്ങി കരഞ്ഞുകൊണ്ട് മകൾ പറയുന്നത് അയാളുടെ ചെവിയിൽ കയറുന്നുണ്ടായിരുന്നില്ല. ആ നിമിഷവും തന്റെ തീരുമാനം തന്നെയാണ് ശരി എന്നൊരു ബോധത്തിൽ ആയിരുന്നു അയാൾ ഉണ്ടായിരുന്നത്. എത്രയൊക്കെ പറഞ്ഞിട്ടും അയാളുടെ ഭാഗത്തു നിന്ന് യാതൊരു മാറ്റവും കാണാതെ വന്നപ്പോൾ അവൾക്ക് ദേഷ്യവും സങ്കടവും ഒക്കെ വരുന്നുണ്ടായിരുന്നു. “ശരി. അച്ഛന്റെ തീരുമാനം തന്നെ നടക്കട്ടെ. ഞാൻ എതിർക്കുന്നില്ല. ഉണ്ണിയേട്ടനെ ഞാൻ മറന്നോളാം. ഞങ്ങൾ … Read more

ചേച്ചി ഇങ്ങനെ തല താഴ്ന്നു നിൽക്കുന്നതു കൊണ്ടാണ് അമ്മയ്ക്ക് വീണ്ടും വീണ്ടും പറയാൻ തോന്നുന്നത്.ഇവിടെ ആരുടെയും ഔദാര്യം കൊണ്ടൊന്നുമല്ല ചേച്ചി നിൽക്കുന്നത്. എല്ലുമുറിയെ പണി ചെയ്തിട്ട് തന്നെയാണല്ലോ ഇവിടുന്ന് ശമ്പളം തരുന്നത്…….

വില കൊടുക്കുമ്പോൾ എഴുത്ത്:-അപ്പു ” അജിതേ.. നീ ചോറ് എടുത്ത് വെക്കുന്നുണ്ടോ..? “ രാവിലെ പത്രം വായിക്കുന്നതിനിടയിൽ രമ വിളിച്ചു ചോദിച്ചു. ” ഇപ്പോൾ എടുത്തു വയ്ക്കാം ചേച്ചി.. ഒരു ഓംലറ്റ് കൂടി ഉണ്ടാക്കട്ടെ..” അടുക്കളയിൽ നിന്ന് മറുപടി വന്നു. “നീ പിന്നെ ഇത്രയും സമയം അവിടെ എന്ത് ചെയ്യുകയായിരുന്നു..? അവന് പോകാനുള്ള സമയമായി..” ദേഷ്യത്തോടെ രമ ചോദിച്ചു. അതിനു മറുപടി പറയാതെ അജിത് പെട്ടെന്ന് തന്നെ ഒരു ഓംലറ്റ് ഉണ്ടാക്കി. അതും കൂടി ചേർത്ത് ആഹാരം … Read more

ഇതിപ്പോൾ എന്നോട് പറഞ്ഞതിരിക്കട്ടെ. വേറെ ആരോടും നീ പോയി ഇമ്മാതിരി വർത്തമാനം പറയരുത്. അവരാരും വിശ്വസിക്കില്ലെന്ന് മാത്രമല്ല നിനക്ക് കണക്കിന് കിട്ടുകയും ചെയ്യും.

എഴുത്ത്:-അപ്പു ” വീണേ.. നമുക്ക് ഇന്നൊന്നു പുറത്തേക്ക് പോയാലോ..?” വിനുവിന്റെ ചോദ്യം കേട്ടപ്പോൾ, തുണി അലക്കുകയായിരുന്ന അവൾ അവനെ തലയുയർത്തി നോക്കി. “ഇന്നോ..? “ അവൾ വല്ലായ്മയോടെ ചോദിച്ചു. “അതെ.ഇന്ന് തന്നെ. അതാകുമ്പോൾ വൈകുന്നേരം ഒരു സിനിമയും കണ്ട്, ഒന്ന് കറങ്ങി നമുക്ക് വരാം.” അവൻ അവളെ പ്രോത്സാഹിപ്പിച്ചു. അവൾ ഒരു താല്പര്യമില്ലാത്തത് പോലെ തലകുലുക്കി. പക്ഷേ ഉള്ളിന്റെയുള്ളിൽ അവൾ സന്തോഷിക്കുകയായിരുന്നു. അല്ലെങ്കിലും ഭർത്താവിനോടൊപ്പം പുറത്ത് പോകാനുള്ള അവസരം കിട്ടിയാൽ ഏത് പെണ്ണാണ് അത് വേണ്ടെന്ന് വെയ്ക്കുക..? … Read more

