നീ എന്താ രേവതി ഈ പറയുന്നത് ,അച്ഛന്റെ സമ്പാദ്യത്തിലേറെയും മുടക്കിയല്ലേ നിനക്കൊരു ജീവിതമുണ്ടാക്കി തന്നത്, ഇനിയിപ്പോൾ ഈ കുടുംബത്തിലെ ഏക പ്രതീക്ഷ……
Story written by Saji Thaiparambu “അമ്മേ… രേവതി വന്നിട്ട് രണ്ട് മൂന്ന് ദിവസമായല്ലോ? എന്നിട്ടിപ്പോ തിരിച്ച് പോകുന്ന ലക്ഷണമൊന്നും കാണുന്നില്ലല്ലോ? അടുക്കളയിൽ എച്ചിൽപാത്രം കഴുകിക്കോണ്ടിരുന്ന ,രത്നമ്മയുടെ അടുത്ത് വന്ന് രഞ്ജിത്ത് സംശയം പറഞ്ഞു. “അതിന് നിനക്കെന്താ ഛേദം, അവൾക്കിഷ്ടമുള്ളപ്പോൾ പോകട്ടെ ,നിന്റെ ചിലവിലൊന്നുമല്ലല്ലോ അവളിവിടെ നില്ക്കുന്നത് “ രത്നമ്മ നീരസത്തോടെ ചോദിച്ചു. “എനിക്കൊന്നുമുണ്ടായിട്ടല്ല ,അവള് നില്ക്കുമ്പോൾ അവളുടെ ഭർത്താവും കൂടെ ഇവിടെ നില്ക്കും, അത് കൊണ്ട് എന്റെ കൂട്ടുകാരൊക്കെ എന്നോട്ചോ ദിക്കുന്നത് ,നിന്റെ അളിയന് ജോലീം … Read more