മറന്നു പോയെങ്കിൽ ഞാൻ പറയാം. നമ്മുടെ വിവാഹം തന്നെ നിങ്ങളുടെ ഇഷ്ടത്തോടെ നടന്നതല്ല. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി നിങ്ങൾ എന്നെ കാണാൻ വന്നു. കാണാൻ വന്ന ദിവസം തന്നെ നിങ്ങൾ എന്നോട് പറഞ്ഞത്, വിവാഹത്തിൽ നിന്ന് പിന്മാറണം എന്നാണ്….

എഴുത്ത്:- അപ്പു “ഗൗരി.. നീ ഒരിക്കൽ കൂടി ഒന്ന് ആലോചിച്ചു നോക്ക്. നമ്മൾ ജീവിതം തുടങ്ങിയിട്ടേയുള്ളൂ.അതിനിടയിൽ ഇങ്ങനെ..” ബാക്കി പറയാതെ നന്ദൻ ഗൗരിയെ തുറിച്ച് നോക്കി.അവൾ ദേഷ്യത്തോടെയും സങ്കടത്തോടെയും അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു. “നീ എന്നെ ഇങ്ങനെ നോക്കിയിരിക്കാതെ എന്തെങ്കിലും പറയൂ.” അവൻ അല്പം ശബ്ദം ഉയർത്തിയപ്പോൾ അവൾ ഞെട്ടലോടെ ചുറ്റും നോക്കി. ചുറ്റിലും ഇരുന്ന ആരൊക്കെയോ തങ്ങളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ അവൾ അവനെ നോക്കി. “ശബ്ദം കുറച്ചു പറഞ്ഞാൽ മതി.എനിക്ക് കേൾക്കാം.” അവളുടെ സ്വരത്തിൽ … Read more

ഇങ്ങനെ പോയാൽ എങ്ങനെയാണെന്ന് എനിക്ക് ഒരു ഊഹവും കിട്ടുന്നില്ല. ഈ മാസത്തിൽ ആകെ വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ അല്ലേ ജോലിക്ക് പോയിട്ടുള്ളൂ. അതുകൊണ്ട് എന്താവാനാണ്….

എഴുത്ത് :-അപ്പു ” ഹോ.. നാശം.. രാവിലെ തന്നെ ഗ്യാസും തീർന്നു. “ പിറുപിറുത്ത് കൊണ്ട് ശ്യാമ തലയ്ക്കു കൈ കൊടുത്തു. അതും കേട്ട് കൊണ്ടാണ് രാജേഷ് അടുക്കളയിലേക്ക് കയറി വന്നത്. ” എന്താടീ രാവിലെ തന്നെ..? “ അടുക്കളയിലെ സ്ലാബിൽ ചായക്ക് പരതി കൊണ്ട് രാജേഷ് അവളോട് അന്വേഷിച്ചു. അതിന് മറുപടി ആയി അവൾ അവനെ തറപ്പിച്ചു നോക്കി. പിന്നെ ഒന്നും പറയാതെ വീടിന്റെ പിൻവശത്തേക്ക് ഇറങ്ങി പോയി. അവളുടെ ഭാവമാറ്റത്തിൽ അവൻ പകച്ചു പോയി. … Read more

നീ ഓരോന്ന് ആലോചിച്ചിരുന്നു ഉറക്കം കളയാതെ കിടന്നുറങ്ങാൻ നോക്ക്. ഒന്നാമത് ഇപ്പോൾ നിനക്ക് രാത്രിയിൽ ഉറക്കമില്ല. ഇങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുക കൂടി ചെയ്താൽ പിന്നെ എങ്ങനെയാണ്..? ഈ സമയത്ത് ഏറ്റവും അത്യാവശ്യമായി വേണ്ടത് വിശ്രമമാണ്……