ഇന്നലെ വന്നു കയറിയ നീ അഭിപ്രായം പറയാൻ ആയില്ല.എല്ലാവരും ഇരിക്കുന്ന സദസ്സിൽ, അനിയത്തിയുടെ വിവാഹ കാര്യത്തിന് കുറിച്ച് അഭിപ്രായം പറഞ്ഞപ്പോൾ ഇന്ദുവിന് നേരെ അമ്മായിയമ്മ ആക്രോശിച്ചു…….

ചെന്നു കയറിയവൾ എഴുത്ത്:-അപ്പു ” ഇന്നലെ വന്നു കയറിയ നീ അഭിപ്രായം പറയാൻ ആയില്ല.. “ എല്ലാവരും ഇരിക്കുന്ന സദസ്സിൽ, അനിയത്തിയുടെ വിവാഹ കാര്യത്തിന് കുറിച്ച് അഭിപ്രായം പറഞ്ഞപ്പോൾ ഇന്ദുവിന് നേരെ അമ്മായിയമ്മ ആക്രോശിച്ചു. അത് കേട്ടപ്പോൾ അവൾക്ക് വല്ലാത്ത അപമാനം തോന്നി. ആരുടെയും മുഖത്തു നോക്കാതെ അവൾ തല കുനിഞ്ഞു നിന്നു ” എന്റെ അഭിപ്രായത്തിൽ മാളുവിന് നമ്മൾ ഒരു 100 പവൻ എങ്കിലും കൊടുക്കേണ്ടതാണ്. ഇവിടെ വന്നു കയറിയ മരുമക്കൾ ഒക്കെയും അത്രയും കൊണ്ടാ … Read more

വാത്സല്യത്തോടെയുള്ള ചെറിയമ്മയുടെ ചോദ്യം കേട്ടപ്പോൾ അവരെ നോക്കി. ചെറുപ്പം മുതൽക്കേ തന്നെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുള്ളത് ചെറിയമ്മ മാത്രമാണ്…..

എഴുത്ത്:-അപ്പു ” നീ ഇങ്ങനെ ഇവിടെ കോലാഹലം ഉണ്ടാക്കാൻ മാത്രം എന്താ പ്രശ്നം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവൻ നിന്നെ നോവിക്കുന്നത് പോലും ഇവിടെ ആരും കണ്ടിട്ടില്ല. ഇവിടെയെന്നല്ല അവന്റെ വീട്ടിലും അവൻ അങ്ങനെ തന്നെയാണല്ലോ.. അവന്റെ നാവിൽ നിന്ന് എന്തോ വീണു പോയതിന്, ബന്ധം വേർപ്പെടുത്തണം എന്നൊക്കെ പറഞ്ഞാൽ … “ അമ്മ പകുതിക്ക് നിർത്തിക്കൊണ്ട് ഹിമയെ നോക്കി. അവൾ ആരെയും നോക്കാതെ ചുവരിലേക്ക് മാത്രം കണ്ണു നട്ടിരിക്കുകയാണ്. ” ശരിക്കും എന്താ മോളെ പ്രശ്നം..? … Read more

അതൊന്നും കാര്യമാക്കാറുണ്ടായിരുന്നില്ല. പക്ഷേ അമ്മ മനപ്പൂർവ്വം തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയപ്പോഴാണ് അമ്മ എന്നത് ഒരു ഭീകരസ്വപ്നമായി മാറിയത്….

