ഇല്ല ,ഇനി താനിവിടെ നില്ക്കുന്നതിലർത്ഥമില്ല, കണ്ണ് തുടച്ച് കൊണ്ട് എന്തോ മനസ്സിലുറപ്പിച്ചത് പോലെ, അവളെഴുന്നേറ്റ് കട്ടിലിനടിയിൽ നിന്ന് ട്രോളിബാഗ് വലിച്ചെടുത്തു…..
രചന:-സജി തൈപ്പറമ്പ് . നാല് മണിയായപ്പോഴെ,.നിർമ്മല ജോലിയൊക്കെ ഒതുക്കി കുളിച്ചൊരുങ്ങി,. പൂമുഖത്ത് വന്ന് വഴിയിലേക്ക് കണ്ണും നട്ടിരുന്നു. അജയനിന്ന് ഓഫീസിൽ നിന്നും നേരത്തെയിറങ്ങുന്നുമെന്ന്, അവൾക്കറിയാമായിരുന്നു. അത് മറ്റൊന്നുമല്ല, അവളുമായി രാവിലെ ചെറിയ കശപിശയുണ്ടാക്കിയിട്ടാണ്, അയാൾ ഓഫീസിലേക്ക് പോയത്. സാധാരണ വഴക്കിട്ട് ഓഫീസിൽ പോകുന്ന ദിവസങ്ങളിലൊക്കെ, അജയൻ നേരത്തെ തിരിച്ച് വരാറാണ് പതിവ്. ഇടയ്ക്കൊക്കെ വഴക്കിടുന്നത്, തന്നെപ്പോലെ തന്നെ, അദ്ദേഹത്തിനും ഇഷ്ടമാണെന്ന് അവൾക്കറിയാം. കാരണം ,ആ പിണക്കത്തിന് ശേഷമുള്ള സ്നേഹത്തിൻ്റെ ആഴം, അത്രത്തോളം ആസ്വാദ്യകരമാണെന്ന് അവരിരുവരും അനുഭവിച്ചറിഞ്ഞതായിരുന്നു. രാവിലെ … Read more