എഴുത്ത്:-അപ്പു ” എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് അറിയാമോ..? “ രാത്രിയിൽ ഭർത്താവിന്റെ നെഞ്ചിൽ തലവച്ച് കിടക്കുമ്പോൾ അവൾ ചോദിച്ചു. അവൻ തലയുയർത്തി അവളെ ഒന്നു നോക്കി. പിന്നെ പുഞ്ചിരിച്ചു കൊണ്ട് കിടന്നു. ” അതിപ്പോ ആർക്കാ അറിയാൻ വയ്യാത്തത്..? “ അവൻ നിസ്സാര ഭാവത്തിൽ പറഞ്ഞപ്പോൾ അവൾ തിരിഞ്ഞ് അവനെ നോക്കി. ” എങ്കിൽ പറഞ്ഞെ.. എന്താ എന്റെ ഏറ്റവും വലിയ ആഗ്രഹം..? “ അവൾ ചോദിച്ചപ്പോൾ അവൻ വീണ്ടും ചിരിച്ചു. ” നമ്മുടെ … Read more

അവരോട് അത് പറഞ്ഞപ്പോൾ അവരെല്ലാവരും ഒരുപോലെ പിന്നിൽ നിന്ന യുവതിയെ തിരിഞ്ഞു നോക്കുന്നതു കണ്ടു. അവരാണെങ്കിൽ കണ്ണീരോടെ തലകുനിച്ചു നിൽക്കുകയാണ്…….

രചന:-അപ്പു ഹോസ്പിറ്റലിൽ നിന്ന് എമർജൻസി ആണ് എന്ന് പറഞ്ഞ് കോൾ വന്നപ്പോൾ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. അത്രയും അത്യാവശ്യമില്ല എങ്കിൽ ഒരിക്കലും എന്നെ വിളിച്ചു വരുത്തില്ല എന്നറിയാം. നേരെ ഐസിയുവിലേക്കാണ് കയറിച്ചെന്നത്. പോകുന്ന വഴിക്ക് ഐസിയുവിന് മുന്നിലിരിക്കുന്ന ആളുകളെയൊക്കെ കണ്ടിരുന്നു. സങ്കടത്തോടെയും കണ്ണീരോടെയും ഒരു കൂട്ടം ആളുകൾ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറയുന്നുണ്ടായിരുന്നു. ഇതൊക്കെ സ്ഥിരം കാഴ്ചയായത് കൊണ്ട് തന്നെ വേഗത്തിൽ അകത്തേക്ക് കയറി. പക്ഷേ ബെഡിൽ കിടക്കുന്ന കുരുന്നിനെ കണ്ടപ്പോൾ എന്റെ … Read more

ഒരിക്കൽ അമ്മയും പെങ്ങമ്മാരും കൂടിയാണ് എന്നോട് പറഞ്ഞു തന്നത് അവൾക്ക് മറ്റാരോ ആയി ബന്ധമുണ്ട് അതുകൊണ്ടാണ് കുഞ്ഞിനെ ഇങ്ങനെ ഉപദ്രവിക്കുന്നത്. ചിന്തിച്ചപ്പോൾ ശരിയാണെന്ന് തോന്നി…..

എഴുത്ത്:- അപ്പു മുന്നിൽ നിൽക്കുന്ന മുൻ ഭാര്യയെ നോക്കാൻ ആവാതെ തലകുനിച്ചു. അവളോട് ചെയ്ത തെറ്റിന്റെ ആഴം എനിക്ക് ഇപ്പോൾ മനസ്സിലാകുന്നുണ്ട്. “മിസ്റ്റർ പ്രസാദ് എന്താണ് ഇവിടെ..?” അവളുടെ ആ വിളി നെഞ്ചിൽ തറച്ചു കയറുന്നുണ്ടായിരുന്നു. ഒന്നിച്ച് ജീവിച്ച കാലം മുഴുവൻ പ്രസാദേട്ടാ എന്നല്ലാതെ എന്നെ വിളിച്ചിട്ടില്ല. ഇപ്പോൾ മിസ്റ്റർ പ്രസാദ് എന്നുള്ള വിളിയിൽ നിന്നു തന്നെ അവളിൽ നിന്ന് എത്രത്തോളം അകലെയാണ് ഞാൻ എന്ന് വ്യക്തമായി മനസ്സിലാകും. പിടച്ചിലോടെ കണ്ണുകൾ ഉയർത്തി അവളെ നോക്കി. “അത്..മായേ.. … Read more

ആറുമാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇതുവരെയും നിങ്ങൾക്ക് എന്റെ ഭർത്താവാണ് എന്ന് സ്വയം ചിന്തിക്കാൻ തോന്നുന്നില്ല എങ്കിൽ അത് മറ്റെന്തോ കാരണം കൊണ്ടാണ്. ഒന്നുകിൽ നിങ്ങളുടെ മനസ്സിൽ മറ്റാരോ ഉണ്ട്…..