എഴുത്ത്:-അപ്പു ” ചേട്ടാ.. വീട്ടിൽ നിന്ന് അമ്മ വിളിച്ചിട്ടുണ്ടായിരുന്നു. നമ്മളോട് ഇന്ന് അങ്ങോട്ട് ചെല്ലാൻ പറ്റുമോ എന്ന് ചോദിച്ചു. “ രാവിലെ ചെറിയൊരു മടിയോടെയാണ് ഗീതു സുജിത്തിനോട് ഈ വാർത്ത പറഞ്ഞത്. അത് കേട്ടതോടെ പത്രം വായിച്ചു കൊണ്ടിരുന്ന അവൻ തലയുയർത്തി അവളെ ഒന്നു നോക്കി. ” ഇന്നോ..? “ അവൻ മടിയോടെ ചോദിച്ചപ്പോൾ ആ കാര്യം നടക്കില്ല എന്ന് അവൾക്ക് ഏകദേശം ഉറപ്പായിരുന്നു. ” ഇന്ന് ചെല്ലാനാ പറഞ്ഞത്. “ എങ്കിലും ചെറിയൊരു പ്രതീക്ഷയോടെ അവൾ … Read more

പിന്നെ കല്യാണത്തിന് വരുന്നവർ മുഴുവൻ നീ പുതിയതാണോ ഇട്ടത് എന്ന് അന്വേഷിക്കാൻ അല്ലേ വരുന്നത്..? എത്രയോ സാരികൾ അവിടെ അലമാരയിൽ ഇരിപ്പുണ്ട്……

എഴുത്ത്:-അപ്പു ” ഏട്ടാ, എനിക്കൊരു 350 രൂപ തരുമോ..? “ ഭർത്താവായ കിരണിനെ ഫോണിൽ വിളിച്ച് അമ്മു ചോദിച്ചു.. ” നിനക്കെന്തിനാ ഇപ്പം 350 രൂപ..?” അവൻ ഗൗരവത്തോടെ അന്വേഷിച്ചു. ” ഞാൻ ഓൺലൈനിൽ ഒരു ഡ്രസ്സ് കണ്ടു. നല്ല ഭംഗിയുണ്ട്. 350 രൂപയേ ഉള്ളൂ. അത് വാങ്ങാൻ വേണ്ടിയായിരുന്നു. “ അവൾ ഒന്ന് പരുങ്ങിക്കൊണ്ടു പറഞ്ഞു. ” അതു കൊള്ളാം. നിനക്ക് ഇപ്പോൾ ഓൺലൈനിൽ നിന്ന് സാധനം വാങ്ങാൻ ആണോ അത്യാവശ്യപ്പെട്ട് ജോലിയിലിരുന്ന എന്നെ നീ … Read more

അമ്മ എന്തിനാ അവൻ ഇങ്ങനെ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പൈസ കൊടുക്കുന്നത്..? അതൊക്കെ എന്ത് കാര്യത്തിനാണ് കൊടുക്കുന്നത് എന്നെങ്കിലും അമ്മയ്ക്ക് അറിയാമോ…….

എഴുത്ത്:-അപ്പു ” അമ്മേ.. എനിക്കുള്ള പൈസ എവിടെ..? “ മുറിയിൽ നിന്നും മകൻ വിളിച്ചു ചോദിക്കുന്നത് വനജ കേട്ടു. “എന്റെ ബാഗിൽ ഉണ്ട് മോനെ..” അവർ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു. അത് കേട്ടതോടെ അവൻ പെട്ടെന്ന് തന്നെ അവരുടെ മുറിയിലേക്ക് ചെന്ന് ബാഗിൽ നിന്ന് പണം എടുത്തു. ആവശ്യത്തിനുള്ള പണം എടുത്ത് പോക്കറ്റിൽ തിരുകിക്കൊണ്ട് അവൻ മുറിക്ക് പുറത്തേക്ക് ഇറങ്ങി. ചെന്ന് പെട്ടത് അവന്റെ സഹോദരിയുടെ മുന്നിലായിരുന്നു. ” നിനക്ക് എന്തിനാടാ ഇപ്പൊ പൈസ..? എന്താ … Read more