രചന:-അപ്പു ജാതകത്തിലെ പ്രശ്നങ്ങളും മറ്റും പറഞ്ഞ് വളരെ അപ്രതീക്ഷിതമായിട്ടാണ് ശരത്തും മീനുവും തമ്മിലുള്ള വിവാഹം നടന്നത്. ശരത്തിനെ സംബന്ധിച്ച് കുറച്ചു നാളുകൾ കൂടി കഴിഞ്ഞിട്ട് മതി വിവാഹം എന്നൊരു നിലപാടായിരുന്നു. പക്ഷേ,ജാതകത്തിലും ജ്യോത്സ്യത്തിലും ഒക്കെ നല്ല വിശ്വാസമുള്ള ആളുകളായിരുന്നു ശരത്തിന്റെ കുടുംബക്കാർ. അതുകൊണ്ടു തന്നെ ശരത്തിന്റെ എതിർപ്പുകൾ ഒന്നും വകവയ്ക്കാതെ അവർ വിവാഹം നടത്തി. ഒരു ബ്രോക്കർ വഴി ഒത്തു വന്ന ആലോചനയായിരുന്നു മീനുവിന്റേത്. സാമ്പത്തി കമായിട്ടും കുടുംബപരമായിട്ടും ഒന്നും പ്രശ്നങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് ആ ബന്ധം … Read more

ഇത്രയും ബുദ്ധിമുട്ടി ഇവിടെ വരെ വരേണ്ടിയിരുന്നില്ല എന്ന് പോലും തോന്നി. തിരിച്ചുപോകാം എന്നൊരു തീരുമാനത്തിലേക്ക് എത്തിയപ്പോഴേക്കും ഗേറ്റിൽ നിന്ന സെക്യൂരിറ്റി എന്നെ കണ്ടിരുന്നു….

എഴുത്ത്:-അപ്പു ഡോക്ടർ അമൃത നായർ എന്ന് ബോർഡ് വച്ച് വീടിന്റെ ഗേറ്റിനു മുന്നിൽ നിൽക്കുമ്പോൾ വല്ലാത്തൊരു പരിഭ്രമം അനുഭവപ്പെടുന്നുണ്ടായിരുന്നു. അവൾക്ക് ഇത്രയും വർഷങ്ങൾക്ക് ശേഷം തന്നെ കണ്ടാൽ മനസ്സിലാകുമോ എന്ന് പോലും അറിയില്ല. ഇത്രയും ബുദ്ധിമുട്ടി ഇവിടെ വരെ വരേണ്ടിയിരുന്നില്ല എന്ന് പോലും തോന്നി. തിരിച്ചുപോകാം എന്നൊരു തീരുമാനത്തിലേക്ക് എത്തിയപ്പോഴേക്കും ഗേറ്റിൽ നിന്ന സെക്യൂരിറ്റി എന്നെ കണ്ടിരുന്നു. അയാൾ വേഗത്തിൽ ഗേറ്റിനടുത്തേക്ക് വന്നു. ” മേഡത്തെ കാണാനാണോ..? “ അയാൾ ചോദിച്ചപ്പോൾ അതെ എന്ന് തല കുലുക്കി. … Read more

ഞാനെന്തു പറയാനാ അമ്മാവാ.. എനിക്ക് എത്ര രൂപയാണ് കിട്ടുന്നത് എന്ന് എന്നെക്കാൾ നന്നായി ഇവിടെ ഓരോരുത്തർക്കും ധാരണയുണ്ടല്ലോ. എനിക്ക് ഒരു രൂപ പോലും നീക്കിയിരിപ്പില്ലെന്നും ഇവിടെ എല്ലാവർക്കും അറിയുന്നതാണ്…….

ചെന്നു കയറിയവൾ രചന:-അപ്പു ” ഇന്നലെ വന്നു കയറിയ നീ അഭിപ്രായം പറയാൻ ആയില്ല.. “ എല്ലാവരും ഇരിക്കുന്ന സദസ്സിൽ, അനിയത്തിയുടെ വിവാഹ കാര്യത്തിന് കുറിച്ച് അഭിപ്രായം പറഞ്ഞപ്പോൾ ഇന്ദുവിന് നേരെ അമ്മായിയമ്മ ആക്രോശിച്ചു. അത് കേട്ടപ്പോൾ അവൾക്ക് വല്ലാത്ത അപമാനം തോന്നി. ആരുടെയും മുഖത്തു നോക്കാതെ അവൾ തല കുനിഞ്ഞു നിന്നു ” എന്റെ അഭിപ്രായത്തിൽ മാളുവിന് നമ്മൾ ഒരു 100 പവൻ എങ്കിലും കൊടുക്കേണ്ടതാണ്. ഇവിടെ വന്നു കയറിയ മരുമക്കൾ ഒക്കെയും അത്രയും കൊണ്ടാ … Read more

കാര്യം എന്താണെങ്കിലും മോള് തുറന്നു പറയൂ..നിന്നെ ഞാൻ എന്റെ സ്വന്തം മകളെപ്പോലെ തന്നെയാണ് കണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ചോദിക്കുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടോ മോളെ…….

എഴുത്ത്:-അപ്പു ” വീണേ.. നമുക്ക് ഇന്നൊന്നു പുറത്തേക്ക് പോയാലോ..?” വിനുവിന്റെ ചോദ്യം കേട്ടപ്പോൾ, തുണി അലക്കുകയായിരുന്ന അവൾ അവനെ തലയുയർത്തി നോക്കി. “ഇന്നോ..? “ അവൾ വല്ലായ്മയോടെ ചോദിച്ചു. “അതെ.ഇന്ന് തന്നെ. അതാകുമ്പോൾ വൈകുന്നേരം ഒരു സിനിമയും കണ്ട്, ഒന്ന് കറങ്ങി നമുക്ക് വരാം.” അവൻ അവളെ പ്രോത്സാഹിപ്പിച്ചു. അവൾ ഒരു താല്പര്യമില്ലാത്തത് പോലെ തലകുലുക്കി.  പക്ഷേ ഉള്ളിന്റെയുള്ളിൽ അവൾ സന്തോഷിക്കുകയായിരുന്നു. അല്ലെങ്കിലും ഭർത്താവിനോടൊപ്പം പുറത്ത് പോകാനുള്ള അവസരം കിട്ടിയാൽ ഏത് പെണ്ണാണ് അത് വേണ്ടെന്ന് വെയ്ക്കുക..? … Read more

നിന്നെ ശമ്പളവും തന്ന് ഇവിടെ നിർത്തിയിരിക്കുന്നത് ഇവിടുത്തെ കാര്യങ്ങൾ ചെയ്യാനാണ്. ഒരു പണിയും മര്യാദയ്ക്ക് ചെയ്യാൻ അറിയില്ലെങ്കിൽ മാസമാസം ശമ്പളം എണ്ണി വാങ്ങരുത്…

വില കൊടുക്കുമ്പോൾ രചന:-അപ്പു ” അജിതേ.. നീ ചോറ് എടുത്ത് വെക്കുന്നുണ്ടോ..? “ രാവിലെ പത്രം വായിക്കുന്നതിനിടയിൽ രമ വിളിച്ചു ചോദിച്ചു. ” ഇപ്പോൾ എടുത്തു വയ്ക്കാം ചേച്ചി.. ഒരു ഓംലറ്റ് കൂടി ഉണ്ടാക്കട്ടെ..” അടുക്കളയിൽ നിന്ന് മറുപടി വന്നു. “നീ പിന്നെ ഇത്രയും സമയം അവിടെ എന്ത് ചെയ്യുകയായിരുന്നു..? അവന് പോകാനുള്ള സമയമായി..” ദേഷ്യത്തോടെ രമ ചോദിച്ചു. അതിനു മറുപടി പറയാതെ അജിത് പെട്ടെന്ന് തന്നെ ഒരു ഓംലറ്റ് ഉണ്ടാക്കി. അതും കൂടി ചേർത്ത് ആഹാരം … Read more